Monday, November 30, 2009

കാഴ്ച്ച--------കഥ
തുമ്പയും തുളസിയും കൂട്ടുകൂടി
നിന്നു ചിരിക്കുന്ന മുറ്റം,ചെമ്പകവും
പിച്ചിയും പൊട്ടിച്ചിരിച്ച നിലാവ്,
ചന്ദനഗന്ധമുള്ള തണുത്തകാറ്റ്, ഇതെല്ലാം
മനസ്സില്‍ ഓരോതരം വികാരങ്ങള്‍
ഓരോതവണയും നല്‍കിത്തിരിച്ചുപോയി.
എന്താണെന്നറിയാതെ എന്നും എപ്പോഴും
മനസ്സിനെ കുത്തിനോവിക്കുന്ന അനുഭവങ്ങള്‍
ഒരിക്കലും അവസാനിക്കാതെ എന്നും കൂടെ
ത്തന്നെയുണ്ടായിരുന്നു.

ദാവണി തെറുത്ത്പിടിച്ച്,മടചാടി വയല്‍
വരമ്പിലൂടെ അവള്‍ നടന്നു.അല്ല ഓടി.
നീണ്ടുഞാന്നുകിടക്കുന്ന തലമുടിആലോല
മാടിമുതുകുമറച്ച് നിതംബം മറച്ച് മുട്ടിനു
താഴെ ഉമ്മവച്ചുകൊണ്ടേയിരുന്നു.
മാറത്തടക്കിപ്പിടിച്ച പുസ്തകങ്ങളും ചോറ്റു
പാത്രവും നെഞ്ചിന്റെ മിടിപ്പിനെ അറിഞ്ഞു
കൊണ്ടേയിരുന്നു.മനസ്സ് അസ്വസ്ഥമായിരുന്നു.
ഇനിയും എത്ര പേരുടെ മുന്നില്‍?
എല്ലാ ആഴ്ച്ചയും പതിവുപോലെയുള്ള
പെണ്ണുകാണല്‍.
ഇരുപത്തിയാറാമത്തെ ആലോചന.
വിഷമം തോന്നി.സൌന്ദര്യം മാത്രമല്ല
പെണ്ണിനൊപ്പം എത്തുന്ന മറ്റുപലതും
എല്ലാപേരും മോഹിക്കുന്നുവെന്ന്
വളരെ വേഗം മനസ്സിലായീ.

