Sunday, January 17, 2010

ഇടവേളകള്‍- ( കഥ)
വൈകുന്നേരത്തെഇടവേളകള്‍ദാമുവിനുസൊറപറയാന്‍വേണ്ടിമാത്രമുള്ളതായിരുന്നു. അടുത്തിരിക്കുന്നപത്മയോടുംഅകലെയിരിക്കുന്നമല്ലികയോടുംകണ്ണുംകൈയ്യുംകാട്ടികിന്നാരം പറയുമ്പോഴെല്ലാംമനസ്സില്‍പൂത്തിരികത്തിച്ചചിരിയുമായിഭാര്യവീട്ടില്‍ത്തന്നെയുണ്ടായിരുന്നു.
ശമ്പളം വാങ്ങി എണ്ണിത്തിട്ടപ്പെടുത്തീകൃത്യമായീ പഴ്സില്‍വയ്ക്കുമ്പോഴുമപ്പുറത്തെസെക്ക്ഷനിലെ
മാലതിയെ നോക്കി ചുണ്ടുനനച്ച്, കണ്ണിറുക്കി ഒപ്പംനടക്കാന്‍ശ്രമിച്ചുകൊണ്ടിരുന്നു. ഹാന്‍ഡ്ബാഗുംതൂക്കിവെപ്രാളത്തില്‍വീടണ
യാന്‍ തുടങ്ങുന്നറ്റൈപ്പിസ്റ്റ്ശാന്തയെതൊട്ടുരുമ്മി
ബസ്സില്‍കയറുമ്പോഴും,ദാമുവിന്റെമനസ്സ്അട
ഞ്ഞുകിടക്കുന്നകിടക്കമുറിയിലും,അതില്‍ താന്‍ ഇന്നലെവാങ്ങിക്കൊടുത്തചുരിദാറുമിട്ട്പെര്‍ഫ്യൂം പൂശിനില്‍ക്കുന്നസ്വന്തംഭാര്യയിലുംമാത്രമായിരുന്നു.

ഓടുന്ന ബസ്സില്‍നിരനിരയായിപെണ്ണുങ്ങള്‍.
ലേഡീസ് ഒണ്‍ലിയെന്ന ബോറ്ഡ്ഇല്ലയെങ്കി
ലുംബസ്സ്നിറയെപെണ്ണുങ്ങളാണ്.ദാമുവിനു
എന്നും പ്രിയപ്പെട്ട ഈ ബസ്സ്പുറപ്പെട്ടാല്‍
സിറ്റിയിലെ മൂന്നുവനിതാകോളേജിന്റെയും
മുന്നില്‍ നിര്‍ത്തിപെണ്‍കുട്ടികളെകയറ്റിയേ
പോകാറുള്ളൂ. കൃത്യമായിപ്പറഞ്ഞാല്‍വീട്ടി
ലെത്താന്‍ സാധാരണബസ്സിനേക്കാള്‍നാല്‍പ്പ
ത്തിയഞ്ചു മിനിട്ട് കൂടുതലെടുക്കും.
എന്നാലെന്താ?

യാത്ര പരമസുഖം.വാസനസോപ്പിന്റെയും പൌഡറിന്റെയുംമണം, പെര്‍ഫ്യൂമിന്റെ
സുഖം,പിന്നെപെണ്ണിന്റെമണം,പെണ്ണിനെ
ര്‍മ്മിപ്പിക്കുന്ന പലവിധംമണങ്ങള്‍.
എല്ലാം ആസ്വദിച്ച്പെണ്‍കൈകളില്‍
ബല ത്തിലും,മൃദുവായും തൊട്ട്
തലോടി ഉരുമ്മിയൊതുങ്ങീ,ശരീരത്തി
ന്റെ ഉണര്‍വ്വുകളെ സ്വയമുണര്‍ത്തി
നില്‍ക്കുന്ന ആ സുഖംആസ്വദിക്കുമ്പോ
ഴൊക്കെ ദാമു റ്റിക്കറ്റെടുക്കാന്‍
പ്യൂണ്‍ തങ്കമ്മയോട് കണ്ണുകൊണ്ട്
ആംഗ്യം കാട്ടുകയായിരുന്നു.
തലകുലുക്കിക്കൊണ്ടുള്ളതങ്കമ്മയുടെ
ഇളകി യാട്ടവും,പിന്നെലജ്ജാഭാവവും
കണ്ടു ആസ്വദിക്കു ന്നതിനൊപ്പംദാമു
കണ്ട്ക്റ്ററോട് വിളിച്ചു പറയുന്നുണ്ടാ
യിരുന്നു..രണ്ട് വട്ടിയൂര്‍ക്കാവ്...
ദാമുവേട്ടന്റെ റ്റിക്കറ്റ് കൈയ്യില്‍ക്കൊ
ടുത്ത് കൈയ്യിലമര്‍ത്തിതങ്കമ്മതൊട്ടടുത്ത്
ഭാര്യയുടെ സ്വാതന്ത്ര്യത്തോടെചേര്‍ന്നു
നിന്നു.പൊക്കം കുറവാണെങ്കിലും
തങ്കമ്മയ്ക്ക് വണ്ണം വളരെ ക്കൂടുതലാ
യിരുന്നു.മുഴുത്ത ശരീരഭാഗങ്ങള്‍
ബസ്സിന്റെ കുലുക്കത്തില്‍ദാമുവിനെ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു.

