Sunday, January 31, 2010

ജനനം.



രോഹിണി കണ്ണടച്ച് ഉറങ്ങാന്‍ ശ്രമം നടത്തീ.എന്നാല്‍ ഉറക്കം നഷ്ടപ്പെടുത്തുന്നചിന്തകളോരോന്നായീമുന്നില്‍വന്ന്നൃത്തംചെയ്യുന്നു.
മറക്കാന്‍ശ്രമിക്കുന്നകാര്യങ്ങള്‍ഓര്‍മ്മപ്പെടുത്തലുകളായീ,മനസ്സിനെവേദനി
പ്പിച്ചുകൊണ്ടേയിരുന്നു.
ആകാശംമങ്ങിയതുപോലെ .സൂര്യന്‍മഴമേഘങ്ങളാല്‍മറയ്ക്കപ്പെട്ടപോലെ.
തന്റെ ദുഃഖം പ്രകൃതിയുംഏറ്റുവാങ്ങുന്നുവോഇടവപ്പാതിമഴയ്ക്കൊപ്പം
താനും,പെയ്തൊഴിഞ്ഞിരുന്നെങ്കില്‍?
രോഹീ...
ഓ..അദ്ദേഹമാണ്.
തലതിരിച്ചുനോക്കുമ്പോഴേയ്ക്കും രവിയേട്ടന്‍ പടികയറി അടുത്ത് വന്ന്
കഴിഞ്ഞിരുന്നു.കട്ടിലില്‍ തന്നോട് ചേര്‍ന്നിരിക്കുമ്പോള്‍,അദ്ദേഹത്തിന്റെ
കൈകള്‍ തന്നെ തലോടുമ്പോള്‍ മുഖത്തുനോക്കാതിരിക്കാന്‍ ആവതും
ശ്രമിച്ചു.എഴുനേല്‍ക്കാന്‍ ശ്രമിച്ച തന്നെ, രവിയേട്ടന്‍ തടഞ്ഞു.
കിടന്നോളൂ രോഹീ...ഞാനിറങ്ങട്ടെ?

കഴിയുന്നതും വേഗം വരാം കേട്ടോ?പൂത്തിരികത്തിച്ചമുഖം തന്റെ
മുഖത്തോട് ചേര്‍ക്കുമ്പോള്‍ രവിയേട്ടന്‍ ഒരു പുതിയ മനുഷ്യനായതു
പോലെ!കുനിഞ്ഞു വയറില്‍ ചുംബിക്കാനാഞ്ഞ രവിയേട്ടനെ തട്ടി
മാറ്റാനാവാതെ നിസ്സഹായയായി കണ്ണുകളടച്ചു.ഇനിയും ഒരു പാപം കൂടി രവിയേട്ടനോട് ചെയ്യാന്‍ മനസ്സു അനുവദിക്കാത്തപോലെ തടയാന്‍ ശ്രമിച്ചില്ല.
ചരിഞ്ഞുകിടന്ന തന്നെ പുതപ്പിച്ചു രവിയേട്ടന്‍ പടികളിറങ്ങിപ്പോകുന്ന
ത് ,രോഹിണി അറിയുന്നുണ്ടായിരുന്നു.മുറ്റത്ത് കാര്‍ സ്റ്റാര്‍ട്ടാക്കുന്നശബ്ദം.
രവിയേട്ടന്‍ പോകുകയാണ്.
രോഹിണി കിടക്കയില്‍ നിന്നും എഴുന്നേറ്റു.ഗര്‍ഭാലസ്യത്താല്‍ മയങ്ങുന്ന
ഭാര്യയെ മനസ്സില്‍ക്കിടത്തീ രവി,കാര്‍ പായിച്ചുകൊണ്ടേയിരുന്നു.
ടൂര്‍ കഴിഞ്ഞുവരാന്‍ ഇനി എത്രദിവസമെടുക്കുമെന്ന് ചിന്തിച്ചപ്പോള്‍
സ്വസ്ഥത നഷ്ടപ്പെടുന്നപോലെ.വിവാഹശേഷം 7വര്‍ഷങ്ങള്‍ കടന്നുപോയ്
ക്കഴിഞ്ഞിരിക്കുന്നു.നരകയറിത്തുടങ്ങിയ തലയില്‍ വിരലുകളോടിച്ച്
ഒരു കൈയ്യില്‍ സ്റ്റിയറിംഗ് തിരിച്ച് മനക്കോട്ടകള്‍ കെട്ടീ.....അങ്ങനെ....!

