Sunday, January 31, 2010

ജനനം.



രോഹിണി കണ്ണടച്ച് ഉറങ്ങാന്‍ ശ്രമം നടത്തീ.എന്നാല്‍ ഉറക്കം നഷ്ടപ്പെടുത്തുന്നചിന്തകളോരോന്നായീമുന്നില്‍വന്ന്നൃത്തംചെയ്യുന്നു.
മറക്കാന്‍ശ്രമിക്കുന്നകാര്യങ്ങള്‍ഓര്‍മ്മപ്പെടുത്തലുകളായീ,മനസ്സിനെവേദനി
പ്പിച്ചുകൊണ്ടേയിരുന്നു.
ആകാശംമങ്ങിയതുപോലെ .സൂര്യന്‍മഴമേഘങ്ങളാല്‍മറയ്ക്കപ്പെട്ടപോലെ.
തന്റെ ദുഃഖം പ്രകൃതിയുംഏറ്റുവാങ്ങുന്നുവോഇടവപ്പാതിമഴയ്ക്കൊപ്പം
താനും,പെയ്തൊഴിഞ്ഞിരുന്നെങ്കില്‍?
രോഹീ...
ഓ..അദ്ദേഹമാണ്.
തലതിരിച്ചുനോക്കുമ്പോഴേയ്ക്കും രവിയേട്ടന്‍ പടികയറി അടുത്ത് വന്ന്
കഴിഞ്ഞിരുന്നു.കട്ടിലില്‍ തന്നോട് ചേര്‍ന്നിരിക്കുമ്പോള്‍,അദ്ദേഹത്തിന്റെ
കൈകള്‍ തന്നെ തലോടുമ്പോള്‍ മുഖത്തുനോക്കാതിരിക്കാന്‍ ആവതും
ശ്രമിച്ചു.എഴുനേല്‍ക്കാന്‍ ശ്രമിച്ച തന്നെ, രവിയേട്ടന്‍ തടഞ്ഞു.
കിടന്നോളൂ രോഹീ...ഞാനിറങ്ങട്ടെ?

കഴിയുന്നതും വേഗം വരാം കേട്ടോ?പൂത്തിരികത്തിച്ചമുഖം തന്റെ
മുഖത്തോട് ചേര്‍ക്കുമ്പോള്‍ രവിയേട്ടന്‍ ഒരു പുതിയ മനുഷ്യനായതു
പോലെ!കുനിഞ്ഞു വയറില്‍ ചുംബിക്കാനാഞ്ഞ രവിയേട്ടനെ തട്ടി
മാറ്റാനാവാതെ നിസ്സഹായയായി കണ്ണുകളടച്ചു.ഇനിയും ഒരു പാപം കൂടി രവിയേട്ടനോട് ചെയ്യാന്‍ മനസ്സു അനുവദിക്കാത്തപോലെ തടയാന്‍ ശ്രമിച്ചില്ല.
ചരിഞ്ഞുകിടന്ന തന്നെ പുതപ്പിച്ചു രവിയേട്ടന്‍ പടികളിറങ്ങിപ്പോകുന്ന
ത് ,രോഹിണി അറിയുന്നുണ്ടായിരുന്നു.മുറ്റത്ത് കാര്‍ സ്റ്റാര്‍ട്ടാക്കുന്നശബ്ദം.
രവിയേട്ടന്‍ പോകുകയാണ്.
രോഹിണി കിടക്കയില്‍ നിന്നും എഴുന്നേറ്റു.ഗര്‍ഭാലസ്യത്താല്‍ മയങ്ങുന്ന
ഭാര്യയെ മനസ്സില്‍ക്കിടത്തീ രവി,കാര്‍ പായിച്ചുകൊണ്ടേയിരുന്നു.
ടൂര്‍ കഴിഞ്ഞുവരാന്‍ ഇനി എത്രദിവസമെടുക്കുമെന്ന് ചിന്തിച്ചപ്പോള്‍
സ്വസ്ഥത നഷ്ടപ്പെടുന്നപോലെ.വിവാഹശേഷം 7വര്‍ഷങ്ങള്‍ കടന്നുപോയ്
ക്കഴിഞ്ഞിരിക്കുന്നു.നരകയറിത്തുടങ്ങിയ തലയില്‍ വിരലുകളോടിച്ച്
ഒരു കൈയ്യില്‍ സ്റ്റിയറിംഗ് തിരിച്ച് മനക്കോട്ടകള്‍ കെട്ടീ.....അങ്ങനെ....!

ശരീരം ഇളകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് രവിയേട്ടന്റെ വാക്കുകള്‍
ഒരു നിമിഷം ഓര്‍ത്തു.രോഹിണി പടികളിറങ്ങീ ബലമായീത്തന്നെ
ചുവടുകള്‍ വച്ചു നടന്നു.കുറ്റബോധം തോന്നീ.മുറ്റത്തുചെന്ന് ഗേറ്റ് അടച്ച് തിരിച്ചുനടക്കുമ്പോള്‍ കാര്‍ഷെഡിലേയ്ക്കു നോക്കീ.കതകു തുറന്നു
തന്നെക്കിടക്കുന്നു.കതകു വലിച്ച് അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അവ
തന്നെനോക്കി പരിഹസിക്കുന്നതുപോലെ തോന്നി.

അകത്തു കയറി ഒരു നിമിഷംനോക്കിനിന്നു.എല്ലാം പഴയതുപോലെ.
പഴയ ചാക്കുകട്ടില്‍,ചുമരില്‍ വെളുക്കെ ചിരിക്കുന്ന കുഞ്ഞ്,പഴയ
കലണ്ടറുകള്‍.പഞ്ചാംഗം.എല്ലാം അതേ പോലെ.
എല്ലാം വലിച്ചുകീറാന്‍ തോന്നിയ സമയം ,തരളിതമാകുന്ന മനസ്സ്.
അറിഞ്ഞുകൊണ്ടല്ലെങ്കിലും സംഭവിച്ചുപോയ തെറ്റ്.ഒരു നിമിഷത്തെ
അനുഭൂതി,കരുത്തുറ്റ ചെറുപ്പക്കാരന്റെ ചൂടില്‍ മനസ്സ് പതറിയ
ആ നിമിഷത്തെ വെറുക്കാനോ,സ്നേഹിക്കാനോ കഴിയാതെ കിതച്ചു.
ചാക്കുകട്ടിലിന്റെ ഞെരക്കം കാതുകളില്‍ ഇപ്പോഴും!!

