Friday, May 30, 2008

കാലം

എനിക്കുനഷ്ടപ്പെടുന്നതെന്താണു?
യൌവ്വനമോ?അനുഭവമോ?
എന്റെമോഹങ്ങളോ?അതോചിന്തകളോ?
അല്ലെങ്കില്‍പ്രണയം?വികാരം?
എനിക്കുനഷ്ടപ്പെടുന്നതുഇതൊന്നുമല്ലാ..
ഇന്നുമെല്ലാമെന്നെസ്നേഹിച്ചുകൊണ്ടേയിരിക്കുന്നൂ..
എനിക്കുനഷ്ടപ്പെടുവാനായി
ഒന്നുമില്ലാ.
നഷ്ടപ്പെടുത്തുവാനും...
ബാല്യത്തില്‍,ഞാന്‍ കളിപ്പാട്ടമിഷ്ടപ്പെട്ടിരുന്നൂ..
കൌമാരത്തില്‍,കൂട്ടുകാരെയിഷ്ടപ്പെട്ടിരുന്നൂ..
യൌവ്വനത്തില്‍, പ്രണയത്തെയും....
പിന്നെകാലാകാലങ്ങളില്‍
ഞാന്‍ മോഹിച്ചുകൊണ്ടേയിരുന്നൂ..
ഓരോഭാവത്തിലും,രൂപത്തിലും..
എന്റെപ്രണയം സ്നേഹത്തിന്റെ
വില അറിഞ്ഞുകൊണ്ടേയിരുന്നൂ...
എന്നില്‍കാലം മാറ്റംവരുത്തുമ്പോള്‍.
ചിന്തയില്‍മാറ്റംവരുന്നൂ...
രൂപത്തില്‍മാറ്റംവരുന്നൂ..
വിചാരങ്ങളിലും,വികാരങ്ങളിലും
ഒരിക്കലും മാറ്റംവരുന്നില്ലാ..
അതില്‍മാത്രം കാലമെന്നമഹാസംവിധായകന്‍
ഒരുവിട്ടുവീഴ്ചയുംചെയ്യുന്നില്ലാ
പാവം ഞാനാകുന്ന നടി,എന്നുമഭിനയത്തില്‍..
പരാജയപ്പെട്ട ഒരുനടിമാത്രം......

Tuesday, May 27, 2008

ശൂന്യത

പ്രണയതീരത്തുനിന്നുഞാന്‍,
മടങ്ങിപ്പോന്നത്..
മനസ്സിന്റെ ഉഷ്ണവനത്തിലേയ്ക്കാണ്..
ഒന്നുമില്ലാത്ത ഈലോകത്തിന്റെ,
തനത് സ്വഭാവംചൂടുമാത്രമാണെന്ന്,
ഇപ്പോഴറിയുന്നൂ..
മനസ്സിലുള്ളതെല്ലാം,
നമ്മുടെഅവകാശങ്ങളുടെ,
പട്ടികയില്‍ ഇടംതേടുമെന്ന്,
നാം വ്യാമോഹിക്കുന്നൂ...
നമ്മള്‍ ശൂന്യരാണ്..
ആരോടും സ്നേഹമില്ലാത്തവര്‍..
ജനിതകമായുംനമ്മള്‍ശൂന്യരാണു....

Monday, May 26, 2008

പാട്ടുകാരി

ഞാന്‍,ചിലപാട്ടുകള്‍ പാടി.
പക്ഷേ..അതാരുംകേട്ടില്ലാ..
അതാര്‍ക്കുംകേള്‍ക്കാനുള്ളതായിരുന്നില്ലാ...
പാട്ടുകളെന്നുഞാന്‍വിളിച്ചതെല്ലാം,
നിലവിളികളായിമാറുകയായിരുന്നൂ..
ഏതുരാഗവും,ഞാന്‍ ആലപിക്കുന്നതോടെ,
വിലാപമായിമാറി..
എന്നിട്ടും എന്നെ,
പാട്ടുകാരിയെന്ന് പലരുംവിളിക്കുന്നു...