Thursday, January 3, 2008

ഇത് ദേവി


ജീവിത വസന്തത്തില്‍ കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിക്കേണ്ടിവന്ന, ശരീരം കൊണ്ടല്ലെങ്കിലും മനസ്സ് കൊണ്ട് തെറ്റ് ചിന്തിക്കേണ്ടിവന്ന, നിസ്സംഗത, നിര്‍വ്വികാരത, പലപ്പോഴും എന്നെ ദുഖിപ്പിച്ചിട്ടുണ്ട്.
കുഞ്ഞിലേ കേട്ടുപടിച്ച സന്ധ്യാനാമജപത്തിന്റെ മഹനീയതത്വം മനസ്സില്‍ ഉള്‍ക്കൊണ്ടിരിക്കുമ്പോഴും, പുലരിയുടെ മാസ്മരലോകത്തില്‍ പൂമ്പാറ്റയെപ്പോലെ പാറിക്കളിക്കാന്‍ കൊതിച്ചപ്പോഴും എതോ അജ്ഞാതമായ വിലങ്ങുകള്‍ കൈകളെയും കാലിനെയും ബന്ധിപ്പിച്ചിരിക്കുന്നതായി അന്നും എനിക്ക് തോന്നിയിരുന്നു.
കര്‍ക്കശ സ്വഭാവക്കാരായ മാതാപിതാക്കള്‍ക്കു മുന്നില്‍, രാമനെനോക്കി നാമം ജപിച്ചപ്പോഴും, എന്റെ ഉള്ളം ബാലചാപല്യമായി രാമന്റെ അടുത്തിരുന്ന സീതയെ തന്നെ നോക്കിയിരുന്നു. ചുണ്ടില്‍ നാമജപം യാന്ത്രികമായി നടക്കുമ്പോഴും, മനസ്സില്‍ സീതയുടെ സ്ഥാനത്ത്, ഞാനെന്റെ രൂപം സങ്കല്‍പിച്ചെടുത്തു.
സൌന്ദ്യര്യത്തിന്റെ അളവുകോല്‍ എനിക്കന്ന് സീതാദേവിയായിരുന്നു. കാരണം സീതാദേവി ശ്രീരാമന്റെ പത്നിയായതുകൊണ്ട് തന്നെ! മനസ്സില്‍ ഞാന്‍ സീതയായി രാമനോട് ചേര്‍ന്നിരുന്നു. ഏകപത്നിവ്രതനായ രാമനെ, പിന്നിട് ബാല്യകാലം കഴിഞ്ഞ് അറിവുനേടിയപ്പോള്‍ കൌമാരത്തിന്റെ ചിന്തകളില്‍ ഈശ്വരനായിമാത്രം കണ്ടു! കാരണം "സീതയെന്ന മഹാപുണ്യം എന്റെ ഉള്ളില്‍അന്ന്സ്ഥിരപ്രതിഷ്ഠനേടിയിരുന്നു.
കൌമാരകാലത്ത് ഞാന്‍ യൌവ്വനം സ്വപ്നം കണ്ടു. യൌവ്വനം, എത്ര മനോഹരം! യുവത്വത്തിന്റെ ആകാര സൌഷ്ഠവത്തില്‍ ഞാനെന്നെയെന്നും, ഏറുകണ്ണിട്ട് കണ്ണാടിയില്‍ നോക്കി. സ്വയം ഞാനെന്റെ അമ്മയോട് ചോദിച്ചു അമ്മേ, ഞാനെന്നാണ്‌ സാരിയുടുക്കുക? ചോദ്യത്തിന്റെ നിഷ്കാപട്യം മനസ്സിലാക്കിയ അമ്മ എന്നെ ഉപദേശങ്ങളാല്‍ പാകപ്പെടുത്തി.
ഭഗവാന്‍ നാരായണന്‍ എന്റെ സ്വപ്നത്തില്‍ കടന്നു വന്നു, ആശിച്ചതെന്തും നല്‍കുന്ന ഭഗവാന്‍ ഞാനറിയാതെ എന്റെ മാനസ്സ ചോരനായ കണ്ണനായി നിന്നു. ഊണിലും ഉറക്കത്തിലും ഞാന്‍ കണ്ണന്റെ രൂപം കണ്ടുനിന്നു. യൌവ്വനത്തില്‍ ഞാന്‍ സന്തോഷിക്കാതെ എന്റെ മനോരഥത്തില്‍ യാത്ര തുടര്‍ന്നു. പഠനവും പദവിയും എന്റെസ്വപ്നങ്ങളില്‍കടന്നുവന്നില്ല്.
കോളേജുക്യാമ്പസ്സിലെ രോമാഞ്ചമായി മെടഞ്ഞിട്ട മുടിയില്‍ കനകാമ്പരപ്പൂക്കള്‍ ചൂടി ഞാന്‍ കണ്ണിന്‌ കുളിരായി..............
ഞാനെന്റെ യൌവനത്തിന്‌ നന്ദി പറഞ്ഞു. വിടര്‍ന്ന കണ്ണുകളില്‍ ഞാന്‍ പ്രപഞ്ചത്തെ അവാഹിച്ചെടുത്തു. പ്രണയത്തിന്റെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ കൂട്ടുകാരെന്റെ കണ്ണുകളെ നോക്കിനിന്നു.
ഒരു ദിവസം, ഒരു മംഗളമുഹുര്‍ത്തത്തില്‍ ഞാന്‍ വിവാഹിതയായപ്പോള്‍ എന്നിലെ ബാല്യ, കൌമാര, യൌവ്വന കാലത്തെ ദീപ്തവും സുരഭിലവുമായ സ്വപ്നങ്ങളെ മറന്ന് കാണുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ? എങ്കില്‍ തെറ്റി! പാതിമയക്കത്തില്‍ എന്റെ മെയ്ചേര്‍ന്നു കിടന്ന യുവാവിന്റെ മുഖത്തുനോക്കി ഞാന്‍ എണീറ്റിരുന്നു. സുഖമായുറങ്ങുന്ന ആ യുവാവ്, എന്റെ ആരാണ്‌? ഭര്‍ത്താവോ? കാമുകനോ? സ്നേഹിതനോ? രക്ഷകനോ? എന്നില്‍ പിറവിയെടുക്കുവാന്‍ കത്തിരിക്കുന്ന എന്റെ കുഞ്ഞുങ്ങളുടെ അച്ഛനോ??? അല്പ്പനേരം നോക്കിയിരുന്നു...............
ഞാന്‍ വീണ്ടും എനിക്ക് അനുവദിച്ച് തന്നിട്ടുള്ള എന്റെ അവകാശമായ നേര്‍ പകുതി കിടക്കയില്‍ യുവാവിനെ ഉണര്‍ത്താതെ, കിടന്നു................... ഉറക്കത്തിനായി കാത്തു!!!!!

