ചെപ്പടിവിദ്യക്കാരന്റെ കൈയ്യിലെ
ഒരുകുത്തുചീട്ടില് ഒന്നുഞാനായിരുന്നു!
എന്റെ മുഖം പലതവണ അയാള്‍
വികൃതമാക്കി.
കാണികളുടെ മുന്നില്‍ ഞാന്‍ വെറും
കടലാസ്സുപോലെത്തോന്നിക്കാന് അയാള്‍
വളരെ പ്രയാസപ്പെട്ടു!
ഓരോതവണയും അയാളുടെ ചെപ്പടി
വിദ്യയില്‍ അത്ഭുതപ്പെട്ടിരുന്ന ജനങ്ങളുടെ
മുന്നില്‍ ഞാന്‍ അയാള്‍ക്കുവേണ്ടി
കടലാസ്സുപോലെ വിളറിച്ചിരിച്ചു!
പക്ഷേ,
മാജിക്ക്കഴിയുംപോള് അയാള്എന്നെ
ആര്ക്കുംവേണ്ടാത്തപഴയപെട്ടിയില്
അലക്ഷ്യമായി നിക്ഷേപിച്ചു!
പക എന്നെ കീഴടക്കാതിരിക്കാന്‍ ഞാന്‍
നന്നെ പാടുപെട്ടു.
എന്റെ നിലനില്പ്,ചോദ്യംചെയ്യപ്പെടു
ന്നുവെന്ന്തോന്നിയ ഒരു ദിവസം;
വമ്പിച്ച ജനാവലിയുടെ മദ്ധ്യത്തില്‍
ഞാന്‍ ഒരു തുറുപ്പുചീട്ടായീ!
അന്ന് ആദ്യമായി ഞാന്‍ എന്റെ
കഴിവില്‍ ആഹ്ലാദിച്ചു.....
ചെപ്പടിവിദ്യയിലും!
Friday, December 26, 2008
Tuesday, November 18, 2008
മഴ
അലറിപ്പെയ്ത മഴയില്‍,
മഴത്തുള്ളികളില്ഞാന്
നനഞ്ഞുകുതിര്‍ന്നു...
അകമ്പടിവന്ന ഇടിനാദമെന്നെ
വശീകരിക്കാന്‍,
ഘോരഘോരം പ്രസംഗിച്ചു...
മഴത്തുള്ളികളില്‍ കാമം വിതറിയ
മേഘത്തിന്റെ മോഹങ്ങളില്‍
എന്നും പ്രണയസന്ദേശം ഒഴുകി
നിറയുന്നുണ്ടായിരുന്നു..
ഒരുചാറ്റല്‍ മഴയില്‍,
ഒരുമഴത്തുള്ളിയില്‍,
ശരീരം കോരിത്തരിക്കാന്‍...
മഴമേഘം എന്തുമാന്ത്രികവിദ്യയാണ്
വശികരണമായി കോരിച്ചൊരിഞ്ഞത്?
അതറിയാന്ശ്രമിച്ചുപരാജയപ്പെടുന്ന
എന്നെ,
അവന്,മഴയുടെ ഉണര്വ്വുകളിലേയ്ക്ക്
വീണ്ടും വീണ്ടുമെടുത്ത്
കൊണ്ടുപോകുകയാണ്ചെയ്യുന്നത്!
മഴത്തുള്ളികളില്ഞാന്
നനഞ്ഞുകുതിര്‍ന്നു...
അകമ്പടിവന്ന ഇടിനാദമെന്നെ
വശീകരിക്കാന്‍,
ഘോരഘോരം പ്രസംഗിച്ചു...
മഴത്തുള്ളികളില്‍ കാമം വിതറിയ
മേഘത്തിന്റെ മോഹങ്ങളില്‍
എന്നും പ്രണയസന്ദേശം ഒഴുകി
നിറയുന്നുണ്ടായിരുന്നു..
ഒരുചാറ്റല്‍ മഴയില്‍,
ഒരുമഴത്തുള്ളിയില്‍,
ശരീരം കോരിത്തരിക്കാന്‍...
മഴമേഘം എന്തുമാന്ത്രികവിദ്യയാണ്
വശികരണമായി കോരിച്ചൊരിഞ്ഞത്?
അതറിയാന്ശ്രമിച്ചുപരാജയപ്പെടുന്ന
എന്നെ,
അവന്,മഴയുടെ ഉണര്വ്വുകളിലേയ്ക്ക്
വീണ്ടും വീണ്ടുമെടുത്ത്
കൊണ്ടുപോകുകയാണ്ചെയ്യുന്നത്!
Sunday, October 5, 2008
നിത്യസത്യം
നിത്യമായസത്യം ഞാന്‍ ഉണ്മയാണെ
ന്ന അറിവുമാത്രം.
ഇന്നലെയുടെ അപ്രസക്തമായഓര്മ്മകളെ
ഞാന്‍ മറവിയുടെ മാറാലകൊണ്ട്
മറച്ചുവച്ചു.
പിറക്കാന്‍ പോകുന്ന നാളെയുടെ
ചിന്തയില്‍ ഞാന്‍ എന്റെഓര്‍മ്മകളെ
ഭാരപ്പെടുത്താന്‍ തയ്യാറായി.
നാളെയെപ്പറ്റിയറിയാന്കഴിയാത്ത
മനുഷ്യരില്‍,
ഞാന്‍ മാത്രമെന്തിനായിആശങ്കപ്പെടണം?
കര്‍മ്മങ്ങളെല്ലാം വരും.
വന്നപോലെതന്നെ തിരിച്ചുപോകും!
വീണ്ടും വരും!
വിരുന്നുവരുന്ന അവയെ നല്ലൊരു
ആതിഥേയിയായി,സല്ക്കരിച്ചു
തിരിച്ചയയ്ക്കാനായി ഞാന്‍
വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു!
ശ്രീദേവിനായര്‍.
ന്ന അറിവുമാത്രം.
ഇന്നലെയുടെ അപ്രസക്തമായഓര്മ്മകളെ
ഞാന്‍ മറവിയുടെ മാറാലകൊണ്ട്
മറച്ചുവച്ചു.
പിറക്കാന്‍ പോകുന്ന നാളെയുടെ
ചിന്തയില്‍ ഞാന്‍ എന്റെഓര്‍മ്മകളെ
ഭാരപ്പെടുത്താന്‍ തയ്യാറായി.
നാളെയെപ്പറ്റിയറിയാന്കഴിയാത്ത
മനുഷ്യരില്‍,
ഞാന്‍ മാത്രമെന്തിനായിആശങ്കപ്പെടണം?
കര്‍മ്മങ്ങളെല്ലാം വരും.
വന്നപോലെതന്നെ തിരിച്ചുപോകും!
വീണ്ടും വരും!
വിരുന്നുവരുന്ന അവയെ നല്ലൊരു
ആതിഥേയിയായി,സല്ക്കരിച്ചു
തിരിച്ചയയ്ക്കാനായി ഞാന്‍
വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു!
ശ്രീദേവിനായര്‍.
Tuesday, September 30, 2008
വശ്യം
കരിയിലക്കൂനയില്‍,സ്വര്‍ണ്ണനിറത്തില്‍
സുന്ദരനായ അഗ്നികത്തിപ്പടര്ന്നു.
അകലെനിന്നുനോക്കിനില്ക്കെ,
അവന് വശ്യമായിച്ചിരിച്ചു.
ആചിരിയ്ക്കുപോലും എന്നെ
ആകര്‍ഷിക്കാന്‍ തക്കകഴിവുണ്ടാ
യിരുന്നു.
അടുക്കലേയ്ക്ക് നടന്നുനീങ്ങാന്‍
വെമ്പുന്ന എന്റെ മനസ്സും ശരീരവും
അവന്റെ ചൂടില്‍ അകലം പാലിക്കേണ്ടി
വന്നു.
നോക്കിനില്‍ക്കെ കരിയിലക്കൂന
ഒരുപിടിഭസ്മമാക്കി,അവന്
പുകപടലംസൃഷ്ടിച്ചുമറഞ്ഞു
നിന്നു.
ആപുകയ്ക്കും എന്നെആവാഹിക്കാന്
തക്ക ഏതോഒരു ഗന്ധമുള്ളതുപോലെ!
അതുംവശ്യമായിരുന്നു.
ചിലപ്പോളെനിയ്ക്കുതോന്നിയതുമാകാം.
കാരണം,ഞാന്‍ അവനെ എന്നേപ്രണ
യിക്കുകയായിരുന്നു!
എന്റെ ശരീരത്തില്‍ പടര്‍ന്നുകയറി
ആവാഹിച്ച്,ഭസ്മമാക്കിഎന്നെ
അവന് കൈക്കുള്ളിലൊതുക്കും.
ആഒരുപിടിഭസ്മത്തിന് ഏതു
ഗന്ധമായിരിക്കാം?മോഹങ്ങളുടെ
കരിഞ്ഞമണമോ?ആശകളുടെ
കെട്ടടങ്ങിയമണമോ?അതോ?
ശരീരത്തിന്റെ വെന്തുനീറിയഗന്ധമോ?
ആത്മാവിന്റെ
ആരുമറിയാത്തഗന്ധമോ?
സുന്ദരനായ അഗ്നികത്തിപ്പടര്ന്നു.
അകലെനിന്നുനോക്കിനില്ക്കെ,
അവന് വശ്യമായിച്ചിരിച്ചു.
ആചിരിയ്ക്കുപോലും എന്നെ
ആകര്‍ഷിക്കാന്‍ തക്കകഴിവുണ്ടാ
യിരുന്നു.
അടുക്കലേയ്ക്ക് നടന്നുനീങ്ങാന്‍
വെമ്പുന്ന എന്റെ മനസ്സും ശരീരവും
അവന്റെ ചൂടില്‍ അകലം പാലിക്കേണ്ടി
വന്നു.
നോക്കിനില്‍ക്കെ കരിയിലക്കൂന
ഒരുപിടിഭസ്മമാക്കി,അവന്
പുകപടലംസൃഷ്ടിച്ചുമറഞ്ഞു
നിന്നു.
ആപുകയ്ക്കും എന്നെആവാഹിക്കാന്
തക്ക ഏതോഒരു ഗന്ധമുള്ളതുപോലെ!
അതുംവശ്യമായിരുന്നു.
ചിലപ്പോളെനിയ്ക്കുതോന്നിയതുമാകാം.
കാരണം,ഞാന്‍ അവനെ എന്നേപ്രണ
യിക്കുകയായിരുന്നു!
എന്റെ ശരീരത്തില്‍ പടര്‍ന്നുകയറി
ആവാഹിച്ച്,ഭസ്മമാക്കിഎന്നെ
അവന് കൈക്കുള്ളിലൊതുക്കും.
ആഒരുപിടിഭസ്മത്തിന് ഏതു
ഗന്ധമായിരിക്കാം?മോഹങ്ങളുടെ
കരിഞ്ഞമണമോ?ആശകളുടെ
കെട്ടടങ്ങിയമണമോ?അതോ?
ശരീരത്തിന്റെ വെന്തുനീറിയഗന്ധമോ?
ആത്മാവിന്റെ
ആരുമറിയാത്തഗന്ധമോ?
ശ്രീദേവിനായര്‍.
Saturday, September 27, 2008
വിശ്വാസം
വിശ്വസിക്കാതിരിക്കുകയെന്നതാണ്
ഏറ്റവും വലിയവിശ്വാസം!
അവിശ്വാസിക്ക്,വിശ്വാസത്തിന്റെ
മറക്കുടയില്ചോര്ച്ച അനുഭവപ്പെടുമ്പോള്‍
വിശ്വാസിക്ക്,അവിശ്വാസത്തിന്റെ
ഇലക്കുടപോലും പരിരക്ഷനല്‍കുന്നു.
വിഘ്നങ്ങളില്ക്കൂടിഅവിഘ്നങ്ങളെ
വിശ്വസിക്കുന്ന മനുഷ്യന്;
വിജ്ഞാനത്തില്ക്കൂടിഅജ്ഞാനത്തെ
മറികടക്കുന്നു.
അപ്പോഴും മനസ്സിനെമനസ്സിലാക്കാത്ത
മടയന്,
മടിശ്ശീലയുടെ കനം നോക്കി
മനുഷ്യനെസ്നേഹിക്കാന്പാടുപെട്ടു
പരാജയപ്പെടുന്നു!
ശ്രീദേവിനായര്‍.
ഏറ്റവും വലിയവിശ്വാസം!
അവിശ്വാസിക്ക്,വിശ്വാസത്തിന്റെ
മറക്കുടയില്ചോര്ച്ച അനുഭവപ്പെടുമ്പോള്‍
വിശ്വാസിക്ക്,അവിശ്വാസത്തിന്റെ
ഇലക്കുടപോലും പരിരക്ഷനല്‍കുന്നു.
വിഘ്നങ്ങളില്ക്കൂടിഅവിഘ്നങ്ങളെ
വിശ്വസിക്കുന്ന മനുഷ്യന്;
വിജ്ഞാനത്തില്ക്കൂടിഅജ്ഞാനത്തെ
മറികടക്കുന്നു.
അപ്പോഴും മനസ്സിനെമനസ്സിലാക്കാത്ത
മടയന്,
മടിശ്ശീലയുടെ കനം നോക്കി
മനുഷ്യനെസ്നേഹിക്കാന്പാടുപെട്ടു
പരാജയപ്പെടുന്നു!
ശ്രീദേവിനായര്‍.
Thursday, July 3, 2008
നൂല്‍പ്പാലം
എന്റെ അനുഭവങ്ങളെക്കൊണ്ട്ഞാനൊരു-
നൂല്‍പ്പാലം നിര്‍മ്മിച്ചു.
രണ്ടറ്റവും എന്റെ ചിന്തകളില്‍ വലിച്ചുകെട്ടി.
കാലിടറാതെ നടക്കാന്‍ കഴിയുന്നവരെ-
കാത്തുനിന്ന് ഞാന്‍ തളര്‍ന്നു.
പലരുംവന്നു ധൈര്യമില്ലാതെ തിരിച്ചുപോയി.
അകലെനിന്നുനോക്കിയവരാരും-
പാലത്തെ കണ്ടില്ലാ..
കേട്ടപാടെ വന്നവര്‍,കണ്ടപാടെ തിരിച്ചുപോയി.
ഒരുപെണ്‍കുട്ടി പുഞ്ചിരിയുമായ് കടന്നുവന്നു...
ഭയമില്ലാതെ പാലത്തില്‍കയറി,
ഓടി...മറഞ്ഞൂ.
ഞാന്‍ അതിശയിച്ചു..
എന്റെചിന്ത അവളെ അഭിനന്ദിച്ചു.
കാരണം,
നിത്യവും കടന്നുപോകുന്നജീവിതയാത്രയില്,
അവള്...
ഇതിനേക്കാള്അപകടം നിറഞ്ഞനൂല്പ്പാലങ്ങളില്,
യാത്രചെയ്തുകൊണ്ടിരിക്കുന്നവളാണ്...
നൂല്‍പ്പാലം നിര്‍മ്മിച്ചു.
രണ്ടറ്റവും എന്റെ ചിന്തകളില്‍ വലിച്ചുകെട്ടി.
കാലിടറാതെ നടക്കാന്‍ കഴിയുന്നവരെ-
കാത്തുനിന്ന് ഞാന്‍ തളര്‍ന്നു.
പലരുംവന്നു ധൈര്യമില്ലാതെ തിരിച്ചുപോയി.
അകലെനിന്നുനോക്കിയവരാരും-
പാലത്തെ കണ്ടില്ലാ..
കേട്ടപാടെ വന്നവര്‍,കണ്ടപാടെ തിരിച്ചുപോയി.
ഒരുപെണ്‍കുട്ടി പുഞ്ചിരിയുമായ് കടന്നുവന്നു...
ഭയമില്ലാതെ പാലത്തില്‍കയറി,
ഓടി...മറഞ്ഞൂ.
ഞാന്‍ അതിശയിച്ചു..
എന്റെചിന്ത അവളെ അഭിനന്ദിച്ചു.
കാരണം,
നിത്യവും കടന്നുപോകുന്നജീവിതയാത്രയില്,
അവള്...
ഇതിനേക്കാള്അപകടം നിറഞ്ഞനൂല്പ്പാലങ്ങളില്,
യാത്രചെയ്തുകൊണ്ടിരിക്കുന്നവളാണ്...
Friday, June 6, 2008
ശില്പിയുടെപ്രണയം
വഴിവക്കിലെശില്പം,കണ്ചിമ്മാതെ,
ശില്പിയെനോക്കിനിന്നൂ..
അകലെമാറിനിന്നുനോക്കുമ്പോഴെല്ലാം,..
ശില്പി,ശില്പത്തില്‍തന്റെപ്രണയത്തെ,.
മാത്രംകണ്ടു.
എത്രയോ,ദിവസത്തെരാവുകള്‍..
പകലുകള്‍..താനുംശില്പവുമേകരായ്..
ഇടുങ്ങിയമുറിക്കുള്ളില്‍കഴിഞ്ഞവരാണ്...
ചിന്തയില്‍ശില്പികഴിഞ്ഞകാലം,
മെനഞ്ഞെടുക്കുകയായിരുന്നൂ..
യുവനര്ത്തകിയുടെ ഈശില്പത്തില്‍,
ജീവന് തുടിച്ചുതുടങ്ങിയോ?
നര്‍ത്തകിയുടെകണ്ണുകളില്‍ താന്‍,
അന്നുകൊത്തിയെടുത്തതു,
കാമം,ആയിരുന്നുവോ?
തീക്ഷ്ണമായ ആനോട്ടങ്ങള്ക്ക്പിന്നിലെ,
അര്‍ത്ഥമറിയാതെ,ശില്പിപകച്ചു..
ഉയര്ന്നമാറിടവും,ഒതുങ്ങിയ അരക്കെട്ടും,
നഗ്നതയില്‍,ലജ്ജിക്കുന്നതായിശില്പിക്ക്,
അനുഭവപ്പെട്ടു..
കല്ലിന്റെയുള്ളിലെവികാരം,
മനുഷ്യവികാരമായി,മാറിയതുപോലെ...
കാമുകിയായിമാറിയശില്പം,
നാണത്തോടെഅവനെനോക്കിനിന്നൂ..
നഗ്നയായ് നില്ക്കുന്നതന്റെ കാമുകിയെകണ്ട,
അവന് അസ്വസ്തനായതുപോലെ..
കുറ്റബോധത്തോടെ,തിരിഞ്ഞുനടക്കാന്‍ കഴിയാതെ,
അയാള്‍ വീണ്ടും,ശില്പത്തിനടുക്കലേക്കു..നടന്നൂ..
അല്ല,ഓടി....
തന്റെ,വസ്ത്രമെടുത്ത്,ശില്പത്തിന്റെനഗ്നത-
മറയ്ക്കുമ്പോള്‍..
അയാള്‍,ആശ്വാസത്തോടെശില്പത്തിന്റെ,
കണ്ണുകളിലേയ്ക്ക്നോക്കീ...
പ്രേമത്തോടെതന്നെനോക്കിനില്ക്കുന്ന,
ശില്പത്തിന്റെകൈകള്,അയാളെപുണരാന്,
വെമ്പുന്നുണ്ടായിരുന്നൂ.....
ശില്പിയെനോക്കിനിന്നൂ..
അകലെമാറിനിന്നുനോക്കുമ്പോഴെല്ലാം,..
ശില്പി,ശില്പത്തില്‍തന്റെപ്രണയത്തെ,.
മാത്രംകണ്ടു.
എത്രയോ,ദിവസത്തെരാവുകള്‍..
പകലുകള്‍..താനുംശില്പവുമേകരായ്..
ഇടുങ്ങിയമുറിക്കുള്ളില്‍കഴിഞ്ഞവരാണ്...
ചിന്തയില്‍ശില്പികഴിഞ്ഞകാലം,
മെനഞ്ഞെടുക്കുകയായിരുന്നൂ..
യുവനര്ത്തകിയുടെ ഈശില്പത്തില്‍,
ജീവന് തുടിച്ചുതുടങ്ങിയോ?
നര്‍ത്തകിയുടെകണ്ണുകളില്‍ താന്‍,
അന്നുകൊത്തിയെടുത്തതു,
കാമം,ആയിരുന്നുവോ?
തീക്ഷ്ണമായ ആനോട്ടങ്ങള്ക്ക്പിന്നിലെ,
അര്‍ത്ഥമറിയാതെ,ശില്പിപകച്ചു..
ഉയര്ന്നമാറിടവും,ഒതുങ്ങിയ അരക്കെട്ടും,
നഗ്നതയില്‍,ലജ്ജിക്കുന്നതായിശില്പിക്ക്,
അനുഭവപ്പെട്ടു..
കല്ലിന്റെയുള്ളിലെവികാരം,
മനുഷ്യവികാരമായി,മാറിയതുപോലെ...
കാമുകിയായിമാറിയശില്പം,
നാണത്തോടെഅവനെനോക്കിനിന്നൂ..
നഗ്നയായ് നില്ക്കുന്നതന്റെ കാമുകിയെകണ്ട,
അവന് അസ്വസ്തനായതുപോലെ..
കുറ്റബോധത്തോടെ,തിരിഞ്ഞുനടക്കാന്‍ കഴിയാതെ,
അയാള്‍ വീണ്ടും,ശില്പത്തിനടുക്കലേക്കു..നടന്നൂ..
അല്ല,ഓടി....
തന്റെ,വസ്ത്രമെടുത്ത്,ശില്പത്തിന്റെനഗ്നത-
മറയ്ക്കുമ്പോള്‍..
അയാള്‍,ആശ്വാസത്തോടെശില്പത്തിന്റെ,
കണ്ണുകളിലേയ്ക്ക്നോക്കീ...
പ്രേമത്തോടെതന്നെനോക്കിനില്ക്കുന്ന,
ശില്പത്തിന്റെകൈകള്,അയാളെപുണരാന്,
വെമ്പുന്നുണ്ടായിരുന്നൂ.....
Monday, June 2, 2008
ചിതറിയമഴ
ഒരുതുള്ളിമഴയെന്നെ,
രാഗവിവശയാക്കി..
അറിയാത്തപ്രണയത്തിന്റെ,
ദുരൂഹവഴികളിലെന്നെ,
വലിച്ചിഴച്ചുകൊണ്ടുപോകാന്‍,
ആരോവരുന്നുവോ?
മഴയുടെനഖമുനകളില്
നിന്നെനിക്കുകിട്ടിയത്...
ഏതോശാസനകള്,ഗദ്ഗദങ്ങള്‍.
മഴത്തുള്ളികള്ക്കുഎന്റെകണ്ണുകളിലെ,
രതിദാഹംകവരുവാന്,
കഴിഞ്ഞുവെന്നോ?
മഴത്തുള്ളിഏതോജീവിയെപ്പോലെ,
എന്നെവിളിക്കുകയാണു,
എന്നാല്മഴയെയെനിക്കു,
കാണാന്‍ കഴിഞ്ഞില്ലാ..
ചിതറിയജീവിതത്തിന്റെ,
ബിംബങ്ങള്‍ പോലെ,മഴ....
രാഗവിവശയാക്കി..
അറിയാത്തപ്രണയത്തിന്റെ,
ദുരൂഹവഴികളിലെന്നെ,
വലിച്ചിഴച്ചുകൊണ്ടുപോകാന്‍,
ആരോവരുന്നുവോ?
മഴയുടെനഖമുനകളില്
നിന്നെനിക്കുകിട്ടിയത്...
ഏതോശാസനകള്,ഗദ്ഗദങ്ങള്‍.
മഴത്തുള്ളികള്ക്കുഎന്റെകണ്ണുകളിലെ,
രതിദാഹംകവരുവാന്,
കഴിഞ്ഞുവെന്നോ?
മഴത്തുള്ളിഏതോജീവിയെപ്പോലെ,
എന്നെവിളിക്കുകയാണു,
എന്നാല്മഴയെയെനിക്കു,
കാണാന്‍ കഴിഞ്ഞില്ലാ..
ചിതറിയജീവിതത്തിന്റെ,
ബിംബങ്ങള്‍ പോലെ,മഴ....
Friday, May 30, 2008
കാലം
എനിക്കുനഷ്ടപ്പെടുന്നതെന്താണു?
യൌവ്വനമോ?അനുഭവമോ?
എന്റെമോഹങ്ങളോ?അതോചിന്തകളോ?
അല്ലെങ്കില്പ്രണയം?വികാരം?
എനിക്കുനഷ്ടപ്പെടുന്നതുഇതൊന്നുമല്ലാ..
ഇന്നുമെല്ലാമെന്നെസ്നേഹിച്ചുകൊണ്ടേയിരിക്കുന്നൂ..
എനിക്കുനഷ്ടപ്പെടുവാനായി
ഒന്നുമില്ലാ.
നഷ്ടപ്പെടുത്തുവാനും...
ബാല്യത്തില്‍,ഞാന്‍ കളിപ്പാട്ടമിഷ്ടപ്പെട്ടിരുന്നൂ..
കൌമാരത്തില്‍,കൂട്ടുകാരെയിഷ്ടപ്പെട്ടിരുന്നൂ..
യൌവ്വനത്തില്‍, പ്രണയത്തെയും....
പിന്നെകാലാകാലങ്ങളില്
ഞാന്‍ മോഹിച്ചുകൊണ്ടേയിരുന്നൂ..
ഓരോഭാവത്തിലും,രൂപത്തിലും..
എന്റെപ്രണയം സ്നേഹത്തിന്റെ
വില അറിഞ്ഞുകൊണ്ടേയിരുന്നൂ...
എന്നില്കാലം മാറ്റംവരുത്തുമ്പോള്‍.
ചിന്തയില്മാറ്റംവരുന്നൂ...
രൂപത്തില്മാറ്റംവരുന്നൂ..
വിചാരങ്ങളിലും,വികാരങ്ങളിലും
ഒരിക്കലും മാറ്റംവരുന്നില്ലാ..
അതില്‍മാത്രം കാലമെന്നമഹാസംവിധായകന്
ഒരുവിട്ടുവീഴ്ചയുംചെയ്യുന്നില്ലാ
പാവം ഞാനാകുന്ന നടി,എന്നുമഭിനയത്തില്..
പരാജയപ്പെട്ട ഒരുനടിമാത്രം......
യൌവ്വനമോ?അനുഭവമോ?
എന്റെമോഹങ്ങളോ?അതോചിന്തകളോ?
അല്ലെങ്കില്പ്രണയം?വികാരം?
എനിക്കുനഷ്ടപ്പെടുന്നതുഇതൊന്നുമല്ലാ..
ഇന്നുമെല്ലാമെന്നെസ്നേഹിച്ചുകൊണ്ടേയിരിക്കുന്നൂ..
എനിക്കുനഷ്ടപ്പെടുവാനായി
ഒന്നുമില്ലാ.
നഷ്ടപ്പെടുത്തുവാനും...
ബാല്യത്തില്‍,ഞാന്‍ കളിപ്പാട്ടമിഷ്ടപ്പെട്ടിരുന്നൂ..
കൌമാരത്തില്‍,കൂട്ടുകാരെയിഷ്ടപ്പെട്ടിരുന്നൂ..
യൌവ്വനത്തില്‍, പ്രണയത്തെയും....
പിന്നെകാലാകാലങ്ങളില്
ഞാന്‍ മോഹിച്ചുകൊണ്ടേയിരുന്നൂ..
ഓരോഭാവത്തിലും,രൂപത്തിലും..
എന്റെപ്രണയം സ്നേഹത്തിന്റെ
വില അറിഞ്ഞുകൊണ്ടേയിരുന്നൂ...
എന്നില്കാലം മാറ്റംവരുത്തുമ്പോള്‍.
ചിന്തയില്മാറ്റംവരുന്നൂ...
രൂപത്തില്മാറ്റംവരുന്നൂ..
വിചാരങ്ങളിലും,വികാരങ്ങളിലും
ഒരിക്കലും മാറ്റംവരുന്നില്ലാ..
അതില്‍മാത്രം കാലമെന്നമഹാസംവിധായകന്
ഒരുവിട്ടുവീഴ്ചയുംചെയ്യുന്നില്ലാ
പാവം ഞാനാകുന്ന നടി,എന്നുമഭിനയത്തില്..
പരാജയപ്പെട്ട ഒരുനടിമാത്രം......
Tuesday, May 27, 2008
ശൂന്യത
പ്രണയതീരത്തുനിന്നുഞാന്‍,
മടങ്ങിപ്പോന്നത്..
മനസ്സിന്റെ ഉഷ്ണവനത്തിലേയ്ക്കാണ്..
ഒന്നുമില്ലാത്ത ഈലോകത്തിന്റെ,
തനത് സ്വഭാവംചൂടുമാത്രമാണെന്ന്,
ഇപ്പോഴറിയുന്നൂ..
മനസ്സിലുള്ളതെല്ലാം,
നമ്മുടെഅവകാശങ്ങളുടെ,
പട്ടികയില്‍ ഇടംതേടുമെന്ന്,
നാം വ്യാമോഹിക്കുന്നൂ...
നമ്മള് ശൂന്യരാണ്..
ആരോടും സ്നേഹമില്ലാത്തവര്‍..
ജനിതകമായുംനമ്മള്ശൂന്യരാണു....
മടങ്ങിപ്പോന്നത്..
മനസ്സിന്റെ ഉഷ്ണവനത്തിലേയ്ക്കാണ്..
ഒന്നുമില്ലാത്ത ഈലോകത്തിന്റെ,
തനത് സ്വഭാവംചൂടുമാത്രമാണെന്ന്,
ഇപ്പോഴറിയുന്നൂ..
മനസ്സിലുള്ളതെല്ലാം,
നമ്മുടെഅവകാശങ്ങളുടെ,
പട്ടികയില്‍ ഇടംതേടുമെന്ന്,
നാം വ്യാമോഹിക്കുന്നൂ...
നമ്മള് ശൂന്യരാണ്..
ആരോടും സ്നേഹമില്ലാത്തവര്‍..
ജനിതകമായുംനമ്മള്ശൂന്യരാണു....
Monday, May 26, 2008
പാട്ടുകാരി
ഞാന്‍,ചിലപാട്ടുകള്‍ പാടി.
പക്ഷേ..അതാരുംകേട്ടില്ലാ..
അതാര്ക്കുംകേള്ക്കാനുള്ളതായിരുന്നില്ലാ...
പാട്ടുകളെന്നുഞാന്വിളിച്ചതെല്ലാം,
നിലവിളികളായിമാറുകയായിരുന്നൂ..
ഏതുരാഗവും,ഞാന്‍ ആലപിക്കുന്നതോടെ,
വിലാപമായിമാറി..
എന്നിട്ടും എന്നെ,
പാട്ടുകാരിയെന്ന് പലരുംവിളിക്കുന്നു...
പക്ഷേ..അതാരുംകേട്ടില്ലാ..
അതാര്ക്കുംകേള്ക്കാനുള്ളതായിരുന്നില്ലാ...
പാട്ടുകളെന്നുഞാന്വിളിച്ചതെല്ലാം,
നിലവിളികളായിമാറുകയായിരുന്നൂ..
ഏതുരാഗവും,ഞാന്‍ ആലപിക്കുന്നതോടെ,
വിലാപമായിമാറി..
എന്നിട്ടും എന്നെ,
പാട്ടുകാരിയെന്ന് പലരുംവിളിക്കുന്നു...
Sunday, March 30, 2008
തിരിച്ചറിവ്