ചെറുപ്പക്കാരനായ ഡ്രൈവര്‍ മാത്യുവിന്റെ ബീജം തന്റെ ഗര്‍ഭപാത്രം
ഏറ്റുവാങ്ങിക്കഴിഞ്ഞുവെന്ന സത്യം ദിവസങ്ങള്‍ക്കുശേഷംതന്നെ വേട്ട
യാടപ്പെടുന്നുവെന്ന് മനസ്സിലായപ്പോള്‍,രവിയേട്ടനെ ക്കാണുമ്പോള്‍ നടുക്കം മാറാതെ....എന്തു ചെയ്യണമെന്നറിയാത്ത ദിവസങ്ങള്‍.
പക്ഷേ,എല്ലാം വിചാരിച്ചതിലും വിപരീതമായി കലാശിച്ചപ്പോള്‍,
കുറ്റബോധത്തിന്റെനിഴലില്‍ നിന്നും തനിയ്ക്കു രക്ഷപ്പെടാന്‍ മാത്യുവിനെ പിരിച്ചുവിടാന്‍ രവിയേട്ടനോട് ഒരു കള്ളമേ
പറയേണ്ടിവന്നുള്ളൂ.
കാര്‍ ഓടിക്കാന്‍ കഴിവുള്ള ഭാര്യയ്ക്ക് പിന്നെ ഒരു ഡ്രൈവര്‍ വേണ്ടെ
ങ്കില്‍,രവിയേട്ടന്‍ സമ്മതിച്ചു.രോഹീ..വണ്ടിയെടുക്കുമ്പോള്‍ കുറെ
ശ്രദ്ധിക്കണം കേട്ടോ?വേണ്ടെങ്കില്‍ വേണ്ടാ മാത്യുവിനു ഞാന്‍ നമ്മുടെ
ഓഫീസില്‍ പണികൊടുക്കാം.

മാത്യു പോകുന്നതു കാണാനാവാതെ താന്‍ വീടിനുള്ളില്‍തന്നെയിരുന്നു.
തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ആ ഒരു ഉപായമേ അന്ന് മുന്നില്‍
ഉണ്ടായിരുന്നുള്ളു. എന്നാല്‍?
ദിവസങ്ങള്‍ക്കുശേഷം ഊഷരഭൂമിയായിരുന്ന തന്റെ ഗര്‍ഭപാത്രം
ജീവന്റെ തുടിപ്പുകള്‍ പുറപ്പെടുവിച്ചപ്പോള്‍?ആകെ തളര്‍ന്നു.
ചുരുണ്ടമുടിയുള്ള സുന്ദരനായ മാത്യുവിന്റെ ചിരിക്കുന്ന മുഖം തന്നെ
യല്ലേ,ആ കുഞ്ഞിനും?

പരിസര ബോധം വന്നപ്പോള്‍ വീടിനുള്ളില്‍ കയറി.ഒന്നും ചെയ്യാനില്ല എന്ന ചിന്ത,രവിയേട്ടന്റെ സ്നേഹമുള്ള മുഖം.
നീണ്ട 7 വര്‍ഷത്തിനു ശേഷം പിതാവാകുന്നതിലെ സന്തോഷം.
തല കറങ്ങുന്നപോലെ,തന്റെ സമനില തെറ്റുന്നുവോ?
ആലോചിക്കാന്‍ സമയമില്ല.ചിന്തിക്കാനും.

ഫോണിനടുത്തേയ്ക്ക് ചെല്ലുമ്പോള്‍ രോഹിണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയിലെ പരിചിതയായ ഡോക്ടര്‍
നോട് മറ്റൊരു കള്ളം പറയുമ്പോള്‍ പതര്‍ച്ച അനുഭവപ്പെടാതിരിക്കാന്‍
വളരെ ശ്രദ്ധിച്ചു.

ആശുപത്രിയിലേയ്ക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ രോഹിണിയുടെ
ഉദരം വേഗത്തില്‍ തുടിച്ചുകൊണ്ടിരുന്നു.ഒപ്പം മനസ്സും.
നൂലാമാലകള്‍ പോലെ ചിത്രങ്ങളും.മൂന്നു ദിവസം കഴിഞ്ഞ് രവിയേട്ടന്‍ വരുമ്പോള്‍,ഒഴിഞ്ഞ വയറുമായീ ക്കിടക്കുന്ന തന്നെക്കാണുമ്പോള്‍?

അദ്ദേഹത്തിന്റെ മനസ്സ് വായിച്ചെടുക്കാന്‍ കഴിയാതെ രോഹിണീ
വിഷമിച്ചു.ജനിക്കാന്‍ ഇടം നല്‍ക്കാത്ത അമ്മയുടെ കഠിനമായ മനസ്സിനെ
നോക്കി പിഞ്ചു കുഞ്ഞു പരിഭവിക്കുന്നതും അവള്‍ അറിഞ്ഞു.
തുടിക്കുന്ന ഉദരത്തില്‍ കൈവയ്ക്കുമ്പോള്‍ അവള്‍ക്ക് തോന്നി..
മകനേ....നീ ഒന്നും അറിഞ്ഞില്ല..ഞാനും!



