എണ്ണിതിട്ടപ്പെടുത്തിയ കണക്കുകള്‍,
വ്യക്തിയെ ചിന്താധീനനാക്കുമ്പോള്‍,
എണ്ണപ്പെടാത്ത കണക്കുകള്‍ക്കപ്പുറം,
നഗ്നയാഥാര്‍ത്ഥ്യത്തെ ഒരു സങ്കല്‍പ്പമായി,
മനുഷ്യര്‍ കാണുന്നു!
മനക്കണക്കിന്റെ കരുത്ത് കാട്ടി,
കോടാനുകോടി കണക്കുകള്‍,
അര്‍ത്ഥവ്യാപ്തികള്‍ കാട്ടി നിരന്നുനില്‍ക്കുന്നു.
ആകാശനീലിമയ്ക്കപ്പുറം,
കണക്കുകളില്ലാത്ത,
കൊടുക്കല്‍ വാങ്ങലുകള്‍ക്ക്,
അനുസ്‌റണമായ,
സ്നേഹപ്രകടനങ്ങള്‍ ഇല്ലാത്ത,
അപാരതയില്‍,
സ്നേഹം നെടുവീര്‍പ്പുമായ്.............
മനുഷ്യനെ നോക്കിനില്‍ക്കുന്നു!
അവിടെ ഋതുഭേദങ്ങളില്ല,
ജനിമ്‌റിതികളില്ല,
നിമ്നോന്നതങ്ങളില്ല,
മനുഷ്യമനസ്സിന്റെ നിര്‍വ്വികാരതയില്ല,
പകരം.....
സ്നേഹത്തിന്റെ,
മോഹത്തിന്റെ,
പരസ്പരധാരണയുടെ,
അഭിലാഷങ്ങളുടെ,
സുഷുപ്തിയുടെ,
അപാരതയില്‍ മനുഷ്യാത്മാവ്......
ജീവിക്കുന്നു, മരിക്കുന്നു, വീണ്ടും.....
ജനിച്ചുകൊണ്ടേയിരിക്കുന്നു!!!