ഉണങ്ങാന്‍ കഴിയാത്തൊരു വ്രക്ഷത്തലപ്പും,
ഉറങ്ങാന്‍ കഴിയാത്തൊരു മനുഷ്യ മനസ്സും,
ഏതാണ്ടു ഒന്നുപോലെ...
വറ്റിവരണ്ട ഭൂമിയില്‍ നിന്നും അപ്രത്യക്ഷ
മാവാനുള്ളൊരു ആത്മാഭിലാഷം,
ആത്മാര്‍ത്ഥമായി വ്രക്ഷം അനുഭവിക്കുന്നു.
ശിഖരങ്ങള്‍ വിടര്‍ത്തി അന്തരീക്ഷത്തില്‍
സകല ചിന്തകളെയും വിരിയിച്ചു നിന്നകാലം..
ഓര്‍ത്തെടുക്കുവാന്‍ പറ്റാത്തവിധം
നീണ്ടു പോയിരിക്കുന്നൂ..
കഴിഞ്ഞു പോയിരിക്കുന്നൂ..
ശാഖോപശാഖകളായ് ശിഖരങ്ങളായ്,
സ്വന്തം അസ്തിത്വം അന്യരിലേയ്ക്കു
വ്യാപിച്ചു വിസ്ത്റിതിയിലേക്ക് നിന്നിട്ടെന്തു കാര്യം?
വിസ്മ്റിതിയിലാവുന്നതു അതിലും നല്ലതല്ലേ?
രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍, തലകീഴായി കിടക്കാന്‍ വരുന്ന വവ്വാലുകളെ,
കാണുമ്പോള്‍ മാത്രമെങ്കിലും അല്പം സമാധാനം
തോന്നിപ്പോകുന്നൂ.. തന്നെപ്പോലെ അന്യരോടു മൌനവെല്ലുവിളിയുമായീ, പ്രതിക്ഷേധവുമായീ, എത്രയോകാലം പിന്നിട്ടു പോയിരിക്കുന്നൂ...
അവരും...
ആത്മരോഷത്തിന്റെ നെടുവീര്പ്പുകളുയര്ത്തുന്ന
തന്നെപ്പോലെ, ഇനിയും അനവധി പീഡിത ജന്മങ്ങള്,
പാഴ്ജന്മങ്ങളായീ ,
തിരിച്ചറിവിന്റെ ,തിരിച്ചറിവില്ലാത്ത നിമിഷങ്ങളെ,
തിരിച്ചറിയാന്‍,തിടുക്കം കൂട്ടി കാത്തിരിക്കുകയായിരിക്കും
അല്ലേ?
ഉറങ്ങാന്‍ കഴിയാത്തൊരു മനുഷ്യ മനസ്സും,
ഏതാണ്ടു ഒന്നുപോലെ...
വറ്റിവരണ്ട ഭൂമിയില്‍ നിന്നും അപ്രത്യക്ഷ
മാവാനുള്ളൊരു ആത്മാഭിലാഷം,
ആത്മാര്‍ത്ഥമായി വ്രക്ഷം അനുഭവിക്കുന്നു.
ശിഖരങ്ങള്‍ വിടര്‍ത്തി അന്തരീക്ഷത്തില്‍
സകല ചിന്തകളെയും വിരിയിച്ചു നിന്നകാലം..
ഓര്‍ത്തെടുക്കുവാന്‍ പറ്റാത്തവിധം
നീണ്ടു പോയിരിക്കുന്നൂ..
കഴിഞ്ഞു പോയിരിക്കുന്നൂ..
ശാഖോപശാഖകളായ് ശിഖരങ്ങളായ്,
സ്വന്തം അസ്തിത്വം അന്യരിലേയ്ക്കു
വ്യാപിച്ചു വിസ്ത്റിതിയിലേക്ക് നിന്നിട്ടെന്തു കാര്യം?
വിസ്മ്റിതിയിലാവുന്നതു അതിലും നല്ലതല്ലേ?
രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍, തലകീഴായി കിടക്കാന്‍ വരുന്ന വവ്വാലുകളെ,
കാണുമ്പോള്‍ മാത്രമെങ്കിലും അല്പം സമാധാനം
തോന്നിപ്പോകുന്നൂ.. തന്നെപ്പോലെ അന്യരോടു മൌനവെല്ലുവിളിയുമായീ, പ്രതിക്ഷേധവുമായീ, എത്രയോകാലം പിന്നിട്ടു പോയിരിക്കുന്നൂ...
അവരും...
ആത്മരോഷത്തിന്റെ നെടുവീര്പ്പുകളുയര്ത്തുന്ന
തന്നെപ്പോലെ, ഇനിയും അനവധി പീഡിത ജന്മങ്ങള്,
പാഴ്ജന്മങ്ങളായീ ,
തിരിച്ചറിവിന്റെ ,തിരിച്ചറിവില്ലാത്ത നിമിഷങ്ങളെ,
തിരിച്ചറിയാന്‍,തിടുക്കം കൂട്ടി കാത്തിരിക്കുകയായിരിക്കും
അല്ലേ?
Monday, March 24, 2008
കാലം