കണ്ണീരിന്റെ ഉപ്പുനുണയാന്‍ ഇനിയും
എത്രയോപെണ്ണുകാണലുകള്‍വര്‍ഷങ്ങള്‍.
കാഴ്ച്ചയെസ്നേഹിച്ചു കാഴ്ച്ചക്കാരെ
വെറുത്ത് തുടങ്ങിയതപ്പോഴാണ്.
മനസ്സിനെ കാണാന്‍ കഴിയാത്ത ജീവിത
ങ്ങളെപാടെ നിരസിച്ചതും,വിവാഹ
ക്കമ്പോളത്തിലെ വില്‍പ്പനച്ചരക്കായി
സ്വയം മാറിയതുംജീവിതത്തിന്റെ ഓരോ
ഭാവങ്ങളായീ നിമിഷങ്ങളായീ,മറവിയെ
പ്പുതപ്പിച്ച് ഉറക്കികൊണ്ടിരുന്നു.
അങ്ങനെ ഇരുപത്തിയാറും വന്നു.
ആലോചനയില്‍ത്തന്നെ ഒരു അപാകത.
അപൂര്‍ണ്ണത.പൂര്‍ണ്ണതയിലേയ്ക്കുള്ള
അന്യേഷണത്തിനു തന്റെ പക്കല്‍
ഒന്നുംതന്നെയില്ലയെന്ന അറിവ്,കൌമാര
ത്തിന്റെ വിലപെട്ട കാഴ്ച്ചപ്പാടായി
അന്നേ മാറിയിരുന്നു.
വരന്‍,സുന്ദരന്‍
ഉദ്യോഗസ്ഥന്‍,ജീവിക്കാന്‍ അതിലേറെ
ധനവും.ഏക മകന്‍.
അച്ഛന്‍ അമ്മയോടും അമ്മ ഏട്ടനോടും
പിന്നെ എല്ലാപേരും എല്ലാപേരോടും
അടക്കം പറഞ്ഞു.അതിശയിച്ചു.
ജാനുവിന്റെ ഭാഗ്യം.ജാനകിമാത്രം ഒന്നും
അറിയാതെ നിന്നു.
ഇറയത്തു നിരന്നിരിക്കുന്ന ആളുകള്‍.
പെണ്ണുകാണല്‍ പതിവുപോലെ.
ചായക്കപ്പുമായീ മുന്നോട്ട്.
ഇപ്പോള്‍ നല്ല പരിചയം .ഉള്ളില്‍
ചിരി .ആരായാലെന്താ?എന്ന ഭാവം.
നീട്ടിയ കൈകളില്‍നിന്നും അച്ഛന്‍ കപ്പു
വാങ്ങിക്കൊടുത്തു.എല്ലാപേരും മാറി
നിന്നു.തനിച്ചായീ.നല്ലപോലെ നോക്കി
വെളുത്തിട്ടാ,പക്ഷേ അല്പം അഹങ്കാരം
തിരിഞ്ഞുപോലും നോക്കുന്നില്ല.
എന്തായാലും കസേരയില്‍പ്പിടിച്ച് നിന്നു.
ആരുമില്ലേ?
ഞെട്ടിത്തിരിഞ്ഞുനോക്കീ.
അയാള്‍; നീട്ടിയ കൈകളില്‍ ചായക്കപ്പ്.
പൊട്ടിച്ചിരിച്ചു.ഊം എന്താ?
കൈനീട്ടികപ്പുവാങ്ങുമ്പോള്‍ ചോദിച്ചു
ചിരികേട്ടിട്ടാകണം അയാള്‍ പറഞ്ഞു.
നല്ല ചിരി. അപ്പോള്‍ സുന്ദരിയാ അല്ലേ?
വീണ്ടും ചിരിച്ചു.
മനസ്സില്‍ കരുതി സുന്ദരനായതാ,കുഴപ്പം.
മറ്റുള്ളവരെ കുറ്റം.

മോളേ.
അച്ഛന്‍ കടന്നുവന്നു.
ഇതാ ഞാന്‍ അന്നുപറഞ്ഞ ആള്‍
മെല്ലെ പ്പറഞ്ഞു.
മനസ്സിലൊരു മിന്നലാട്ടം.
അപ്പോള്‍?

കറുത്തകണ്ണടയ്ക്കുള്ളിലെ കാഴ്ച്ച
ക്കാണാന്‍ കഴിയാതെ അവള്‍
വിതുമ്പി. സംസാരിച്ചുതുടങ്ങിയ
ചെറുപ്പക്കാരനോട് അച്ഛന്‍ ദൈന്യത
യോടെ പറഞ്ഞുതുടങ്ങീ.
ക്ഷമിക്കണം.അവള്‍ കുട്ടിയാ.
വല്ലതും അബദ്ധം പറഞ്ഞുപോയെങ്കില്‍,
കുട്ടിത്തം മാറീട്ടില്ലയെന്നുകൂട്ടിക്കൊള്ളൂ.
ഏയ് ഇല്ലല്ലോ? ഞങ്ങള്‍ ഇറങ്ങട്ടെ?
അകത്തു പതുങ്ങിനിന്ന് അവള്‍ അയാളെ
ത്തന്നെ നോക്കിനിന്നു.
അകക്കണ്ണിന്റെ സഹായത്തോടെ അയാള്‍
പതുക്കെപ്പതുക്കെ നടന്നുതുടങ്ങിയിരുന്നു.
അപ്പോഴും കറുത്തകണ്ണടയ്ക്കുള്ളിലെ
കാഴ്ച്ചയെ അവള്‍കാത്തിരുന്നു.
ശ്രീദേവിനായര്‍

Thursday, November 12, 2009

ആഭിജാത്യം.....നോവല്‍

ആഭിജാത്യം നോവല്‍....
http://sreeswaram.blogspot.com


മൂന്നാം ഭാഗം മുതല്‍....

