Monday, June 21, 2010

റോയല്‍ കേഡി---(-2---)ഭാഗം




റെന്റെ ഏ കാര്‍,എന്ന സ്ഥാപനം നടത്തിത്തുടങ്ങാന്‍
യഥാര്‍ത്ഥ ത്തില്‍ കാരണമൊന്നുമില്ലായിരുന്നു.സമയം
പോകാന്‍ കണ്ട ഒരു തമാശ.എന്നാല്‍ അതിന്റെ
അപാര സാദ്ധ്യതകള്‍ പറഞ്ഞു മനസ്സിലാക്കിയതു
സ്ത്രീലമ്പടനായ ആര്‍.കെ ആയിരുന്നു.പരീക്ഷണം
വളരെ വിജയകരമായീ...ആര്‍.കെ യുടെ വ്യക്തി
ജീവിതത്തിന്റെ പലകാണാക്കുരുക്കുകളുംദാസിന്റെ
ജീവിതത്തില്‍പലതരത്തിലുള്ളപോറലുകളോടെ ,
വലിയപരുക്കുകളില്ലാതെ മുന്നോട്ടുകൊണ്ടുപോയി.
ആരാണ്..ഈ ആര്‍ കെ?

ഊണിനുപോലും ഉപായമില്ലാതെ നടന്ന ഒരു
തെരുവുതെണ്ടി ചെറുപ്പക്കാരന്‍അന്യരെ
ദ്രോഹിച്ചുമാത്രം വലിയവനായ കഥ,
അതു ആനാട്ടിലെ എല്ലാപേര്‍ക്കുംനല്ലപോലെ
അറിയുന്ന ഒരു പരസ്യമായ രഹസ്യം.
പരിചയപ്പെടുന്നവരുടെ തറവാട് കുളം
തോണ്ടാന്‍ മിടുക്കനായ ഒരു നാലാം കിട
നാട്ടിന്‍ പുറത്തു കാരന്‍.എന്നാല്‍ മനുഷ്യരെ
പറ്റിക്കാന്‍ നല്ല കഴിവ് ഉണ്ടെന്ന് തെളിയിച്ച
ആര്‍.കെ.യുടെ വിജയപാത അവസാനിച്ചത്....
ദാസ് എന്ന കഥാപുരുഷന്റെവരവോടെയായിരുന്നു.
എല്ലാ വഞ്ചനകള്‍ക്കുംഒരുതിരിച്ചടിഅനിവാര്യം!
അങ്ങനെ പുതിയ യുഗപുരുഷന്‍ സകല
ശക്തിയോടുംഗോദയിലിറങ്ങീ.ദാസ്..ദി..ഗ്രേറ്റ്!

റെന്റെഏകാര്‍,പിന്നെ ലേഡി വിത് ആയി..
അതിന്റെ മഹിമ കൂടിത്തുടങ്ങിയ കാലം.
തറവാടിന്റെ അശ്രീകരമായ ദാസ്....
പുറം ലോകം അറിയുന്ന റോയല്‍..കേഡി
ആയി അറിയപ്പെട്ടു തുടങ്ങീ.
(പേരിടാന്‍നാട്ടുകാര്‍എന്നുംവിരുതന്മാര്‍ആയിരുന്നു)
ഒരു നിമിഷം...
കാല്‍ ബ്രേക്കില്‍ ആഞ്ഞു ചവിട്ടി.
ചിന്തകള്‍ക്ക് വിരാമം.
ടയര്‍ റോഡില്‍ ഉരഞ്ഞു കറങ്ങീ....
വണ്ടി നിന്നു.

മുന്നില്‍ കൃത്യമായി പറഞ്ഞയാള്‍ ,
കൃത്യ സമയം... ഡോര്‍ തുറന്ന് ഷാള്‍
കൊണ്ട് മുഖം മറച്ച്,മിസ്സ്:ശാലിനി
നായര്‍ഇറങ്ങീ...അല്ല ഇറക്കിവിട്ടു.
കൈവീശിക്കാട്ടി അവള്‍ മുന്നിലെ
കാറിന്റെ പിന്‍സീറ്റില്‍ കയറി.അപ്പോള്‍..
എല്ലാം പറഞ്ഞപോലെ....