ശ്രീദേവിനായര്‍





Friday, January 29, 2010

അമ്മ----രണ്ടാം ഭാഗം


അപ്പുറത്തെ വാര്‍ഡിലെ വയസ്സിത്തള്ളയ്ക്കും അല്പം കാപ്പിക്കുള്ളതും
വാങ്ങാന്‍സമ്മതിച്ച്റോഡിലിറങ്ങിഓടി.പൊതിക്കെട്ടുമായ്തിരിച്ചെത്തു
മ്പോള്‍സമയം 6.30.അമ്മയ്ക്കുകൊടുക്കാനുള്ളതെടുത്തുകൊടുത്ത് ബാബു
സ്കൂളിലേയ്ക്കും....
മിടുക്കനായ ബാബുവിനെ ടീച്ചര്‍മാര്‍ക്കൊക്കെ വലിയ കാര്യമാണ്.
ക്ലാസ്സില്‍ ഇരിക്കുമ്പോഴുംഅവന്റെമനസ്സ്മൌനമായീതേങ്ങുകയായിരുന്നു.
അവന്‍ കണക്കുകൂട്ടി..മുന്നുവര്‍ഷം കൂടിക്കഴിഞ്ഞാലേ,താന്‍പത്താംക്ലാസ്സ്
കടക്കൂ.അതുകഴിഞ്ഞാലും പിന്നെ എത്രവര്‍ഷം പഠിക്കണം?എന്തെങ്കിലും
ഒരു തൊഴിലുനേടാന്‍...ചിന്തകള്‍ ഒരിടവും എത്താതെ....!

സരസ്വതിടീച്ചര്‍ അടുത്തുവന്നു.ബാബു....
അവന്‍എഴുനേറ്റു നിന്നു.
എന്താ?ആശുപത്രിയില്‍ എന്തെങ്കിലും?
ടീച്ചര്‍മാര്‍ക്കൊക്കെക്കെ അവന്റെ വീട്ടുകാര്യം സ്വന്തം പോലെ...
ഇല്ല ടീച്ചര്‍.അമ്മയ്ക്ക് കുറവൊന്നുമില്ല.
അവന്‍.കുനിഞ്ഞുനിന്നു...കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

ടീച്ചര്‍ അടുത്തുവന്നു.സമാധാനപ്പെടുത്തുമ്പോള്‍ അവന്‍സ്വന്തംഅമ്മയുടെ
സ്നേഹം അതില്‍ കാണുന്നുണ്ടായിരുന്നു.
ഉച്ചയൂണിനു കുട്ടികള്‍ തയ്യാറാവുമ്പോള്‍ അവന്‍ മരച്ചുവട്ടില്‍ പോയിരുന്നു. പുസ്തകം തുറന്നുവച്ച് പാഠങ്ങള്‍ വായിച്ചു. ഈ സമയം
മാത്രമാണ് അവനു സ്വന്തം കാര്യം നോക്കാന്‍ കിട്ടുക.എങ്കിലും അമ്മ
അവന്റെ മുന്നില്‍ വിഷമവും കൊണ്ട് ഓടിയെത്തി.

വിശപ്പറിയാതെ 3.30 വരെ ക്ലാസ്സില്‍ ഇരുന്നു.സ്കൂള്‍ വിട്ടു
കുട്ടികള്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങുമ്പോള്‍ അവന്‍ റബ്ബര്‍ബാന്‍ഡ്
ഇട്ട പുസ്തകക്കെട്ടുമായ് മെഡിക്കല്‍ കോളെജിലേയ്ക്കുള്ള ഊടുവഴി
യില്‍ക്കൂടെ ഓടുകയായിരുന്നു!
മെഡിക്കല്‍ കോളേജിന്റെ മുന്നിലോട്ട് തിരിയുന്ന വഴിയുടെ വശത്തുള്ള
ഒരു ചെറിയകടയില്‍ നിന്നും ഉപ്പിലിട്ട നെല്ലിക്കവാങ്ങുമ്പോള്‍ അവന്‍
ഓര്‍ത്തു.പാവം അമ്മ വായ്ക്കു രുചിയില്ല എന്ന് പറഞ്ഞ് ഇന്നലെയും
കഞ്ഞികുടിച്ചില്ല.നെല്ലിക്ക കൂട്ടികഞ്ഞികൊടുക്കാം.പോക്കറ്റില്‍നിന്നും
കാശെടുത്തുകൊടുത്ത് നെല്ലിക്ക പൊതിഞ്ഞു എടുത്ത് അവന്‍ വീണ്ടും
ധൃതിയില്‍ ആശുപത്രിയിലേയ്ക്ക് ഓടി.

വിയര്‍ത്തൊലിച്ച് വാടിയ മുഖവും,ഒഴിഞ്ഞ വയറുമായീ,കിതച്ച്തളര്‍ന്ന്
പടികള്‍ കയറി വാര്‍ഡിലേയ്ക്ക് ഓടുമ്പോള്‍ അവന്റെ നോട്ടം
അങ്ങ് 101-നമ്പര്‍ ബെഡിലേയ്ക്കായിരുന്നു.അവിടെ അവനെയും നോക്കി
അമ്മ ചരിഞ്ഞുകിടപ്പുണ്ടായിരിക്കും!
ദൂരെ വച്ചേ,അവന്‍ കണ്ടു അതാ..അവിടെ അമ്മയുടെ കിടക്കയ്ക്ക്
ചുറ്റും സ്ക്രീന്‍ വച്ച് മറച്ചിരിക്കുന്നു.ആളുകള്‍ കൂടിനില്‍ക്കുന്നു.
അവന്‍ എത്തിവലിഞ്ഞുനോക്കീ.അവിടെ തന്റെ അമ്മ...
ഉറങ്ങിക്കിടക്കുന്ന അമ്മയെ ഉണര്‍ത്താതെ സിസ്റ്റര്‍ വെള്ള ഷീറ്റുകൊണ്ട്
മുഖം മൂടുന്നു.
അവന്‍ അലറിവിളിച്ചു അമ്മേ.....
അമ്മയുടെ നെഞ്ചിലോട്ട് മറിഞ്ഞു അമ്മയെകെട്ടിപ്പിടിക്കുമ്പോള്‍
കൈയ്യില്‍ നിന്നും നെല്ലിക്കകള്‍ കട്ടിലിനടിയിലേയ്ക്ക് ഉരുണ്ട് പോയ്
ക്കൊണ്ടിരുന്നു.