Tuesday, November 10, 2009

രണ്ടാം ഭാഗംപാതിരാവിലെപ്പോഴോ ആളുകള്‍
പിരിഞ്ഞുകഴിഞ്ഞ് ഏതെന്നറിയാത്ത
ഒരു സ്ത്രീയുടെപുറകേനടന്ന് അവര്‍
കാണിച്ചുതന്നതന്റെകിടപ്പുമുറിയില്‍
കടന്നതുമാത്രം അവള്‍അറിഞ്ഞു.
വാരിച്ചുറ്റിയ വസ്ത്രം ഒന്ന് മാറ്റു
വാന്‍ പോലും ആവാതെക്ഷീണത്തില്‍
മയങ്ങീ.പാകതവന്നഭര്‍ത്താവിന്റെ
ദയനീയനോട്ടംഏറ്റുവാങ്ങിപുലര്‍ക്കാലം
കണ്ണുതുറന്നപ്പോള്‍ സമാധാനിച്ചു.
തൊട്ടടുത്ത് രക്ഷകനെപ്പോലെ
ഇരിക്കുന്ന ആള്‍ തന്റെ ഭര്‍ത്താവു
തന്നെയായിരുന്നു.തന്റെ അവസ്ഥമന
സ്സിലാക്കിയിട്ടാകണം അദ്ദേഹം പുഞ്ചിരിച്ചു.
സംസാരത്തില്‍ പിശുക്കുകാട്ടുന്ന അദ്ദേഹം
നല്ലവനാണെന്ന് അന്ന് മനസ്സിലായീ.
ഒപ്പം തന്നോട് കാരുണ്യമുള്ളവനെന്നും.

രാവിലെ മുറിയില്‍ നിന്നും പുറത്തു
കടക്കാനാവാതെപരുങ്ങീ.ആരുമില്ല
ഒന്നു മിണ്ടാന്‍ .ഭര്‍ത്താവിന്റെ കൈ
പിടിച്ച് വെളിയില്‍ ഇറങ്ങുമ്പോള്‍
അദ്ദേഹം പറഞ്ഞു.ഈ ആഴ്ച്ച കഴിഞ്ഞാല്‍
ഞാന്‍ പോകും.എസ്റ്റേറ്റില്‍ ആരുമില്ല
ഉത്തരവാദിത്തമുള്ളവര്‍ .മാസത്തില്‍
ഒരിക്കല്‍ വരാം.പിന്നെ സമയം
കിട്ടുമ്പോഴെല്ലാം!നീ പഠിപ്പുതുടരണം,
പിന്നെ ഈവീടിന്റെമൂത്തമരുമകളായീ
എല്ലാചുമതലയും നിന്നിലാ...!
അത് മറക്കരുത്.

തറവാട്ടു മഹിമ കൊണ്ട് ഉയര്‍ന്ന
ശിരസ്സുമായി നില്‍ക്കുന്ന കോവിലകം
കുടുംബത്തിലെ അംഗസംഖ്യ മൊത്തം
എഴുപത്തിയെട്ട്.പത്തുമക്കള്‍അവരുടെ
ഭര്‍ത്താക്കന്മാര്‍, പിന്നെ ചെറുമക്കള്‍.

അതുപോരാതെ വാല്യക്കാരും അവരുടെ
വേണ്ടപ്പെട്ടവരും,കന്നാലിമേയ്ക്കുന്നവര്‍,
കറവക്കാര്‍, ആശ്രിതര്‍ വേറെയും.
ഓരോപണിയ്ക്കുംവേറെവേറെ
പണിക്കാര്‍.വയലില്‍ ജോലിയ്ക്ക്
സ്ഥിരം ആളുകള്‍,പറമ്പുപണിയ്ക്ക്
വേറെയും.ആകണക്കുകളൊന്നും
അറിയില്ല .എന്നാലുംതലയില്‍
ചാണകം ചുമക്കുന്ന പെണ്ണുങ്ങളെ
യും,അവരുടെ ആണുങ്ങളെയും,
മൂക്കൊലിച്ചകുട്ടികളെയും കണ്ട്
വിഷമം തോന്നി.

