Wednesday, January 20, 2010

സുമന്‍------കഥ


ചെറുപ്പത്തിന്റെ കണ്ണുകളിലെന്നും നക്ഷത്രത്തിളക്കം.യുവതികളുടെ കണ്ണുകളില്‍ കാണാത്ത പലതും സുമന്‍ ദേവിയേടത്തിയുടെ കണ്ണുകളില്‍
കണ്ടു.പ്രായംകൊണ്ട് മൂത്തദേവിയേടത്തി സുമന്റെആരായിരുന്നുവെന്ന്
അറിയാന്‍ രാവും പകലും കണക്കുകൂട്ടാന്‍ അവന്‍ തയ്യാറില്ലായിരുന്നു.
കണക്കില്ലാത്ത ചിന്തകളും,പ്രണയം മൂത്ത രാവുകളും അവനെ വിറളി
പിടിപ്പിച്ചിരുന്നുമില്ല.ചേച്ചിയുടെ പ്രായം,അമ്മയുടെ കരുതല്‍,കൂട്ടുകാരി
യുടെ തമാശ,ഒറ്റപ്പെടലില്‍ ഒരു കൂട്ട്.ഇതെല്ലാമായിരുന്നില്ലേസുമന് ദേവിയേടത്തീ.

നളിനിയേടത്തിയുടെ കൂടെ സ്കൂളില്‍ പോകുമ്പോള്‍ തുടങ്ങിയതാണ്
സുമന് ദേവിയേടത്തിയോട് ആരാധന.തിളക്കമുള്ളകണ്ണുകളും,ചിരിക്കുന്ന
ചുണ്ടുകളും ,പൂപോലെയുള്ള മുഖവും. മുട്ടറ്റം തലമുടി നിവര്‍ത്തിയിട്ട്
തുളസിക്കതിരും ചൂടിദേവിയേടത്തിനില്‍ക്കുന്നതുകണ്ട് സുമന്‍ കാവിലെദേവിയെ ഓര്‍ത്തുനോക്കീ.ഒന്നുപോലെ!മനസ്സില്‍ മറ്റൊരു ദേവി
യായിഅന്നുമുതല്‍ദേവിയേടത്തി.പട്ടുപാവാടത്തുമ്പുപിടിച്ച്,വരമ്പില്‍ക്കൂടി നടന്നുപോകുന്ന ദേവിയേടത്തിയുടെഇളകിയാടുന്നഅരക്കെട്ടുംതലമുടിയും ശ്രദ്ധിച്ചുതുടങ്ങിയത്കൌമാരംപിന്നിട്ടകാലത്തായിരുന്നു.ഒപ്പംനടക്കാന്‍കൊതിച്ചെങ്കിലും
മടിതോന്നിത്തുടങ്ങിയകാലത്ത്,ഒരു ദിവസംനളിനിയേടത്തിയുടെ വിവാഹശേഷം ഒറ്റപ്പെട്ട ദേവിയേടത്തിയോട് പരുങ്ങിപ്പരുങ്ങീയാണെങ്കി
ലും ചോദിച്ചു,ദേവിയേടത്തിയെന്താ കല്യാണം കഴിക്കാത്തെ?
ചുമന്നുതുടുത്ത മുഖം മറച്ചുദേവിയേടത്തിമെല്ലെച്ചിരിച്ചു,പിന്നെപ്പറഞ്ഞു
എടാകുട്ടാ,നീ ആളുകേമനാണല്ലോ?നീ എന്നെക്കെട്ടിക്കോ...
കുലുങ്ങിച്ചിരിച്ചദേവിയേടത്തിയെ കെട്ടിപ്പുണരാന്‍ ആശിച്ച ആനിമിഷം!
സുമന്‍ ആദ്യമായീ....ചിന്താകുലനായീ.
കടിഞ്ഞാണില്ലാത്ത വാക്കുകളെദേവിയേടത്തിയും പഴിച്ചുകാണണം.
എങ്കിലും അന്നത്തെ മറുപടി ഓര്‍ത്തു അവന്‍ ചിരിച്ചു.
ഞാന്‍ വലുതാവട്ടെ ദേവിയേടത്തിയെ ആര്‍ക്കും കൊടുക്കില്ലാ.
തമാശപറഞ്ഞുചിരിച്ച ദേവിയേടത്തിയുടെ കണ്ണുകള്‍ ഇന്നും കണ്മുന്നില്‍.

