Monday, January 28, 2008

ഞാന്‍


ആത്മാര്‍ത്ഥത, ആത്മവഞ്ചന നടത്തുമ്പോള്‍,
ബന്ധങ്ങള്‍ കെട്ടുറപ്പില്ലാതെ പോകുമ്പോള്‍,
നാം ആരെയോ, നോക്കി നെടുവീര്‍പ്പിടുന്നു!
മാതാവിനെ തന്നെയാണോ............
ഉദരം തന്നു സ്നേഹിച്ചതിനോ?
ഉദരപൂരണം നടത്തിയതിനോ?
രക്തം പങ്കുവച്ചതിനോ?
ജീവനായി കരുതിയതിനോ?
ജന്മം തന്നത് പിതാവെങ്കില്‍,
അതിന് ഞാന്‍ നന്ദി പറയണമോ......
പിതാവിന്റെ ജീവനില്‍ ഞാന്‍,
എന്നെ കാണുന്നു...
എന്നില്‍ എന്റെ പിതാവിനേയും...
പിന്നെ ഞാനാരാണ്?
പകുത്തു വയ്ക്കാന്‍ എന്നില്‍,
ഇനിയെന്താണുള്ളത്?
ഞാനെന്ന മിഥ്യ എന്നെ നോക്കുമ്പോള്‍,
ഞാന്‍ ഞാനല്ലാതാകുന്നു!
എനിക്ക് അസ്തിത്വമില്ല!
ഞാന്‍ ദിശനോക്കാതെ അലയുന്ന,
ആത്മാവു മാത്രം!!!

7 comments:

siva // ശിവ said...

ആത്മാര്‍ത്ഥത, ആത്മവഞ്ചന നടത്തുമ്പോള്‍....എന്തു നല്ല വരി.....

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട ശിവകുമാര്‍..
അഭിപ്രായത്തിനു..
നന്ദി..

ശ്രീനാഥ്‌ | അഹം said...

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു... അതാണോ ലൈന്‍...

ന്തായാലും നന്നായി ട്ടൊ.

ഏ.ആര്‍. നജീം said...

ഞാനെന്ന മിഥ്യ എന്നെ നോക്കുമ്പോള്‍,
ഞാന്‍ ഞാനല്ലാതാകുന്നു!
എനിക്ക് അസ്തിത്വമില്ല!
ഞാന്‍ ദിശനോക്കാതെ അലയുന്ന,
ആത്മാവു മാത്രം!!!

മിഥ്യയല്ല, വലിയ സത്യമെന്ന് തിരിച്ചറിഞ്ഞു മുന്നേറാം..

നന്നായിരിക്കുന്നു.

SreeDeviNair.ശ്രീരാഗം said...

ശ്രീനാഥ്..
നന്ദി..

SreeDeviNair.ശ്രീരാഗം said...

നജീം..
നന്ദി..

സബിതാബാല said...

njaanennum midhya thanne...