
ഗംഗാസ്നാനത്തിനെത്തി നില്ക്കുന്ന
എന്റെ മനസ്സ് സകലപാപങ്ങളെയും
ഇവിടെ കഴുകി മനസ്സാക്ഷിയെ
ശുദ്ധീകരിക്കാനൊരുങ്ങുന്നു
അപ്പോള്‍ ഇവിടെ ജടിലവികാരങ്ങള്ക്ക്
എന്റെ ഉള്ളില്‍ സ്ഥാനം നഷടപ്പെന്നുവെങ്കില്
അതെന്റെ കുറ്റം കൊണ്ടല്ല.
ഞാനിന്നലെ വരെ എന്തായിരുന്നുവോ,
അത് തന്നെ നാളെയാവണമെന്നില്ല.
എന്റെ ഇന്നിന്റെ, പ്രസക്തി
എന്താണെന്നറിയാതെ ഞാന്‍ ഗംഗാസ്നാനം നടത്തുന്നു.
പുണ്യനദിയില്‍ മുങ്ങിനിവരുമ്പോള്‍
ഞാന്‍ എന്ന മിഥ്യാ സങ്കല്പത്തിന്റെ
മറ നീങ്ങി എന്നിലെ വികാരങ്ങള്‍
തിരിച്ചറിവിന്റെ പാതയില്‍
എന്റെ ഇന്നലെകളില്‍ എന്നോട്
വഞ്ചന കാട്ടിയവര്‍ക്ക് നേരെ പുഞ്ചിരിക്കും
കാരണം, ഞാന്‍ ഇനി പകപ്പോക്കലിന്റെ,
വികാരപ്രകടനങ്ങളുടെ എല്ലാം
അതിര് വരമ്പുകള്‍ക്കപ്പുറം എന്റെ ഉണ്മയെത്തേടി
എന്നിലെ ആത്മാവിന്റെ
സത്യത്തെ മാത്രം സ്നേഹിക്കുന്നു.
ഇനിയും ഒരു ജനിക്കാത്ത സൌഹ്റദത്തിന്റെ
പരിശുദ്ധിയെത്തേടി അലയുന്നില്ല കാരണം
എല്ലാ ബന്ധങ്ങളും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളാണ്!!!!
7 comments:
പ്രിയപ്പെട്ടവരെ,
ഇഷ്ട്മായോ???
ഇഷ്ടമായി.
:)
കവിത കൊള്ളാം . പക്ഷേ ശ്രീദേവിയുടെ കവിതകളിലെ ആ ഈണം, ഇതില്‍ നഷ്ടപ്പെട്ടുവോ എന്നൊരു സംശയം . ചിലപ്പോ എനിക്ക് തോന്നിയതാകാം..
DEAR NAJEEM,
Enikkum...ezhuthikkazhinjappol
anganethonni...
eni..pathivu..pole ezhutham
sreedevi
:)
നന്നായി മാഢം
:)
ഉപാസന
Post a Comment