ബംഗ്ലാവിനുള്ളിലെഒറ്റപ്പെടലുകളില്‍ കൂട്ടുചെന്നിരുന്ന ദിവസങ്ങളില്‍
ദേവിയേടത്തിയെ വീണ്ടുംവീണ്ടും മനസ്സില്‍ പ്രതിഷ്ഠിക്കാന്‍പിന്നെ
അമാന്തിച്ചില്ല.യുവാവിന്റെ കുസൃതികളിലും,മെയ്‌വഴക്കത്തിലും
തന്നെനോക്കിയിരുന്ന ദേവിയേടത്തിയുടെ ഉള്ളില്‍ താന്‍ ആരായിരുന്നു?
കുട്ടന്‍ എന്ന അനുജന്‍?അറിയില്ല.
ജാതകദോഷത്തിന്റെ മറവില്‍ ,വിധിയുടെ വിളയാട്ടം പോലെ അവ
സാന വിവാഹവും മുടങ്ങിയ അന്ന്സന്ധ്യയ്ക്ക് പൂജാമുറിയില്‍നിന്നും
ദേവിയേടത്തിയുടെ തളര്‍ന്നുവീണശരീരംതാങ്ങിയെടുത്ത് പുറത്തേയ്ക്ക്
ഓടുമ്പോള്‍..ഒരിക്കലും കരുതിയിരുന്നില്ല,താന്‍ ഇങ്ങനെഒരു ജീവിതം.

ചാരുകസേരയില്‍ ചാഞ്ഞിരിക്കുന്ന ലാഘവത്തോടെപാറപ്പുറത്ത് കിടന്ന്
സുമന്‍ അങ്ങകലെ മലയടിവാരം നോക്കി.മനോഹരമായ പ്രകൃതീ..
കൈ തലയ്ക്ക് കീഴെവച്ച് മാനത്തുനോക്കിക്കിടന്നു.അവിടെയും സന്ധ്യ
യുടെ സൌന്ദര്യം.തന്റെ മനസ്സ് ആനന്ദത്താല്‍ മതിമറന്നതുപോലെ.
ഓര്‍മ്മകള്‍ ഓരോന്നായ്ചുരുള്‍ നിവരുന്നൂ..
വൃശ്ചികമാസരാവില്‍ തണുത്തകാറ്റിന്റെ തലോടലില്‍ എത്രനേരംവേണ
മെങ്കിലുമിരിക്കാം.ഒറ്റയ്ക്കിരുന്നുസ്വപ്നംകാണാമെന്നും തമാശപറഞ്ഞു
ചിരിക്കാമെന്നും അറിഞ്ഞത്,ഓര്‍മ്മത്തുരുത്തില്‍ അവശേഷിച്ചഓര്‍മ്മക
ളിലൂടെത്തന്നെയായിരുന്നില്ലേ?ഓര്‍മ്മകളില്‍ എന്നും അവശേഷിച്ചൊരു
മുഖം അതുജീവിതത്തില്‍ ഒന്നുമാത്രം.അതു അന്ന് ആശുപത്രിക്കിടക്കയി
ല്‍നിന്നുംജീവനോടെ തിരിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞ തന്റെദേവയേട
ത്തിയെന്നദേവനന്ദമാത്രം.തീരുമാനം അതു ജീവിതത്തില്‍ മാറ്റാതിരിക്കാ
ന്‍ കഴിയുക പുരുഷലക്ഷണമാണെന്ന് കരുതാനും പ്രയാസമില്ല.
ദേവനന്ദ തന്റെ ആരായിരുന്നു?ആരുമല്ലാത്ത ഒരു സ്ത്രീയോട് തോന്നേ
ണ്ട വികാരം ഇതായിരുന്നില്ലല്ലോ?ചോദ്യങ്ങള്‍ മനസ്സിനകത്തുംപുറത്തും
ഇരുള്‍ വ്യാപിപ്പിച്ചുകടന്നുപോയേക്കാം എന്നാല്‍ ഹൃദയത്തിന്റെ ആഴങ്ങളില്‍ തൊട്ടുണര്‍ത്തുന്ന ചിന്തകള്‍ നല്‍കീ ജന്മജന്മാന്തരമായ പുണ്യമായീ തന്നെ തൊട്ടുണര്‍ത്തുന്ന വികാരം.ഒരിക്കലും ഉപേക്ഷിക്കാന്‍
കഴിയാത്ത ബന്ധതീവ്രത.അതു നിര്‍വ്വചിക്കാന്‍ പ്രയാസം.എന്നാല്‍ ദേവ
നന്ദയില്ലാത്ത തന്റെ ചിന്തകള്‍ക്ക് പൂര്‍ണ്ണതയുണ്ടോ?

