Monday, December 3, 2007

വസന്തം


വസന്തങ്ങളുടെ ബീജം ഒരോ സത്രീയും പേറുന്നുണ്ട്.
ആണിന്റെ സാമിപ്യമില്ലെങ്കിലും കുന്തിയെപ്പോലെ,
സൂര്യനെയും കാറ്റിനെയും പ്രണയിച്ചു പ്രസവിക്കണം.
ഒരു കര്‍ണ്ണ്നെ പ്രസവിക്കാന്‍ ഏത് സത്രീയാണ്‌ മോഹിക്കാത്തത്?
സൂര്യന്റെ ഭാര്യയാകാന്‍, ഒരു നിമിഷമെങ്കിലും മോഹിക്കരുതോ???വരുണനും അഗ്നിയുമെല്ലാം നല്ല കന്യകമാരെ,
സത്രീകളെ അന്വേഷിക്കുന്നതു കേട്ടു.
പ്രായം നോക്കാതെ ഉള്ളിലെ കന്യകയെ
വരുണനും അഗ്നിക്കുമായി സമര്‍പ്പിക്കുവാന്‍ മോഹം!
വരുണന്റെയും അഗ്നിയുടെയും കുട്ടികളെ
പ്രസവിക്കാനും, വളര്‍ത്താനും, പെണ്ണിന്റെ
ഉള്ളില്‍ ഈ പ്രക്രതി ദൈവങ്ങളുടെ ബീജമുണ്ട്!!!!!

9 comments:

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ടവരെ,
ആഗ്രഹങ്ങള്‍ ഇങ്ങനെ...

chithrakaran ചിത്രകാരന്‍ said...

അതിനെയാണ് ആരാധനാരോഗം എന്നു പറയുന്നത്!
ആരാധന മൂക്കുന്ന ദിവ്യപ്രേമമെന്നും പറയാം.
ധോനിയില്‍ നിന്നോ,ഷാരൂക് ഖാനില്‍ നിന്നോ,ബച്ചനില്‍ നിന്നോ ഒരു കുഞ്ഞ് കിട്ടിയിരുന്നെങ്കില്‍ എന്ന് മോഹിക്കാതിരുന്നത് മോഹത്തിന്റെ ദിവ്യത്വം നഷ്ടപ്പെടുമെന്നു വിചാരിച്ചോ... അതോ....
ഹഹഹ...
ചിത്രകാരനിങ്ങനെയാണ് ക്ഷമിച്ചേക്കണേ...
:)

ഭൂമിപുത്രി said...

സല്‍പ്പുത്ര/പുത്രീ ഭാഗ്യത്തിനു ഇങ്ങിനെയും ആഗ്രഹിക്കാം..സ്വയംവരത്തിന്റെ കാലം കഴിഞ്ഞല്ലൊ:)

Murali K Menon said...

തഥാസ്തു
അഷ്ടപുത്രസൌഭാഗ്യവതീ ഭവ:))

Unknown said...

അഗ്നീടെ കുട്ട്യോ? ശിവ ശിവ! ഇതാപ്പോ നന്നായെ. ഈ പെണ്‍‌വര്‍ഗ്ഗത്തിനു് പൊള്ളൂല്യാന്നുണ്ടോ?

ഏ.ആര്‍. നജീം said...

അങ്ങകലെ കത്തി നില്‍കുന്ന സൂര്യനെ ഇഷ്ടപ്പെടുന്നതിനേക്കാള്‍, തൊട്ടടുത്തുള്ള നിന്നെ ഇഷ്ടപ്പെടുന്ന മിന്നാമിനുങ്ങിനെ സ്‌നേഹിക്കൂ..

SreeDeviNair.ശ്രീരാഗം said...

DEAR..NAJEEM,
minnaminugine..kanichu tharoo....
sreedevi

ഏ.ആര്‍. നജീം said...

അതിനെന്താ കാണിച്ചു തരാലോ പക്ഷേ അതിനെ എന്നും സ്വന്തമാക്കി വയ്ക്കാന്‍ വലിയ പാട് ആണ്.മുറുകെ പിടിച്ചാല്‍ ചത്ത് പോകും അയച്ചു കൊടുത്താല്‍ It will fly away..
ഇനി പറ കാണണോ.. :)

SreeDeviNair.ശ്രീരാഗം said...

DEAR NAJEEM,
KANICHU THANNATHINU
santhosham.
minnaminungine eni njan
vedanippikkathe nokkam
sreedevi