Saturday, December 8, 2007

ഞാന്‍




അനേകം പേര്‍, എന്റെ ജീവനാകാന്‍, മത്സരം വച്ചു കുതിച്ചു!
തമസ്സില്‍ ഞാന്‍, ‍ഞാനറിയാതെ, ആളറിയാതെ,
രൂപവും ഭാവവും അറിയാതെ, ഒളിഞ്ഞിരിക്കുകയായിരുന്നു!
അപ്പോഴൊന്നും ഞാനറിഞ്ഞിരുന്നില്ല, ഞാനെവിടെയാണ്‌???
ഞാന്‍ കണ്ണടച്ചിരിക്കുകയായിരുന്നു,
ഉറക്കത്തില്‍ ഞാനെന്റെ ആത്മാവുമാത്രമായിരുന്നു!
ശരീരം അന്വേഷിച്ച ഞാന്‍, നിരാശയായി,യിരിക്കുകയായിരുന്നു.
എന്നെ ഒളിഞ്ഞിരിക്കാന്‍ അനുവദിച്ച സ്നേ്‌ഹമയിയെ
ഞാന്‍ കണ്ണടച്ചിരുന്നപ്പോഴും സ്നേഹിച്ചിരുന്നു!
പെട്ടെന്നു വന്ന ഒഴുക്കില്‍, ഞാന്‍ മലക്കം മറിഞ്ഞു.
സ്വപ്നമോ? മിഥ്യയോ? ഭൂമികുലുക്കമോ???
ഞാന്‍ പകച്ചു!!! അപ്പോഴും ഞാനറിഞ്ഞിരുന്നില്ല,
ഞാനെവിടെയാണെന്ന്? എന്റെ പുറം തുളച്ച്
എന്നില്‍ ജീവന്‍ പെട്ടെന്ന് വന്നു ചേര്‍ന്നു!
അതെന്നില്‍ ചേരാന്‍ കുതിച്ച വരില്‍ ഒരാള്‍ മാത്രമായിരുന്നു!
ഞാന്‍ ഞെട്ടി കണ്ണുതുറന്നു, എന്ത്?
എനിക്ക് ഉണര്‍വ്വു കിട്ടിയോ? ഞാന്‍ ശക്തയായി!!!
ഞാന്‍ നോക്കി എന്നെ ചുറ്റിയ തമസ്സില്‍,
അന്ധകാരത്തിന്റെ നടുവില്‍, ഞാന്‍ ശ്വാസത്തിന്റെ താളമറിഞ്ഞു!!! ഹ്‌റദയത്തിന്റെ സ്പന്ദനം അറിഞ്ഞു!!!
ഞാന്‍ നിമിഷം പ്രതി വളരാന്‍ തുടങ്ങി!!!
എന്ത്? ഞാനാരാണ്? എനിക്ക് ശരീരം ഉണ്ടായിത്തുടങ്ങിയിരിക്കുന്നു!
എന്നില്‍ വളര്‍ച്ചയുണ്ടായിരിക്കുന്നു!
ഞാന്‍ ഞാനായി രൂപം പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു !
സന്തോഷം കൊണ്ടു ഞാന്‍ തുള്ളിച്ചാടി!!!
കൈകാലിളക്കി....... ഇനിയും എത്ര നാള്‍ ഞാനിവിടെ???
എനിക്ക് പുറത്ത് കടക്കണം, ഞാന്‍ വീണ്ടുമിളകി....
എന്റെ പുറം മ്‌റുദുലമായ കരങ്ങള്‍കൊണ്ടുള്ള തലോടല്‍ അറിഞ്ഞു! ആരായിരിക്കും? കൈകളെന്നെ തൊട്ടില്ലെങ്കിലും
ആ സുഖം ഞാനറിഞ്ഞു, ആ തലോടല്‍ ആരുടെതായിരിക്കും, ദൈവത്തിന്റേതോ??? അതെ! അതെന്റെ അമ്മയുടെതായിരുന്നു!!!

7 comments:

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ടവരെ,
ഇതെങ്ങനെ?

മന്‍സുര്‍ said...

ശ്രീദേവി...

പ്രിയപ്പെട്ടവര്‍ക്ക്‌ പ്രിയമീ ഞാന്‍

ഞാന്‍
ഒരു കുഞ്ഞിന്‍ മര്‍മരങ്ങള്‍

അമ്മയുടെ തലോടലിനുമുണ്ടൊരു ദൈവ സ്പര്‍ശം
ആ കുഞ്ഞിന്‍ ജനനത്തിലുമൊരു ദൈവ പ്രഭ..

മധുരമാം വാക്കുകളാല്‍ മധുരം നിറച്ചു നീ
യീ ഞാനില്‍..നീയെന്ന ഞാനില്‍
ഞാന്‍ എന്ന നമ്മളില്‍

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

നാടോടി said...

കൊള്ളാം

Unknown said...

ഉള്ളിലാവുമ്പോള്‍ ജീവന്റെ‍ വക്കീലന്മാര്‍ പലരാണു്! മതം, രാഷ്ട്രം, നീതിശാസ്ത്രങ്ങള്‍... തൊട്ടുപോയാല്‍ അമ്മ പോലും പ്രതിക്കൂട്ടില്‍!

പുറത്തു് വരുന്ന ജീവന്‍ ജീവിക്കുന്നോ മരിക്കുന്നോ എന്നൊന്നും അറിയാന്‍ വക്കീലന്മാര്‍ക്കു് ആര്‍ക്കും വലിയ താല്പര്യമില്ല - ചിലപ്പോള്‍ അമ്മയ്ക്കുപോലും!

ഫസല്‍ ബിനാലി.. said...

തലോടല്‍ ആരുടെതായിരിക്കും, ദൈവതിന്റേതോ??? അതെ! അതെന്റെ അമ്മയുടെതായിരുന്നു!!!
തലോടിയും പിന്നെയെന്നോട് കൊഞ്ചിയും
വേദനയില്‍ സുഖം നുകര്‍ന്നൊരമ്മേ..........

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

ഏ.ആര്‍. നജീം said...

ആ തലോടല്‍ ആരുടെതായിരിക്കും, ദൈവതിന്റേതോ??? അതെ! അതെന്റെ അമ്മയുടെതായിരുന്നു!!!

അതെ, അത് ദൈവം തന്നെ അമ്മ തന്നെ..കണ്‍കണ്ട ദൈവം തന്നെ....
നന്നായിരിക്കുന്നു