Monday, December 10, 2007

നിത്യസത്യം!ജീവിത പന്‍ഥാവില്‍ കടപുഴകിവീണ അഗാധമായ
വികാരങ്ങളില്‍ ഞാന്‍ ആവുംവിധം
ചാരിനിര്‍ത്താന്‍ ശ്രമിക്കുന്ന വികാരമാണ്‌ എന്റെ പ്രണയം.
അതു ഇന്നലെത്തെപ്പോലെ എന്നെ നോക്കി ഇന്നും
ചിരിച്ചു പിരിയാന്‍ തുടങ്ങുമ്പോള്‍ ഞാന്‍
ഓടിച്ചെന്നു തടസ്സം സ്രുഷ്ടിച്ച് അവയെ
പുറത്തുവിടാന്‍ വിസമ്മതിക്കുന്നു!!!
എന്റെ ദുഃഖം എനിക്കു മാത്രം സ്വന്തം,
അവയെ ഞാന്‍ എന്റെ മനസ്സാകുന്ന
തടവറയില്‍ പൂട്ടിയിട്ടു വാതായനങ്ങള്‍
അടച്ച് ഭദ്രമാക്കി വയ്ക്കും.
വെളിച്ചമില്ലാതെ, വെള്ളമില്ലാതെ, ആഹാരമില്ലാതെ,
ഉടുതുണിമാറാന്‍ നിര്‍വ്വാഹമില്ലാതെ,
എന്റെ ചിന്തകള്‍ നേര്‍വഴിയിലോട്ടു
പോകുമെന്ന് ഞാന്‍ സങ്കല്പിക്കുന്നു!
പക്ഷേ.... പ്രതീക്ഷകളെ തകര്‍ത്തുകൊണ്ടു
എന്റെ ചിന്തകള്‍ ഉടുതുണി ഉപേക്ഷിച്ച്,
നഗ്നരായിനിന്നു, എന്നോടു പ്രതിക്ഷേധിക്കാന്‍
എത്തുമെന്ന് ഞാനൊരിക്കലും വിചാരിചിരുന്നില്ല.
കാരണം തടങ്കല്‍ വാസം കഴിഞ്ഞു
പുറത്തുവരുന്നവ മര്യാദക്കാരായി എന്റെ
വാക്കുകളെ അനുസരിക്കുന്ന
ചിന്തകളായിരിക്കുമെന്ന് ഞാന്‍ കരുതിപ്പോയി!
മനസ്സെന്ന കടുപ്പക്കാരി ആരുടെ മുന്നിലും
തോറ്റുപിന്‍മാറുകയില്ലെന്ന് അന്നു ഞാന്‍ തിരിച്ചറിഞ്ഞു!!
വാശിപിടിച്ച കുട്ടിയെപോലെ

പൂഴിമണലില്‍ കിടന്നുരുണ്ടു കരയുന്ന
അവള്‍ എന്റെ ആത്മാവിനെ കടല്‍കരയില്‍
സ്വസ്ഥമായിരിക്കാന്‍ അനുവദിച്ചില്ല...
ഞാന്‍ അനന്തതയില്‍.... ചക്രവാളത്തില്‍,
നോക്കിയിരിക്കുമ്പോള്‍ അവളെന്റെ മനസ്സിനെ,
ശ്രദ്ധയെ, മാറ്റിക്കൊണ്ടിരുന്നു.
ഞാന്‍ വീണ്ടും നടന്ന് കടല്‍ വെള്ളത്തില്‍
കാലൂന്നിനിന്നു അപ്പോള്‍ ആശ്വസിപ്പിക്കാനെന്നമട്ടില്‍,
അവള്‍ എന്റെ പാദത്തില്‍ ഒരു കുളിരായി കടന്നുവന്നു.
എന്റെ മനസ്സ് കുളിര്‍പ്പിച്ചു ശാന്തമാക്കി.....
എന്നെ, കൈപിടിച്ച്..... കടലിന്റെ അഗാധതയിലേക്ക്..............
കൂട്ടിക്കൊണ്ടു പോകുകയായിരുന്നു!!!!!!

6 comments:

sreedevi Nair said...

പ്രിയപ്പെട്ടവരെ,
അനന്തതയിലോട്ട് നോക്കി

ശ്രീ said...

ചേച്ചീ...

നല്ല ചിന്ത.

:)

കാവലാന്‍ said...

നന്നായിരിക്കുന്നു,ഭാവം.എന്റെപുതിയ കവിതയൊന്നുനോക്കണേ.

പിന്നെ മടിക്കുത്തില്‍കരുതിയൊരു മുറുക്കാമ്പൊതി ഇവിടെവെയ്ക്കുന്നുണ്ടേ.
ഇതങ്ങു ഡിലിറ്റിയേക്കുക ഏതായാലും കൊണ്ടുവന്നു. തന്നിട്ടു പോകുന്നു.

!!!!***ഇതാ അവതരിപ്പിക്കുന്നു****!!!!

!!!!!!******പ്രത്യേക സമ്മാനപദ്ധതി ******!!!!!!

!!!!!!******മന്ത്രിയെ 'മുട്ട,പാല'ഭിഷേകങ്ങള്‍നടത്തൂസമ്മാനങ്ങള്‍ നേടൂ.******!!!!!!

സാദാ മുട്ട ഒന്ന് മണ്‍ടയിലുടച്ചാല്‍ ഒരുചാക്കരി.
കെട്ട മുട്ട ഒന്ന് മണ്‍ടയിലുടച്ചാല്‍ പത്തുചാക്കരി.
സാദാ പാല്‍ ഒരുപാക്കറ്റ് തലയിലൊഴിച്ചാല്‍ രണ്ടുചാക്കരി.
കെട്ട പാല്‍ ഒരുപാക്കറ്റ് തലയിലൊഴിച്ചാല്‍ ഇരുപതുചാക്കരി.
ഓഫര്‍ ഒരു പരിമിതിയുമില്ല***!!!
ഇതിനൊക്കെ പുറമെ മെഗാ സമ്മാനമായി ഗോത്മ്പുണ്ട സ്ഥിരമായി ലഭിക്കുന്നതാണ്.

Teena C George said...

മനസ്സെന്ന കടുപ്പക്കാരി ആരുടെ മുന്നിലും
തോറ്റുപിന്‍മാറുകയില്ലെന്ന് അന്നു ഞാന്‍ തിരിച്ചറിഞ്ഞു!!!


പ്രണയമായാലും, ദുഃഖമായാലും അവയെ സ്വതന്ത്രമായി വിട്ടേക്കൂ ചേച്ചി!

മനസ്സിനെ പൂട്ടിയിട്ടാല്‍ പിന്നെ എന്തു ജീവിതം!!!

sreedevi Nair said...

Dearbrother kaavalaan,
kaavalaante ormakku athu maychu kalayunnillaa.
kavitha eshtta pettu
eniyum ezhuthu.
chechi

,

സി. കെ. ബാബു said...

തുടരൂ! ആശംസകള്‍!