ശ്രീദേവിനായര്‍.

അമ്മ----കഥ




മുഷിഞ്ഞ കാക്കിനിക്കറും വെള്ളഷര്‍ട്ടുമെടുത്ത്കുടഞ്ഞ്പൊടിതട്ടി
ഇടുമ്പോള്‍ ബാബു അമ്മയുടെ മുഖത്ത്നോക്കി.ഹോളിലെമറ്റുള്ളവരാരും
ഉണരാന്‍ തുടങ്ങിയിട്ടില്ല.109-0നമ്പര്‍ബെഡിലെരോഗിമാത്രംഞെരങ്ങുകയും
മൂളുകയും ചെയ്യുന്നു.അടുത്തിരിക്കുന്ന സ്ത്രീ നല്ല ഉറക്കം.


മുറിച്ചീപ്പെടുത്ത് തലചീകി അവന്‍ പോകാന്‍ തയാറായീ.സമയം 5 കഴിഞ്ഞതേയുള്ളു.അമ്മ വേദനകാരണം രാത്രി അല്പവും ഉറങ്ങിയില്ല.
ഒപ്പം താനും.അവന്‍ കട്ടിലിനടിയില്‍ നിന്നും പുസ്തകക്കെട്ടെടുത്ത്ഒന്ന്
ഓടിച്ചുനോക്കീ.എല്ലാം ഒരുവട്ടം വായിക്കാന്‍ സമയം കിട്ടിയില്ല.
സാരമില്ല സ്വയം ആശ്വസിച്ചു .സരസ്വതി ടീച്ചറിനോട് ഇന്നും കാര്യം
പറയാം.വരാന്‍ താമസിച്ചകാരണം ടീച്ചര്‍ തെരക്കാതിരിക്കില്ല.
സഞ്ചികൈയ്യിലെടുത്ത് അവന്‍ അമ്മയെനോക്കീ.മനസ്സിലായതുപോലെ
അമ്മ തലയണയുടെ അടിയില്‍ നിന്നും കാശെടുത്ത് നീട്ടി.വാങ്ങീ നിക്ക
റിന്റെ കീശയില്‍ ഇടുമ്പോള്‍ അവന്‍ തെരക്കീ അമ്മേ ഇന്ന് വേറെയെന്തെങ്കിലും?


വേണ്ടാ മോനേ, നീവല്ലതും വാങ്ങി നിറച്ചുകഴിച്ചേച്ചുസ്കൂളില്‍പോകു.
അമ്മയ്ക്ക് ഇതൊക്കെ മതീ.അടച്ചുവച്ചിരുന്ന കട്ടന്‍ കാപ്പിയെടുത്ത്
അമ്മയെക്കുടിപ്പിച്ച് എല്ലാം ഒതുക്കിവച്ച് അവന്‍ അമ്മയെകെട്ടിപ്പിടിച്ച്
ഒരുമ്മനല്‍കി.തിരിഞ്ഞുനടക്കുമ്പോള്‍ കണക്കുകൂട്ടി ഇന്നേയ്ക്ക്37ദിവസം
കഴിയുന്നു.അമ്മയുംഞാനും ആശുപത്രിയില്‍ വന്നിട്ട്.എന്നിട്ടും അമ്മയ്ക്ക് അല്പവും കുറവില്ല.സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന
അമ്മയുടെ അവസ്ഥ അവനെ കരയിപ്പിച്ചു.ആരോടു പറയും?


വാര്‍ഡിലൂടെ നടക്കുമ്പോള്‍ പതിവില്ലാതെ അവന്‍ തിരിഞ്ഞോടി
എന്തോമറന്നപോലെ,അവിടെ അമ്മ തന്നെ പ്രതീക്ഷിച്ചപോലെ വഴിയില്‍
ക്കണ്ണുമായീ കിടക്കുന്നുണ്ടായിരുന്നു.
മരുന്നെടുത്ത് കൊടുക്കാന്‍ സിസ്റ്റര്‍ വരുന്നതുവരെ അവന്‍കാത്തുനിന്നു.
കണ്ണുനീര്‍ പുറത്തുകാട്ടാതെ അവന്‍ അമ്മയോട് പറഞ്ഞു.അമ്മേ നമുക്ക്
അടുത്ത ആഴ്ച്ച നമ്മുടെ വീട്ടില്‍ പോകാം.

ആരുമില്ലാത്തവീട്.ചോര്‍ന്നൊലിക്കുന്നകൂരയും,കീറിയപായയും,പൊട്ടിയ കുറെചട്ടികളും കാവിമാറിയ രണ്ടുമൂന്നു പാത്രവും.
അതു മാത്രമല്ലേ,തങ്ങള്‍ക്ക് സ്വന്തമായുള്ളൂ എന്ന് അവന്‍ ഓര്‍ത്തു.
എന്നാല്‍ തനിയ്ക്കു തന്റെ അമ്മയും അമ്മയ്ക്ക് താനും മതി ലോക
അവസാനം വരെ എന്ന് വിളിച്ച് അലറാന്‍ അവനു തോന്നി.
സകല ദൈവങ്ങളെയും വിളിച്ച് അവന്‍ പ്രാര്‍ത്ഥിച്ചു തന്റെ അമ്മയെ
തനിയ്ക്കു തരണേ..


അടിച്ചുതളിക്കാരി ജാനുവിന്റെ പുന്നാര മോന്റെപ്രാര്‍ത്ഥന ഈശ്വരന്‍ കേള്‍ക്കുമോയെന്ന് അവന്‍ സംശയിച്ചു.അവന്റെ ശരീരം
നന്നേ ചൂടുകാറ്റു വീശിയപോലെ വിയര്‍ത്തൂ.അച്ഛനാരെന്നറിയാത്ത
തന്റെ ,ജീവിതം അമ്മയുടെ കൈയില്‍ മാത്രമാണെന്ന് അവനു അറിയാ
മായിരുന്നു.
വാര്‍ഡിനുള്ളില്‍ നിന്നും മെല്ലെ നടന്നിറങ്ങുമ്പോള്‍ ശിപായീചിരിച്ചു,
നിത്യവും കാണുന്ന തന്നോട് ഇപ്പോള്‍ ആരും ഒന്നും ചോദിക്കാറില്ല.
അവര്‍ക്കൊക്കെ അറിയാം താന്‍ ഒരു പാവമാണെന്ന്.