തറവാടിനു ചേര്‍ന്ന് കളിയില്‍
എന്ന ചെറിയൊരു വീട്.അതില്‍
നിറയെ നെല്ല്.പിന്നെചാണകം
മെഴുകി വൃത്തിയാക്കിയഒരു
ചെറിയമൈതാനംപോലെഒരുസ്ഥലം
അതു നെല്ല് മെതിക്കാനുള്ള മുറ്റമാണ്.
അതിന്റെ ഇരുവശവും നിറയെ
വൃത്താകൃതിയില്‍ നല്ല ഭംഗിയുള്ള
കുഴികള്‍.താഴ്ച്ച കുറഞ്ഞ ആ
കുഴികള്‍ കണ്ട്അതിശയിച്ചു.
അതുമനസ്സിലാക്കിയഭര്‍ത്താവ്,
വിശദീകരിച്ചുതന്നു.പിറ്റേന്ന്
കാണുകകൂടിച്ചെയ്ത്പ്പോള്‍
തന്റെ അറിവുകേടില്‍ നാണിച്ചു.
ഇലക്കീറ് ആകുഴിയില്‍ വച്ച് ഒരു
പാത്രമാക്കി അതില്‍ പണിക്കാര്‍
നിരന്നിരുന്ന്കഞ്ഞികുടിക്കുന്നതുകണ്ടു
നോക്കിനിന്നു.മനസ്സില്‍ എന്തെന്നറിയാ
ത്ത ഒരു വികാരം,അതു അവളെ
അലട്ടികൊണ്ടിരുന്നു.ഒരു കല്യാണ
വീടിന്റെ രീതിയിലാണ്എപ്പോഴും
കോവിലകം.

തുടരും....

Monday, November 9, 2009

ആഭിജാത്യം

(1)


വിവാഹംകഴിഞ്ഞുഭര്‍ത്താവിനോട്ചേര്‍ന്ന്
ഇരുന്ന് ആഡംബരകാറില്‍ യാത്ര തിരി
ക്കുമ്പോഴും,കാറ്റ് പറത്തിക്കൊണ്ടുപോകുന്ന
സുന്ദരമായമുടിയിഴകളെ നോക്കിപുഞ്ചിരി
ക്കുമ്പോഴുംദേവിയ്ക്ക് ഉള്ളില്‍ ഏറുപടക്കം
കൊണ്ടുള്ളഒരേറ് കിട്ടിയ ചൂടായിരുന്നു.
അകം മാത്രമല്ലപുറവും പൊള്ളുന്ന ചൂട്.
മേലാസകലം പൊള്ളല്‍.മുതുക്കിത്തള്ള
യുടെ കൂരമ്പുപോലുള്ളവാക്കുക
ള്‍കേട്ട്ഞെട്ടിയതാണ്. പെങ്കൊ
ച്ച്പിടിച്ചിരിക്കുന്നതുപുളിങ്കമ്പിലാ...!

വിധിയെപഴിയ്ക്കാനോസഹിക്കാനോ
തോന്നിയില്ല,അല്ലെങ്കിലുംവിധി
ഇതിലെന്തുചെയ്തു. മനുഷ്യര്‍
ചെയ്യുന്നതും,ചെയ്യാത്തതും ,തെറ്റും
ശരിയുമെല്ലാം പാവംവിധിയുടെ
തലയില്‍ വച്ചുകെട്ടാന്‍ അവള്‍
ഒരുക്കമല്ല.എല്ലാംസഹിക്കാന്‍
താന്‍സാക്ഷാല്‍ ദേവിയുമല്ല.

ആരും നോക്കിനിന്നുപോകുമെന്ന്
അമ്മ പറയുന്ന സൌന്ദര്യം
തനിയ്ക്കുണ്ടെന്ന് അവള്‍ വിശ്വ
സിക്കുന്നില്ല.സൌന്ദര്യം, അതു
കാണുന്നവരുടെ മനസ്സിന്റെ ഒരു
മാന്ത്രികഭാവം തന്നെയല്ലേ?കൌമാര
ത്തിന്റെ കിലുക്കാംപെട്ടിതല്ലിത്ത
കര്‍ത്ത്തലയില്‍ അരിപ്പെട്ടകവും,
ദോശക്കല്ലുംവച്ചു തന്നതും
വിധിയായിരുന്നുവോ?ആവിധിയെ
അവള്‍ മനുഷ്യരെന്നുതന്നെവിളിച്ചു!

