![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9Z3O-PjnkPjc6E-FXcQYfu522RV6iav5AIAigXBPfXF0FkvWee298HVH9SpXuniMiq7hOy456CFBKmfUdrcgy0ko51Jc_0BqlSUpY_YfQJHnQZccK-AeRMlQAvGx0oU7o82Xvj9TpvS8/s320/PICT3222BCNH.jpg)
ഇന്നലെയും ആ പക്ഷി വന്നു പേരറിയാത്ത
ആ പക്ഷിയുടെ നോട്ടങ്ങളില്‍ എന്തോ പന്തികേടുണ്ടായിരുന്നു.
പറന്നുപോയ പക്ഷി ഇന്നലെ വീണ്ടും വരുകയായിരുന്നു.
പക്ഷി വന്നാലുടനെ ഇലഞ്ഞിമരത്തിനു ചുറ്റും പറക്കും.
കുട്ടികള്‍ക്ക് ഇത് ഹരമായി.
അവര്‍ പക്ഷിയെ ഓടിച്ചു വിട്ടു.
എന്നാല്‍ രാത്രിയിലും പക്ഷി വരുകയാണുണ്ടായത്.
പക്ഷിക്ക് ഉറക്കമില്ലെന്ന് തോന്നുന്നു!
രാത്രിയില്‍ ഇലഞ്ഞിമരത്തിനുചുറ്റും പറന്നാല്‍, എന്താണ് പ്രയോജനം??? പ്രയോജനമില്ലാതെ മനുഷ്യര്‍ പറക്കാറില്ലല്ലോ.
പക്ഷി മനുഷ്യരുടെ ചോദ്യങ്ങളൊന്നും കേട്ടില്ല;
പറന്നുകൊണ്ടേയിരുന്നു............
എന്നാല്‍ സഹികെട്ട് ചിലര്‍ പക്ഷിയെ വധിക്കാന്‍ തിരുമാനിച്ചു. തോക്കെടുത്തു കാഞ്ചി വലിച്ചതും പക്ഷി അപ്രത്യക്ഷമായ്.
രണ്ടുദിവസം കഴിഞ്ഞു വീണ്ടും വന്ന പക്ഷി,
മരക്കൊമ്പില്‍ വൈദ്യുതാഘാതമേറ്റു, മരിച്ച് തൂങ്ങികിടന്നാടുന്നുണ്ടായിരുന്നു!!!!!!!!!