Friday, January 22, 2010

തങ്കച്ചാമീ-------കഥഒരുതുള്ളിക്കണ്ണുനീര്‍എന്റെകണ്ണില്‍നിന്നുംഅടര്‍ന്നുവീഴാന്‍വിതുമ്പിനിന്നു.
കണ്ണുകളടയ്ക്കാതെ ഞാന്‍ ആകണ്ണുനീര്‍ വറ്റിച്ചുകളയാന്‍ വൃഥാശ്രമം
നടത്തീ.എന്നാല്‍ എന്നെ പരാജയപ്പെടുത്തിക്കൊണ്ട് ആ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു.
മേരി..,അതാണവളുടെ പേര്.പഴകിയഫ്രോക്കുമിട്ട്,പറന്നതലമുടിയു
മായീ നില്‍ക്കുന്ന അവളുടെ മുഖത്തു നോക്കാന്‍ പോലും ശക്തിയില്ലാതെകൂടി നിന്നവര്‍ഓരോരുത്തരായീസ്ഥലംവിട്ടുകൊണ്ടിരുന്നു.

നാലും കൂടിയ മുക്കില്‍ ചെരുപ്പുനന്നാക്കുന്ന ആവൃദ്ധനെഎല്ലാ
പേര്‍ക്കും അറിയാം.കറുത്തിരുണ്ട നിറവും ചുമന്ന വട്ടക്കണ്ണു
കളുമുള്ള അയാളെ ആദ്യമൊക്കെ ഞാനുംഭയന്നിരുന്നു.പക്ഷേ
പേടി പരിചയത്തിനു വഴി മാറിയത് യാദൃശ്ചികമായായിരുന്നു.
അന്ന്,
കോളേജില്‍ നിന്നും വരുന്നവഴി പാളയം പള്ളിയുടെ മുന്നില്‍ വച്ച്
ആണ് അയാളെ ആദ്യമായിക്കാണുന്നത്.പൊട്ടിയ ചെരുപ്പുംകൈയ്യില്‍
പിടിച്ച് നടന്നുതുടങ്ങിയിട്ട് സമയം കുറെ ആയീ.വിലകൂടിയ ചെരുപ്പ്
കളയാന്‍ മനസ്സു വന്നില്ല.എന്തുംവരട്ടെ എന്നുകരുതി ആ മനുഷ്യന്റെ
മുന്നില്‍ നിന്നു.

മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന ചെരിപ്പിന്‍കൂമ്പാരം.മുഷിഞ്ഞവേഷം.
ചെമ്പന്‍ മുടി.മുറുക്കിച്ചുമപ്പിച്ച ചുണ്ടുകള്‍.അയാള്‍ തലചരിച്ച് എന്നെ ഒന്നുനോക്കി.ആനോട്ടത്തില്‍എന്റെസകലധൈര്യവുംചോര്‍ന്നൊലിച്ചു
പോയപോലെ.ഞാന്‍ പൊട്ടിയ ചെരിപ്പ് മുന്നില്‍ വച്ച് പേടിയോടെ ആംഗ്യഭാഷയില്‍ കാര്യം പറഞ്ഞു.വെപ്രാളത്തില്‍ കൈയ്യിലിരുന്ന പുസ്തകവും താഴെ വീണു.മെല്ലെ ആ നോട്ടം പുസ്ത കത്തിലുംപിന്നെ ചെരുപ്പിലും.അയാള്‍ പുസ്തകം എടുത്ത്കൈയ്യില്‍തന്നു.മുഖത്തുനോക്കി നല്ലപോലെ ഒന്നു ചിരിച്ചു.ആശ്വാസത്തിന്റെ പുഞ്ചിരി. ഞാനും ചിരിച്ചുകാട്ടി.എങ്കിലും ആളധികമില്ലാത്ത സമയം ആയതിനാല്‍എന്റെ ഉള്ളില്‍ ഒരു പേടി ഞാനറിയതെ വന്നുകൊണ്ടേ ഇരുന്നു.ഒരു പ്രീഡിഗ്രിക്കാരിയുടെ മനസ്സ് അന്ന് അതില്‍ക്കൂടുതല്‍ കരുത്ത് ഉള്ളതായിരുന്നില്ല.കുനിഞ്ഞ് ചെരുപ്പില്‍ത്തന്നെ നോക്കിനിന്നു.


യാന്ത്രികമായീ ചലിക്കുന്ന യന്തത്തെപ്പോലെ അയാള്‍ വളരെ വേഗം
ചെരുപ്പ് നന്നാക്കിത്തന്നു. കൂലികൊടുത്ത് തിരിയുമ്പോള്‍ അയാള്‍
വീണ്ടും ചിരിച്ചു.ചെല്ലാ..മെല്ലെപ്പോ....വണ്ടിപാത്ത് പോ...

എനിയ്ക്ക് പെട്ടെന്ന് പിടികിട്ടിയില്ലാ എന്നാലും മനസ്സിലായീ സൂക്ഷി
ച്ചുനടക്കാനാ പറഞ്ഞത് എന്ന്.തലയാട്ടി ഞാന്‍ നടന്നു. ബസ്സ് സ്റ്റാന്‍ഡില്‍
എത്തുവോളവും ഞാന്‍ അയാളുടെ കൈവിരുത് മനസ്സില്‍ കണ്ടുകൊണ്ടേയിരുന്നു.എത്ര സുന്ദരമാണ് ആ കൈകളുടെ കഴിവ്.

പിന്നെ പലതവണ ഞാന്‍ അയാളെക്കണ്ടു.ചെരുപ്പ് നന്നാക്കാനില്ലെങ്കിലും ആ വഴിപോകുമ്പോളെല്ലാം ഒരുനിമിഷം അയാളുടെ മുന്നില്‍ നിന്നു.
എത്ര ജോലിത്തിരക്കാണെങ്കിലും എന്നോട് കുശലം പറയാന്‍ അയാളും ആഗ്രഹിച്ചിരുന്നപോലെ! കോളെജ് അവധികഴിഞ്ഞ് വീണ്ടുമൊരു ദിവസം ഞാന്‍ പബ്ലിക്ക് ലൈബ്രറിയില്‍ നിന്നും പുസ്തകവുമായീ
അയാളെക്കാണാനായിമാത്രം നടന്നു...അകലെവച്ചേ എന്നെക്കണ്ട അയാള്‍ കൈവീശിക്കാണിച്ച് എന്നെ അടുത്തോട്ട് വിളിച്ചു.ഞാന്‍ വേഗം അടുത്ത് ചെന്നു.എന്നമ്മാ?നീ..... അയാള്‍ എന്തൊക്കെയോ തമിഴില്‍ പറയുന്നുണ്ടാ യിരുന്നു.എന്തായാലും അയാള്‍ എന്നെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചുതുടങ്ങിയിരുന്നു. പാവം!


തുടരും.....

4 comments:

ramanika said...

manoharam ee bandham!

SreeDeviNair.ശ്രീരാഗം said...

രമണിക,

ആത്മാവിനെ അറിയുന്ന
ബന്ധങ്ങള്‍ ...
ഇതൊക്കെത്തന്നെയല്ലേ?
അവിടെ കൊടുക്കല്‍
വാങ്ങലുകള്‍ ഒന്നുമില്ല
പദവികളില്ല...
പണമില്ല....

വീണ്ടും നന്ദി പറയുന്നു.

ശ്രീദേവിനായര്‍

kathayillaaththaval said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

ഇത്രയും ഇഷ്ടായി.. ബാക്കികൂടി വായിച്ചിട്ട് അഭിപ്രായം പറയാം