എന്റെ സ്നേഹത്തെ, അള്ളാഹുവിനും,
പ്രേമത്തെ യേശുദേവനും ഞാന്‍
കാഴ്ച്ചവയ്ക്കാം, ഇവിടെ ഈ നിമിഷം!!!
പിന്നെ പ്രണയത്തിന്റെ പരിവേഷം
എന്നില്‍ ഉണ്ടാകുകയില്ലല്ലോ?
സീതയായ് രാമനെ നോക്കിനില്ക്കാം!
പിന്നെ ഒരു വേണുവുമായ്,
കണ്ണന് മുമ്പില്‍ എത്തേണ്ടതില്ലല്ലോ?
മോഹങ്ങള്‍ എല്ലാം ഞാന്‍,
ഹോമകുണ്ഡത്തില്‍ നിക്ഷേപിക്കാം,
പിന്നെ സന്യാസിമാരെ ഞാന്‍,
നിരാശപ്പെടുത്തേണ്ടതില്ലല്ലോ?
ഞാനെന്റെ സ്ത്രീത്വത്തെ,
ആര്‍ക്കാണ് ബലിആര്പ്പിക്കേണ്ടത്???
എന്നെ അറിയാന്‍ ശ്രമിക്കുന്ന,
പുരുഷനെയോ???
എന്നെ,പരിഹസിക്കുന്ന
സുഹ്റത്തിനെയോ?
എന്നെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന,
കൂട്ടുകാരെയോ?
എന്നെ സ്നേഹിക്കുന്ന,
പ്രിയനെയോ?
എന്റെ മടിയില്‍ തല ചായ്ക്കാന്‍,
ആഗ്രഹിക്കുന്ന യുവത്വത്തിനെയോ?
എന്നെ വേദനിപ്പിക്കുന്ന കാമുകനെയോ?
പുരികം ചുളിക്കുന്ന സമൂഹമനസ്സിനെയോ????
7 comments:
പ്രിയപ്പെട്ടവരെ,
എന്റെ പ്രണയം ഇങ്ങനെ...............
പ്രണയിക്കാന്‍ പ്രണയിക്കപ്പെടാന്‍ കൊതിക്കാത്ത മനസുകളുണ്ടോ..?
പ്രണയം തുളുമ്പുന്ന വരികള്‍ ഹൃദ്യമായി..
DEAR NAJEEM,
PRANAYAM sundaramaanu....'
pakshe....
chilarku vedanayum...
swantham sree
ചേച്ചീ...
കൊള്ളാം.
ക്രിസ്തുമസ്സ് ആശംസകള്‍!
:)
DEAR SREE,
Oraayiram..nanmakal
nerunnu njan...
chechi
sreedevi,
ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!
Dear Babu sir,
happy christmas and a very happy new year
Post a Comment