കോഡ് ഭാഷ സ്വായത്തമാക്കിയ ശാലിനി....
കാറില്‍ ചാരിക്കിടന്നുഒരുപാട്സ്വപ്നവുമായീ.
മനസ്സില്‍ എഴുതിവച്ച കണക്കുകള്‍ കൂട്ടി ദാസ്
കാര്‍ വീണ്ടും പായിച്ചുകൊണ്ടിരുന്നു.ഇനി ഇന്ന്
4പേരെ ക്കൂടെ എത്തിക്കേണ്ടതുണ്ട്.
അതുകഴിഞ്ഞാല്‍ വിശ്രമം.

ബുക്ക് ചെയ്ത വിദേശകാറുകള്‍ ഇനിയും
എത്തിക്കഴിഞ്ഞിട്ടില്ല. അതിന്റെ ഉത്ഘാടനം
ഏതു കൈപ്പുണ്യമുള്ള വളെക്കൊണ്ടാ
കണം എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.
അപ്പോഴാണ് ജോലിയ്ക്കുള്ള ലിസ്റ്റിലെ
പെണ്‍ പേരുകള്‍ മനസ്സില്‍ വന്നതു.
ഇന്നത്തെ ലിസ്റ്റില്‍ വീണ്ടുംഒന്നുകണ്ണോടിച്ചു.
സഹോദരിയും,മകളും?ഒന്നുസമാധാനിച്ചു.
സഹോദരീ ഭര്‍ത്താവിനു ഒഫിഷ്യല്‍ ടൂര്‍
ആണെന്നറിയാമായിരുന്നു. അല്പംസമ്പാദ്യം?
അവള്‍ മോഹിച്ചിരുന്നു എന്നും, അതിനായീ
ഈ ആഴ്ച്ച കാണാമെന്നും ഭാര്യയോട്
പറഞ്ഞിരുന്നതു ഓര്‍ത്തു. മകളോ?അവള്‍
അച്ചനോടൊപ്പം പോകാന്‍ സാധ്യതയില്ല.
എങ്കില്‍?പുറത്തുമാറിയതാകാം.
ആശ്വാസംതോന്നി...
കൊച്ചുപെണ്‍കുട്ടികള്‍ പോലും
ഇപ്പോള്‍ വളരെ പ്രാക്റ്റിക്കലാണ്.

കണക്കുകള്‍ കൂട്ടി അയാള്‍കാര്‍പായിച്ചു.
ലക്ഷങ്ങളുടെ കണക്കുനോക്കുന്ന ഭാര്യ
ബോബ് ചെയ്ത മുടിയും, ലിപ്സ്റ്റിക്ക്
ഇട്ട് നിറം വരുത്തിയപുഞ്ചിരിയുമായീമുന്നില്‍
ഗേറ്റു തുറന്നപ്പോഴാണ്..വീടെന്നകൊട്ടാര
ത്തില്‍എത്തിയത് അറിഞ്ഞത്.
റ്റി. ബി യില്‍ വരുന്ന പ്രമുഖരുടെ ആര്‍ത്തി
പിടിച്ചമുഖം അപ്പോ ഴും മനസ്സില്‍ നിന്നും
മറഞ്ഞിരുന്നില്ല.അവരുടെ ദാഹ ശമനത്തിനു
പറ്റിയ ഇരകള്‍ ഒന്നും ഇന്നത്തെ ലിസ്റ്റിലില്ല.
ഡാര്‍ലിംഗ്....ചുമലില്‍ സ്നേഹമുള്ള കൈകള്‍..
അയാള്‍ കാറില്‍ നിന്നും ഇറങ്ങാന്‍
തുടങ്ങുമ്പോള്‍ ഭാര്യ കൈനീട്ടി.നീട്ടിയ
കൈകളില്‍ വൈരനെക്ക് ലസ്സിന്റെപെട്ടി
കൊടുക്കുമ്പോള്‍പറയാന്‍ മടിച്ചില്ല.
ഇന്ന് ആളെത്തിയിട്ടില്ല.....!

