നമ്മെ,തേടിവരുന്നനല്ല വാക്കുകളെ
നാം അറിയുന്നില്ല കിട്ടാത്തവയ്ക്കുവേണ്ടി
നാം ശാഠ്യം പിടിക്കുന്നു.
അവയെ അവയുടെവഴിക്ക് വിടാം.
നമ്മെ പിന്‍തുടരുന്ന കണ്ണുകളെ
നാം കണ്ടില്ലെന്ന് നടിക്കുന്നു.
പക്ഷെ അനേകദിവസത്തിനുശേഷം
അവയെ കാണാതിരിക്കുമ്പോള്‍,
നാം അന്വേഷിക്കും നാം തെരഞ്ഞുതുടങ്ങും!
ആ കണ്ണുകളെ, അതെവിടെ ഇനി വരില്ലെ?
ഇന്നലെകളെ പറ്റി ചിന്തിക്കാതിരിക്കാം.......
ശരി, കഴിഞ്ഞതു കഴിഞ്ഞു. അല്ലേ?
നാളെയെ നോക്കിയിരിക്കാം, അതും ശരിയാണ്.
നമുക്കറിയില്ലല്ലോ നാളത്തെ ചിന്തകള്‍?
അപ്പോഴും തോറ്റു പിന്‍മാറുന്നൊരാളുണ്ട്,
ആരായിരിക്കും അവന്‍............
അവനാണ് "ഇന്ന്"!!!
ഇന്നിന്റെ പ്രസക്തി ഇന്നു മാത്രം!
അതൊരിക്കലും കടന്നുപ്പോയാല്‍ തിരിച്ചുവരില്ല!!!!