
തോരാത്ത മഴ പെയ്ത ഒരു സന്ധ്യയില്‍,
തളം കെട്ടി നിന്ന വെള്ളം,
തെളിനീരായ് ഒഴുകാന്‍ മടിച്ചു നിന്നപ്പോള്‍,
കലങ്ങിയ വെള്ളത്തില്‍,
മുറ്റത്തു കണ്ട നിഴലുകളില്‍
ഒന്നിനും ഒരു തെളിമ അനുഭവപ്പെട്ടിരുന്നില്ല.
മഴ വീണ്ടും വീണ്ടും പെയ്തു കൊണ്ടേയിരുന്നു,
അഗാധത ജനിപ്പിച്ച ഒരു തടാകം പോലെ,
എങ്ങോട്ടു പായും? നാലുവശവും ഓളങ്ങള്‍ സ്രഷ്ടിച്ച്,
അവള്‍ തന്നില്‍ തന്നെ വിലയിക്കുന്നത് പോലെ...
എന്നിട്ടും,
ആ വെള്ളത്തില്‍ അവള്‍ പലതിനെയും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടായിരുന്നു....
പിടഞ്ഞു വീണ ഉറുമ്പുകള്‍,
പൊഴിഞ്ഞു വീണ മാമ്പൂക്കള്‍,
പൊഴിഞ്ഞു വീണ മാമ്പൂക്കള്‍,
കാലം തികയാതെ നിലത്തെത്തിയ തളിരിലകള്‍,
കാലം തികഞ്ഞ് ജീവിതം മടുത്ത കരിയിലകള്‍,
പിന്നെ, ഭൂമിയില്‍ അലിഞ്ഞു തീരാന്‍ ഉറച്ച് എത്തിയ മണ്‍കട്ടകള്‍
അങ്ങനെ പലതും ....
ഞാനും നോക്കിയിരുന്നു!
ആ കണ്ണീര്‍ തടാകം വറ്റിക്കാണുവാന്‍,
കുത്തൊഴുക്കിന്‍ പ്രവാഹം നിലക്കുവാന്‍,
അതെല്ലാം നിലച്ചാലും,
നിലക്കാത്ത ഒരു ഇരമ്പല്‍,
ഒരു പ്രവാഹമായി എന്റെ കണ്ണില്‍ നിന്നും പെയ്തിറങ്ങുന്നത്,
ഏത് കയത്തിലായിരിക്കും ചെന്ന് ചേരുക?
ആ പുഴയില്‍ ഞാനാരെയാണ്,
രക്ഷിക്കാന്‍ ശ്രമിക്കേണ്ടത്?
രക്ഷിക്കാന്‍ ശ്രമിക്കേണ്ടത്?
ആരുടെ സങ്കല്‍പ്പങ്ങളെയാണ് സഫലീകരിക്കേണ്ടത്?
ആര്‍ക്കാണ് അഭയം കൊടുക്കേണ്ടത്?
ഉത്തരം ഇല്ലാത്ത ചോദ്യങ്ങളെ എന്റെ നോവുകളില്‍ നിന്നും,
ഊറി വരുന്ന കണ്ണീരുകൊണ്ടു തന്നെ കഴുകി കളയുവാന്‍ ശ്രമിച്ചു, കൊണ്ടേയിരുന്നു...
കണ്ണിര്‍ വറ്റുവോളവും....
മനസ്സാക്ഷി ഉള്ളിടത്തോളം കാലവും.....
14 comments:
തോരാത്ത മഴ പെയ്ത ഒരു സന്ധ്യയില്‍,
തളം കെട്ടി നിന്ന വെള്ളം,
തെളിനീരായ് ഒഴുകാന്‍ മടിച്ചു നിന്നപ്പോള്‍,
കലങ്ങിയ വെള്ളത്തില്‍,
മുറ്റത്തു കണ്ട നിഴലുകളില്‍
ഒന്നിനും ഒരു തെളിമ അനുഭവപ്പെട്ടിരുന്നില്ല.
ചേച്ചി നല്ല വരികള്‍ ഇഷ്ടായി.
അവിടെ മഴയല്ലേ. അല്ലേ..?
:-)
ഉപാസന
“ആ പുഴയില്‍ ഞാനാരെയാണ്,
രക്ഷിക്കാന്‍ ശ്രമിക്കേണ്ടത്?
ആരുടെ സങ്കല്‍പ്പങ്ങളെയാണ് സഫലീകരിക്കേണ്ടത്?
ആര്‍ക്കാണ് അഭയം കൊടുക്കേണ്ടത്?”
നല്ല ചോദ്യം... നല്ല വരികള്‍
സുനില്‍..
നല്ല മഴയുണ്ട്..
ഇവിടെ..
നന്ദി..
ചേച്ചി..
sharu..
അഭിപ്രായത്തിനു..
നന്ദി..
ആ പുഴയില്‍ ഞാനാരെയാണ്,
രക്ഷിക്കാന്‍ ശ്രമിക്കേണ്ടത്?
ആരുടെ സങ്കല്‍പ്പങ്ങളെയാണ് സഫലീകരിക്കേണ്ടത്?
ആര്‍ക്കാണ് അഭയം കൊടുക്കേണ്ടത്?
സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കൂ അതാണ് ബുദ്ധി
നല്ല വരികള്‍
ആ പുഴയില്‍ ഞാനാരെയാണ്,
രക്ഷിക്കാന്‍ ശ്രമിക്കേണ്ടത്?
ആരുടെ സങ്കല്‍പ്പങ്ങളെയാണ് സഫലീകരിക്കേണ്ടത്?
ആര്‍ക്കാണ് അഭയം കൊടുക്കേണ്ടത്?
അര്‍ത്ഥവത്തായ വരികള്‍ തന്നെ ചേച്ചീ നന്നായിരിക്കുന്നു
[വരികള്‍ക്കിടയില്‍ ചോദ്യങ്ങള്‍ക്കായി]
"sraddha" kuranjo?
ദേവതീര്‍ത്ഥ..
നന്ദി..
സജീ.
സന്തോഷം...
ജിതേന്ദ്രകുമാര്‍...
കുറഞ്ഞിട്ടില്ലാ..
ശ്രദ്ധയുണ്ട്..
ചേച്ചീ.. നന്നായിട്ടുണ്ട്..
നല്ല വരികള്‍
അവള്‍ തന്നില്‍ തന്നെ വിലയിക്കുന്നത് പോലെ...എന്നിട്ടും,ആ വെള്ളത്തില്‍ അവള്‍ പലതിനെയും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടായിരുന്നു....പിടഞ്ഞു വീണ ഉറുമ്പുകള്‍,
പൊഴിഞ്ഞു വീണ മാമ്പൂക്കള്‍, കാലം തികയാതെ നിലത്തെത്തിയ തളിരിലകള്‍,കാലം തികഞ്ഞ് ജീവിതം മടുത്ത കരിയിലകള്‍,പിന്നെ, ഭൂമിയില്‍ അലിഞ്ഞു തീരാന്‍ ഉറച്ച് എത്തിയ മണ്‍കട്ടകള്‍അങ്ങനെ പലതും ....ഞാനും നോക്കിയിരുന്നു!
wery good poem .......
റഫീക്...
അഭിപ്രായത്തിനു..
നന്ദി...
ചേച്ചി..
സുബൈര്‍..
നന്ദി...
Post a Comment