വര്‍ഷങ്ങള്‍ കാത്തിരുന്നാലും,
കാലം മാറി മാറി പുണര്‍ന്നാലും,
അറിയാന്‍ കഴിയാത്തത്,
മനസ്സിനെ മാത്രമാണ്.
മാനവ വേഷം കെട്ടി,
രാക്ഷസരൂപം കാട്ടുന്ന,
മനോധര്‍മ്മമില്ലാത്ത മനസാക്ഷിയുടെ,
മനക്കണക്കുകള്‍ മാത്രം മാറാതെ മന്ത്രിക്കുന്ന,
മധുരമില്ലാത്ത മമതയാണ് മനസ്സിനു സ്വന്തം!
സ്നേഹം എന്നും മുന്നില്‍ മുട്ടു കുത്തുന്നു,
സ്നേഹിതയാണോ,യെന്ന് അറിയാതെ തന്നെ സ്നേഹിക്കുന്നു.
സ്നേഹത്തില്‍ കാപട്യം കാണിക്കാതെ,
കദനം വിതറാതെ, കനകം മോഹിക്കാതെ,
കാമുകിയാകാതെ,കാലാകാലങ്ങളില്‍ കരകാണാക്കടലിലെ,
കാണാക്കയങ്ങളിലേയ്ക്കു കാലെടുത്ത് വയ്ക്കാന്‍ ശ്രമിക്കുന്നു.....
അറിഞ്ഞും, അറിയാതെയും വിടപറയുകയും ചെയ്യുന്നു!
Monday, March 17, 2008
നിഴലുകള്‍

തോരാത്ത മഴ പെയ്ത ഒരു സന്ധ്യയില്‍,
തളം കെട്ടി നിന്ന വെള്ളം,
തെളിനീരായ് ഒഴുകാന്‍ മടിച്ചു നിന്നപ്പോള്‍,
കലങ്ങിയ വെള്ളത്തില്‍,
മുറ്റത്തു കണ്ട നിഴലുകളില്‍
ഒന്നിനും ഒരു തെളിമ അനുഭവപ്പെട്ടിരുന്നില്ല.
മഴ വീണ്ടും വീണ്ടും പെയ്തു കൊണ്ടേയിരുന്നു,
അഗാധത ജനിപ്പിച്ച ഒരു തടാകം പോലെ,
എങ്ങോട്ടു പായും? നാലുവശവും ഓളങ്ങള്‍ സ്രഷ്ടിച്ച്,
അവള് തന്നില്‍ തന്നെ വിലയിക്കുന്നത് പോലെ...
എന്നിട്ടും,
ആ വെള്ളത്തില്‍ അവള് പലതിനെയും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടായിരുന്നു....
പിടഞ്ഞു വീണ ഉറുമ്പുകള്‍,
പൊഴിഞ്ഞു വീണ മാമ്പൂക്കള്‍,
പൊഴിഞ്ഞു വീണ മാമ്പൂക്കള്‍,
കാലം തികയാതെ നിലത്തെത്തിയ തളിരിലകള്‍,
കാലം തികഞ്ഞ് ജീവിതം മടുത്ത കരിയിലകള്‍,
പിന്നെ, ഭൂമിയില്‍ അലിഞ്ഞു തീരാന്‍ ഉറച്ച് എത്തിയ മണ്‍കട്ടകള്‍
അങ്ങനെ പലതും ....
ഞാനും നോക്കിയിരുന്നു!
ആ കണ്ണീര് തടാകം വറ്റിക്കാണുവാന്‍,
കുത്തൊഴുക്കിന് പ്രവാഹം നിലക്കുവാന്‍,
അതെല്ലാം നിലച്ചാലും,
നിലക്കാത്ത ഒരു ഇരമ്പല്‍,
ഒരു പ്രവാഹമായി എന്റെ കണ്ണില്‍ നിന്നും പെയ്തിറങ്ങുന്നത്,
ഏത് കയത്തിലായിരിക്കും ചെന്ന് ചേരുക?
ആ പുഴയില്‍ ഞാനാരെയാണ്,
രക്ഷിക്കാന്‍ ശ്രമിക്കേണ്ടത്?
രക്ഷിക്കാന്‍ ശ്രമിക്കേണ്ടത്?
ആരുടെ സങ്കല്‍പ്പങ്ങളെയാണ് സഫലീകരിക്കേണ്ടത്?
ആര്‍ക്കാണ് അഭയം കൊടുക്കേണ്ടത്?
ഉത്തരം ഇല്ലാത്ത ചോദ്യങ്ങളെ എന്റെ നോവുകളില്‍ നിന്നും,
ഊറി വരുന്ന കണ്ണീരുകൊണ്ടു തന്നെ കഴുകി കളയുവാന്‍ ശ്രമിച്ചു, കൊണ്ടേയിരുന്നു...
കണ്ണിര് വറ്റുവോളവും....
മനസ്സാക്ഷി ഉള്ളിടത്തോളം കാലവും.....
Saturday, March 8, 2008
ക്ഷുഭിതയൌവ്വനം