ശരീരം ഇളകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് രവിയേട്ടന്റെ വാക്കുകള്‍
ഒരു നിമിഷം ഓര്‍ത്തു.രോഹിണി പടികളിറങ്ങീ ബലമായീത്തന്നെ
ചുവടുകള്‍ വച്ചു നടന്നു.കുറ്റബോധം തോന്നീ.മുറ്റത്തുചെന്ന് ഗേറ്റ് അടച്ച് തിരിച്ചുനടക്കുമ്പോള്‍ കാര്‍ഷെഡിലേയ്ക്കു നോക്കീ.കതകു തുറന്നു
തന്നെക്കിടക്കുന്നു.കതകു വലിച്ച് അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അവ
തന്നെനോക്കി പരിഹസിക്കുന്നതുപോലെ തോന്നി.

അകത്തു കയറി ഒരു നിമിഷംനോക്കിനിന്നു.എല്ലാം പഴയതുപോലെ.
പഴയ ചാക്കുകട്ടില്‍,ചുമരില്‍ വെളുക്കെ ചിരിക്കുന്ന കുഞ്ഞ്,പഴയ
കലണ്ടറുകള്‍.പഞ്ചാംഗം.എല്ലാം അതേ പോലെ.
എല്ലാം വലിച്ചുകീറാന്‍ തോന്നിയ സമയം ,തരളിതമാകുന്ന മനസ്സ്.
അറിഞ്ഞുകൊണ്ടല്ലെങ്കിലും സംഭവിച്ചുപോയ തെറ്റ്.ഒരു നിമിഷത്തെ
അനുഭൂതി,കരുത്തുറ്റ ചെറുപ്പക്കാരന്റെ ചൂടില്‍ മനസ്സ് പതറിയ
ആ നിമിഷത്തെ വെറുക്കാനോ,സ്നേഹിക്കാനോ കഴിയാതെ കിതച്ചു.
ചാക്കുകട്ടിലിന്റെ ഞെരക്കം കാതുകളില്‍ ഇപ്പോഴും!!

ചെറുപ്പക്കാരനായ ഡ്രൈവര്‍ മാത്യുവിന്റെ ബീജം തന്റെ ഗര്‍ഭപാത്രം
ഏറ്റുവാങ്ങിക്കഴിഞ്ഞുവെന്ന സത്യം ദിവസങ്ങള്‍ക്കുശേഷംതന്നെ വേട്ട
യാടപ്പെടുന്നുവെന്ന് മനസ്സിലായപ്പോള്‍,രവിയേട്ടനെ ക്കാണുമ്പോള്‍ നടുക്കം മാറാതെ....എന്തു ചെയ്യണമെന്നറിയാത്ത ദിവസങ്ങള്‍.
പക്ഷേ,എല്ലാം വിചാരിച്ചതിലും വിപരീതമായി കലാശിച്ചപ്പോള്‍,
കുറ്റബോധത്തിന്റെനിഴലില്‍ നിന്നും തനിയ്ക്കു രക്ഷപ്പെടാന്‍ മാത്യുവിനെ പിരിച്ചുവിടാന്‍ രവിയേട്ടനോട് ഒരു കള്ളമേ
പറയേണ്ടിവന്നുള്ളൂ.
കാര്‍ ഓടിക്കാന്‍ കഴിവുള്ള ഭാര്യയ്ക്ക് പിന്നെ ഒരു ഡ്രൈവര്‍ വേണ്ടെ
ങ്കില്‍,രവിയേട്ടന്‍ സമ്മതിച്ചു.രോഹീ..വണ്ടിയെടുക്കുമ്പോള്‍ കുറെ
ശ്രദ്ധിക്കണം കേട്ടോ?വേണ്ടെങ്കില്‍ വേണ്ടാ മാത്യുവിനു ഞാന്‍ നമ്മുടെ
ഓഫീസില്‍ പണികൊടുക്കാം.

മാത്യു പോകുന്നതു കാണാനാവാതെ താന്‍ വീടിനുള്ളില്‍തന്നെയിരുന്നു.
തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ആ ഒരു ഉപായമേ അന്ന് മുന്നില്‍
ഉണ്ടായിരുന്നുള്ളു. എന്നാല്‍?
ദിവസങ്ങള്‍ക്കുശേഷം ഊഷരഭൂമിയായിരുന്ന തന്റെ ഗര്‍ഭപാത്രം
ജീവന്റെ തുടിപ്പുകള്‍ പുറപ്പെടുവിച്ചപ്പോള്‍?ആകെ തളര്‍ന്നു.
ചുരുണ്ടമുടിയുള്ള സുന്ദരനായ മാത്യുവിന്റെ ചിരിക്കുന്ന മുഖം തന്നെ
യല്ലേ,ആ കുഞ്ഞിനും?