കാര്യം മനസ്സിലാക്കിയ നല്ലവളായ
ഭാര്യയായീ രേഖ എന്ന പതിവ്രത....
തലകുലുക്കീ...
ഡോണ്ട് വറീ..ഡാര്‍ലിംഗ്..
അവള്‍ അയാളെഒളിക്കണ്ണിട്ട്നോക്കീ...ചിരിച്ചു.
ബിയര്‍ കുപ്പി തുറന്ന് സ്വയം
ദാഹംതീര്‍ക്കാന്‍ ശ്രമിച്ചു.
അതുകഴിഞ്ഞാകാം റ്റി.ബിയിലെ
പ്രമുഖരുടെ ദാഹം തീര്‍ക്കല്‍!




ശ്രീദേവിനായര്‍.

Sunday, June 20, 2010

റോയല്‍ കേഡി------നീണ്ടകഥ




സ്റ്റിയറിംഗില്‍ വിരലുകള്‍ താളമടിച്ചു.ഇംഗ്ലീഷ്
മ്യൂസിക്കിന്റെ നേര്‍ത്ത ശബ്ദംകാറിനുള്ളിലെ
അന്തരീക്ഷത്തെ പുളകം കൊള്ളിച്ചുകൊണ്ടിരുന്നു.
കൂളിംഗ്ലാസ്സിന്റെ മറയില്‍കണ്ണുകള്‍പലകാഴ്ച്ചകളും
പരതിക്കൊണ്ടിരുന്നു. കാണുന്നതിലൊന്നും പുതുമ
തോന്നിയില്ല.ഇനിയും കാണാന്‍ഏറെഉണ്ടെന്ന
തോന്നല്‍ മനസ്സിനെ അസ്വസ്ഥമാക്കുന്നുവോ?
മനസ്സാക്ഷി പണയം വച്ച തനിയ്ക്കിനി മറ്റൊന്നും
ചിന്തിക്കാനില്ല എന്നതോന്നല്‍ ചിലപ്പോള്‍,

മനസ്സിന്റെ ഉള്ളിലെവിടെയോ.എന്തോഒരു
വല്ലായ്മ സൃഷ്ടിക്കുന്നുവോ?
തൊട്ടടുത്ത് മിഡിയും റ്റോപ്പും അണിഞ്ഞ്
ശാലു.(അവളുടെ പേര് ഇന്നുമുതല്‍ശാലിനിനായര്‍,)
എന്താ?കൊള്ളാമോ...ഇടം കണ്ണിട്ട് അവളെ
ഒന്നു നോക്കി.അകലെ നോക്കിയിരിക്കുന്ന
അവളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെതിളക്കമുണ്ടോ?
ഒന്നുകൂടി നോക്കാന്‍ തോന്നി.
(പതിനേഴിന്റെ സൌന്ദര്യം എന്നും തനിയ്ക്കൊരു
ദൌര്‍ബ്ബല്യം തന്നെയായിരുന്നല്ലോ?എന്നാല്‍ മനസ്സ്
വേണ്ടെന്നുവച്ചു.

താന്‍ വേണമെന്ന് വച്ചാല്‍?ഒന്നുകൂടിനോക്കിപ്പോയാല്‍....
തന്റെ ബിസിനസ്സ് ശൃംഖലയുടെ കടിഞ്ഞാണ്‍ ഇവിടെ
വച്ച് പൊട്ടിപ്പോകാം.വേണ്ടാ...മനസ്സ് വിലക്കീ.ഓരോ
തവണയും താന്‍ചെറുപ്പക്കാരുടെ മുന്നില്‍ എത്രത്തോളം
മനോനില കൈവരിക്കുന്നുവെന്ന് ചിന്തിച്ചപ്പോള്‍ അഭിമാനം തോന്നി.ഒപ്പം കുറ്റബോധവും.