കണ്ണുകളില്‍തീക്കനല്‍ പോലെ,
തിളക്കവുമായീ...
യുവത്വം..വീടുകള്‍വെടിഞ്ഞ്,
ഏതോ..അജ്ഞാത, ആഭിചാരപ്രവര്‍ത്തകന്റെ...
ആജ്ഞാഗീതം കേട്ട അനുസരണക്കുട്ടികളെപ്പോലെ,
ഒന്നിനു പുറകേ... ഒന്നായി നിരത്തുകളിലേയ്ക്കു....
പ്രവഹിച്ചു കൊണ്ടേയിരുന്നു....
നോക്കെത്താത്ത ദൂരത്തോളം,
അശാന്തിയുടെ വിഷപ്പുക ശ്വസിച്ച്,
അന്ധരായവരെപ്പോലെ അവര്‍,
വേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ....
ലക്ഷ്യബോധമില്ലാതെ പാഞ്ഞുകോണ്ടേയിരുന്നു....
വീടുകളില്‍ ശോകമണി മുഴക്കി,
വാഹനങ്ങളില്‍ മരണമണി മുഴക്കി,
മനസ്സുകളില്‍ വിരഹമണി മുഴക്കി,
മരണം കാമുകിയായും,
ഭാര്യയായുമൊക്കെ എത്തി യുവാക്കളെ
അപഹരിച്ചുകൊണ്ടേയിരുന്നു....
എങ്ങും ഭീതിയുടെ കരാളസര്‍പ്പം ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു....
അലമുറയിട്ട അന്തരീക്ഷത്തില്‍,
അമ്മമാരുടെ ദുഃഖം തളം കെട്ടികിടന്നു!!
അതില്‍ പേറ്റു നോവിന്റെ കനവും,
വേദനയും ഞാന്‍ കണ്ടു...
നോവിന്റെ ദൈന്യതയില്‍ ഭാര്യമാര്‍
തങ്ങളുടെ വിധിയെയോര്‍ത്ത് കരഞ്ഞു!
നിറവയര്‍ ഒഴിഞ്ഞ് കിട്ടാന്‍ കാത്തിരുന്ന ഗര്‍ഭിണികള്‍,
ജനിക്കുന്ന കുഞ്ഞിന്റെ നിര്‍ഭാഗ്യത്തില്‍ അലറിക്കരഞ്ഞു...
പിച്ചവയ്ക്കുന്ന ബാല്യം...
അര്‍ത്ഥം അറിയാതെ,
കൌതുകത്തോടെ,
അച്ഛന്,
അമ്മാവന്,
സഹോദരന്,
അന്തിമ ചുംബനം നല്കി നോക്കി നിന്നു!
നനഞ്ഞ കണ്പീലികളോടെ,
കാഴ്ച്ച മങ്ങിയ മുത്തശ്ശിമാര്‍,
തങ്ങളുടെ കാലത്തിന്റെ വിധിയില്‍
പരിതപിച്ചു,
നിശബ്ദരായി മൂലകളില്‍ പട്ടിണി കിടന്നു.....
നിരന്നു കിടന്ന ശവശരീരങ്ങള്‍ നോക്കി,
നാടും നാട്ടുകാരും തങ്ങളുടെ രക്തതുടുപ്പുകളുടെ,
നിര്‍ഭാഗ്യത്തില്‍ പൊട്ടിക്കരഞ്ഞു!
പേമാരിയേയും...
കൂരിരുട്ടിനേയും...
വകവയ്ക്കാതെ ഭൂമിയുടെ ദുഃഖം,
തിരിച്ചു വരാനാകാത്ത
തിരിച്ചു തരാനാകാത്ത,
യൌവ്വനത്തെയോര്‍ത്ത് കരഞ്ഞ്, കരഞ്ഞ്....
അകലങ്ങിലേയ്ക്ക് പൊയ്ക്കൊണ്ടേയിരുന്നു...
അവള്,
വിഷണ്ണയായി...
വിരഹിയായി...
വിഷാദയായി...
വേപഥുഗാത്രയായി....
യൌവ്വന സ്വപ്നങ്ങളെ തെരഞ്ഞു കൊണ്ടേയിരുന്നു....
യൌവ്വന തിളക്കത്തെ ഓര്‍ത്തു കൊണ്ടേയിരുന്നു...
യൌവ്വനചിന്തകളിലെ, ചിന്താശൂന്യതയെ അന്വേഷിച്ചു കൊണ്ടേയിരുന്നു....
Wednesday, February 27, 2008
ഒരു ദുഃഖം

കോരിച്ചൊരിയുന്ന,മഴയിലും ഞാന്‍ വിയര്‍ത്തുകൊണ്ടിരുന്നൂ..
എന്റെ ചുറ്റും,ചൂടുവ്യാപിക്കുന്നതുപോലെ....
നീറുന്ന,മനസ്സിന്റെ വേദന പങ്കുവയ്ക്കാന്‍ ആരുമില്ലാതെ,
ഞാന്‍ എന്റെ ഉള്ളില്‍ തന്നെ അവയെ സംസ്ക്കരിച്ചു
ഒരോ കാറ്റ് വീശുമ്പോഴും അവയിലെ ഭസ്മം കാറ്റില്‍ പറന്ന്,
എന്റെ പുറത്ത് പൊഴിഞ്ഞുകൊണ്ടിരുന്നു....
കണ്ണുകള്‍ കലങ്ങാതിരിക്കാന്‍ ഞാന്‍,
തെളിനീര് നോക്കിനടന്നു....
തെളിനീരില്‍ കണ്ണ് കഴുകാന്‍ ഞാനാഗ്രഹിച്ചു
ദുഃഖം ആ വെള്ളത്തില്‍ അലിഞ്ഞു പോകുമെന്ന് ഞാന്‍ കരുതി.
ദുഃഖം ആ വെള്ളത്തില്‍ അലിഞ്ഞു പോകുമെന്ന് ഞാന്‍ കരുതി.
പക്ഷെ തെളിനീര് എന്റെ കണ്ണുനീരിനോട് ചേര്‍ന്ന്,
കലങ്ങിയവെള്ളമായി ഒഴുകിത്തുടങ്ങി...
എന്തേ ഇത്ര ദുഃഖം?
ഇളം കാറ്റ് എന്നോട് ചോദിച്ചു!
ഉത്തരമില്ലാതിരുന്നു എനിക്ക്..
ശ്മശാനങ്ങളിലും, ദുഃഖിതരിലും പട്ടിണിപ്പാവങ്ങളിലും,
തഴുകിത്തളര്‍ന്നു വന്ന നിനക്ക് ദുഃഖമില്ലേ?
ഞാന്‍ അതിശയത്തോടെ ചോദിച്ചു!
അവളും കരഞ്ഞു തുടങ്ങി.
ശരിയാണ്,
ഒരു കൂട്ടു കിട്ടാതെ, ഒന്നു മിണ്ടാതെ,
ഞാന്‍ ദുഃഖം ഒളിപ്പിച്ചിരിക്കുകയായിരുന്നു...
ഇനി വയ്യ ...
അവള് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു തുടങ്ങി.....
Sunday, February 24, 2008
ചായം തേച്ച രൂപങ്ങള്‍

ചായം കലര്‍ത്തി വരച്ചതെല്ലാം,
പേടിപ്പിക്കുന്ന രൂപങ്ങളായി
കാന്‍വാസില്‍നിറയുകയാണ്!
സുന്ദരമാക്കാന്‍ശ്രമിച്ചപ്പോഴെല്ലാം
പിശാചുക്കള്‍ബ്രഷിലൂടെ
ഒലിച്ചിറങ്ങി ക്കൊണ്ടിരുന്നു!
വര്‍ണ്ണങ്ങള്‍ക്ക് പിന്നിലൊളിച്ചിരുന്ന
ലോകത്തെ വിക്റതമാക്കുന്നതാരാണ്?
വര്‍ണ്ണങ്ങളേതെങ്കിലും ഭീകരയാഥാര്‍ത്ഥ്യത്തിന്റെ
പിന്മുറക്കാരോ, പ്രതിനിധികളോ?
ജീവനില്‍നിറം പിടിക്കാതിരിക്കാന്‍
ഞാന്‍ബ്രഷ് കഴുകി സൂക്ഷിച്ചു.
മനുഷ്യവികാരങ്ങള്‍ക്ക്
പച്ചനിറം ഉണ്ടോ?
പ്രക്റ്തി പച്ചയാണോ?
പ്രക്റ്തിയുടെ പച്ചയും
വേഷ പ്രച്ഛന്നതയാണോ?
ചായം തേച്ച മുഖങ്ങളില്‍,
പൊള്ളയായ വികാരങ്ങള്‍
കാണാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല.
ജീവന്റെ ചിത്രം വരയ്ക്കാന്‍
വര്‍ണ്ണം ഒന്നുമെടുക്കാതിരിക്കാം!
കാന്‍വാസില്‍ വിരിഞ്ഞത്,
ശൂന്യതയുടെ അവ്യക്തരൂപങ്ങള്‍!
മുഖംമൂടി ദൂരെയെറിയുന്ന,
ആത്മാവിനെ തേടുന്നത്
എപ്പോഴും സാഹസികമാണ്!
രസാനുഭൂതിയുടെ സാഹസികത!
Friday, February 8, 2008
വികാരങ്ങള്‍

സ്നേഹം, അത് കഥയറിയാത്ത,
വികാരമാണ്.
കദനത്തിന്റെ മുഖം മൂടിയാണ്,
കരുത്തിന്റെ പിന്‍ബലമാണ്.
ചിലപ്പോഴെല്ലാം സത്യവുമാണ്!
നിലാവിലെ കുളിര്, കാറ്റാണ്.
മറ്റുചിലപ്പോള്‍ മരുഭൂമിയിലെ മണല്‍ക്കാറ്റും,
ചിലപ്പോള്‍ കൊടുങ്കാറ്റില്‍ ഉലഞ്ഞ വ്റക്ഷത്തലപ്പും!
എതു രീതിയില്‍ കാണുമ്പോഴും,
അതില്‍ എന്നും പല ഭാവങ്ങള്‍....
പല രൂപങ്ങള്‍, ചിന്തകള്‍, സ്വപ്നങ്ങള്‍!
കാമത്തിനും, ഭാവത്തിനും, മോഹത്തിനും അപ്പുറം....
അധിപതിയായിരിക്കാമെന്ന അഭിവാഞ്ചയില്‍ അവള്,
ഗര്‍വ്വിഷ്ഠയായിരിക്കുന്നു.....
അനന്തതയില്‍ നിര്‍ന്നിമേഷയായ് നോക്കി....
അങ്ങനെ, അങ്ങനെ, അങ്ങനെ...........
Saturday, February 2, 2008
മരണം എന്ന കാമുകന്

നീണ്ടകാലങ്ങള്‍ക്കു ശേഷം,
ഞാനിന്നലെ വീണ്ടും അവനെ കണ്ടു.
അതേ മുഖം, വകഞ്ഞുമാറ്റിയ മുടി,
പുഞ്ചിരിയൊളിപ്പിക്കുന്ന ചുണ്ടുകള്‍,
തീക്ഷ്ണമായ കണ്ണുകള്‍.
അവന് എന്റെ അടുക്കല്‍,
എന്നെ ചേര്‍ന്നിരിക്കുകയായിരുന്നു.
എന്റെ കണ്ണുകള്‍ അകാരണമായ്,
ഭയത്തിന്റെ ആവരണം പുതയ്ക്കാന്‍ തുടങ്ങിയപ്പോള്‍,
കണ്ണുനീര് അടര്‍ന്നു വീഴാന്‍ ശ്രമിച്ചപ്പോള്‍
ഞാന്‍ കണ്ണുകളടച്ചു.
എന്റെ കണ്ണുകള്‍ക്കു മീതെ.....
നിശ്വാസത്തിന്റെ തണുപ്പ്...
എന്റെ നെറ്റിയില്‍ അവന്റെ ചുണ്ടിന്റെ തണുപ്പ്...
ഞെട്ടി, എങ്കിലും ഞാന്‍ കണ്ണുതുറന്നില്ല
എന്തേ? ഇത്രയും തണുപ്പ്?
നിന്റെ ചൂട്, നിന്റെ സ്നേഹം എവിടെ?
ഞാന്‍ അതിശയിച്ചു!
മൂടല്‍ മഞ്ഞിന്റെ തണുത്ത രാത്രിയില്‍,
നീ ഒരിക്കലും തണുക്കാറില്ലല്ലോ?
നീ ഒരിക്കലും തണുക്കാറില്ലല്ലോ?
നിന്റെ ചൂട് ഒരിക്കലും
നിന്നെ വേര് പിരിയാറില്ലല്ലോ?
ഞാന്‍ സംശയിച്ചു... നീ?
സംസാരിക്കാനാവാതെ ഞാനിരുന്നു!
മറുപടി പറയാനാവാതെ അവനും!
അവനെ ഒന്ന് തൊടാന്‍ ഞാനാഗ്രഹിച്ചു.
എന്റെ കൈകള്‍ അവനെ തൊടാന്‍ നീണ്ടു...
പക്ഷെ...
അവന് ശരീരമില്ലായിരുന്നു...
ചൂടില്ലായിരുന്നു..
സ്പര്‍ശനം ഇല്ലായിരുന്നു....
അവന് മരണമായിരുന്നു!
ആത്മാവായിരുന്നു....
എന്നെ സ്നേഹിച്ച എന്റെ പ്രിയകാമുകനായിരുന്നു!!!
Monday, January 28, 2008
ഞാന്‍