പതിനാറിന്റെ കുസൃതിക്കണ്ണുകളില്‍
കണ്ടതൊന്നും അധികകാലം മുന്നില്‍
തങ്ങി നിന്നില്ല.കണ്ടതിലെല്ലാം
കുസൃതി,കേട്ടതിലെല്ലാം തമാശ.
അതായിരുന്നു കൌമാരം. ശരീരത്തിന്റെ
വടിവില്‍ അഭിമാനംതോന്നിയതും
നൃത്തച്ചുവടിന്റെഭംഗിയില്‍സന്തോഷി
ച്ചതും, ദൂതുപോകാന്‍ മേഘത്തെ
കാത്തിരുന്നതും, ഭാവനയുടെ ലോകത്ത്
ഗന്ധര്‍വ്വന്റെ മാറില്‍ ചേര്‍ന്നിരുന്ന്
കിന്നരിച്ചതുമെല്ലാം സ്വപ്നത്തില്‍
മാത്രമായി.വയല്‍ക്കാറ്റിന്എന്തൊരു
കുളിര്‍മ്മ, മനസ്സിനുരോമാഞ്ചം,എവിടെയും
കൌതുകം. കൊലുസ്സിട്ട കിലുക്കാം
പെട്ടിയുടെ ഭാരം, ജനിച്ചവീട്ടില്‍ നിന്നും ഭര്‍ത്തൃഗൃഹത്തിലേയ്ക്ക് മാറുന്നതും നോക്കികൂട്ടുകാരികള്‍,നിറഞ്ഞ
കണ്ണുകളോടെ ബന്ധുക്കള്‍.


നാത്തൂന്മാര്‍ക്കൊപ്പംഭര്‍ത്താവിന്റെ
പുറകേ കാറില്‍ നിന്നിറങ്ങിവലിയ
വീട്ടിന്റെ വാതില്‍ക്കല്‍നോക്കിനിന്നു,
പടിവാതില്‍മുതല്‍ ആളുകള്‍.‍ വാതില്‍
ക്കല്‍ പരിഭ്രമിച്ചുനിന്ന ആ നിമിഷം,
ആഒരു നിമിഷമെന്തെന്നറിയാത്ത
പതര്‍ച്ച.നിറതിരികത്തുന്ന നിലവിള
ക്കുമായി തല നരച്ച ഒരു കുലീന
മദ്ധ്യവയസ്ക്ക,അവര്‍ ആരായിരിക്കാം,
അമ്മ?അമ്മായീ?അതോ നാത്തൂന്‍?
അതോആ വീട്ടിന്റെഅധികാരിയോ?

തുടരും....

Thursday, November 5, 2009

നിഴലുകള്‍
കൈവിരലുകളെ പ്രണയിച്ചൊരുകാലം.
അതു ആരാധനയായിരുന്നുവോ,
ഒന്നു സ്പര്‍ശിക്കാന്‍ മോഹിച്ച ആ
വിരലുകള്‍!സ്വപ്നത്തിലുംസുഷുപ്തിയിലും
വിരലുകള്‍മാത്രം.വിരലുകളുടെമാന്ത്രിക
ഭാവം,വശ്യത,മനം മയക്കുന്ന വിശുദ്ധി
ഇവയെല്ലാം അന്ന് അവയില്‍
കണ്ടിരുന്നു.ജീവിതകാലം മുഴുവന്‍ താന്‍
കാത്തിരുന്നത് ഈ ഒരുസ്പര്‍ശനത്തിനു
വേണ്ടിമാത്രമായിരുന്നുവോ?