മീശക്കാരനായ ശിപായീ ചിരിച്ചു പതുക്കെപ്പറഞ്ഞു എടാ,പോരുമ്പോള്‍
ഇത്തിരി ബീഡിയും കൂടെ,കേട്ടോ.കൈയ്യില്‍ കാശു വച്ചുതരുമ്പോള്‍
അവന്‍ പറഞ്ഞു ,മാമാ..അമ്മയ്ക്ക് ഒട്ടും കുറവില്ല .അയാള്‍
ദുഃഖത്തോടെ മുഖത്തുനോക്കി .എന്നിട്ട് ആശ്വസിപ്പിച്ചു .സങ്കടപ്പെടാതെ
നിന്റെ അമ്മ നിന്നെ വിട്ടുപോകില്ലെടാ.എല്ലാ സൂക്കേടും കൊറയും.
തലയില്‍ തഴുകീ അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു.

തുടരും...
ശ്രീദേവിനായര്‍

Wednesday, January 27, 2010

വേര്‍പാട്---കഥ





കണ്ണുകളില്‍ നോക്കി ആനന്ദി ഇരുന്നു.രോഹിത് ഒന്നും തന്നെ സംസാരിച്ചില്ല.എന്തുപറയണമെന്ന് രണ്ടുപേര്‍ക്കുമറിയില്ല. നോട്ടം പിന്‍ വലിച്ച് മറ്റെങ്ങോ നോക്കണമെന്ന് അവള്‍ ആത്മാര്‍ത്ഥമായീആഗ്രഹിച്ചു.
എന്നാ‍ല്‍ അതിനു കഴിയാതെ അവള്‍ അസ്വസ്ഥയായീ.


രോഹിത് മുന്നിലെ മേശപങ്കിടുന്ന യുവമിഥുനങ്ങളെനോക്കി.അവര്‍ ആകാശക്കോട്ടകള്‍ കെട്ടുന്ന പ്രണയനിമിഷങ്ങളെ ഓര്‍ത്തു ഉള്ളില്‍ ചിരിയൂറി.ഒരോകാലത്തിലും ഓരോ ചിന്തകള്‍.അപ്പുറം നടന്നുവരുന്ന
ചെറുപ്പക്കാരായഭാര്യയുംഭര്‍ത്താവും,അപരിചതരല്ല.വര്‍ഷങ്ങളായി
കണ്ടുപരിചയമുള്ളഅവരെനോക്കാതിരിക്കാന്‍ആവതുംശ്രമിച്ചു.പഴയപ്രണയകാലത്തിന്റെ പാതിയും പങ്കുവച്ച ഈ പരിസരം ,തന്നെ ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ കുരുക്കിയിട്ടിരിക്കുന്നത് അവന്‍ അറിഞ്ഞു.

മേശയുടെ അരികില്‍ കൈനഖം കൊണ്ട് ചിത്രം കോറിയിടുന്ന ആനന്ദി
ഇതൊന്നും ശ്രദ്ധിച്ചതായേ നടിച്ചില്ല.പണ്ടും ഒന്നും പറയാന്‍ഇഷ്ടപ്പെടാത്ത അവസരങ്ങളില്‍ അവള്‍ ഏറ്റവും നല്ല ചിത്രം വരച്ചിരുന്നു.. മനസ്സിന്റെ മാന്ത്രിക ഭാവങ്ങള്‍ അവളുടെ കാന്‍വാസ്സില്‍ ബ്രഷുകളുടെമൃദുലചലനം മാത്രം!
ഭാവനയുടെ ലോകത്ത് മറ്റൊന്നും കാണാതിരുന്ന നിസ്സംഗതയുടെ മനസ്സില്‍,നീണ്ട കൈവിരലുകളുടെ ചലനത്തില്‍ എല്ലാം രോഹിത് ആനന്ദിയെ നോക്കിയിരുന്നു.മൃദുവായീ കൈവിരലുകളെ തൊടുമ്പോള്‍,
അനന്ദിമുഖത്തുനോക്കി.ആ നോട്ടത്തില്‍ ഇതുവരെ അവന്‍ കാണാത്ത
ഭാവങ്ങള്‍ ഉണ്ടായിരുന്നു.പ്രണയം .ദുഖം,വിരഹം എല്ലാം.

കണ്ണുകള്‍ വീണ്ടും താഴ്ത്തി അവള്‍ നഖംകൊണ്ട് മേശപ്പുറത്ത് ചിത്രം
വരച്ചിടാന്‍ തുടങ്ങീ.നീണ്ടമനോഹര വിരലുകളുടെ ഉടമസ്ഥാവകാശം
സ്ഥാപിക്കാന്‍ മനസ്സ് കൊതിച്ചപോലെ അവന്‍ അവളുടെ വിരലുകളെ
സ്വന്തം കൈകളില്‍ ആവാഹിച്ചെടുത്തു.
ആനന്ദീ...
പ്രണയപൂര്‍വ്വം രോഹിത് വിളിച്ചു.എന്നാല്‍ ശബ്ദം പുറത്തുവന്നില്ല.
പിരിയാന്‍ തീരുമാനമെടുക്കുമ്പോള്‍ ഇങ്ങനെയൊരു സന്ദര്‍ഭം രണ്ടു
പേരും പ്രതീക്ഷിച്ചിരുന്നില്ല.

