വീണ്ടും പെരുമ്പറയടിക്കുന്നു,
ശംഖുനാദം മുഴങ്ങുന്നു.
മസ്സിനകത്തെ മണിതത്ത ചിറകടിക്കുന്നു.
ഏതിനാണെന്നറിയില്ല, എന്തിനാണെന്നും അറിയില്ല,
ഞാന്‍ വീണ്ടും എന്റെ അന്തരാത്മാവിനുള്ളിലേയ്ക്കു,
ഊളിയിട്ടുഇറങ്ങാന് തുടങ്ങുന്നു.
ചിന്താസരണിയിലെ ഒടുങ്ങിയാലൊതുങ്ങാത്ത,
ചുടു നിശ്വാസങ്ങളെല്ലാം കൂടി,
എന്റെ മനോമുകുരത്തില്‍ കുമിഞ്ഞുകൂടി വരുന്നു.
ഞാന്‍ ഞാനല്ലാതാവുകയാണോ?
നിരൂപിക്കാനറിയാത്ത സങ്കല്‍പ്പവികല്‍പ്പങ്ങള്‍,
കൊണ്ട് ഞാന്‍ ദിനവും എന്നുള്ളില്‍,
മനക്കണക്കുകള്‍ കൂട്ടുന്നു... കുറയ്ക്കുന്നു,
ആകാശത്തോളം ആശകൊണ്ട് മനക്കോട്ട കെട്ടുന്നു.
ഒരു നിശ്വാസം കൊണ്ട്,
ഒരു ചീട്ട് കൊട്ടാരം പോലെ,
അവ പൊട്ടിത്തകരുന്നതു നോക്കിനില്ക്കുന്നു.
ഒരിക്കലും ഉണരാത്ത മോഹസങ്കല്‍പ്പങ്ങളില്‍,
ഞാന്‍ എന്റെയുണ്മയെ തെരയുന്നു.
പിന്നീട് അനേകതെരച്ചിലിനുമപ്പുറം,
ഞാന്‍ കണ്ടു മുട്ടാതിരുന്ന എന്റെ ആഗ്രഹങ്ങള്‍,
എന്റെ മുമ്പില്‍ മൂടു പടമിട്ടു വന്നു നില്ക്കുന്നു!
11 comments:
ശ്രീദേവി....
നന്നായിട്ടുണ്ട്..എങ്കിലും മികവ് പോരാ എന്നൊരു തോന്നല്‍
ഒന്ന് കൂടി വരികളും....വാക്കുകളും ശരിയാക്കി നോകൂ...
നന്നായി എഴുതുന്ന ആളല്ലേ അത് കൊണ്ട പറയുന്നത്
കൊച്ചു കൊച്ചു തിരുത്തലുകള്‍
പുതുവര്‍ഷാശംസകള്‍
നന്മകള് നേരുന്നു
DEAR MANSOOR,
vere onnu ezhuthaanaayirunnu
vicharichirunnathu,
pinneedu vendayennuthonni,
angane pettennu ,
aayathukondaa..
sorry...
naale vere ezhuthaam.
happy new year
sreedevi
പുതുവത്സരാശംസകള്‍!
പുതുവത്സരാശംസകള്‍
DEAR ALI..,
DEARSIR..,
SNEHATHINU NANDI
SREEDEVI
ഞാന്‍ വീണ്ടും എന്റെ അന്തരാത്മാവിനുള്ളിലേയ്ക്കു,
ഊളിയിട്ടുഇറങ്ങാന് തുടങ്ങുന്നു.
Good lines chechi
:)
upaasana
DEAR SUNIL,
EANTHA ESHTTAMAAYO?
THANKS
CHECHI
nice words n relation among em...
ennaalum oru flow illatha pole...
sariyaano?
anyway, greetings!!!
DEAR SREENATH..,
Eshttamaayo..,
gadya kavitha aayathu
kondanu...chilappol..
angane aayippokum..,
sorry...
aduthathil...
nallathupole ezhuthan..
sramikkam....Thanks..
sreedevi
മന്‍സൂര്‍ ഭായ് പറഞ്ഞത് പോലെ പെട്ടെന്ന് എഴുതിയതാണോ..ശ്രീദേവിയില്‍ നിന്നും കുറേക്കൂടി പ്രതീക്ഷിക്കുന്നു..
പിന്നെ ഒരു സംശയം :അന്തരാത്മാവിനുള്ളിലേയ്ക്ക് എന്ന് പറയാമോ..?(സംശയം മാത്രമാണേ )
Dear najeem..,
njan ennum...anganeyaa..,
enne ..ente..aathmaavine..,
kaanaan..ennum..avale.,
nokki..nilkkunnu..,
avalude..manassu...naam..
vicharikkunnathilum..kaduppakkariyaanu..
sreedevi
Post a Comment