എന്തും നല്‍കാം പകരം ഒരു തലോടല്‍!
ഈമാന്ത്രിക വിരലുകള്‍ ദൈവത്തിന്റെ
വരദാനമോ.ദൈവത്തിന്റേതു തന്നെയോ?
ചിന്തകള്‍ ഒന്നിടവിടാതെ അലട്ടിക്കൊണ്ടിരു
രുന്നു. അകലെ കിളിനാദം പോലെ കുഞ്ഞ്
നേര്‍ത്ത സ്വരത്തില്‍ കരഞ്ഞുകൊണ്ടേ
യിരിക്കുന്നു.സാന്ത്വനിപ്പിക്കുന്ന കൈകള്‍
തലോടി സമീപമിരിക്കുന്ന യുവാവി
ന്റേതുതന്നെയല്ലേ?
കണ്ണും പൂട്ടിക്കിടന്നു.മറ്റൊന്നുമറിയാന്‍
ശ്രമിക്കാത്തതുപോലെ.ആശുപത്രിക്കിടക്ക
യില്‍ വിശാലമായ മുറിയില്‍ഏ.സീ യുടെ
തണുപ്പ് ഉള്ളിലെ ചൂടിനെ തണുപ്പിക്കാന്‍
പോന്നവയായിരുന്നില്ല.ആകാശംകാണാന്‍
മോഹിച്ചു.നക്ഷത്രത്തെ ക്കാണാന്‍ ആശിച്ചു.
കണ്ണടച്ചുകിടന്ന് അവയെ മനസ്സില്‍ കണ്ടു.
ഇന്നലെവരെ സ്വന്തം ഉദരത്തിനു സ്വന്ത
മായ കുഞ്ഞ് ഇന്ന് അകലെ മറ്റൊരു
മുറിയില്‍ ഇരുണ്ട വെളിച്ചത്തില്‍
ഭദ്രമായീ.അമ്മയുടെ സാമീപ്യം
കൊതിയ്ക്കുന്ന കുഞ്ഞിന് അഭയമരുളു
ന്ന കരങ്ങള്‍. വിണ്ടുംമനസ്സ്അസ്വസ്ഥ
മായീ.മകന്റെ ജീവന്‍ ഈകൈകളില്‍
സുരക്ഷിതമോ?
അകലെഒരുദിവ്യദര്‍ശനമായീ,ആവിരലുകള്‍
കണ്ടുകൊണ്ടേയിരുന്നു.ഇളം മേനിയെ
ത്തഴുകുന്ന കൈകള്‍ ,കുനിഞ്ഞ മുഖം
മകന്റെ ആരോഗ്യ നിലപരിശോധിക്കുന്ന
ആ,പരിചിതമുഖംസുന്ദരമായിരുന്നുവോ?
എന്നാല്‍ ഏതോഒരു ജന്മത്തില്‍ അവള്‍
മറന്നുവച്ച ഒരു രൂപം ആമുഖത്തിനുണ്ടാ
യിരുന്നു.ആകണ്ണുകള്‍,അവള്‍ വീണ്ടും
മനസ്സിന്റെ കണ്ണാടിയില്‍ ആമുഖത്തെ
വീണ്ടും വീണ്ടും നോക്കി.
ആമുഖം അതു തന്നെയല്ലേ,തന്റെ കിളി
ക്കുഞ്ഞിന്റെ മുഖവും?
അവള്‍ സ്വയം കുറ്റപ്പെറ്റുത്താന്‍ ശ്രമിച്ചു.
എന്തുപറ്റി,സമനില കൈവിടുന്നുവോ?
അസ്വസ്ഥമായ മനസ്സിനെനിയന്തിക്കാ
നാവാതെതിരിഞ്ഞുംമറിഞ്ഞുംകിടന്നു.
മോളേ.
കണ്ണുതുറന്നു നോക്കി.
അമ്മ.നെറ്റിയില്‍ തലോടുന്ന അമ്മ.
വിഷമിക്കാതിരിക്കു. കുഞ്ഞ് സുഖം
പ്രാപിക്കുന്നു.നല്ലൊരു ഡോക്ടറാ,ആ
പയ്യന്‍സ്വന്തംമകനെപ്പോലെ കുഞ്ഞിനെ
നോക്കുന്നു.
അമ്മയുടെ മുഖത്തു തന്നെ തറപ്പിച്ചു
നോക്കി മിണ്ടാതെകിടന്നു.ഇനിയും
തൃപ്തിവരാതെ ,ഡോക്ടറുടെ വിശേഷം
അറിയാന്‍,ആദിവ്യകരങ്ങളെ വീണ്ടും
കാണാന്‍.ആവിരല്‍ സ്പര്‍ശം വീണ്ടും
അനുഭവിക്കാന്‍!ശ്രീദേവിനായര്‍

