സ്നേഹം, ഒരു പാല്‍ക്കടലായി മനസ്സില്‍
നിറയുമ്പോള്‍ കാമം, പതഞ്ഞു പൊങ്ങുന്ന
വീഞ്ഞായി, ചിന്തകളെ മത്തുപിടിപ്പിക്കുന്നു!
രതി ഭാവങ്ങളുണര്‍ത്തി, ,പൊങ്ങിപ്പതഞ്ഞു,
നിറഞ്ഞു കവിയുമ്പോള്‍... മനസ്സില്‍ ഒന്നും
അവശേഷിപ്പിക്കാതെ ഒഴിഞ്ഞുപോകുന്നു....
ഓര്‍മ്മകളായ്.... ഇതില്‍ ഏതു ഭാവവും,
ഏതു വികാരങ്ങളും, മനസ്സിനെ ഉന്മത്തമാക്കുകയും, തിരിച്ചറിയിക്കുകയും ചെയ്യുന്നു....
ഓരോ കാലങ്ങളില്‍, ഓരോ ഭാവങ്ങളായ്.....
അവ വികാരമായ്..... വരുന്നു!
പൊള്ളയായ വികാരങ്ങളുടെ, ശൂന്യതയെയും.....
വ്യാപ്തിയുള്ള, വിചാരങ്ങളുടെ ഗഹനതയെയും.....
എന്നും മുന്നില്‍ കാട്ടിത്തരുന്നു......
എങ്കിലും പ്രണയം സുന്ദരമാണ്!
ചിലതെല്ലാം ത്യജിക്കുവാന്‍ കഴിയുമെങ്കില്‍!!!!!
9 comments:
വിചാരങ്ങളും വികാരങ്ങളും
ശരിയാണ് ചേച്ചീ... സുന്ദരമാണ് എന്നും പ്രണയം... എങ്കിലും അതിനായി ഒന്നും ത്യജിക്കാന്‍ വയ്യ!
:)
ഈ ജീവിതത്തില്‍ എല്ലാം സുന്ദരമാണ്. അതു മനസ്സിലാവണമെങ്കില്‍ അനുഭവിക്കുന്നവരും, അനുഭവിപ്പിക്കുന്നവരും ഒരേ വിചാരങ്ങളിലും, വികാരങ്ങളിലും രമിക്കണമെന്നു മാത്രം.
എങ്കിലും പ്രണയം സുന്ദരമാണ്!
നന്നായിരിക്കുന്നു …
പ്രണയം അതില്‍ത്തന്നെ സുന്ദരമാണു്. പ്രണയത്തെ സ്വന്തമാക്കാനാണു് ചിലതെല്ലാം ത്യജിക്കേണ്ടിയും സഹിക്കേണ്ടിയും വരുന്നതെന്നു് തോന്നുന്നു.
നന്നായിരിക്കുന്നു വരികളും, ആശയവും.
ചേച്ചി നന്നയിട്ടുണ്ട്...
സത്യമാണ് പ്രണയത്തിനായി പലതും ത്യജിക്കണം...
ആ പലതും ത്യജിക്കാതെ പ്രണയം ത്യജിക്കണതല്ലേ നല്ലത്...
:)
ചീഞ്ഞോട്ടെ, പ്രിയപ്പെട്ട പലതും ചീഞ്ഞോട്ടേ..
സുന്ദര പ്രണയത്തിന് വളമാകുമെങ്കില്..
പ്രണയം സുന്ദരമാണ്, ത്യാഗവും അത്ര തന്നെ സുന്ദരമാണ്. ഉള്‍ക്കൊള്ളാന്‍ കഴിയുമെങ്കില്‍ ചില അവസരങ്ങളില്‍ നഷ്ടവുമതേ...! നല്ല വരികള്‍. :-)
Post a Comment