തന്റെ കൈവിരലുകളില്‍ശ്രദ്ധിക്കുന്നുണ്ടായിരുന്നു
അവളും. ചിരിവരുത്തി അവള്‍ ചോദിച്ചു...എന്താസര്‍?
മനസ്സ് വായിക്കാന്‍പെണ്ണുങ്ങള്‍ക്ക്കൈവിരലുകള്‍വഴി യുംഒരുവഴിയുണ്ടെന്ന് അറിഞ്ഞത് അപ്പോഴാണ്.
പുഞ്ചിരിച്ചു ..എന്താ ശാലു?
നിനക്ക് ധൃതിയായോ?വീട്ടിലെത്താന്‍?മറുചോദ്യംകൊണ്ട്
അവളെ നോക്കിയിരുന്നു.

വേണ്ടാ..നമ്മുടെ കാര്യം കഴിയട്ടെ.എത്രയും വേഗം
അക്കര കടക്കണം.
നഴ്സിംഗ് വിദ്യാര്‍ത്ഥിയായിച്ചേരാന്‍ തുടങ്ങിയ കാലം
മുതല്‍ അവള്‍ ഒന്നു ഓര്‍ത്തെടുത്തു.
സംസാരംകൂടുതല്‍തുടരാന്‍അനുവദിച്ചില്ല.
സഹോദരിയെയും,മകളെയും
വരെ വില്‍ക്കാന്‍ മടിക്കാത്ത തനിയ്ക്ക്..
സദാചാരം ദഹിക്കില്ലഎന്ന് അവള്‍ തല്‍ക്കാലം
അറിയേണ്ടാ..മനസ്സ് വിലക്കീ.

പത്താം ക്ലാസ്സില്‍ 2തവണ തോല്‍വിയറിഞ്ഞ
താന്‍..എന്ന മാന്യന്‍ കമ്പനി എം.ഡി.യുടെ
സീറ്റില്‍ ഇരിക്കുന്നതിന്റെ രഹസ്യവും ഇതൊക്കെ
ത്തന്നെ യാണല്ലോ?
അയാള്‍ വീണ്ടും സ്റ്റിയറിംഗില്‍വിരലുകള്‍അമര്‍ത്തീ...
വേഗം പോരെന്നുണ്ടോ?
കമ്പനിയുടെ മറവിലെ കള്ളക്കളികള്‍,കുത്തഴിഞ്ഞ
കണക്കുകള്‍, മുച്ചീട്ടുകളിയും രതിസേവയും,
നേതാക്കന്മാര്‍ക്ക് അറിഞ്ഞു ദാനവും!
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും
മനസ്സറിഞ്ഞ താനെന്ന സമൂഹദ്രോഹീ....
അയാള്‍ ചിരിച്ചു..അല്ല താനെന്നസമൂഹരക്ഷകന്‍.....!
അയാള്‍ റോഡിലേയ്ക്കു ശ്രദ്ധിച്ചു
കണ്ണാടികള്‍ക്കിടയിലൂടെ,,നീണ്ട
പാത മനോഹരം.എന്നാല്‍ അവസാനമില്ലാത്ത
അവ തന്നെപ്പോലെ അകലേയ്ക്ക്
പാഞ്ഞുകൊണ്ടേയിരിക്കുന്നു......

