Friday, January 29, 2010

അമ്മ----രണ്ടാം ഭാഗം


അപ്പുറത്തെ വാര്‍ഡിലെ വയസ്സിത്തള്ളയ്ക്കും അല്പം കാപ്പിക്കുള്ളതും
വാങ്ങാന്‍സമ്മതിച്ച്റോഡിലിറങ്ങിഓടി.പൊതിക്കെട്ടുമായ്തിരിച്ചെത്തു
മ്പോള്‍സമയം 6.30.അമ്മയ്ക്കുകൊടുക്കാനുള്ളതെടുത്തുകൊടുത്ത് ബാബു
സ്കൂളിലേയ്ക്കും....
മിടുക്കനായ ബാബുവിനെ ടീച്ചര്‍മാര്‍ക്കൊക്കെ വലിയ കാര്യമാണ്.
ക്ലാസ്സില്‍ ഇരിക്കുമ്പോഴുംഅവന്റെമനസ്സ്മൌനമായീതേങ്ങുകയായിരുന്നു.
അവന്‍ കണക്കുകൂട്ടി..മുന്നുവര്‍ഷം കൂടിക്കഴിഞ്ഞാലേ,താന്‍പത്താംക്ലാസ്സ്
കടക്കൂ.അതുകഴിഞ്ഞാലും പിന്നെ എത്രവര്‍ഷം പഠിക്കണം?എന്തെങ്കിലും
ഒരു തൊഴിലുനേടാന്‍...ചിന്തകള്‍ ഒരിടവും എത്താതെ....!

സരസ്വതിടീച്ചര്‍ അടുത്തുവന്നു.ബാബു....
അവന്‍എഴുനേറ്റു നിന്നു.
എന്താ?ആശുപത്രിയില്‍ എന്തെങ്കിലും?
ടീച്ചര്‍മാര്‍ക്കൊക്കെക്കെ അവന്റെ വീട്ടുകാര്യം സ്വന്തം പോലെ...
ഇല്ല ടീച്ചര്‍.അമ്മയ്ക്ക് കുറവൊന്നുമില്ല.
അവന്‍.കുനിഞ്ഞുനിന്നു...കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

ടീച്ചര്‍ അടുത്തുവന്നു.സമാധാനപ്പെടുത്തുമ്പോള്‍ അവന്‍സ്വന്തംഅമ്മയുടെ
സ്നേഹം അതില്‍ കാണുന്നുണ്ടായിരുന്നു.
ഉച്ചയൂണിനു കുട്ടികള്‍ തയ്യാറാവുമ്പോള്‍ അവന്‍ മരച്ചുവട്ടില്‍ പോയിരുന്നു. പുസ്തകം തുറന്നുവച്ച് പാഠങ്ങള്‍ വായിച്ചു. ഈ സമയം
മാത്രമാണ് അവനു സ്വന്തം കാര്യം നോക്കാന്‍ കിട്ടുക.എങ്കിലും അമ്മ
അവന്റെ മുന്നില്‍ വിഷമവും കൊണ്ട് ഓടിയെത്തി.

വിശപ്പറിയാതെ 3.30 വരെ ക്ലാസ്സില്‍ ഇരുന്നു.സ്കൂള്‍ വിട്ടു
കുട്ടികള്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങുമ്പോള്‍ അവന്‍ റബ്ബര്‍ബാന്‍ഡ്
ഇട്ട പുസ്തകക്കെട്ടുമായ് മെഡിക്കല്‍ കോളെജിലേയ്ക്കുള്ള ഊടുവഴി
യില്‍ക്കൂടെ ഓടുകയായിരുന്നു!
മെഡിക്കല്‍ കോളേജിന്റെ മുന്നിലോട്ട് തിരിയുന്ന വഴിയുടെ വശത്തുള്ള
ഒരു ചെറിയകടയില്‍ നിന്നും ഉപ്പിലിട്ട നെല്ലിക്കവാങ്ങുമ്പോള്‍ അവന്‍
ഓര്‍ത്തു.പാവം അമ്മ വായ്ക്കു രുചിയില്ല എന്ന് പറഞ്ഞ് ഇന്നലെയും
കഞ്ഞികുടിച്ചില്ല.നെല്ലിക്ക കൂട്ടികഞ്ഞികൊടുക്കാം.പോക്കറ്റില്‍നിന്നും
കാശെടുത്തുകൊടുത്ത് നെല്ലിക്ക പൊതിഞ്ഞു എടുത്ത് അവന്‍ വീണ്ടും
ധൃതിയില്‍ ആശുപത്രിയിലേയ്ക്ക് ഓടി.

വിയര്‍ത്തൊലിച്ച് വാടിയ മുഖവും,ഒഴിഞ്ഞ വയറുമായീ,കിതച്ച്തളര്‍ന്ന്
പടികള്‍ കയറി വാര്‍ഡിലേയ്ക്ക് ഓടുമ്പോള്‍ അവന്റെ നോട്ടം
അങ്ങ് 101-നമ്പര്‍ ബെഡിലേയ്ക്കായിരുന്നു.അവിടെ അവനെയും നോക്കി
അമ്മ ചരിഞ്ഞുകിടപ്പുണ്ടായിരിക്കും!
ദൂരെ വച്ചേ,അവന്‍ കണ്ടു അതാ..അവിടെ അമ്മയുടെ കിടക്കയ്ക്ക്
ചുറ്റും സ്ക്രീന്‍ വച്ച് മറച്ചിരിക്കുന്നു.ആളുകള്‍ കൂടിനില്‍ക്കുന്നു.
അവന്‍ എത്തിവലിഞ്ഞുനോക്കീ.അവിടെ തന്റെ അമ്മ...
ഉറങ്ങിക്കിടക്കുന്ന അമ്മയെ ഉണര്‍ത്താതെ സിസ്റ്റര്‍ വെള്ള ഷീറ്റുകൊണ്ട്
മുഖം മൂടുന്നു.
അവന്‍ അലറിവിളിച്ചു അമ്മേ.....
അമ്മയുടെ നെഞ്ചിലോട്ട് മറിഞ്ഞു അമ്മയെകെട്ടിപ്പിടിക്കുമ്പോള്‍
കൈയ്യില്‍ നിന്നും നെല്ലിക്കകള്‍ കട്ടിലിനടിയിലേയ്ക്ക് ഉരുണ്ട് പോയ്
ക്കൊണ്ടിരുന്നു.


ശ്രീദേവിനായര്‍.

2 comments:

ramanika said...

ബാബുവിന്റെ അമ്മയോടുള്ള സ്നേഹം , അമ്മ ഇല്ലാതാവുമ്പോള്‍ ഉണ്ടാകുന്ന ദുഃഖം, അവന്റെ നിസഹായ അവസ്ഥ എല്ലാം കൂടി മനസ്സ് വല്ലാതെ ....

SreeDeviNair.ശ്രീരാഗം said...

രമണിക,

ഞാനും ഒരു നിമിഷം
അമ്മയെ ഓര്‍ത്തു.
വന്നതില്‍ നന്ദി...

ശ്രീദേവിനായര്‍