Friday, December 28, 2007

അകലങ്ങള്‍


എണ്ണിയാലൊടുങ്ങാത്ത കാമനകള്‍,
വന്നെന്റെ മനസ്സിന്റെ അഗാധതയില്‍,
എന്നെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നു.
പക്ഷേ. കരകാണാകടലിന്റെ അഗാധതപോലെ,
കണ്ണെത്താത്ത ദൂരം ആകാശം നീങ്ങുന്നതു പോലെ,
അകലെ അകലെയായ് ഞാന്‍ നോക്കുന്നു.
അവിടെ ഒരുപൊട്ടുപോലെ,
'ചന്ദ്രന്‍' ഉദിച്ചുയരുന്നു.
ഒരു ശുഭ പ്രതീക്ഷപോലെ,
ഞാന്‍ നോക്കി നില്‍ക്കുന്നു.
അടുക്കുന്തോറും അകലുന്ന അകാശത്ത്,
'ചന്ദ്രനും' എന്നെ നോക്കി നില്‍ക്കുന്നു.
ഞാന്‍ അടുക്കുന്തോറും എന്നെ വിട്ട്,
അകലം പാലിക്കുന്നത് പോലെ.......
അടുക്കാനറിയാത്ത അകാശ മാനസം,
'ചന്ദ്രനെയും' അകലത്തിന്റെ,
സ്വഭാവം പഠിപ്പിച്ചിരിക്കാം.
അടുക്കാതെ അകലാന്‍ കഴിയില്ലല്ലോ?
അകന്നിട്ട് അടുക്കാനും?
എന്നാലും എന്റെ പ്രതീക്ഷകള്‍
'ചന്ദ്രനുചുറ്റും' വട്ടമിട്ടു ദീപം കണ്ട,
ശലഭത്തെ പ്പോലെ പറന്നുകൊണ്ടേയിരിക്കുന്നു!!!

3 comments:

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ടവരെ,
ഇത് ചന്ദ്രമാനസം

ഏ.ആര്‍. നജീം said...

ആ ചന്ദ്രന്‍ പകല്‍ കണ്ണുകളില്‍ നിന്ന് അപ്രത്യക്ഷമായാല്‍ പോലും നമ്മുക്കറിയാം അതവിടെ ഉണ്ടെന്ന്. ആ തോന്നല്‍ ഒരു വല്ലാത്ത ആശ്വാസമാണല്ലെ മനസ്സിന്.

SreeDeviNair.ശ്രീരാഗം said...

DEAR NAJEEM,
ATHANU MANASSU,
Aa kanninu...kannadachalum
kanaam...alle?
ha.ha.ha.

sree