ആകാശനീലിമകള്‍ക്കപ്പുറം നോക്കാതെ,
അഗാധമായ നീലക്കടലിനുമപ്പുറം നോക്കാതെ,
അഗ്നിയുടെ വിശുദ്ധിയില്‍ ലയിക്കാതെ,
വായുവെന്ന മഹാദ്ഭുതത്തിലേക്ക് ഇറങ്ങിചെല്ലാതെ
ഞാന്‍ എന്റെ ആത്മാവിനെ എങ്ങനെ കാണും????
അവള്‍ എന്റെ, എന്റെ തന്നെ പ്രതിരൂപമായ ഞാന്‍,
എന്റെ സ്വഭാവം, സൌന്ദര്യം, ബുദ്ധി, ശക്തി
എല്ലാം ഞാന്‍ തന്നെ. പിന്നെ അവളോ?
ഞങ്ങള്‍ രണ്ടല്ല ഒന്ന്. ഒന്നായ ഒന്ന്.
ഞാനില്ലാതെ അവളില്ല അവളില്ലാതെ ഞാനില്ല.
ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ച
ഒരു ജീവന്റെ രണ്ട് അംശങ്ങളോ?
എന്റെ മനസ്സില്‍ തോന്നുന്ന
വികാരങ്ങള്‍ അവളിലും ഉണ്ടാകുമോ?
ഞാനറിയുന്ന രഹസ്യം അവളറിയുമോ?
ഇല്ല അപ്പോള്‍ പിന്നെ? പ്രക്‌ര്‍തിയുടെ രഹസ്യം!
പ്രപഞ്ചത്തിന്റെ രഹസ്യം!
പിന്നെ നാം അറിയാത്ത ജീവന്റെ രഹസ്യം!
അതാണ് ഞങ്ങള്‍ ഇരട്ടകള്‍!!!!!!!!!