മായാമയൂരമെ, കാഴ്ചബഠഗ്ളാവില് ബോറടിച്ചെങ്കില്‍
എന്റെ കണ്ണുകളിലേക്ക്, മനസ്സിലേക്കൊന്ന് നോക്കു......
കദനം ഒരു ഭക്ഷണപ്പൊതിയായി വേണമെങ്കില്‍ തരാം.
വേണ്ട, കദനം ഭാരമാണ് എന്റെ കണ്ണുകള്‍ക്ക്
ചുറ്റുമുള്ള കറുത്ത പാട് നീ കണ്ടോ
കറുപ്പ് പോരെങ്കില്‍ പറയണം.
കുറച്ച് ദുഖം കൂടി ഭക്ഷിച്ച് കറുപ്പ് കൂട്ടാം.
ഒരു ദൂത് പോകാമോ ഒരു പ്രണയ ദൂത് തന്നെ!
വേണ്ട ഇത് ശകുന്തളയുടെയോ ദുഷ്യന്തന്റെയോ കാലമല്ലല്ലോ? പ്രണയദൂതായി പോകാന്‍ മാത്രം പ്രണയമെവിടെ?
പ്രണയിക്കാന്‍ നേരവുമില്ല ദൂതിന് പോകാന്‍ ആളുമില്ല.
പ്രിയമയൂരമേ, പൊറുക്കു ഞാനൊന്നും ചോദിച്ചില്ല
എനിക്ക് നിന്റെ സ്നേഹം മാത്രം മതി.....
8 comments:
പ്രിയപ്പെട്ടവരെ,
ഇഷ്ടമായോ?
കണ്ണുകളിലേക്ക്, മനസ്സിലേക്കൊന്ന് നോക്കു...... കദനം ഒരു ഭക്ഷണപ്പൊതിയായി വേണമെങ്കില്‍ തരാം.
നല്ല വരികള്‍
വെറുതെ ഒന്നു നോക്കിയതാ, കൊള്ളാം, തുടറ്ന്നും എഴുതുക
ബംഗ്ലാവ് = bamgLaav~
ദുഃഖം = duHkham
സ്നേഹം = s~nEham
നന്നായിരിക്കുന്നു
തുടരുക
ദൂതു പോയതു മയൂരമായിരുന്നൊ? അരയന്നമായിരുന്നു എന്നാണു ഞാനിതുവരെ മനസ്സിലാക്കിയതു.ഓ.. അങ്ങിനെയിപ്പം അരയന്നം മാത്രം ദൂതു പോണ്ട അല്ലെ..എടൈ മയൂരമെ.. നീ യും പൊകിനെടൈ ഒരു ദൂതിനൊക്കെ....
ഭാവുകങ്ങള്‍.
കറുപ്പ് പോരെങ്കില്‍ പറയണം.
കുറച്ച് ദുഖം കൂടി ഭക്ഷിച്ച് കറുപ്പ് കൂട്ടാം.
....
നന്നായിരിക്കുന്നു
അര്‍ഹതയില്ലാത്തവര്‍ക്കു് ദാനം ചെയ്യാനും മാത്രം നന്മയും സ്നേഹവും ഈ ലോകത്തിലില്ല. - എവിടെയോ വായിച്ചതാണു്. :)
ഇത് നന്നായിരിക്കുന്നുട്ടോ..
ഈ വരികളില്‍ ഒളിച്ചിരിക്കുന്നത് പ്രണയമോ വിരഹമോ ദുഖമോ എല്ലാറ്റിനോടുമുള്ള പകയോ..
Post a Comment