സുമന്‍ കണ്ണുകള്‍ വീണ്ടുമടച്ചു.
കണ്ണുകളടച്ചു സുഖം പ്രാപിച്ച രാവുകളുടെ ഓര്‍മ്മകളും,ദേവയുടെ
കൈകളാല്‍ മറയ്ക്കപ്പെട്ട തന്റെ കണ്ണുകളുടെഓര്‍മ്മയും ..ഓര്‍ത്തു
വീണ്ടും ചിരിച്ചു.ദേവയുടെ പനിനീര്‍ ഗന്ധം അലിഞ്ഞുചേര്‍ന്ന മാറിനെ
പാറയില്‍ ചേര്‍ത്ത് സുമന്‍ കിടന്നു.
മലഞ്ചരുവിലെ സന്ധ്യയ്ക്ക് പതിവിലും ഭംഗി.സിന്ദൂരവര്‍ണ്ണം വാരി
വിതറിയആകാശം.നോക്കുന്നിടത്തെല്ലാംസൌന്ദര്യം.നോക്കിലുംവാക്കിലും
തേന്‍ തൂവിയ തന്റെ ദേവ കരയുന്നോ,ചിരിക്കുന്നോയെന്നറിയാതെ
സുമന്‍ പാറമേല്‍ കവിള്‍ ചേര്‍ത്തുവച്ചു ചിരിച്ചൂ,കരഞ്ഞൂ.

വേര്‍പിരിയാനാവാതെ ദേവയെന്ന ശില സുമനെ ചേര്‍ത്തണച്ചു.
ആ നിര്‍വ്വികാരതയില്‍ രതിഭാവം തേടി സുമന്‍ അലയുകയായിരുന്നു.
ശ്രീദേവിനായര്‍

6 comments:

ഏ.ആര്‍. നജീം said...

ദുരാചാരങ്ങള്‍ ജീവിതം തന്നെ ഇരുളില്‍ തള്ളിയ ഒരു പാവം, അവള്‍ക്ക് താങ്ങാകാന്‍ ഒരു ചുമലായ് സുമന്‍..

സമൂഹം എന്തും പറഞ്ഞുകൊള്ളട്ടെ ആ സ്നേഹം അവര്‍ക്ക് ആശ്വാസത്തിന്റെ ഒരു ചെറുതിരി പകരുമെങ്കില്‍ ഇതു പവിത്രം തന്നെ..

ടീച്ചറെ : ഞാന്‍ കഴിഞ്ഞ ഒരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു എന്നാണോര്‍മ്മ, വാക്കുകള്‍ക്കിടയില്‍ ഗ്യാപ്പ് ഇല്ലാത്തതിനാല്‍ വായന ദുസ്സഹമാകുന്നു. കവിതയെക്കാള്‍ കഥപോലെ നീണ്ട വായനക്ക് പ്രത്യേകിച്ചും.. ശ്രദ്ധിക്കുമല്ലോ :)

സസ്നേഹം

ramanika said...

ദേവി ഏടത്തി ദുരാചാരങ്ങള്‍ കാരണം ഹോമിക്കപെട്ട ഒരു ജീവിതം കൂടി ......

kathayillaaththaval said...

ദേവയുടെ പനിനീര് ഗന്ധം ഇങ്ങെത്തുന്നുണ്ട്!

SreeDeviNair.ശ്രീരാഗം said...

നജീം,
അഡ്ജസ്റ്റ് ചെയ്ത് എഴുതുന്നുണ്ട്
എന്നാലും ചിലപ്പോള്‍
ശരിയാകുന്നില്ല.
പിന്നെ,ക്ഷമയും ഇപ്പോള്‍ തീരെക്കുറവാ!
നന്ദി...

ശ്രീദേവിനായര്‍

SreeDeviNair.ശ്രീരാഗം said...

രമണിക,
എല്ലാ വിലപ്പെട്ട അഭിപ്രായ
ങ്ങള്‍ക്കും വളരെ നന്ദി..ശ്രീദേവിനായര്‍

SreeDeviNair.ശ്രീരാഗം said...

അനുജത്തീ,

പനിനീരുപോലെ
സ്നേഹം...
അതു ഞാന്‍ പറയാതെ
തന്നെ അറിയില്ലേ?

സ്വന്തം,
ദേവിയേച്ചി.