
അവനെ പ്രതീക്ഷിച്ച ദിനങ്ങള്‍,
എത്രയോ അകലെയാണ്.
അവനിനിയും വന്നില്ല.
അവന്‍ വരുമ്പോള്‍ നല്‍കാനായി,
കാത്തുവച്ചിരുന്ന പൂക്കളെല്ലാം വാടി.
പദങ്ങളെല്ലാം പഴകി.
മനസ്സും നൊന്ത് കീറി,
എന്നെങ്കിലും വരുമ്പോല്‍ ഈ മനസ് മതിയാകുമോ? ക്ളാവുപിടിച്ച എന്റെ,
ഈ മുഖം അവന്‍ ഇഷ്ടപ്പെടുമോ?
എന്റെ ഉടലില്‍ അവനുവേണ്ടി ഒന്നുമില്ലിപ്പോള്‍.
ഊഷരമായ മനസ്സും ശരീരവും മാത്രം!
ഊഷരമായ കാലത്തിന്റെ,
ഈ അടയാളങ്ങള്‍ ഒരു മാലയായി,
അവനു നല്‍കാം പക്ഷെ അവന്‍ വരില്ല,
വന്നില്ലെങ്കിലും ഇനി ഒന്നുമേ ബാക്കിയില്ല.