ആത്മാര്‍ത്ഥത, ആത്മവഞ്ചന നടത്തുമ്പോള്‍,
ബന്ധങ്ങള്‍ കെട്ടുറപ്പില്ലാതെ പോകുമ്പോള്‍,
നാം ആരെയോ, നോക്കി നെടുവീര്‍പ്പിടുന്നു!
മാതാവിനെ തന്നെയാണോ............
ഉദരം തന്നു സ്നേഹിച്ചതിനോ?
ഉദരപൂരണം നടത്തിയതിനോ?
രക്തം പങ്കുവച്ചതിനോ?
ജീവനായി കരുതിയതിനോ?
ജന്മം തന്നത് പിതാവെങ്കില്‍,
അതിന് ഞാന്‍ നന്ദി പറയണമോ......
പിതാവിന്റെ ജീവനില്‍ ഞാന്‍,
എന്നെ കാണുന്നു...
എന്നില്‍ എന്റെ പിതാവിനേയും...
പിന്നെ ഞാനാരാണ്?
പകുത്തു വയ്ക്കാന്‍ എന്നില്‍,
ഇനിയെന്താണുള്ളത്?
ഞാനെന്ന മിഥ്യ എന്നെ നോക്കുമ്പോള്‍,
ഞാന്‍ ഞാനല്ലാതാകുന്നു!
എനിക്ക് അസ്തിത്വമില്ല!
ഞാന്‍ ദിശനോക്കാതെ അലയുന്ന,
ആത്മാവു മാത്രം!!!
Friday, January 25, 2008
പൊട്ടിയപട്ടം

ദിശമാറിപ്പറക്കുന്ന പട്ടത്തെപ്പോലെ,
എന്റെ മനസ്സ് അസ്വസ്ഥമാണ്!
അതിന് പറക്കാന്‍ ഇനി അനേക കാതം....
പടുമരത്തില്‍ ചുറ്റി പറക്കാന്‍ കഴിയാതെ,
ഞാന്‍ വട്ടം കറങ്ങുന്നു!
എന്റെ ശരീരം കൊടുങ്കാറ്റില്‍ തകരാന്‍ ശ്രമിക്കുന്നു!
ആഞ്ഞ് പതിക്കുന്ന മഴ തുള്ളികളില്‍ കുതിര്‍ന്ന്,
എന്റെ നിറം മാറുന്നു!
എന്റെ ആടയാഭരണങ്ങള്‍ പണയപ്പെടുന്നു!
എന്റെ ശരീര ഭാഗങ്ങള്‍ പൊട്ടി ചോരവാര്‍ന്നൊഴുകുന്നു!
ഞാന്‍ ആകാശത്തേയ്ക്കു നോക്കി പറക്കാന്‍ അശക്തയാകുന്നു!
എന്റെ മനസ്സ് മാത്രം പതറാതെ സൂര്യനെ നോക്കി നില്ക്കുന്നു! ശരീരം മരച്ചില്ലയില്‍ കുരുങ്ങി മരണമണി മുഴക്കുമ്പോഴും,
എന്റെ മനസ്സ് മാറ്റമില്ലാതെ ആദിത്യഹ്റദയം ചൊല്ലുന്നു.........
എന്റെ മനസ്സ് അസ്വസ്ഥമാണ്!
അതിന് പറക്കാന്‍ ഇനി അനേക കാതം....
പടുമരത്തില്‍ ചുറ്റി പറക്കാന്‍ കഴിയാതെ,
ഞാന്‍ വട്ടം കറങ്ങുന്നു!
എന്റെ ശരീരം കൊടുങ്കാറ്റില്‍ തകരാന്‍ ശ്രമിക്കുന്നു!
ആഞ്ഞ് പതിക്കുന്ന മഴ തുള്ളികളില്‍ കുതിര്‍ന്ന്,
എന്റെ നിറം മാറുന്നു!
എന്റെ ആടയാഭരണങ്ങള്‍ പണയപ്പെടുന്നു!
എന്റെ ശരീര ഭാഗങ്ങള്‍ പൊട്ടി ചോരവാര്‍ന്നൊഴുകുന്നു!
ഞാന്‍ ആകാശത്തേയ്ക്കു നോക്കി പറക്കാന്‍ അശക്തയാകുന്നു!
എന്റെ മനസ്സ് മാത്രം പതറാതെ സൂര്യനെ നോക്കി നില്ക്കുന്നു! ശരീരം മരച്ചില്ലയില്‍ കുരുങ്ങി മരണമണി മുഴക്കുമ്പോഴും,
എന്റെ മനസ്സ് മാറ്റമില്ലാതെ ആദിത്യഹ്റദയം ചൊല്ലുന്നു.........
Tuesday, January 22, 2008
വിലങ്ങ്

ബന്ധങ്ങള്‍, ബന്ധനങ്ങളാണ്,
അവ വിലങ്ങുകളാണ്.
ശരീരത്തിനും മനസ്സിനും......
ശരീരം മനസ്സിനെ ആവാഹിക്കുന്നുവോ?
മനസ്സ് ശരീരത്തെയോ?
വിലങ്ങുകള്‍ സന്തോഷവും,
സങ്കടവും തരുന്നു.
അവ കുളിരും തണുപ്പുമാകുമ്പോള്‍,
ചിലപ്പോള്‍.....
ഉഷ്ണമായ് വിയര്‍പ്പൊഴുക്കുന്നു!
ഒരോ തുള്ളി വിയര്‍പ്പിനും,
ഉപ്പുരസം ഉണ്ടായിരിക്കുമോ?
അറിയില്ല..
അത് ഉല്‍ഭവത്തിന്റെ,
സ്ഥിതി അനുസരിച്ചായിരിക്കും!
Tuesday, January 15, 2008
കണക്കുകൂട്ടുമ്പോള്‍

എണ്ണിതിട്ടപ്പെടുത്തിയ കണക്കുകള്‍,
വ്യക്തിയെ ചിന്താധീനനാക്കുമ്പോള്,
എണ്ണപ്പെടാത്ത കണക്കുകള്‍ക്കപ്പുറം,
നഗ്നയാഥാര്‍ത്ഥ്യത്തെ ഒരു സങ്കല്പ്പമായി,
മനുഷ്യര്‍ കാണുന്നു!
മനക്കണക്കിന്റെ കരുത്ത് കാട്ടി,
കോടാനുകോടി കണക്കുകള്‍,
അര്‍ത്ഥവ്യാപ്തികള്‍ കാട്ടി നിരന്നുനില്ക്കുന്നു.
ആകാശനീലിമയ്ക്കപ്പുറം,
കണക്കുകളില്ലാത്ത,
കൊടുക്കല്‍ വാങ്ങലുകള്‍ക്ക്,
അനുസ്റണമായ,
സ്നേഹപ്രകടനങ്ങള്‍ ഇല്ലാത്ത,
അപാരതയില്‍,
സ്നേഹം നെടുവീര്‍പ്പുമായ്.............
മനുഷ്യനെ നോക്കിനില്ക്കുന്നു!
അവിടെ ഋതുഭേദങ്ങളില്ല,
ജനിമ്റിതികളില്ല,
നിമ്നോന്നതങ്ങളില്ല,
മനുഷ്യമനസ്സിന്റെ നിര്വ്വികാരതയില്ല,
പകരം.....
സ്നേഹത്തിന്റെ,
മോഹത്തിന്റെ,
പരസ്പരധാരണയുടെ,
അഭിലാഷങ്ങളുടെ,
സുഷുപ്തിയുടെ,
അപാരതയില്‍ മനുഷ്യാത്മാവ്......
ജീവിക്കുന്നു, മരിക്കുന്നു, വീണ്ടും.....
ജനിച്ചുകൊണ്ടേയിരിക്കുന്നു!!!
Monday, January 14, 2008
വിജനവീഥി

എന്റെ മനസ്സ് വിജനമായിരുന്നു...
അത് വിജനവീഥിപോലെ, നിശബ്ദയെ താലോലിച്ചു നിന്നൂ...
എങ്ങും ഏകാന്തത!
ഞാന്‍ നടന്നു നീങ്ങിക്കൊണ്ടിരുന്നു.
ഞാന്‍ നിസ്സംഗയായതുപോലെ!
എന്റെ മനസ്സില്‍,
സ്നേഹം അസ്തമിച്ചോ?
വികാരങ്ങള്‍ നിലം പൊത്തിയോ?
അതോ, വിചാരങ്ങളായി, അവ ബുദ്ധി കാട്ടിത്തുടങ്ങിയോ?
എന്റേതെന്നു കരുതിയതെല്ലാം വിട്ടു പോകുന്നത്,
അവജ്ഞയോടെ തിരിഞ്ഞുനോക്കുന്നത്,
ഞാന്‍ കാണുന്നു!
എന്തായിരിക്കും കാരണം?
എത്ര ആലോചിച്ചിട്ടും,
എത്ര ശ്രമിച്ചിട്ടും,
ഉത്തരം കിട്ടുന്നില്ല!
ഞാന്‍ കടലുപോലെ..
അനന്തമാണ്,
ആവേശമാണ്,
അപാരതയാണ്,
അതുപറഞ്ഞത് അവരൊക്കെത്തന്നെയായിരുന്നില്ലേ?
എപ്പോഴായിരിക്കും?
ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍,
ഓര്‍മ്മയുടെ മുറ്റത്തു പലതരം മുഖങ്ങള്‍....
ചിലത് സങ്കോചത്തിന്റേത്,
ചിലത് പകയുടേത്,
മറ്റു ചിലതോ... കുറ്റബോധത്തിന്റേതും!
എന്താ നിങ്ങള്‍ ഇങ്ങനെ വിളറുന്നത്?
എന്റെ ചോദ്യം പ്രതീക്ഷിച്ചതു പോലെ അവര്‍,
ഉത്തരം പറഞ്ഞു തുടങ്ങി...
ഓരോ, ഒഴിവുകള്‍.. ഒഴിയലുകള്‍,
ഒരോ ഒഴിവാക്കലുകള്‍...
പഴിചാരലുകള്‍...
എന്തായാലും സ്നേഹത്തിന്റെ വ്രക്ഷത്തിനും,
ഫലത്തിനും ഒരിക്കലും നാശം സംഭവിക്കുന്നില്ല.
അത് കൂടുതല്‍ മധുര ഫലങ്ങളെ വഹിക്കാന്‍ പ്രാപ്തി നേടുന്നു..
ഇപ്പോളെന്റെ മനസ്സ്,
യുദ്ധക്കളം പോലെ ചഞ്ചലമാണ്!
അവിടെ ധര്‍മ്മവും അധര്‍മ്മവും പട വെട്ടുന്നു..
ഞാന്‍..
ഇളക്കമില്ലാതെ,
ദുഃഖിക്കാതെ,
സങ്കോചമില്ലാതെ,
സന്ദേഹമില്ലാതെ,
നോക്കിനിലക്കുന്നു!
നില്ക്കാന് പ്രാപ്തി നേടിയിരിക്കുന്നു!
കാരണം......
എന്റെ മനസ്സ്, ഞാനറിയാതെ,
ചതിയേയും, വഞ്ചനയെയും തിരിച്ചറിഞ്ഞിരിക്കുന്നു!
പ്രേമത്തെയും, കാമത്തെയും വേര്‍തിരിച്ചറിയുന്നു!
വികാരത്തെയും, വിചാരത്തെയും മനസ്സിലാക്കിയിരിക്കുന്നു!
പാപവും, പുണ്യവും കണ്ട് സ്വയം പുഞ്ചിരിച്ചു നില്ക്കയും ചെയ്യുന്നു!!!!
Friday, January 11, 2008
പ്രണയം