പ്രണയാതുരമായ ഇന്നലെകളുടെഉറക്കമില്ലാതിരുന്നരാവുകളും,ആകാശം നോക്കിക്കിടന്ന രാത്രിയുടെ അന്ത്യയാമങ്ങളും,നോക്കിലും വാക്കിലും പ്രണയം പൂത്ത നിമിഷങ്ങളും,എന്തെല്ലാം സുന്ദരസ്വപ്നങ്ങള്‍.ഫോം മെത്തയിലെ മൃദുലമനോഹര ഭാവങ്ങള്‍,മനസ്സിന്റെ മറവിയില്ലാത്ത അനുഭൂതികള്‍,അനുഭവങ്ങള്‍.ആയിരം പ്രണയവാക്യങ്ങള്‍,ആകാശത്തെ ചന്ദ്രനെ പ്രണയംകൊണ്ട്അഭിഷേകം ചെയ്തെടുത്ത നിറവാര്‍ന്ന നിമിഷങ്ങള്‍,കൂട്ടിനു വിളിച്ച പാവം നക്ഷത്രക്കുഞ്ഞുങ്ങള്‍,എല്ലാവരും ഇന്ന് മറവിയുടെ മനസ്സാക്ഷിയില്‍മായാരൂപികളായമാപ്പുസാക്ഷികളായി മാറുന്നത് തിരിച്ചറിഞ്ഞു.



തകര്‍ന്ന മനസ്സും, ഒഴിഞ്ഞ ഹൃദയവും അവളെ പൊട്ടിയ പട്ടം പോലെ
അനന്തതയിലേയ്ക്ക് കടിഞ്ഞാണില്ലാതെ നയിച്ചുകൊണ്ടിരുന്നു.
ഒത്തുചേരാന്‍ദിവസങ്ങള്‍വേണ്ടിവന്നപകലുകളുംരാവുകളും .പലപ്പോഴും പാതിവഴിയില്‍നിന്നവാചകം,മുഴുപ്പിക്കാന്‍കഴിയാതെരോഹിതും,പറയാന്‍ പോകുന്നത് എന്താണെന്ന്നല്ലപോലെഅറിയുമെങ്കിലുംപറഞ്ഞുകേള്‍ക്കാന്‍ മോഹിച്ചു ആനന്ദിയും!

സ്കൂള്‍ ഓഫ് അര്‍ട്ട്സിന്റെ അഭിമാനമായ ആനന്ദിയും,രോഹിതും.
പാ‍തിവരച്ച ചിത്രത്തിന്റെ മിനുക്കുപണി കാമുകനെ ഏല്‍പ്പിച്ചു കാത്തിരുന്ന അനന്ദി.ഒരുമിക്കുമ്പോള്‍ കൊടുത്ത വാക്ക്,വീണ്ടും വീണ്ടും
മനസ്സില്‍----ആത്മാവില്‍.

“വേര്‍പിരിയാന്‍ തോന്നുമെങ്കില്‍ ആവാം-എപ്പോള്‍ വേണമെങ്കിലും,
പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും മാത്രം!“

തമാശയായീ അന്നു പറഞ്ഞ വാക്കുകള്‍ നീണ്ടകാലത്തിനു ശേഷം
തലപൊക്കി നോക്കിയപ്പോള്‍ വേര്‍പിരിയലിന്റെന്റെ കാരണം ഇനിയുംകണ്ടെത്താനാകാതെആനന്ദിയും,നഷ്ടബോധത്തിന്റെകണക്കുകള്‍
കൂട്ടാതെ രോഹിതും,ആത്മാവിന്റെ രോദനം അറിയുന്നുണ്ടായിരുന്നു!



ശ്രീദേവിനായര്‍

Tuesday, January 26, 2010

ആത്മാഹൂതീ---തുടര്‍ച്ച




വിമല്‍ അടുക്കളയില്‍ക്കയറി ഒരുകപ്പുവെള്ളം കുടിക്കാന്‍ പാഴ്ശ്രമം
നടത്തി നിരാശനായീ.പൈപ്പില്‍ തുള്ളിവെള്ളമില്ല. വിശാലമായ അടുക്കള
യിലെ സകല പാത്രങ്ങളും കാലിയായീ ഉണങ്ങിയിരിക്കുന്നു.പാത്രങ്ങള്‍
ഓരോന്നായീ തുറന്ന് നോക്കി.കഞ്ഞിക്കലം മുതല്‍ ഉപ്പുഭരണി വരെ
ഒഴിഞ്ഞിരിക്കുന്നു.കണ്ണുകളില്‍ ഇരുട്ടുകയറി അയാള്‍ ഭിത്തിയില്‍ ചാരി
നിന്നു.

വാമഭാഗത്തിന്റെ അലര്‍ച്ച അയാളെ ഉണര്‍ത്തീ.
നിന്നെ ഞാന്‍ പട്ടിണിക്കിട്ടു കൊല്ലും എന്നാലുമെന്റെ അരിശം തീരില്ല.
ആ പെണ്ണ് ആരാ?നീ എപ്പോഴും ഫോണില്‍ കിന്നരിക്കുന്നത്?നീ എന്തി
നാ എപ്പോഴും ഒറ്റയ്ക്കിരുന്ന് ആലോചിക്കുന്നത്?എഴുതുന്നത്?പറ....!
ഇനി നീ ഈ വീടിന്റെ പടി ചവിട്ടേണ്ടാ..വല്ലവളേയും കണ്ടു തളര്‍ന്ന്
വന്നിരിക്കുന്നു.ഫൂ.... നീട്ടി ഒരാട്ട് ആട്ടീ അവള്‍ നിന്നു കിതച്ചു.മാംസം
തൂങ്ങിയ ശരീരം ഉലച്ച് അവള്‍ ഹിഡുംബിയെപ്പോലെ കടന്നുപോയീ.