8 comments:

sreedevi Nair said...

ഇതെന്റെ സ്വന്തം ദേവി

Teena C George said...

ഞാന്‍ വീണ്ടും എനിക്ക് അനുവദിച്ച് തന്നിട്ടുള്ള എന്റെ അവകാശമായ നേര്‍ പകുതി കിടക്കയില്‍...

‘നേര്‍പകുതി’യുടെ പുതിയ അര്‍ത്ഥങ്ങള്‍...

ഇഷ്ടമായി... ആശംസകള്‍...

sreedevi Nair said...

DEAR TEENA..,
ESHTTAMAAYO?
DRVIYE..
THANKS..
SREEDEVI

മാണിക്യം said...

പ്രണയത്തിന്റെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ കൂട്ടുകാരെന്റെ കണ്ണുകളെ നോക്കിനിന്നു....
ആദ്യം കണ്ടതു ആമിനയെ .. പ്ക്ഷെ
ദേവിയെ എനിക്ക് നല്ലാ പരിചയം ..
എന്നിലെ ബാല്യ, കൌമാര, യൌവ്വന കാലത്തെ ദീപ്തവും സുരഭിലവുമായ സ്വപ്നങ്ങളെ മറന്ന് കാണുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ?
ശക്തിയുള്ള് എഴുത്ത് തുടരുകാ...
ആശംസകള്‍!

sreedevi Nair said...

DEAR MAANIKKYAM..,
ESHTTAMAAYO...,
ente devi ye..,
thanks..
sreedevi

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ദേവിയെ ഇഷ്ടമായി

ശ്രീലാല്‍ said...

ഇതേ കഥ മുന്‍പ് ഒരിക്കല്‍ ഞാന്‍ ഏതോ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് വേറെ ഏതെങ്കിലും ബ്ലോഗില്‍ പബ്ലിഷ് ചെയ്തിട്ടുണ്ടായിരുന്നോ....?

sreedevi Nair said...

DEAR SREELAAL..
KANDUPIDICHO?
sariyaanu...
athine njan engottu
maattiyittu...
athum ente ..blog..thanne
thanks....
chechi