മുറ്റത്തേക്കു ഞാന്‍ നോക്കി നിന്നു.
തുളസിച്ചെടിക്കു വെളിച്ചം നല്കി വിളക്ക് കത്തിനില്ക്കുന്നു.
അകലെ വയല്‍ വരമ്പുകളില്‍ മങ്ങിയ പ്രകാശം,
അകലങ്ങളില്‍ നിഴലുകള്‍പോലെ മനുഷ്യര്‍,
മുഖം കാണാന്‍ പ്രയാസം, എന്നാലും തിരിച്ചറിയാം.
കണ്ണില്‍ നിന്നു മറയുന്നതുവരെ,
ആളറിയാതെ പൊയ്ക്കൊണ്ടിരിക്കുന്ന യാത്രയില്‍,
ഞാന്‍ ആരെയാണ് കാത്തു നില്‍ക്കേണ്ടത്?
പടികളിറങ്ങി ഞാന്‍ മാവിന് ചുവട്ടിലോട്ടു മെല്ലെ നടക്കുമ്പോള്‍..............
മാവില, പൊഴിച്ച് അവന് എന്നെ സ്വാഗതം ചെയ്തു!
വരൂ, അവന് ശിഖരങ്ങള്‍ താഴ്ത്തി............
നിനക്ക് മതിയായോ, ഈ ജീവിതം?
അവനെന്റെ മുഖത്ത് ദൈന്യതയോടെ നോക്കിയതു പോലെ!
ചോദിച്ചതു പോലെ!
ഞാന്‍ ചിരിച്ചു,
മതിയായീ..........
നിനക്കോ?
ആയിക്കാണും!
എന്നേ, അവന് എനിക്കു വേണ്ടി കാത്തുനില്ക്കുന്നു..............
എന്നൊപ്പം വരാന്‍, എന്നില്‍ അലിഞ്ഞുചേരാന്‍..............
അവന്റെ അരികില്‍ ചെല്ലുമ്പോള്‍,
അവനെ ചേര്‍ന്നു നിന്നപ്പോള്‍,
ഞാന്‍ ഒരു നിമിഷം ചിന്തിച്ചു,
ചോദിച്ചു..............
എന്റെ ശരീരം ദഹിപ്പിക്കാന്‍,
തക്ക കാഠിന്യമുണ്ടോ, നിന്റെ തടികള്‍ക്ക്?
എന്റെ മനസ്സിനെ ഭസ്മീകരിക്കാന്‍,
നിന്റെ ആത്മാവിനു കെല്‍പ്പുണ്ടോ?
കണ്ണീരൊഴുക്കി അവന് മൊഴിഞ്ഞൂ.........
ഇല്ല, എനിക്കാവില്ല.........
ഭസ്മീകരിക്കാന്‍.......
നിന്നെ,
നിന്റെ സ്നേഹത്തെ,
പ്രണയത്തെ,
നിന്റെ ആത്മാവിനെ,
ശരീരത്തെ.........
ഞാന്‍ നശിപ്പിക്കില്ല.............
അഗ്നികൂട്ടി തരൂ,
ഞാന്‍ മരിക്കാം, നിനക്കു വേണ്ടി.............
നിന്റെ സ്നേഹത്തിനു പകരം,
നീറി മരിക്കാം................
നിനക്കുവേണ്ടി മാത്രം..............
നീയില്ലാതെ, ആവില്ല,
ഒരിക്കലും ഒരിക്കലും!!!
Wednesday, January 9, 2008
യോദ്ധാവ്

ആ കണ്ണുകള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
നിറഞ്ഞൊഴുകുന്നതായിരുന്നോ?
അല്ല!
നീര് പൊടിയുന്നതായിരുന്നോ?
അല്ല!
അടഞ്ഞുപോകുന്നതായിരുന്നു!
നന്ദിയുടെ....
സ്നേഹത്തിന്റെ.....
വിടപറച്ചിലിന്റെ.......
അവന്, തല തിരിച്ച് നോക്കുന്നുണ്ടായിരുന്നു.
നാലുപാടും!
ആരെ?
നിശ്ചയമില്ല, ആരെയും നോക്കാനില്ല എന്നെനിക്കറിയാം,
എങ്കിലും ഒരു യുദ്ധത്തിന് തയ്യാറുള്ളതുപോലെ,
ചെറുപ്പം പോലെ,
ഏതു നേരവും സംരക്ഷണത്തിനു തയ്യാറാകുന്നതുപോലെ....
എന്നെ വീണ്ടും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ചെവി കൂര്‍പ്പിച്ച്,
വാലാട്ടി, കൂടെക്കൂടെ മുരണ്ടുകൊണ്ടിരുന്നു.....
ഞാന്‍ അകലെനിന്നാണെങ്കിലും അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവനെന്റെ അംഗരക്ഷകനായിരുന്നു.
ആയിരിക്കണം എന്നും ഞാനാഗ്രഹിക്കുന്നു.
പക്ഷെ അവന് പ്രായാധിക്യം കാണിച്ചു തുടങ്ങിയിരിക്കുന്നു.
യുവത്വം അവനോടു വിട പറഞ്ഞു തുടങ്ങിയിരിക്കുന്നു
ഇനിയും തീര്‍ന്നിട്ടില്ലാത്ത ശൌര്യത്താല്‍,
എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെ
എന്റെ പ്രീയപ്പെട്ട “ടൈഗര്‍“
നീ എനിക്കെന്നും പ്രീയപ്പെട്ട യോദ്ധാവാണ്,
നിന്റെ മരണം എന്റെ ഭീരുത്വത്തിന്റെ മരണം കൂടിയായിരിക്കും!!
Monday, January 7, 2008
മരം

ഞാനൊരു മരം! ചലിക്കാന്‍ ആവതില്ലാത്ത,
സഹിക്കാനാവതുള്ള മരം!
വന്‍ മരമോ? അറിയില്ല! ചെറു മരമോ? അതുമറിയില്ല!
എന്റെ കണ്ണുകളില്‍ ഞാന്‍ ആകാശം മാത്രം കാണുന്നു
നാലു പുറവും ആകാശം, പിന്നെ താഴെയും മുകളിലും.
സമയം കിട്ടുമ്പോള്‍ ഞാനെന്റെ
സ്വന്തം ശരീരത്തെ നോക്കുന്നു.
ഞാന്‍ നഗ്നയാണ്!
ഗോപ്യമായി വയ്ക്കാന്‍ എനിക്കൊന്നുമില്ല.
എങ്കിലും എന്റെ അരയ്ക്കുമുകളില്‍,
ഞാന്‍ ശിഖരങ്ങളെ കൊണ്ട് നിറച്ചു.
അരയ്ക്കു താഴെ ശൂന്യത മാത്രം!
അവിടെ നിര്‍വ്വികാരത!
ഇലകളെ കൊണ്ട് മറക്കാന്‍ എനിക്ക്,
അരയ്ക്കു താഴെ ശിഖരങ്ങളില്ല!
അതുകൊണ്ടു തന്നെ ഇലകളുമില്ല!
കാപാലികന്മാര് എന്നും,
എന്റെ മേനിയെ നഗ്നമാക്കി ശിഖരങ്ങള്‍ വെട്ടി.
അവര്‍ എന്റെ നഗ്നതയില്‍ ആഹ്ളാദിച്ചു.
നഗ്നതമറയ്ക്കാന്‍ ഞനെന്റെ കൈകള്‍ താഴ്ത്തി.
അവര്‍ അപ്പോള്‍ ഒടിഞ്ഞ ശിഖരങ്ങളായി കണ്ട്,
എന്റെ കൈകളെ വെട്ടി മാറ്റി!
എന്റെ മനസ്സില്‍ ഒലിച്ചിറങ്ങിയ,
കണ്ണുനീര് കൊണ്ട് ഞാനെന്റെ,
പുറം തൊലിക്ക് കടുപ്പമേകി.
പ്രക്റതി എനിക്ക് 'തൊലിക്കട്ടി' ഉണ്ടാക്കി.
തലയുയര്‍ത്തി നില്ക്കാന് കഴിവ് നല്കി.
ഞാനെന്നില്‍ സംഭവിക്കുന്നത് ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ല.
എന്റെ ശിഖരങ്ങളില്‍ പൂത്ത് കായ്ച്ചു,
മനോഹരനിറം പകര്‍ന്നു നില്ക്കുന്ന,
പൂക്കളും, കായ്കളും, എന്റെ നിസ്സഹായ
അവസ്ഥയിലും എന്നില്‍ പ്രതീക്ഷയുണര്‍ത്തുന്നു.
ആളുകള്‍ എന്റെ മുഖത്ത് നോക്കുന്നു!
കണ്ണുകള്‍ മുകളിലേയ്ക്കു തന്നെ,
നോക്കി നിശ്ചേഷ്ടരായി നില്ക്കുന്നു!
അനങ്ങാതെ, അനങ്ങാന്‍ കഴിയാതെ,
കണ്ണുകള്‍ അനക്കാതെ.......
Saturday, January 5, 2008
Krishna

മറക്കാന്‍ ശ്രമിക്കും തോറും ഓര്‍മ്മയില്‍ ഓടിയെത്തുന്ന ഒരു മധുര വികാരമായി അവന് മാറി. എന്താണ് നിനക്ക് എന്റെ മേല്‍ ഇത്രയും സ്വാധീനം?ആലോചിക്കുന്തോറും അര്‍ത്ഥമില്ലാത്ത തോന്നലുകളായ്, അവ ആലോചിക്കാതിരുന്നാല്‍ ചിന്തയെ മഥിക്കുന്ന ഓര്‍മ്മയായ്........... എന്താണിങ്ങനെ? ആരാണവന്?
അവന് Krishna, യെന്ന Krishnajith ഇന്നലെ കണ്ടവന് മാത്രമല്ല എനിക്ക്, ഇന്നലെത്തെ സ്നേഹിതരില്‍ നിന്നും വഴിതെറ്റിവന്നവനുമല്ല. പതിവു പോലെ വന്ന അനേകം കത്തുകളില്‍ നിന്നും, വേറിട്ടു നില്ക്കുന്ന ഈ എഴുത്ത്, ഈ വരികള്‍, അതെന്റെ മനസ്സിലോട്ടു തന്നെ കടന്നു വരുന്നു. ഇതാരാണ്? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല ദിവസവും ഞാന്‍ പല തവണ വായിച്ചു Mail തുറക്കുമ്പോഴെല്ലാം അവന്റെ സുന്ദരമായ മുഖം എന്നെ നോക്കി ചിരിച്ചു
ദിവസവും Delete ചെയ്യുന്നവ സാധാരണം, പക്ഷെ ഇത് എന്തോ? എന്റെ മനസ്സില്‍ ഉടക്കി നിന്നു? മനസ്സില്‍ തൊട്ടുണര്‍ത്തുന്ന വരികള്‍.............എവിടെയോ കേട്ടുമറന്ന ആത്മാര്‍ത്ഥത "കൂട്ടത്തില്‍ തനിയെ" നില്ക്കുന്ന ഇവനാരാണ്?
എന്നെ തിരിച്ചറിയാന്‍ കഴിയുന്ന ഇവന്, എന്റെ മനസ്സറിഞ്ഞ ഇവന് ആരാണ്? ഔപചാരികമായി മറുപടി എഴുതുമ്പോള്‍, എന്റെ കൈകള്‍ പതിവില്ലാതെ വിറച്ചു. Type ചെയ്യുമ്പോള്‍ ഞാന്‍ അറിയാതെ വരികളില്‍ എന്റെ മനസ്സ് കയറി വന്നു. ഞാന്‍ കുറിച്ചു എന്റെ ആത്മാര്‍ത്ഥത.... സ്നേഹം.... പക്ഷെ നീ?
എന്താണ് പ്രതീക്ഷിച്ചത്? പ്രതീക്ഷിക്കുന്നത്? ഇന്നും, എന്റെ വേദനകളില്‍ എന്നെ സാന്ത്വനിപ്പിക്കുന്ന, സന്തോഷങ്ങളില്‍ പങ്കുചേരുന്ന, എന്റെ നോവില്‍ കരയുന്ന, എന്നോടൊപ്പം പൊട്ടിച്ചിരിക്കുന്ന സ്നേഹിതാ....... നീ ആരാണ്?
ഒരു സ്നേഹ ബന്ധം ഇവിടെ തുടങ്ങുന്നു പക്ഷെ? പൊട്ടിച്ചിരിക്കാനും, കൂടെ ദുഃഖിക്കാനും കഴിയുന്ന നീ...... എനിക്കിന്നും..... അറിയാത്ത സ്നേഹിതനാണ്! ഉറക്കം വരാത്ത രാത്രികളില്‍..... ദുഃഖിപ്പിക്കുന്ന ചിന്തകളില്‍...... മനസ്സു തുറക്കാന്‍ പറ്റുന്ന എന്റെ പ്രിയപ്പെട്ടവനെ, നീ എനിക്കാരാണെന്ന് ഞാനിപ്പോഴും അറിയുന്നില്ല!
ചിലപ്പോള്‍, അര്ത്ഥവ്യാപ്തികളില്ലാത്ത സ്നേഹത്തിനുമപ്പുറത്ത്, സ്നേഹത്തിന്റെ പറുദീസയില്‍ നീ അലയുന്നുണ്ടാകണം! ഒരു സ്നേഹിതയെത്തേടി....? അല്ലെങ്കില്‍ കാമുകി നഷ്ട്പ്പെട്ട തീരാദുഃഖത്തില്‍ നീ ദുഃഖിക്കുന്നുണ്ടാകണം! കാമുകിയെത്തേടി........! നശ്വരമായ ഈ ലോകത്ത് സ്നേഹം മാത്രമാണ് സത്യമെന്ന് നീ അറിഞ്ഞിട്ടുണ്ടാകണം......
അല്ലെങ്കിലോ? ഞാനെനോടു തന്നെ ചോദിച്ചു...... നീ എന്നെ കഴിഞ്ഞ ജന്മത്തിലേ........... അറിഞ്ഞിട്ടുണ്ടാകണം!!!
Friday, January 4, 2008
ഞാന്‍ അന്ന

