Monday, January 25, 2010

ആത്മാഹൂതി----കഥ





വിമല്‍ വീണ്ടും വീണ്ടുംനോക്കി.അകലെവച്ചേകാണാം.വരാന്തയില്‍കാത്തു
നില്‍ക്കുന്ന രൂപം.അഴിച്ചിട്ട തലമുടി ,ചുമന്ന ഉറപോലെയുള്ള ചുരിദാര്‍,തടിച്ചശരീരം.അത്ശോഭതന്നെ.ആരാണോ ഇവള്‍ക്ക് ഈ പേരു
നല്‍കിയത്?


ബൈക്ക് സ്റ്റാന്‍ഡില്‍ വച്ച് പരുങ്ങിനടന്നപ്പോള്‍ വിമലിന് തോന്നി തന്റെ പുരുഷത്വം നഷ്ടപ്പെടുന്നുവോ?എവിടെയോവായിച്ചതോര്‍മ്മ വന്നു.വളരെ വിഷമം പിടിച്ച ചില അവസ്ഥകളിലും,ഉത്കണ്ഠയുടെ
അതിപ്രസരത്തിലും കൂടിക്കടന്നുപോയമനുഷ്യര്‍ക്ക് ലിംഗമാറ്റം സംഭവി
ച്ചിട്ടുണ്ടെന്നുള്ള സത്യം.ചില ചരിത്രപുരുഷന്മാര്‍പോലും ജീവിതത്തിലെ
നിര്‍ണ്ണായകമായ ചില അവസരങ്ങളില്‍ സ്ത്രീകളായീമാറിപ്പോയിരുന്നു
വെന്ന്.ശരിയായിരിക്കാം പുറത്ത് പറയാനാവാതെ പല ശിഖണ്ഡികളും
ഇന്നും സമൂഹത്തില്‍ വേഷപ്രച്ഛന്നരായീ ജീവിക്കുന്നുണ്ടാകും.

പടികയറാന്‍ തുടങ്ങുമ്പോള്‍ ചുമന്ന ചുരിദാറുകാരീ--രാക്ഷസ്സി മുന്നില്‍
പ്രത്യക്ഷപ്പെട്ടു.നില്‍ക്കവിടെ!
പേടിച്ചരണ്ട മാന്‍പേടയായിക്കഴിഞ്ഞിരുന്ന വിമല്‍,ചോദ്യഭാവത്തില്‍
ദയനീയതവരുത്തീ മുഖത്തുനോക്കീ.താന്‍ ഒരു ഭര്‍ത്താവല്ലേയെന്നുള്ള
സംശയം ഉള്ളിലിരുന്ന് ആത്മാവ് തന്നെകുറ്റപ്പെടുത്താന്‍ തുടങ്ങിയപ്പോ
ഴാണ് ഓര്‍ത്തത്.
എന്താ ശോഭൂ..
സ്നേഹം വരുമ്പോള്‍ശോഭയെ ശോഭുവാക്കുന്ന തന്റെ പ്രത്യേക കഴിവ്
പ്രയോഗത്തില്‍ വരുത്താന്‍ അയാള്‍ വളരെ പാടുപെട്ട് പരാജയപ്പെട്ടു.
ചീറ്റുന്ന വിഷസര്‍പ്പത്തെപ്പോലെ അവള്‍ പത്തിവിരിച്ചുനിന്ന് ഉറഞ്ഞു
തുള്ളുകയായിരുന്നു.സര്‍പ്പത്തെക്കണ്ടുഭയന്നവിമല്‍ വളരെകഷ്ടപ്പെട്ട് ഇഴഞ്ഞു നീങ്ങി വീട്ടിനുള്ളില്‍ കടക്കാന്‍ വളരെ പ്രയാസപ്പെട്ടു.
മുറിയില്‍ക്കയറി വിയര്‍ത്തുകുളിച്ചഷര്‍ട്ട് ഊരി അയയിലിട്ട്,പാന്റ്സ്
മാറ്റി കൈലിഉടുക്കുമ്പോള്‍---അടിവസ്ത്രം ഊരുമ്പോള്‍--എല്ലാം വിമല്‍
സ്വന്തം ശരീരത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
എന്തെങ്കിലും മാറ്റങ്ങള്‍?

രൂപത്തില്‍ പുരുഷത്വം മാറിയിട്ടില്ല.അയാള്‍ ആശ്വസിച്ചു.
മേല്‍കഴുകാന്‍ കുളിമുറിയില്‍ കയറുമ്പോഴും,പുറത്തു ഭാര്യയുടെ
നിര്‍ത്താതെയുള്ള പുലഭ്യം പറച്ചിലുകള്‍ കേള്‍ക്കാമായിരുന്നു.
ശരീരത്തില്‍ തണുത്തവെള്ളം വീഴുമ്പോള്‍ തോന്നിയ സുഖം ആ‍സ്വദിച്ച്
നിന്നപ്പോള്‍,മനസ്സ് അകലെ ഓഫീസിലെ സഹപ്രവര്‍ത്തകയായ ഹെലന്‍
എന്ന സുന്ദരിയില്‍ ചെന്നുനിന്നു.പക്ഷേ,തന്റേടം നഷ്ടപ്പെട്ട താന്‍ എങ്ങനെ ഇനി മറ്റൊരു പെണ്ണിനെക്കുറിച്ചോര്‍ക്കും?ശ്രദ്ധതിരിച്ചെടുക്കാന്‍വളരെ പാടുപെടേണ്ടിവന്നില്ലാ,കാരണം താന്‍ ഇപ്പോള്‍ പുരുഷനുംസ്ത്രീയുമല്ലാത്തഒരവസ്ഥയില്‍വന്നുചേര്‍ന്നിരിക്കുന്നു.

മേല്‍കഴുകീ മുറിയില്‍ കയറിയപ്പോഴും അകത്ത് ഭൂമികുലുങ്ങുന്ന
സംസാരവും,ബഹളവും.കാരണമറിയാതെ അഞ്ചുവയസ്സ്കാരി മകള്‍
അമ്മയെയും,അച്ഛനെയും പകച്ചുനോക്കീ,വീണ്ടും സെറ്റിയില്‍ കമിഴ്ന്ന്
കിടന്ന് ഉറങ്ങിത്തുടങ്ങിയിരുന്നു.അവള്‍ക്കാവശ്യം ഇപ്പോള്‍ പാട്ടും,
കഥയുമൊന്നുമല്ല,അമ്മയുടെകലിയിളക്കവുംഓട്ടന്‍തുള്ളലുമാണ്.അതുമായീ അവള്‍ നന്നേയിണങ്ങിക്കഴിഞ്ഞിരുന്നു.

തുടരും...

ശ്രീദേവിനായര്‍
-

2 comments:

ramanika said...

സ്ത്രീയുടെ വികൃത രൂപം ..........

SreeDeviNair.ശ്രീരാഗം said...

രമണിക,
ഇങ്ങനെയും കുറെ
പെണ്ണുങ്ങള്‍...


നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