Friday, January 25, 2008

പൊട്ടിയപട്ടം


ദിശമാറിപ്പറക്കുന്ന പട്ടത്തെപ്പോലെ,
എന്റെ മനസ്സ് അസ്വസ്ഥമാണ്!
അതിന് പറക്കാന്‍ ഇനി അനേക കാതം....
പടുമരത്തില്‍ ചുറ്റി പറക്കാന്‍ കഴിയാതെ,
ഞാന്‍ വട്ടം കറങ്ങുന്നു!
എന്റെ ശരീരം കൊടുങ്കാറ്റില്‍‍ തകരാന്‍ ശ്രമിക്കുന്നു!
ആഞ്ഞ് പതിക്കുന്ന മഴ തുള്ളികളില്‍ കുതിര്‍ന്ന്,
എന്റെ നിറം മാറുന്നു!
എന്റെ ആടയാഭരണങ്ങള്‍ പണയപ്പെടുന്നു!
എന്റെ ശരീര ഭാഗങ്ങള്‍ പൊട്ടി ചോരവാര്‍‍ന്നൊഴുകുന്നു!
ഞാന്‍ ആകാശത്തേയ്ക്കു നോക്കി പറക്കാന്‍ അശക്തയാകുന്നു!
എന്റെ മനസ്സ് മാത്രം പതറാതെ സൂര്യനെ നോക്കി നില്‍ക്കുന്നു! ശരീരം മരച്ചില്ലയില്‍ കുരുങ്ങി മരണമണി മുഴക്കുമ്പോഴും,
എന്റെ മനസ്സ് മാറ്റമില്ലാതെ ആദിത്യഹ്‌റദയം ചൊല്ലുന്നു.........

9 comments:

ടി.രതികുമാരി said...

എഴുത്തിന്റെ സ്റ്റൈലും പേജ് ലേ ഔട്ടും ഒക്കെ കണ്ടിട്ട് ഒരു ഹരികുമാര മണിചിത്രത്താഴ് ഫീല്..
നീല മാങ്ങയിലും കണ്ടു ച്യേച്ചിയുടെ പടം.. കൊള്ളാം! ആള്‍ തെ ബെസ്റ്റ്!

GLPS VAKAYAD said...

പടുമരത്തില്‍ ചുറ്റി പറക്കാന്‍ കഴിയാതെ,
ഞാന്‍ വട്ടം കറങ്ങുന്നു!
എന്റെ ശരീരം കൊടുങ്കാറ്റില്‍‍ തകരാന്‍ ശ്രമിക്കുന്നു...
ആ പടുമരത്തിനു കൊടുങ്കാറ്റുകളെ നിശ്ശബ്ദമാക്കാന്‍ കഴിയും,ഒരിക്കല്‍ കരാറിലേര്‍പ്പെട്ടാല്‍......ഒടുങ്ങുന്നതു വരെ ഒരുപഗ്രഹമായി കറങ്ങുക. നിയോഗം വിധിക്കുന്ന ജീവപര്യന്തങ്ങള്‍ക്കിടയില്‍ പരോളുകളില്ല.

സൂര്യോദയം said...

ശക്തനാം കാറ്റിന്റെ പ്രേരണയാലാ പട്ടം
മുക്തമാക്കട്ടെയാ പടുവൃക്ഷബന്ധനം
പൊങ്ങിപ്പറക്കാനാവട്ടെ പിന്നെയും
മനസ്സിന്റെ തീഷ്ണാവേശം തുടരുവോളം

കാപ്പിലാന്‍ said...

good

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട വരെ..
അഭിപ്രായങ്ങള്‍ക്കു..
നന്ദി..

ഏ.ആര്‍. നജീം said...

വല്ലാത്തൊരു കവിതയാണല്ലോ ശ്രീദേവീ...

ഒരിക്കല്‍ ആ കുരുക്കെല്ലാം അഴിഞ്ഞ് വീണ്ടും അനന്തവിഹായസ്സില്‍ ഇങ്ങനെ പാറിപ്പറക്കാം എന്നു കരുതൂ... പിന്നെ ഒരിക്കല്‍ കുരുങ്ങി എന്ന് കരുതി ആ നൂലിന്റെ ബന്ധനം ഒരിക്കലും ഒരു ശല്യമല്ല ഗതി ഇല്ലാതെ അലഞ്ഞു നടക്കുന്നതില്‍ നിന്നും അത് നമ്മെ തടയും....

മന്‍സുര്‍ said...

ശ്രീദേവി...

ഒരു ചരടില്‍
നീയെന്നെ നിയന്ത്രികുന്നു
ചരട്‌ ഒന്ന്‌ പിടി വിടുന്നേരം
അകലേക്ക്‌ പറന്നകലുന്നു ഞാന്‍
ബാക്കിയായത്‌.....ജീവനില്ലാത്ത ഞാന്‍

നന്‍മകള്‍ നേരുന്നു

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട..ശിവകുമാര്‍
നന്ദി .

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട...
നജീം..
മന്‍സൂര്‍..
നിങ്ങളുടെ.സ്നേഹത്തിനു
നന്ദി..