മനസ്സില്‍ ലാഘവത്തോടെ പൂമഴപെയ്തു നില്‍ക്കുമ്പോഴും ഉള്ളില്‍ വികാരങ്ങള്‍ നെടുവീര്‍പ്പുയര്‍ത്തുകയായിരുന്നു. കാരണം അറിയാതെ ഹ്റദയ ബന്ധങ്ങളുടെ വിചാരങ്ങളെ ഞാന്‍ തുടച്ചു നീക്കാന്‍ ശ്രമിച്ചത് എന്നിലെ നിര്‍വ്വികാരതകളുടെ അകത്തളത്തില്‍ വച്ചല്ല.
ഏതാനുമകലെ പൂഴിമണലില്‍ ഞാന്‍ വരച്ചിട്ട, കാണാത്ത സ്വപ്ന നിധിയുടെ കൂമ്പാരം, ഒളിപ്പിച്ചുവച്ച സ്ഥാനം നിര്‍ണ്ണയിക്കാന്‍, ഞാന്‍
പണ്ടേയ്ക്കു പണ്ടേ കുഴിച്ചിട്ട കുഴിയുടെ പുനര്‍ നിര്‍ണ്ണയത്തിനായി, മണലില്‍ ഞാന്‍ വരച്ച രേഖകള്‍ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു...... അവയെ തേടിയായിരുന്നു! അവിടെ വച്ചായിരുന്നു!
ഇങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അന്നേ അറിയാമായിരുന്നില്ലേ? എന്നുള്ളില്‍ ഇരുന്നാരോ എന്നോട് പരിഹാസ പുരസ്സരം ചോദ്യങ്ങളുതിര്‍ക്കുമ്പോഴും, എന്നിലെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം തേടി പോകുവാന്‍ എന്റെ, സ്വയം കുഴിച്ച കുഴികളെ തപ്പിനടക്കുന്നത് ഇന്ന് ശീലമായി തീര്‍ന്നിരിക്കുന്നു.
പണ്ടേയ്ക്കു പണ്ടേ കുഴിച്ചിട്ട കുഴിയുടെ പുനര്‍ നിര്‍ണ്ണയത്തിനായി, മണലില്‍ ഞാന്‍ വരച്ച രേഖകള്‍ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു...... അവയെ തേടിയായിരുന്നു! അവിടെ വച്ചായിരുന്നു!
ഇങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അന്നേ അറിയാമായിരുന്നില്ലേ? എന്നുള്ളില്‍ ഇരുന്നാരോ എന്നോട് പരിഹാസ പുരസ്സരം ചോദ്യങ്ങളുതിര്‍ക്കുമ്പോഴും, എന്നിലെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം തേടി പോകുവാന്‍ എന്റെ, സ്വയം കുഴിച്ച കുഴികളെ തപ്പിനടക്കുന്നത് ഇന്ന് ശീലമായി തീര്‍ന്നിരിക്കുന്നു.
ഭര്‍ത്താവിന്റെ അടുക്കല്‍ തണുത്തു വിറച്ചു കിടക്കേണ്ടിവരുമ്പോഴുണ്ടാകുന്ന നിര്‍വ്വികാരത, എനിക്കു തോന്നാതിരിക്കാന്‍, ഞാന്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ എന്റെ ശരീരം പുതയ്ക്കാന്‍ ശ്രമിക്കുന്നു. ചൂടു പറ്റി ഉറങ്ങുന്ന പൂച്ചക്കു തുല്യം, ഞാന്‍ അദ്ദേഹത്തിന്റെ അരികില്‍ ചേര്‍ന്നുറങ്ങുന്നു..... ഉണരുന്നു....... എന്നെ തണുപ്പില്‍ നിന്നും, ചൂടില്‍ നിന്നും, ഭയത്തില്‍ നിന്നും രക്ഷിക്കാനുള്ള കഴിവു അദ്ദേഹത്തിനു മാത്രമേയുള്ളു എന്നും ഞാന്‍ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. പുതിയ ഏത് വികാരങ്ങളും എനിക്ക് അപ്രാപ്യമാണ്. കാരണം ഞാന്‍ അറിഞ്ഞതും അറിയാന്‍ ശ്രമിച്ചതും, തീരാവ്യഥകളായി എന്നെ അലട്ടാന്‍ ശ്രമിക്കുമ്പോള്‍
ഞാന്‍ തമസ്സിന്റെ പിടിവിടുവിച്ച്, പ്രകാശത്തിലോട്ട് കയറുന്നത് അദ്ദേഹത്തിന്റെ കൈപിടിച്ചു തന്നെയാണ്. ഹ്റദയ ബന്ധങ്ങളെന്നും നമ്മുടെ വിജയവും പരാജയവും ആയിരിക്കും, എങ്കിലും താല്‍ക്കാലിക സുഖം നല്കി തിരിച്ചുപോകാത്ത ബന്ധങ്ങള്‍ പവിത്രങ്ങളായി എന്നുമെന്റെ മനസ്സില്‍ എന്നെ നോക്കി ചിരിക്കുന്നു.എന്നും എപ്പോഴും കണ്ണിറുക്കി തിരിച്ചുപോവുകയും ചെയ്യുന്നു! രാത്രിയിലെ ഏകാന്തതയില്‍ കുഞ്ഞിന്റെ നിഷ്ക്കളങ്കതയോടെ ഉറങ്ങാന്‍ കഴിവുള്ള ഏക വ്യക്തിയും എന്റെ ഭര്‍ത്താവു മാത്രമാണ്. കാരണം അദ്ദേഹത്തിന്റെ മനസ്സില്‍ എന്നോട് കാലുഷ്യമില്ല, പകയില്ല, പ്രതികാരമില്ല, സ്നേഹം മാത്രം! ഹ്റദയം നിറഞ്ഞ സ്നേഹം! വര്‍ഷങ്ങള്‍ക്കു മുമ്പ് കൈപിടിച്ചു കൊണ്ടു വന്ന കൌമാരക്കാരിയുടെ രൂപം ഇന്നും അതേപോലെ...... കുപ്പിവള കിലുക്കം പോലെ..... പൊട്ടിച്ചിരിയായി..... മനസ്സിനു പ്രകാശമായി നില്ക്കുന്നു! എന്നെ അറിയുന്ന മനസ്സ്, എന്നെ സ്നേഹിക്കുന്ന ഹ്റദയം, എന്നെ സാന്ത്വനിപ്പിക്കുന്ന വാക്ക് ഇവ എനിക്കെന്നും അനുഭൂതിയാകുന്നു. ശാന്തസ്വരൂപനായ അദ്ദേഹത്തിന്റെ നന്മയുടെ മുന്നില്‍ ഞാന്‍ എന്നും ആശ്വാസമറിയുന്നു........
ഞാന്‍ തമസ്സിന്റെ പിടിവിടുവിച്ച്, പ്രകാശത്തിലോട്ട് കയറുന്നത് അദ്ദേഹത്തിന്റെ കൈപിടിച്ചു തന്നെയാണ്. ഹ്റദയ ബന്ധങ്ങളെന്നും നമ്മുടെ വിജയവും പരാജയവും ആയിരിക്കും, എങ്കിലും താല്‍ക്കാലിക സുഖം നല്കി തിരിച്ചുപോകാത്ത ബന്ധങ്ങള്‍ പവിത്രങ്ങളായി എന്നുമെന്റെ മനസ്സില്‍ എന്നെ നോക്കി ചിരിക്കുന്നു.എന്നും എപ്പോഴും കണ്ണിറുക്കി തിരിച്ചുപോവുകയും ചെയ്യുന്നു! രാത്രിയിലെ ഏകാന്തതയില്‍ കുഞ്ഞിന്റെ നിഷ്ക്കളങ്കതയോടെ ഉറങ്ങാന്‍ കഴിവുള്ള ഏക വ്യക്തിയും എന്റെ ഭര്‍ത്താവു മാത്രമാണ്. കാരണം അദ്ദേഹത്തിന്റെ മനസ്സില്‍ എന്നോട് കാലുഷ്യമില്ല, പകയില്ല, പ്രതികാരമില്ല, സ്നേഹം മാത്രം! ഹ്റദയം നിറഞ്ഞ സ്നേഹം! വര്‍ഷങ്ങള്‍ക്കു മുമ്പ് കൈപിടിച്ചു കൊണ്ടു വന്ന കൌമാരക്കാരിയുടെ രൂപം ഇന്നും അതേപോലെ...... കുപ്പിവള കിലുക്കം പോലെ..... പൊട്ടിച്ചിരിയായി..... മനസ്സിനു പ്രകാശമായി നില്ക്കുന്നു! എന്നെ അറിയുന്ന മനസ്സ്, എന്നെ സ്നേഹിക്കുന്ന ഹ്റദയം, എന്നെ സാന്ത്വനിപ്പിക്കുന്ന വാക്ക് ഇവ എനിക്കെന്നും അനുഭൂതിയാകുന്നു. ശാന്തസ്വരൂപനായ അദ്ദേഹത്തിന്റെ നന്മയുടെ മുന്നില്‍ ഞാന്‍ എന്നും ആശ്വാസമറിയുന്നു........
Thursday, January 3, 2008
ഇത് ദേവി

