Wednesday, January 2, 2008

എന്റെ ആമിനയ്ക്കു


പാതിരാത്രിയില്‍, പാതിമയക്കത്തില്‍ ഞാന്‍ കേട്ട പാട്ട്, എന്റെ തന്നെയായിരുന്നുവോ എന്നെനിക്ക് നിശ്ചയമില്ലായിരുന്നു. എവിടെയും കട്ടപിടിച്ച ഇരുട്ട്, അരും ഉണര്‍ന്നിരിക്കാന്‍ ഇടയില്ലാത്ത ഇടത്ത് പിന്നെ പാട്ടോ? ഞാന്‍ കണ്ണുതുറന്നു കിടന്നു.
എന്റെ ഉള്ളില്‍ പഞ്ചവാദ്യം കേള്‍ക്കാം, എന്നാല്‍ പാട്ടും എന്റേതുതന്നെയാവും തീര്‍ച്ച. കട്ടിലില്‍ ഉണര്‍ന്നു കിടക്കുന്നതിനേക്കാളും ഉചിതം, എഴുന്നേറ്റിരിക്കുന്നതല്ലേ?
കിടന്നാലും, ഇരുന്നാലും സ്വപ്നം കാണാം. പക്ഷെ കിടന്നാല്‍ അടുത്തു കിടക്കുന്നയാള്‍ തീര്‍ച്ചയായും കരുതും ഞാന്‍ ഉറങ്ങുകയാണെന്ന്! എന്നും എന്നെ പറ്റി പരാതിയുള്ള ഒരേഒരാള്‍ എന്റെ ഭര്‍ത്താവു തന്നെയാണ്‌. കാരണം നിങ്ങള്‍ക്കറിയില്ല ഞാന്‍ പറയാം,
കല്യാണരാവില്‍ കോഴിക്കറിയും പത്തിരിയും കഴിച്ചു ഞാന്‍ ഉറങ്ങിപ്പോയി പിന്നെ ത്തുടര്‍ന്നുള്ള എല്ലാ രാവുകളിലും ഞാന്‍ വയറു നിറഞ്ഞാല്‍ ഉറങ്ങും പുതുമണവാളന്റെ പൂതി തീരാത്ത പുതിയാപ്ള ഞൊറിവച്ച കസവുതട്ടത്തില്‍, വിരലോടിച്ചെന്നെ ഉണര്‍ത്തും.
ഉറക്കച്ചടവുള്ള രാത്രികള്‍ അങ്ങനെ എനിക്ക് സമ്മാനിച്ച എന്റെ പുന്നാര മക്കള്‍ അപ്പുറത്ത് സസുഖം ഉറങ്ങുന്നു. പുതിയാപ്ള ഇന്ന് പഴയാപ്ളയായി. അതു കാരണം എനിക്ക് ഉറക്കത്തിനു തടസ്സമില്ല എന്നാലും രാത്രിയുടെ ഏകാന്തയാമങ്ങളില്‍ കൊതുകെന്ന അസുരജീവി കടിക്കുമ്പോള്‍ ഇപ്പോഴും എന്റെ അടുക്കല്‍ പുതിയാപ്ളയായി അദ്ദേഹം മാറുന്നുണ്ടോ എന്നെനിക്കൊരു സംശയം.
നാളെ രാവിലെ തന്നെ എഴുന്നേല്‍ക്കണ്ടതാണ്‌ പുന്നാര മക്കളുടെ നൂറുകൂട്ടം പരാതികള്‍ പിന്നെ വേറെയും. ഒരു ഗുളിക അകത്താക്കിയാല്‍ സുഖമായി ഉറങ്ങാം. എന്നും ഇതാവര്‍ത്തിക്കുന്നതില്‍ മൂപ്പര്‍ക്കു വിരോധം.
പഴയ വാരികകള്‍ വല്ലതും ഉണ്ടങ്കില്‍ ഒന്നു വായിക്കാന്‍ മോഹം തോന്നി പണ്ടേ ഉള്ള ശീലമായതിനാല്‍ അക്ഷരം കാണുമ്പോള്‍ ഉറക്കം തീര്‍ച്ചയാണ്! ഇരുട്ടില്‍ പരതിയാല്‍ രക്ഷയില്ല. ഏതായാലും ശ്രമിക്കാം അടുത്ത മുറിയിലെ മങ്ങിയ വെളിച്ചത്തില്‍ കൊതുകുവലയ്ക്കകത്തു സുഖമായി ഉറങ്ങ്ന്ന മക്കള്‍. അതിനപ്പുറം നിശബ്ദതയെ തോല്‍പ്പിക്കുന്ന ഫ്രിഡ്ജ്. എതായാലും ഇവിടം വരെ വന്നതല്ലെ രാത്രിയില്‍ ഒരു കപ്പ് തണുത്ത വെള്ളം നല്ലതുതന്നെ,
വെള്ളം മനസ്സിനെ തണുപ്പിച്ചു തുടങ്ങിയിരുന്നു!