മാസാമാസം താന്‍ വാടക കൊടുക്കുന്ന ഈ വീട്ടില്‍ തന്നെക്കയറ്റാതിരി
ക്കാന്‍ അവളാരെന്ന് എത്ര ആലോചിച്ചിട്ടും വിമലിനു പിടികിട്ടിയില്ല.
അധികാരം ഊഹിക്കാന്‍ തത്വശാസ്ത്രം പഠിക്കേണ്ടാകാര്യവുമില്ല.
അയാള്‍ ഒന്ന് കരണത്തുകൊടുക്കാന്‍ ,ആഞ്ഞ് കൈവീശാന്‍ തുനിഞ്ഞു.
കൈതരിച്ചു എന്നാല്‍ തന്റെ ഉള്ളിലെ സ്ത്രീ..താനെന്നസ്ത്രീ..തന്റെ
മനസ്സിനെ തളര്‍ത്തുന്നത് അയാള്‍ സ്വയം മനസ്സിലാക്കീ.


ഹൃദയം തകരുന്നതും,മനസ്സ് തളരുന്നതും അയാള്‍ അറിഞ്ഞു.വിമല്‍
കിടക്ക മുറിയില്‍ക്കയറി വാതിലടച്ചു.ബെഡില്‍ കമിഴ്ന്ന് കിടന്നു.
വിശപ്പും ദാഹവും കൊണ്ട് അയാള്‍ ഉറക്കംവരാതെ അസ്വസ്ഥനായീ.


പാതിമയക്കത്തില്‍ അയാള്‍ പത്രമോഫീസിലെ തന്റെ കസേരയില്‍,
തിരക്കുകളില്‍,താന്‍ വായിച്ച വിശേഷവാര്‍ത്തകളില്‍ മിക്കതും മനസ്സിലിട്ട് താരതമ്യം ചെയ്യുകയായിരുന്നു.എന്നാല്‍ ഇതുപോലെ ഒരു
വാര്‍ത്ത തന്റെ പത്രത്തില്‍ താന്‍ ഇതുവരെ വായിച്ചിട്ടില്ല.കണ്ടിട്ടില്ല,

പലതരം പീഢനങ്ങള്‍!
സ്ത്രീ പീഢനം,ബാലപീഢനം,വൃദ്ധപീഢനം,എല്ലാം..പക്ഷേ പുരുഷപീഢനം..അതും ഭര്‍ത്തൃപീഢനം ആദ്യം .അതും ഇത്തരത്തില്‍.
തന്റെ സ്വന്തം അനുഭവം ഒരു പത്രവാര്‍ത്തയാക്കാന്‍ ,വിസ്തരിച്ചൊരു
കഥയാക്കാന്‍ ഒരു വെള്ളക്കടലാസ്സും പേനയും മേശപ്പുറത്തിരുന്ന് അയാളെനോക്കുന്നതു അയാള്‍കണ്ടു.എന്നാല്‍ തളര്‍ച്ചകാരണം അയാള്‍
മയക്കത്തിലേയ്ക്ക് മറിഞ്ഞുകൊണ്ടേയിരുന്നു.

സ്വപ്നത്തില്‍ തെളിവില്ലാത്ത ചിത്രം പോലെഅയാള്‍പത്രമോഫീസിന്റെ
പ്രധാനമുറിയിലിരുന്ന് പത്രം മറിച്ചുകൊണ്ടേയിരുന്നു.ഒന്നാം പേജില്‍
പ്രധാന വാര്‍ത്തകളില്‍ സ്വന്തം ഫോട്ടോയും,അടിക്കുറിപ്പും...
കണ്ണുകള്‍ പരതി നടന്നു.

“പത്ര പ്രവര്‍ത്തകന്റെ ദയനീയ മരണം.“
മയങ്ങിവീണയുവപത്രപ്രവര്‍ത്തകന്‍വിമല്‍കുമാര്‍അകാലത്തില്‍രൂപമാറ്റം വന്ന് വ്രണിതഹൃദയനായീജീവിതംഅവസാനിപ്പിച്ചു.സഹധര്‍മ്മിണിയുടെ
പീഢനമാണ് അതിനുപിന്നിലെന്ന് അറിയുന്നു.

ഞെട്ടി ഉണര്‍ന്ന വിമല്‍കുമാര്‍ ചുറ്റും നോക്കീ.പാതിരാത്രികഴിഞ്ഞിരിക്കു
ന്നു.പുറത്ത് ഭാര്യയുടെ സ്വരം കേള്‍ക്കാനില്ല.ആശ്വാസത്തിന്റെ ഒരു
നിമിഷം!അയാള്‍ ഓര്‍ത്തുതാന്‍കണ്ടസ്വപ്നംയാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍?
അപ്പോഴും മനസ്സ് സംശയം പ്രകടിപ്പിച്ചു .ആ വാര്‍ത്തയിലെ പീഢനം ഏതു വകുപ്പില്‍ ഉള്‍പ്പെടുത്താം?

ആലോചിക്കാന്‍ വേണ്ട ശക്തിയില്ലാതെ അയാള്‍ കിടക്കയില്‍ തിരിഞ്ഞു
കിടന്നു.അയ്യോ?അയാള്‍ ഞെട്ടി...ചുമന്ന ചുരിദാര്‍ തന്റെ കിടക്കയില്‍
ഊരി വച്ചതാരായിരിക്കും?
വീണ്ടും അയാള്‍ ഞെട്ടി..താന്‍ ഉടുത്തിരുന്ന കൈലി ഉടുത്തുകൊണ്ട്
തന്റെ ശോഭു... കുളികഴിഞ്ഞ്കുണുങ്ങിച്ചിരിച്ച്..നാണത്തോടെ വലിയശരീരംതുള്ളിച്ച് നടന്നുവരുന്നുണ്ടായിരുന്നു


ശ്രീദേവിനായര്‍

Monday, January 25, 2010

ആത്മാഹൂതി----കഥ





വിമല്‍ വീണ്ടും വീണ്ടുംനോക്കി.അകലെവച്ചേകാണാം.വരാന്തയില്‍കാത്തു
നില്‍ക്കുന്ന രൂപം.അഴിച്ചിട്ട തലമുടി ,ചുമന്ന ഉറപോലെയുള്ള ചുരിദാര്‍,തടിച്ചശരീരം.അത്ശോഭതന്നെ.ആരാണോ ഇവള്‍ക്ക് ഈ പേരു
നല്‍കിയത്?


