Monday, December 31, 2007

വിരുന്നുകാരന്‍


ഒരു നിലാവു പോലെ അവന്‍ കടന്നു വന്നു. ഒരു കുളിര്‍ തെന്നലായി എന്‍റ്റെ മനസ്സിനകത്തു വിരുന്നു വന്നു. ഒരോണമായ്, വിഷുവായി, എന്റെ മനസ്സില്‍, ദിനരാത്രങ്ങള്‍ സുഖകരമായ അനുഭൂതികളിലേയ്ക്കു കടന്നുപോയപ്പോള്‍...
ഒരു കര്‍ക്കടക പേമാരിയില്‍ അവന്‍ യഥാര്‍ത്ഥ രൂപമായി, കഠോരമായ നാദമായി, മനസ്സിനെ മഥിക്കുന്ന മിന്നലായ്, കോരിച്ചൊരിയുന്ന ദുഖമായി, മനസ്സിനകം തകര്‍ത്ത് എന്റെ കുടിലിനകത്ത് ഞാന്‍ സ്വരൂപിച്ചു വച്ചിരുന്ന നിധി കവര്‍ന്ന് ആരുമറിയാതെ കടന്നു പോകാന്‍ ഒരുങ്ങി.
ഉറക്കം നടിച്ചു കിടന്ന ഞാന്‍ അവന്റെ ചെയ്തികളില്‍ ഉള്ളില്‍ പുഞ്ചിരിച്ചു. അവന്‍ പൊയ്ക്കോട്ടെ, എന്റെ മനസ്സ് അവനു വേണ്ടി ഒരുക്കി വച്ചിരുന്നതെല്ലാം ഒരു നിമിഷം കൊണ്ട് ദുഖത്തിന്റെ അഗ്നിയില്‍ ചാമ്പലാക്കി. അവനറിയാതെ അവനു നല്‍കാന്‍ കരുതിയിരുന്ന, കാഞ്ചന സ്വപ്നങ്ങള്‍ അവനറിയാതെ തന്നെ ഞാന്‍ കുഴിച്ചു മൂടി. ഇനി ഒരിക്കലും അവന്‍ തിരിച്ചു വരാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. മനസ്സ് തകര്‍ത്ത അവന്‍ ഇനിയെന്റെ സ്നേഹത്തിന്‌ അര്‍ഹനുമല്ല! എന്റെ കുടിലിലേക്കുള്ള വഴി ഇനിയും അവന്‍ തിരിച്ചറിയാതിരിക്കാന്‍ ഞാന്‍ രാത്രിയിലെ ഏകാന്തതയില്‍ എന്റെ മുറ്റത്തു ഒരായിരം പിച്ചകതൈകള്‍ വച്ചു പിടിപ്പിച്ചു. പിച്ചകപ്പൂവിന്റെ സുഗന്ധത്തില്‍ അവന്റെ ലക്ഷ്യം തെറ്റുമെന്നും, വഞ്ചന ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്ക് ആ സുഗന്ധം ഏല്‍ക്കാന്‍ ശക്തിയില്ലെന്നും ഞാന്‍ തിരിച്ചറിഞ്ഞു!

7 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'മനസ്സ് തകര്‍ത്ത അവന്‍ ഇനിയെന്റെ സ്നേഹത്തിന്‌ അര്‍ഹനുമല്ല! '

..ശ്ശൊ, കടുപ്പം തന്നെ !! :)

SreeDeviNair.ശ്രീരാഗം said...

DEAR CP,
ENTHA PEDICHUPOYO,
HA..HA ..HAA.
SREE

അലി said...

യാരിവന്‍?

കുറുനരി said...

പിച്ചകപ്പൂക്കളുടെ സുഗന്ധത്തില്‍ അവനിനിയും വഴി തെറ്റട്ടെ.

വിനുവേട്ടന്‍ said...

ബ്ലോഗ്‌ പ്രപഞ്ചത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവല്‍സരം നേരുന്നു...

http://thrissurviseshangal.blogspot.com/

Gopan | ഗോപന്‍ said...

നല്ല വരികള്‍..
പുതുവത്സരാശംസകള്‍

ഏ.ആര്‍. നജീം said...

ഹോ എന്താ മനസ്സ്...

വഞ്ചിച്ചവരേയും സ്‌നേഹത്തിലൂടെ കീഴ്പ്പെടുത്തുന്നു അല്ലെ...

നന്നായിരിക്കുന്നു