12 comments:

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ടവരെ ഇതെന്റെ ആമിനയുടെ ആവശ്യപ്രകാരമിടുന്നതാണ്‌

ഫസല്‍ ബിനാലി.. said...

ബിരിയാണിക്കോക്കെ ഇപ്പോ എന്താ വില?

SreeDeviNair.ശ്രീരാഗം said...

DEAR FAZZAL.,
ENTE AAMINAYE..
ESHTTAMAAYO?
CHECHI

വേണു venu said...

ആമിനയെ ഇഷ്ടപ്പെട്ടു.
പിന്നെ ഈ പാവത്താനെയും.
പഴയാപ്ളയായ പുതിയാപ്ളയെ. :)
ശ്രീദേവിനായരെന്താണൊ മനസ്സില്‍ പറഞ്ഞതു് അതു പ്രതിഫലിക്കുന്ന എഴുത്ത്.:)

SreeDeviNair.ശ്രീരാഗം said...

DEAR VENUJI.,
ESHTTAMAAYO..
njan pranayam...
upekshichu....,
Aamina..paavamaanu..,
ha ha ha
thanks
sreedevi

ഏ.ആര്‍. നജീം said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

ങാ ..പഷ്ട് ..!
എന്നാ ആമിനയുടെ പുയ്യാപ്ല മറ്റു വല്ലവരേയും തേടി പോകും ഉറപ്പാ...
കുട്ടികളുടെ കാര്യം കട്ടപൊക...

ഏത് ആമിന ആയാലും ഭാര്യയാണെങ്കില്‍ ഭാര്യയുടെ കടമ അറിഞ്ഞിരിക്കണം :)


നന്നായിട്ടോ...

SreeDeviNair.ശ്രീരാഗം said...

DEAR NAJEEM.,
AAMINA PAAVAMAA..
AVIVEKAM...KATTALLE..,
eshttamaayo...avale..
ente swantham aaminaye..,
ha ha ha ha ..
sreedevi

മാണിക്യം said...

കൊതുകെന്ന അസുരജീവി കടിക്കുമ്പോള്‍
ഇപ്പോഴും എന്റെ അടുക്കല്‍
പുതിയാപ്ളയായി അദ്ദേഹം മാറുന്നുണ്ടോ? ഉണ്ടോ????

കോഴിക്കറിയും പത്തിരിയും വരുത്തി വക്കുന്നാ വിനകളെ!!

ഏ.ആര്‍. നജീം said...

ഇല്ല്യാ, ഇഷ്ടായില്ല...

പെണ്ണുങ്ങള്‍ ഒരുപാട് പാവമായാലും കൊള്ളില്ല .... :)

SreeDeviNair.ശ്രീരാഗം said...

Dear najeem..,
enthaa..?
eni ezhuthilla..
sorry
ennu ente kadhayezhuthaam
ok?
sreedevi
.

SreeDeviNair.ശ്രീരാഗം said...

DEAR MANIKKYAM .,
THANKS..
SREEDEVI