മനസ്സ് ഉപദേശിച്ചു...ഇല്ല താന്‍ ഒന്നിനെക്കുറിച്ചും
ആലോചിക്കരുത്.. കാരണം ചിന്തകള്‍, തന്നെ ഒരു പക്ഷേ..മനുഷ്യനാക്കിയേക്കാം..
മനസ്സാക്ഷിയുള്ളവനാക്കിയേയ്ക്കാം.പക്ഷേ..തനിയ്ക്കു
ഒരിക്കലും മനുഷ്യനാകാന്‍ കഴിയില്ല.താന്‍ അതു
ആഗ്രഹിക്കുന്നുമില്ല.
താന്‍.എന്ന..ദാസ്.....!
ഈപേരുപോലും തന്റെഅസ്ഥിരതയെക്കുറിക്കുന്നു.
താന്‍ആരായിരിക്കാം?
വിസിറ്റിംഗ് കാര്‍ഡിലെ തന്റെ പേര്..
എന്നും തന്നെ നോക്കി പരിഹസിച്ചിരുന്നു.
ദാസ്.എസ്.നായര്‍.(നായര്‍ സ്ഥാനം തന്റെ പേരിനെ കളങ്കപ്പെടുത്തിയിരുന്നോ?)അതോ..അഭിമാനം
നല്‍കിയിരുന്നോ?
അറിയില്ല .എന്നാല്‍...അനേക കുടുംബങ്ങളുടെ
ജീവിതത്തിന്റ്റെ നെടും
തൂണുകളിളക്കി എന്നതു കേവലം സത്യം.മാത്രം.
ഓര്‍മ്മകള്‍....
ബാല്യകൌമാരത്തിന്റെ,നെറികെട്ട ജീവിതം,
തന്റെ ഭൂതകാലത്തിന്റെ വഴിക്കണ്ണുകള്‍.
കൌമാരം...

യൌവ്വനം?
അതിരുകള്‍ വിട്ട സൌഹൃദത്തിന്റെ ഗതികിട്ടാ
പ്രണയങ്ങള്‍, പ്രോത്സാഹനങ്ങള്‍?

എന്നാല്‍ തനിയ്ക്കു കിട്ടിയ മനസ്സാക്ഷിയില്ലാത്ത
ഈ മനസ്സ് ആരുടേതാ യിരിക്കാം?
അഭിമാനമില്ലാത്ത മാതാപിതാക്കളുടേതോ?
പകതീരാത്ത കാരണവന്മാരുടേതോ?അതോ
പണക്കൊതിപിടിച്ച ഭൂതത്താന്മാരുടേതോ?

ഏതായാലും തന്റെ ജീവിതത്തില്‍ പച്ചപ്പു
തേടിയയൌവ്വനങ്ങളുടെ ആജീവനാന്ത നൊമ്പരങ്ങളുടെ വിലതന്നെയായിരുന്നു തന്റെ ജീവിത വിജയം!
മടക്കിക്കെട്ടിയ കൈലിയിലും,ചുരുക്കിക്കയറ്റിയ
ഷര്‍ട്ടിന്റെ കൈകളിലും താന്‍ എന്ന ദാസ്...
മറ്റാരുംകാണാത്ത പലതരം വികാരങ്ങള്‍
കണ്ടുകൊണ്ടേയിരുന്നു.വട്ടം കെട്ടിയ തലക്കെട്ടിലും
കടിച്ചുപിടിച്ച ബീഡി ക്കുറ്റിയിലും ആരുംകാണാത്ത
ആവേശവും. മടിക്കുത്തിലെ കത്തിക്കു പ്രതിഫലം കിട്ടിയ കാശിനുമുകളില്‍ താന്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യം...
ബന്ധങ്ങള്‍ ഇവയൊക്കെ ..?
അഞ്ചിനു പത്തും.പത്തിനു നൂറും....ഒടുവില്‍..
ലക്ഷങ്ങളുടെ സമ്പത്തിലും,താന്‍ ഇന്നും
ഓര്‍ക്കപ്പെടാതെ പോകുന്നത്..
നഷ്ടങ്ങളുടെ..കണക്കുകള്‍ മാത്രം.
തുടരും........