Tuesday, November 3, 2009

കഥ

ആര്‍ക്കും മനസ്സിലാവാത്തൊരു കഥ
യെഴുതണമെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍
അന്ന് തുടങ്ങിയതാണ് ഈടെന്‍ഷന്‍.
മിനിട്ടിനുമിനിട്ടിനു കവിതയെഴുതുന്ന
നിനക്ക് എന്താ,ഒരു കഥയെഴുതിയാല്‍?
ശരിയാണല്ലോ?ആവശ്യത്തിനും അനാവശ്യ
ത്തിനും കവിതയെഴുതുന്നഞാന്‍ എന്താ
കഥയില്ലാത്തവളോ?

കഥയൊന്നെഴുതാന്‍,അടവൊന്ന് മാറ്റി
പ്പിടിക്കാന്‍ ഞാന്‍ പെടുന്ന പാട്,
അതെന്തിന്റെ പേരിലായാലും കഥ
യുടെ നേരെ പോരിനു ഞാന്‍ തയാറല്ല.

ഒറ്റവരിയില്‍ കഥയെഴുതാം.പക്ഷേ
അതു ഒറ്റ നിറത്തിലെ മഷിയില്‍ ത്തന്നെ
വേണമെന്ന്.എന്നാല്‍ എഴുതിത്തുടങ്ങിയപ്പോള്‍
മഷിതീര്‍ന്നു അത് ആദ്യത്തെ പരാജയം.
പിന്നെ,മിനിക്കഥയായാലോ?
തുടങ്ങാം എന്നാല്‍ മിനിയില്‍ ഒതുങ്ങില്ല.
എഴുതിത്തുടങ്ങിയാല്‍ അവള്‍ യുവതിയാകും,
അവിടെയും രണ്ടാമത്തെ പരാജയം.

പിന്നെ,എഴുതാം.എഴുതിയെഴുതികൈവിട്ട
കളിയായി.പേന കടലാസ്സില്‍ കറങ്ങിനടന്നു.
നോക്കിയിരുന്നതല്ലാതെ കാര്യമായൊന്നും
ചെയ്യേണ്ടിവന്നില്ല.മനസ്സിനകത്തുനിന്നു
കൈവിരലുകള്‍ വഴി പേനയിലോട്ട്
ഇങ്ങനെയൊരു വഴിയുണ്ടെന്ന് അറിഞ്ഞത്
അന്നാണ്.


മിണ്ടാതെ മാനത്തുനോക്കിയിരിക്കുക.
വീണ്ടും കടലാസ്സില്‍ പേന ചലിപ്പിക്കുക.
താനേ വരുന്നു അക്ഷരങ്ങള്‍ .അതില്‍
നിറയെ അര്‍ത്ഥങ്ങള്‍,അനര്‍ത്ഥങ്ങള്‍,
പരിഹാസങ്ങള്‍,പരിദേവനങ്ങള്‍ പിന്നെ
എന്തൊക്കെയോ ചേര്‍ന്ന വരികള്‍.
പേന, ബാധമൂത്ത കിട്ടന്റെ കാലുകളെ
പ്പോലെഒരിടത്തും ഉറച്ചുനിന്നില്ല.അയലത്തെ
അമ്മുവിന്റെ ചിലങ്കകെട്ടിയകാലുകള്‍
പോലെ പലപ്പോഴും പൊട്ടിച്ചിരിച്ചു
കൊണ്ടിരുന്നു.ഞാന്‍ ഇരിപ്പിടത്തില്‍
തന്നെയിരുന്നു കൈയ്യില്‍ചലിക്കുന്ന
നാരായവുമായി.മഷി നിറച്ച നാരായം
മൃദുവായും,കടുപ്പമായും കടലാസ്സിനെ
നോവിക്കാതെ നോവിച്ചുകൊണ്ട്
അവള്‍ക്കറിയാവുന്നവിധത്തില്‍ പ്രതി
കരിച്ചുകൊണ്ടേയിരുന്നു.

ഞാന്‍ എന്റെ കൈവിരലുകളെ ബലപ്പി
ക്കാതെ അവളെ അവളുടെ ഇഷ്ടത്തിനു
വിട്ടുകൊടുത്തു.

ശ്രീദേവിനായര്‍.