Tuesday, January 22, 2008

വിലങ്ങ്


ബന്ധങ്ങള്‍, ബന്ധനങ്ങളാണ്,
അവ വിലങ്ങുകളാണ്.
ശരീരത്തിനും മനസ്സിനും......
ശരീരം മനസ്സിനെ ആവാഹിക്കുന്നുവോ?
മനസ്സ് ശരീരത്തെയോ?
വിലങ്ങുകള്‍ സന്തോഷവും,
സങ്കടവും തരുന്നു.
അവ കുളിരും തണുപ്പുമാകുമ്പോള്‍,
ചിലപ്പോള്‍.....
ഉഷ്ണമായ് വിയര്‍പ്പൊഴുക്കുന്നു!
ഒരോ തുള്ളി വിയര്‍പ്പിനും,
ഉപ്പുരസം ഉണ്ടായിരിക്കുമോ?
അറിയില്ല..
അത് ഉല്‍ഭവത്തിന്റെ,
സ്ഥിതി അനുസരിച്ചായിരിക്കും!








3 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ബന്ധങ്ങള്‍, ബന്ധനങ്ങളാണ്,
അവ വിലങ്ങുകളാണ്.
ശരീരത്തിനും മനസ്സിനും.....

സത്യം..
ആശംസകള്‍.

ഏ.ആര്‍. നജീം said...

ബന്ധങ്ങള്‍, ബന്ധനങ്ങളാണ്,
അവ വിലങ്ങുകളാണ്.
ശരീരത്തിനും മനസ്സിനും......

സത്യം..!
സ്‌നേഹത്തെക്കാളേറേ ബന്ധങ്ങള്‍ എന്ന ബന്ധനം പേറേണ്ടി വരുന്ന ദുരവസ്തയാണെങ്ങും..

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട സജി..
നജീം..
നന്ദി..