ജീവിത വസന്തത്തില്‍ കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിക്കേണ്ടിവന്ന, ശരീരം കൊണ്ടല്ലെങ്കിലും മനസ്സ് കൊണ്ട് തെറ്റ് ചിന്തിക്കേണ്ടിവന്ന, നിസ്സംഗത, നിര്‍വ്വികാരത, പലപ്പോഴും എന്നെ ദുഖിപ്പിച്ചിട്ടുണ്ട്.
കുഞ്ഞിലേ കേട്ടുപടിച്ച സന്ധ്യാനാമജപത്തിന്റെ മഹനീയതത്വം മനസ്സില്‍ ഉള്‍ക്കൊണ്ടിരിക്കുമ്പോഴും, പുലരിയുടെ മാസ്മരലോകത്തില്‍ പൂമ്പാറ്റയെപ്പോലെ പാറിക്കളിക്കാന്‍ കൊതിച്ചപ്പോഴും എതോ അജ്ഞാതമായ വിലങ്ങുകള്‍ കൈകളെയും കാലിനെയും ബന്ധിപ്പിച്ചിരിക്കുന്നതായി അന്നും എനിക്ക് തോന്നിയിരുന്നു.
കര്‍ക്കശ സ്വഭാവക്കാരായ മാതാപിതാക്കള്‍ക്കു മുന്നില്‍, രാമനെനോക്കി നാമം ജപിച്ചപ്പോഴും, എന്റെ ഉള്ളം ബാലചാപല്യമായി രാമന്റെ അടുത്തിരുന്ന സീതയെ തന്നെ നോക്കിയിരുന്നു. ചുണ്ടില്‍ നാമജപം യാന്ത്രികമായി നടക്കുമ്പോഴും, മനസ്സില്‍ സീതയുടെ സ്ഥാനത്ത്, ഞാനെന്റെ രൂപം സങ്കല്പിച്ചെടുത്തു.
സൌന്ദ്യര്യത്തിന്റെ അളവുകോല്‍ എനിക്കന്ന് സീതാദേവിയായിരുന്നു. കാരണം സീതാദേവി ശ്രീരാമന്റെ പത്നിയായതുകൊണ്ട് തന്നെ! മനസ്സില്‍ ഞാന്‍ സീതയായി രാമനോട് ചേര്‍ന്നിരുന്നു. ഏകപത്നിവ്രതനായ രാമനെ, പിന്നിട് ബാല്യകാലം കഴിഞ്ഞ് അറിവുനേടിയപ്പോള്‍ കൌമാരത്തിന്റെ ചിന്തകളില്‍ ഈശ്വരനായിമാത്രം കണ്ടു! കാരണം "സീതയെന്ന മഹാപുണ്യം എന്റെ ഉള്ളില്‍അന്ന്സ്ഥിരപ്രതിഷ്ഠനേടിയിരുന്നു.
കൌമാരകാലത്ത് ഞാന്‍ യൌവ്വനം സ്വപ്നം കണ്ടു. യൌവ്വനം, എത്ര മനോഹരം! യുവത്വത്തിന്റെ ആകാര സൌഷ്ഠവത്തില്‍ ഞാനെന്നെയെന്നും, ഏറുകണ്ണിട്ട് കണ്ണാടിയില്‍ നോക്കി. സ്വയം ഞാനെന്റെ അമ്മയോട് ചോദിച്ചു അമ്മേ, ഞാനെന്നാണ് സാരിയുടുക്കുക? ചോദ്യത്തിന്റെ നിഷ്കാപട്യം മനസ്സിലാക്കിയ അമ്മ എന്നെ ഉപദേശങ്ങളാല്‍ പാകപ്പെടുത്തി.
ഭഗവാന് നാരായണന് എന്റെ സ്വപ്നത്തില്‍ കടന്നു വന്നു, ആശിച്ചതെന്തും നല്കുന്ന ഭഗവാന് ഞാനറിയാതെ എന്റെ മാനസ്സ ചോരനായ കണ്ണനായി നിന്നു. ഊണിലും ഉറക്കത്തിലും ഞാന്‍ കണ്ണന്റെ രൂപം കണ്ടുനിന്നു. യൌവ്വനത്തില്‍ ഞാന്‍ സന്തോഷിക്കാതെ എന്റെ മനോരഥത്തില്‍ യാത്ര തുടര്‍ന്നു. പഠനവും പദവിയും എന്റെസ്വപ്നങ്ങളില്‍കടന്നുവന്നില്ല്.
കോളേജുക്യാമ്പസ്സിലെ രോമാഞ്ചമായി മെടഞ്ഞിട്ട മുടിയില്‍ കനകാമ്പരപ്പൂക്കള്‍ ചൂടി ഞാന്‍ കണ്ണിന് കുളിരായി..............
കുഞ്ഞിലേ കേട്ടുപടിച്ച സന്ധ്യാനാമജപത്തിന്റെ മഹനീയതത്വം മനസ്സില്‍ ഉള്‍ക്കൊണ്ടിരിക്കുമ്പോഴും, പുലരിയുടെ മാസ്മരലോകത്തില്‍ പൂമ്പാറ്റയെപ്പോലെ പാറിക്കളിക്കാന്‍ കൊതിച്ചപ്പോഴും എതോ അജ്ഞാതമായ വിലങ്ങുകള്‍ കൈകളെയും കാലിനെയും ബന്ധിപ്പിച്ചിരിക്കുന്നതായി അന്നും എനിക്ക് തോന്നിയിരുന്നു.
കര്‍ക്കശ സ്വഭാവക്കാരായ മാതാപിതാക്കള്‍ക്കു മുന്നില്‍, രാമനെനോക്കി നാമം ജപിച്ചപ്പോഴും, എന്റെ ഉള്ളം ബാലചാപല്യമായി രാമന്റെ അടുത്തിരുന്ന സീതയെ തന്നെ നോക്കിയിരുന്നു. ചുണ്ടില്‍ നാമജപം യാന്ത്രികമായി നടക്കുമ്പോഴും, മനസ്സില്‍ സീതയുടെ സ്ഥാനത്ത്, ഞാനെന്റെ രൂപം സങ്കല്പിച്ചെടുത്തു.
സൌന്ദ്യര്യത്തിന്റെ അളവുകോല്‍ എനിക്കന്ന് സീതാദേവിയായിരുന്നു. കാരണം സീതാദേവി ശ്രീരാമന്റെ പത്നിയായതുകൊണ്ട് തന്നെ! മനസ്സില്‍ ഞാന്‍ സീതയായി രാമനോട് ചേര്‍ന്നിരുന്നു. ഏകപത്നിവ്രതനായ രാമനെ, പിന്നിട് ബാല്യകാലം കഴിഞ്ഞ് അറിവുനേടിയപ്പോള്‍ കൌമാരത്തിന്റെ ചിന്തകളില്‍ ഈശ്വരനായിമാത്രം കണ്ടു! കാരണം "സീതയെന്ന മഹാപുണ്യം എന്റെ ഉള്ളില്‍അന്ന്സ്ഥിരപ്രതിഷ്ഠനേടിയിരുന്നു.
കൌമാരകാലത്ത് ഞാന്‍ യൌവ്വനം സ്വപ്നം കണ്ടു. യൌവ്വനം, എത്ര മനോഹരം! യുവത്വത്തിന്റെ ആകാര സൌഷ്ഠവത്തില്‍ ഞാനെന്നെയെന്നും, ഏറുകണ്ണിട്ട് കണ്ണാടിയില്‍ നോക്കി. സ്വയം ഞാനെന്റെ അമ്മയോട് ചോദിച്ചു അമ്മേ, ഞാനെന്നാണ് സാരിയുടുക്കുക? ചോദ്യത്തിന്റെ നിഷ്കാപട്യം മനസ്സിലാക്കിയ അമ്മ എന്നെ ഉപദേശങ്ങളാല്‍ പാകപ്പെടുത്തി.
ഭഗവാന് നാരായണന് എന്റെ സ്വപ്നത്തില്‍ കടന്നു വന്നു, ആശിച്ചതെന്തും നല്കുന്ന ഭഗവാന് ഞാനറിയാതെ എന്റെ മാനസ്സ ചോരനായ കണ്ണനായി നിന്നു. ഊണിലും ഉറക്കത്തിലും ഞാന്‍ കണ്ണന്റെ രൂപം കണ്ടുനിന്നു. യൌവ്വനത്തില്‍ ഞാന്‍ സന്തോഷിക്കാതെ എന്റെ മനോരഥത്തില്‍ യാത്ര തുടര്‍ന്നു. പഠനവും പദവിയും എന്റെസ്വപ്നങ്ങളില്‍കടന്നുവന്നില്ല്.
കോളേജുക്യാമ്പസ്സിലെ രോമാഞ്ചമായി മെടഞ്ഞിട്ട മുടിയില്‍ കനകാമ്പരപ്പൂക്കള്‍ ചൂടി ഞാന്‍ കണ്ണിന് കുളിരായി..............
ഞാനെന്റെ യൌവനത്തിന് നന്ദി പറഞ്ഞു. വിടര്‍ന്ന കണ്ണുകളില്‍ ഞാന്‍ പ്രപഞ്ചത്തെ അവാഹിച്ചെടുത്തു. പ്രണയത്തിന്റെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ കൂട്ടുകാരെന്റെ കണ്ണുകളെ നോക്കിനിന്നു.
ഒരു ദിവസം, ഒരു മംഗളമുഹുര്‍ത്തത്തില്‍ ഞാന്‍ വിവാഹിതയായപ്പോള്‍ എന്നിലെ ബാല്യ, കൌമാര, യൌവ്വന കാലത്തെ ദീപ്തവും സുരഭിലവുമായ സ്വപ്നങ്ങളെ മറന്ന് കാണുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ? എങ്കില്‍ തെറ്റി! പാതിമയക്കത്തില്‍ എന്റെ മെയ്ചേര്‍ന്നു കിടന്ന യുവാവിന്റെ മുഖത്തുനോക്കി ഞാന്‍ എണീറ്റിരുന്നു. സുഖമായുറങ്ങുന്ന ആ യുവാവ്, എന്റെ ആരാണ്? ഭര്‍ത്താവോ? കാമുകനോ? സ്നേഹിതനോ? രക്ഷകനോ? എന്നില്‍ പിറവിയെടുക്കുവാന്‍ കത്തിരിക്കുന്ന എന്റെ കുഞ്ഞുങ്ങളുടെ അച്ഛനോ??? അല്‍പ്പനേരം നോക്കിയിരുന്നു...............
ഒരു ദിവസം, ഒരു മംഗളമുഹുര്‍ത്തത്തില്‍ ഞാന്‍ വിവാഹിതയായപ്പോള്‍ എന്നിലെ ബാല്യ, കൌമാര, യൌവ്വന കാലത്തെ ദീപ്തവും സുരഭിലവുമായ സ്വപ്നങ്ങളെ മറന്ന് കാണുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ? എങ്കില്‍ തെറ്റി! പാതിമയക്കത്തില്‍ എന്റെ മെയ്ചേര്‍ന്നു കിടന്ന യുവാവിന്റെ മുഖത്തുനോക്കി ഞാന്‍ എണീറ്റിരുന്നു. സുഖമായുറങ്ങുന്ന ആ യുവാവ്, എന്റെ ആരാണ്? ഭര്‍ത്താവോ? കാമുകനോ? സ്നേഹിതനോ? രക്ഷകനോ? എന്നില്‍ പിറവിയെടുക്കുവാന്‍ കത്തിരിക്കുന്ന എന്റെ കുഞ്ഞുങ്ങളുടെ അച്ഛനോ??? അല്‍പ്പനേരം നോക്കിയിരുന്നു...............
ഞാന്‍ വീണ്ടും എനിക്ക് അനുവദിച്ച് തന്നിട്ടുള്ള എന്റെ അവകാശമായ നേര് പകുതി കിടക്കയില്‍ യുവാവിനെ ഉണര്‍ത്താതെ, കിടന്നു................... ഉറക്കത്തിനായി കാത്തു!!!!!
Wednesday, January 2, 2008
എന്റെ ആമിനയ്ക്കു

പാതിരാത്രിയില്‍, പാതിമയക്കത്തില്‍ ഞാന്‍ കേട്ട പാട്ട്, എന്റെ തന്നെയായിരുന്നുവോ എന്നെനിക്ക് നിശ്ചയമില്ലായിരുന്നു. എവിടെയും കട്ടപിടിച്ച ഇരുട്ട്, അരും ഉണര്‍ന്നിരിക്കാന്‍ ഇടയില്ലാത്ത ഇടത്ത് പിന്നെ പാട്ടോ? ഞാന്‍ കണ്ണുതുറന്നു കിടന്നു.
എന്റെ ഉള്ളില്‍ പഞ്ചവാദ്യം കേള്‍ക്കാം, എന്നാല്‍ പാട്ടും എന്റേതുതന്നെയാവും തീര്‍ച്ച. കട്ടിലില്‍ ഉണര്‍ന്നു കിടക്കുന്നതിനേക്കാളും ഉചിതം, എഴുന്നേറ്റിരിക്കുന്നതല്ലേ?
കിടന്നാലും, ഇരുന്നാലും സ്വപ്നം കാണാം. പക്ഷെ കിടന്നാല്‍ അടുത്തു കിടക്കുന്നയാള്‍ തീര്‍ച്ചയായും കരുതും ഞാന്‍ ഉറങ്ങുകയാണെന്ന്! എന്നും എന്നെ പറ്റി പരാതിയുള്ള ഒരേഒരാള്‍ എന്റെ ഭര്‍ത്താവു തന്നെയാണ്. കാരണം നിങ്ങള്‍ക്കറിയില്ല ഞാന്‍ പറയാം,
കല്യാണരാവില് കോഴിക്കറിയും പത്തിരിയും കഴിച്ചു ഞാന്‍ ഉറങ്ങിപ്പോയി പിന്നെ ത്തുടര്‍ന്നുള്ള എല്ലാ രാവുകളിലും ഞാന്‍ വയറു നിറഞ്ഞാല്‍ ഉറങ്ങും പുതുമണവാളന്റെ പൂതി തീരാത്ത പുതിയാപ്ള ഞൊറിവച്ച കസവുതട്ടത്തില്‍, വിരലോടിച്ചെന്നെ ഉണര്‍ത്തും.
ഉറക്കച്ചടവുള്ള രാത്രികള്‍ അങ്ങനെ എനിക്ക് സമ്മാനിച്ച എന്റെ പുന്നാര മക്കള്‍ അപ്പുറത്ത് സസുഖം ഉറങ്ങുന്നു. പുതിയാപ്ള ഇന്ന് പഴയാപ്ളയായി. അതു കാരണം എനിക്ക് ഉറക്കത്തിനു തടസ്സമില്ല എന്നാലും രാത്രിയുടെ ഏകാന്തയാമങ്ങളില് കൊതുകെന്ന അസുരജീവി കടിക്കുമ്പോള്‍ ഇപ്പോഴും എന്റെ അടുക്കല്‍ പുതിയാപ്ളയായി അദ്ദേഹം മാറുന്നുണ്ടോ എന്നെനിക്കൊരു സംശയം.
നാളെ രാവിലെ തന്നെ എഴുന്നേല്‍ക്കണ്ടതാണ് പുന്നാര മക്കളുടെ നൂറുകൂട്ടം പരാതികള്‍ പിന്നെ വേറെയും. ഒരു ഗുളിക അകത്താക്കിയാല്‍ സുഖമായി ഉറങ്ങാം. എന്നും ഇതാവര്‍ത്തിക്കുന്നതില്‍ മൂപ്പര്‍ക്കു വിരോധം.
പഴയ വാരികകള്‍ വല്ലതും ഉണ്ടങ്കില്‍ ഒന്നു വായിക്കാന്‍ മോഹം തോന്നി പണ്ടേ ഉള്ള ശീലമായതിനാല്‍ അക്ഷരം കാണുമ്പോള്‍ ഉറക്കം തീര്‍ച്ചയാണ്! ഇരുട്ടില്‍ പരതിയാല്‍ രക്ഷയില്ല. ഏതായാലും ശ്രമിക്കാം അടുത്ത മുറിയിലെ മങ്ങിയ വെളിച്ചത്തില്‍ കൊതുകുവലയ്ക്കകത്തു സുഖമായി ഉറങ്ങ്ന്ന മക്കള്‍. അതിനപ്പുറം നിശബ്ദതയെ തോല്‍പ്പിക്കുന്ന ഫ്രിഡ്ജ്. എതായാലും ഇവിടം വരെ വന്നതല്ലെ രാത്രിയില്‍ ഒരു കപ്പ് തണുത്ത വെള്ളം നല്ലതുതന്നെ,
വെള്ളം മനസ്സിനെ തണുപ്പിച്ചു തുടങ്ങിയിരുന്നു!
Tuesday, January 1, 2008
ഉള്‍വഴിയേ

വീണ്ടും പെരുമ്പറയടിക്കുന്നു,
ശംഖുനാദം മുഴങ്ങുന്നു.
മസ്സിനകത്തെ മണിതത്ത ചിറകടിക്കുന്നു.
ഏതിനാണെന്നറിയില്ല, എന്തിനാണെന്നും അറിയില്ല,
ഞാന്‍ വീണ്ടും എന്റെ അന്തരാത്മാവിനുള്ളിലേയ്ക്കു,
ഊളിയിട്ടുഇറങ്ങാന് തുടങ്ങുന്നു.
ചിന്താസരണിയിലെ ഒടുങ്ങിയാലൊതുങ്ങാത്ത,
ചുടു നിശ്വാസങ്ങളെല്ലാം കൂടി,
എന്റെ മനോമുകുരത്തില്‍ കുമിഞ്ഞുകൂടി വരുന്നു.
ഞാന്‍ ഞാനല്ലാതാവുകയാണോ?
നിരൂപിക്കാനറിയാത്ത സങ്കല്‍പ്പവികല്‍പ്പങ്ങള്‍,
കൊണ്ട് ഞാന്‍ ദിനവും എന്നുള്ളില്‍,
മനക്കണക്കുകള്‍ കൂട്ടുന്നു... കുറയ്ക്കുന്നു,
ആകാശത്തോളം ആശകൊണ്ട് മനക്കോട്ട കെട്ടുന്നു.
ഒരു നിശ്വാസം കൊണ്ട്,
ഒരു ചീട്ട് കൊട്ടാരം പോലെ,
അവ പൊട്ടിത്തകരുന്നതു നോക്കിനില്ക്കുന്നു.
ഒരിക്കലും ഉണരാത്ത മോഹസങ്കല്‍പ്പങ്ങളില്‍,
ഞാന്‍ എന്റെയുണ്മയെ തെരയുന്നു.
പിന്നീട് അനേകതെരച്ചിലിനുമപ്പുറം,
ഞാന്‍ കണ്ടു മുട്ടാതിരുന്ന എന്റെ ആഗ്രഹങ്ങള്‍,
എന്റെ മുമ്പില്‍ മൂടു പടമിട്ടു വന്നു നില്ക്കുന്നു!
Subscribe to:
Posts (Atom)