Wednesday, December 26, 2007

തേടുന്നതാരേ?
ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയവര്‍ക്കെല്ലാം എന്റെ മുഖഛായ മാത്രമാണുണ്ടായിരുന്നത്. അതെന്താണെന്നല്ലെ? എന്റെ മുഖസൌന്ദര്യത്തിലല്ല, എന്റെ വികാരങ്ങളിലൂടെ അവര്‍ എന്നെ, ഞാനാക്കിയവരായിരുന്നു. അല്ലെങ്കില്‍ എന്റെ മൂക്ക്, കണ്ണ്, ചുണ്ട്, ഇവ ഞാന്‍ അവരില്‍ കണ്ടു. എന്റെ ചിരി അവരില്‍ ഞാന്‍ എന്നും കണ്ടുനിന്നു. പക്ഷെ കാണാത്ത ഒരേയൊരു കാര്യം എന്റെ കരച്ചില്‍ മാത്രമായിരുന്നു താനും. അതിനും എനിക്ക് ഉത്തരം ഉണ്ട് ഏതാണെന്നല്ലെ? "കരച്ചില്‍" ഒരാളുടെ മാത്രം കൈമുതലാണ്, അതിന്റെ അളവ് ഒരാളില്‍ മാത്രം ഒതുങ്ങുന്നു. അളന്നുനോക്കാന്‍ പറ്റിയ തരത്തില്‍ എന്നില്‍ നിന്നും പുറപ്പെട്ടിരുന്നില്ല പക്ഷേ എന്റെ ഉള്ളില്‍ അവ ലാവയായി പതഞ്ഞുപൊങ്ങി ഉള്ളിലേയ്ക്കു തന്നെ ഒഴുകിത്തീര്‍ന്നു. എന്റെ മനസ്സിലും, ശബ്ദത്തിലും, ശ്വാസത്തിലും, സംസാരത്തിലുമെല്ലാം അതിന്റെ ശോകഛായ ഞാന്‍ തീര്‍ത്തെടുത്തു.ബാക്കി നീരുറവയായി ഏകാന്തതയില്‍ എന്നെ വിട്ട് അങ്ങകലെ എന്റെ അജ്ഞാത സ്നേഹിതന്റെ അരികിലേയ്ക്കു എത്തി നിന്നു. അവന്‍ എന്നും കണ്ണീരിന്റെ മാത്രം ഉടമസ്ഥനല്ലായിരുന്നു. അവന്‍, എന്റെ കാതരമായ വികാരത്തിന്റെ ആകെത്തുകയായമോഹഭംഗങ്ങളുടേയും, നടക്കാത്തമോഹാഭിലാഷങ്ങളുടേയും അത്താണി കൂടിയായിരുന്നു. അവനിലേയ്ക്കു അടുക്കാനായി ഞാന്‍ എന്നിലെ നീര്‍ക്കയത്തില്‍ ഒരു പൊങ്ങുതടിയായി എന്നും അവനിലേയ്ക്കു ഉറ്റു നോക്കി നിന്നു. ഇന്നല്ലെങ്കില്‍ നാളെ അവന്‍ വരുമെന്നു ഞാന്‍ തീര്‍ച്ചയാക്കി കാരണം, അവന്റെ ചൂരും, ചൂടും ഏറ്റുവാങ്ങാന്‍ പക്വമായ ഒരു മനസ്സ് എനിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലായിരുന്നു താനും!ബുദ്ധിജീവികളുടെ കണ്ണുകളും, ബുദ്ധിഹീനന്റെ മനസ്സുമുള്ള അവന്‍ എന്റെ ആരാണ്? കടുപ്പക്കാരനായ, പുറം മോടിയില്‍ ബാലിശമായ വികാരങ്ങളെ ഉറക്കി കിടത്തിയ അവന്‍ എന്റെ മടിയില്‍ കിടക്കുവാന്‍ മാത്രം പ്രായമുള്ള എന്റെ മകന്‍ തന്നെയാണോ?അതോ പ്രായഭേദങ്ങള്‍ക്കതീതമായ, വികാരവിക്ഷുബ്ധങ്ങളില്‍ പെട്ട കാമത്തിന്റെ കാതരഭാവം, പ്രേമത്തിന്റെ മോഹനഭാവം, പ്രണയത്തിന്റെ ലജ്ജിതഭാവം, എല്ലാം മറന്ന അരോഹണാവരോഹണങ്ങളുടെ ഉജ്ജ്വല സീമകള്‍ക്കപ്പുറം മനുഷ്യമനസ്സിന്റെ അടങ്ങാത്ത വികാരങ്ങളുടെ, വിചാരങ്ങളുടെ, മാനസ്സിക ഐക്യത്തിന്റെ, സമഭാവനയുടെ, സമകാലികധീഷണസിദ്ധാന്തങ്ങളിലെ പരസ്പരം അറിഞ്ഞവരുടെ ചിന്തയിലെ സ്നേഹധനമായി എന്നിലേക്കെന്നും എത്തി നോക്കി നിന്നവന്‍....'അവന്‍' തന്നെയല്ലേ? പ്രണയത്തിനുവേണ്ടി ജീവന്‍ നഷ്ടപ്പെടുത്തിയ എന്റെ സ്നേഹിതനെ ഞാന്‍ അവനിലും കാണുന്നു. രാത്രിയിലെ ഏകാന്തതയില്‍ കൈയിലെ തൂലിക നിഷ്ക്കരുണം സ്വന്തം വരികളില്‍ അത്ഥവ്യാഖ്യാനത്തിന്റെ ചില്ലുപടികളില്‍ തലതാഴ്ത്തി നിന്നു തേങ്ങുമ്പോഴും, അകലെ ദ്രഷ്ടികളൂന്നി, മേശപ്പുറത്ത് തലചായിച്ചിരിക്കുന്ന ധീഷണശാലിയായിരുന്ന എന്റെ സ്നേഹിതനെ ഞാന്‍ അവനിലൂടെ കാണുന്നു. അവന്റെ പ്രാഗത്ഭ്യം എന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ? വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ കണ്ട ധിക്കാരി, ഇന്ന് എന്റെ സാമിപ്യം കൊതിക്കുന്ന ഒരു ശിശുവിനെപ്പോലെ നില്‍ക്കുമ്പോള്‍ എന്നിലെ മാത്‌ര്‍ത്വം അവനെ എന്റെ മനസ്സിന്റെ മാന്ത്രികവിദ്യയില്‍, എന്റെ കൈയ്യിലെ ശിശുവാക്കി മാറ്റാന്‍ ശ്രമിക്കുന്നു! പട്ടു മെത്ത വിരിച്ച എന്റെ കിടക്ക മുറിയിലെ പരവതാനിക്കരികിലെ തൊട്ടിലില്‍ അവനു വേണ്ടി ഞാനൊരുക്കിയ കിടക്കയില്‍ അവനെ മാറോടണച്ചു കിടത്താന്‍ ഞാന്‍ അല്‍പനേരമെങ്കിലും കൊതിച്ചു പോയെങ്കില്‍ അതിലും തെറ്റു കാണാന്‍ ആര്‍ക്കും കഴിയില്ല രാത്രിയുടെ ഏകാന്തയാമത്തില്‍ ശിശുവായ എന്റെ മാനസപുത്രനെ ഉറക്കം വരാത്ത സമയങ്ങളില്‍ അടുക്കല്‍ കിടത്തി മുലയൂട്ടിയുറക്കുന്നത് സ്വപ്നത്തിലും, യാഥാര്‍ത്ഥ്യത്തിലും ഞാന്‍ അനുഭവിക്കുന്നു. പ്രിയപ്പെട്ട സ്നേഹിതാ, നിനക്ക് നല്‍കാന്‍ കഴിയാതിരുന്ന സ്നേഹം ഞാനിന്ന് അവന്‌ നല്‍കുന്നു!എന്നിലെ സുരക്ഷിതത്വം കാംക്ഷിച്ചു എന്റെ മാറില്‍ തല ചേര്‍ത്തുറങ്ങുന്ന എന്റെ മാത്രമായ അവനെ ഞാന്‍ അല്‍പ്പനേരമെങ്കിലും നോക്കി കിടക്കട്ടെ! നാളെ നേരം പുലരും വരെ എന്റേതുമാത്രമായി അവന്‍ സുഖമായി ഭയമില്ലാതെ ഉറങ്ങട്ടെ!