പരിസര ബോധം വന്നപ്പോള്‍ വീടിനുള്ളില്‍ കയറി.ഒന്നും ചെയ്യാനില്ല എന്ന ചിന്ത,രവിയേട്ടന്റെ സ്നേഹമുള്ള മുഖം.
നീണ്ട 7 വര്‍ഷത്തിനു ശേഷം പിതാവാകുന്നതിലെ സന്തോഷം.
തല കറങ്ങുന്നപോലെ,തന്റെ സമനില തെറ്റുന്നുവോ?
ആലോചിക്കാന്‍ സമയമില്ല.ചിന്തിക്കാനും.

ഫോണിനടുത്തേയ്ക്ക് ചെല്ലുമ്പോള്‍ രോഹിണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയിലെ പരിചിതയായ ഡോക്ടര്‍
നോട് മറ്റൊരു കള്ളം പറയുമ്പോള്‍ പതര്‍ച്ച അനുഭവപ്പെടാതിരിക്കാന്‍
വളരെ ശ്രദ്ധിച്ചു.

ആശുപത്രിയിലേയ്ക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ രോഹിണിയുടെ
ഉദരം വേഗത്തില്‍ തുടിച്ചുകൊണ്ടിരുന്നു.ഒപ്പം മനസ്സും.
നൂലാമാലകള്‍ പോലെ ചിത്രങ്ങളും.മൂന്നു ദിവസം കഴിഞ്ഞ് രവിയേട്ടന്‍ വരുമ്പോള്‍,ഒഴിഞ്ഞ വയറുമായീ ക്കിടക്കുന്ന തന്നെക്കാണുമ്പോള്‍?

അദ്ദേഹത്തിന്റെ മനസ്സ് വായിച്ചെടുക്കാന്‍ കഴിയാതെ രോഹിണീ
വിഷമിച്ചു.ജനിക്കാന്‍ ഇടം നല്‍ക്കാത്ത അമ്മയുടെ കഠിനമായ മനസ്സിനെ
നോക്കി പിഞ്ചു കുഞ്ഞു പരിഭവിക്കുന്നതും അവള്‍ അറിഞ്ഞു.
തുടിക്കുന്ന ഉദരത്തില്‍ കൈവയ്ക്കുമ്പോള്‍ അവള്‍ക്ക് തോന്നി..
മകനേ....നീ ഒന്നും അറിഞ്ഞില്ല..ഞാനും!



ശ്രീദേവിനായര്‍





5 comments:

ഏ.ആര്‍. നജീം said...

ഇങ്ങനെയും രോഹിണിമാര്‍ ഉണ്ടാകുമോ..?

ഉണ്ടാകാം..

കല്ലുകൊണ്ട് കെട്ടിപ്പൊക്കി മനോഹരമായ് പണിത രമ്യഹര്‍മ്മത്തില്‍ സ്വര്‍‌ണ്ണത്തില്‍ പൊതിഞ്ഞു ഭാര്യയെ കുടിയിരുത്തി സ്നേഹിക്കുമ്പോള്‍ ലക്ഷങ്ങള്‍ കോടികളാക്കാന്‍ പരക്കം പായുന്നതിനിടെ ഭാര്യയോട് ഒരു നല്ലവാക്ക് പറയാന്‍ സമയം ഇല്ലാത്ത രവിയേട്ടന്മാരുടെ രോഹിണിമാര്‍ ഉണ്ടായില്ലങ്കേ അത്ഭുതമുള്ളൂ...

നഗ്നമായ ഒരു സത്യം മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു...

ramanika said...
This comment has been removed by the author.
ramanika said...

ishttamaayi!
കുറ്റബോധം തോന്നുന്ന മനസ്സ് കൃത്യമായി വരച്ചു കാട്ടിയിരിക്കുന്നു !

SreeDeviNair.ശ്രീരാഗം said...

നജീം,
അഭിപ്രായത്തിനു
നന്ദി...

സസ്നേഹം,
ശ്രീദേവിനായര്‍

SreeDeviNair.ശ്രീരാഗം said...

രമണിക,
വീണ്ടും നന്ദി പറയുന്നു.

സസ്നേഹം,
ശ്രീദേവിനായര്‍