വട്ടിയൂര്‍ക്കാവ്,വട്ടിയൂര്‍ക്കാവ്..
കണ്ടക്റ്ററുടെനീട്ടിയുള്ളവിളിദാമു
വിനെ അനുഭൂതിയില്‍ നിന്നുമുണ
ര്‍ത്തീ. സ്ഥിരം കാഴ്ച്ചകണ്ടഡ്രൈവര്‍
ഒന്നു തിരിഞ്ഞുനോക്കി തലതിരിച്ചു
മിണ്ടാതിരുന്നു. പൊട്ടിച്ചിരികള്‍ക്കിട
യില്‍ പെണ്‍കുട്ടികള്‍ സഹയാത്രികനെ
കണ്ടതായി ഭാവിച്ചില്ല, സ്വയംഒതുങ്ങി
അവര്‍ ദാമുവിനു വഴി കൊടുത്തു.

തങ്കമ്മയെത്തള്ളിമാറ്റിബസ്സ്ഇറങ്ങു
മ്പോള്‍ ദാമുപുതിയൊരുമനുഷ്യനായീ
.പഴ്സ് വച്ചസ്ഥലത്തു തന്നെയുണ്ടോ
യെന്ന്തപ്പിനോക്കി. സ്വയംസമാധാനിച്ചു.
ശമ്പളം വാങ്ങിയ തുക ഭദ്രം.ഇനി
അതു ഭാര്യയുടെ കൈകളില്‍
തിലും ഭദ്രം. സുഖം കൊടുത്തതും,
വാങ്ങിയതും മിച്ചം. വണ്ടിക്കാശും
ലാഭം.എന്നത്തെയും പോലെ
ബേക്കറിനോക്കി നടക്കുമ്പോള്‍,
മനസ്സില്‍ മധുരം നുണയുന്ന
സ്വന്തം ഭാര്യയുടെ മുഖംമാത്രം
ഓര്‍ത്തുനോക്കി.

പക്ഷേ,ഈയിടയായീആരോഒരാള്‍
മനസ്സിന്റെ ഉള്ളിലിരുന്നു തന്നെ
പരിഹസിക്കുന്ന തുപോലെ ഒരു
തോന്നല്‍. ദാമു ആരും കേള്‍ക്കാതെ
,മെല്ലെപ്പറഞ്ഞു;
“മിണ്ടാതിരുന്നോളണം ഇല്ലെങ്കില്‍
നിന്നെയും ഞാന്‍ വിറ്റുകാശാക്കും.“ശ്രീദേവിനായര്‍.

6 comments:

ramanika said...

ദാമു ആള് കൊള്ളാം !

SreeDeviNair.ശ്രീരാഗം said...

രമണിക,

പേരു മാറ്റിയെന്നേയുള്ളൂ.
സംഭവംയഥാര്‍ത്ഥമാണ്.

സസ്നേഹം,
ശ്രീദേവിനായര്‍.

ഏ.ആര്‍. നജീം said...

ഇത്തരം എത്ര ദാമുമാരെ നമ്മുക്ക് ചുറ്റിലും കാണാനാവും...!

പിന്നെ വാക്കുകള്‍ക്കിടയിലെ അകലത്തില്‍ ശ്രദ്ധിക്കണം കേട്ടോ.. വായന ശ്രമകരമാക്കുന്നോ എന്നൊരു സംശയം...


ഇഷ്ടായി (ദാമുവിനെയല്ലാട്ടോ കഥയുടെ കാര്യമാ ) :)

അരുണ്‍ കായംകുളം said...

കൊള്ളാം
:)

Typist | എഴുത്തുകാരി said...

ഇങ്ങനെ എത്രയെത്ര ദാമുമാര്‍ നമുക്കു ചുറ്റും.

SreeDeviNair.ശ്രീരാഗം said...

നജീം,

നന്ദി..കേട്ടോ?

അരുണ്‍,
നന്ദി..


എഴുത്തുകാരീ,
വളരെ സന്തോഷം
വന്നതില്‍..
നന്ദി...
ശ്രീദേവിനായര്‍