ഞാനാരേയും ആകര്‍ഷിക്കാറില്ല, കാരണം
ഞാന്‍ സൂര്യനല്ല എന്നതു തന്നെ.
എനിക്കു പ്രകാശമില്ല, ജ്വലിക്കുന്ന രശ്മികളില്ല,
ഏഴു നിറങ്ങള്‍ കാട്ടാന്‍ കഴിയുന്നുമില്ല.
പക്ഷെ ഒന്നറിയാം., സൂര്യതേജസ്സില്‍ തപിക്കുന്ന,
സൂര്യനെ മോഹിക്കുന്ന ഒരു മനസ്സെനിക്കുണ്ട്!
സൂര്യന്‍, ആര്‍ക്കും മോഹിക്കാവുന്ന ഒരു ദിവ്യ തേജസ്സ്!
ആരെയും കൊതിപ്പിക്കുന്ന സൌന്ദര്യം!
അവനില്ലാതെ ലോകമില്ല, കാഴ്ചയില്ല,
രാവും പകലും ഉണ്ടാകുന്നില്ല,
പൂക്കള്‍ ചിരിക്കുന്നില്ല, കരയുന്നില്ല,
ജീവജാലങ്ങള്‍ക്ക് അനക്കവുമില്ല!
എന്നും തമസ്സില്‍ കഴിയുവാന്‍ വിധിക്കപ്പെട്ട
ജന്മങ്ങള്‍ക്ക് അവന്‍ ദൈവമായ് എത്തുന്നു.
എന്റെ രാവുകളെ നട്ടുച്ചയാക്കുന്ന,
അഗ്നിയില്‍ പൊള്ളിക്കുന്ന, സൂര്യാ......
നീ എന്റെ പ്രഭാതങ്ങളെ, മോഹിതമാക്കുമ്പോള്‍...........
എന്റെ സന്ധ്യകള്‍ നിനക്കുവേണ്ടി നിറദീപമായ്............
നിന്നില്‍ ലയിക്കാന്‍ ശ്രമിക്കുന്നു.
ഒരു സന്ധ്യാരാഗമായി അവ എന്റെ
മനസ്സില്‍ നിന്നെ കുറിച്ചോര്‍ത്തു,
നിന്റെ അസ്തമയം ഉണ്ടാകാതിരിക്കാന്‍ കൊതിക്കുന്നു.
കാരണം നീ, അസ്തമിക്കരുത്.........
പ്രപഞ്ചം ഉറങ്ങട്ടെ, അവള്‍ ഉണരുമ്പോള്‍
നിന്നെ കാണാന്‍ കാത്തിരിക്കേണ്ടിവരില്ലല്ലോ????