7 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം.

sreedevi Nair said...

dear priyaa,
thanks
swantham...sree

കാവലാന്‍ said...

നന്നായിട്ടുണ്‍ട്.

"അവ ലാവയായി പതഞ്ഞുപൊങ്ങി"- ലാവ പതഞ്ഞുപൊങ്ങില്ലെന്നു തോന്നുന്നു.

സുല്‍ |Sul said...

kureyokke pidikittiyenkilum....

mathruthwavum kaamukeebhaavavum, makane pazhaya kamukanayi kanunnuvo.

aa arkkariyaam streeyude manass.
-sul

ഏ.ആര്‍. നജീം said...

അബലയായ ഒരു മനസിനുടമയായ ഒരു വെറും സ്ത്രീയേയോ.. സ്‌നേഹത്തിന് ജീവനെക്കാള്‍ വിലകല്പിക്കുന്ന ഒരു നല്ല മനുഷ്യ സ്‌നേഹിയുടേതോ..അരോടോ പകതീര്‍ക്കാന്‍ സ്‌നേഹിച്ചു കൊല്ലുന്ന ഒരു വില്ലത്തിയോ, അതോ തന്റെ പ്രണയച്ചൂടിനു തണലായപ്പോള്‍ പ്രായം കൊണ്ട് മകനായ അവനോട് പോലും സുരക്ഷിതത്വം കണ്ടെത്തുന്നവളോ .. ആരാണിവള്‍..???

ആ വരികളുടെ ഒഴുക്ക് ഒരിക്കലും മുറിയുന്നില്ലെന്നത് അഭിനന്ദനീയം തന്നെ...

sreedevi Nair said...

DEAR NAJEEM,
Enikkum...ariyilla...
avalude...vikarangal..
haaaa...
thanks..
sree

sreedevi Nair said...

DEAR..
KAAVALAAN..
SUL....
Enthaa...eshttamaayo?
haaaaa..
sree