ബൈക്ക് സ്റ്റാന്‍ഡില്‍ വച്ച് പരുങ്ങിനടന്നപ്പോള്‍ വിമലിന് തോന്നി തന്റെ പുരുഷത്വം നഷ്ടപ്പെടുന്നുവോ?എവിടെയോവായിച്ചതോര്‍മ്മ വന്നു.വളരെ വിഷമം പിടിച്ച ചില അവസ്ഥകളിലും,ഉത്കണ്ഠയുടെ
അതിപ്രസരത്തിലും കൂടിക്കടന്നുപോയമനുഷ്യര്‍ക്ക് ലിംഗമാറ്റം സംഭവി
ച്ചിട്ടുണ്ടെന്നുള്ള സത്യം.ചില ചരിത്രപുരുഷന്മാര്‍പോലും ജീവിതത്തിലെ
നിര്‍ണ്ണായകമായ ചില അവസരങ്ങളില്‍ സ്ത്രീകളായീമാറിപ്പോയിരുന്നു
വെന്ന്.ശരിയായിരിക്കാം പുറത്ത് പറയാനാവാതെ പല ശിഖണ്ഡികളും
ഇന്നും സമൂഹത്തില്‍ വേഷപ്രച്ഛന്നരായീ ജീവിക്കുന്നുണ്ടാകും.

പടികയറാന്‍ തുടങ്ങുമ്പോള്‍ ചുമന്ന ചുരിദാറുകാരീ--രാക്ഷസ്സി മുന്നില്‍
പ്രത്യക്ഷപ്പെട്ടു.നില്‍ക്കവിടെ!
പേടിച്ചരണ്ട മാന്‍പേടയായിക്കഴിഞ്ഞിരുന്ന വിമല്‍,ചോദ്യഭാവത്തില്‍
ദയനീയതവരുത്തീ മുഖത്തുനോക്കീ.താന്‍ ഒരു ഭര്‍ത്താവല്ലേയെന്നുള്ള
സംശയം ഉള്ളിലിരുന്ന് ആത്മാവ് തന്നെകുറ്റപ്പെടുത്താന്‍ തുടങ്ങിയപ്പോ
ഴാണ് ഓര്‍ത്തത്.
എന്താ ശോഭൂ..
സ്നേഹം വരുമ്പോള്‍ശോഭയെ ശോഭുവാക്കുന്ന തന്റെ പ്രത്യേക കഴിവ്
പ്രയോഗത്തില്‍ വരുത്താന്‍ അയാള്‍ വളരെ പാടുപെട്ട് പരാജയപ്പെട്ടു.
ചീറ്റുന്ന വിഷസര്‍പ്പത്തെപ്പോലെ അവള്‍ പത്തിവിരിച്ചുനിന്ന് ഉറഞ്ഞു
തുള്ളുകയായിരുന്നു.സര്‍പ്പത്തെക്കണ്ടുഭയന്നവിമല്‍ വളരെകഷ്ടപ്പെട്ട് ഇഴഞ്ഞു നീങ്ങി വീട്ടിനുള്ളില്‍ കടക്കാന്‍ വളരെ പ്രയാസപ്പെട്ടു.
മുറിയില്‍ക്കയറി വിയര്‍ത്തുകുളിച്ചഷര്‍ട്ട് ഊരി അയയിലിട്ട്,പാന്റ്സ്
മാറ്റി കൈലിഉടുക്കുമ്പോള്‍---അടിവസ്ത്രം ഊരുമ്പോള്‍--എല്ലാം വിമല്‍
സ്വന്തം ശരീരത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
എന്തെങ്കിലും മാറ്റങ്ങള്‍?

രൂപത്തില്‍ പുരുഷത്വം മാറിയിട്ടില്ല.അയാള്‍ ആശ്വസിച്ചു.
മേല്‍കഴുകാന്‍ കുളിമുറിയില്‍ കയറുമ്പോഴും,പുറത്തു ഭാര്യയുടെ
നിര്‍ത്താതെയുള്ള പുലഭ്യം പറച്ചിലുകള്‍ കേള്‍ക്കാമായിരുന്നു.
ശരീരത്തില്‍ തണുത്തവെള്ളം വീഴുമ്പോള്‍ തോന്നിയ സുഖം ആ‍സ്വദിച്ച്
നിന്നപ്പോള്‍,മനസ്സ് അകലെ ഓഫീസിലെ സഹപ്രവര്‍ത്തകയായ ഹെലന്‍
എന്ന സുന്ദരിയില്‍ ചെന്നുനിന്നു.പക്ഷേ,തന്റേടം നഷ്ടപ്പെട്ട താന്‍ എങ്ങനെ ഇനി മറ്റൊരു പെണ്ണിനെക്കുറിച്ചോര്‍ക്കും?ശ്രദ്ധതിരിച്ചെടുക്കാന്‍വളരെ പാടുപെടേണ്ടിവന്നില്ലാ,കാരണം താന്‍ ഇപ്പോള്‍ പുരുഷനുംസ്ത്രീയുമല്ലാത്തഒരവസ്ഥയില്‍വന്നുചേര്‍ന്നിരിക്കുന്നു.

മേല്‍കഴുകീ മുറിയില്‍ കയറിയപ്പോഴും അകത്ത് ഭൂമികുലുങ്ങുന്ന
സംസാരവും,ബഹളവും.കാരണമറിയാതെ അഞ്ചുവയസ്സ്കാരി മകള്‍
അമ്മയെയും,അച്ഛനെയും പകച്ചുനോക്കീ,വീണ്ടും സെറ്റിയില്‍ കമിഴ്ന്ന്
കിടന്ന് ഉറങ്ങിത്തുടങ്ങിയിരുന്നു.അവള്‍ക്കാവശ്യം ഇപ്പോള്‍ പാട്ടും,
കഥയുമൊന്നുമല്ല,അമ്മയുടെകലിയിളക്കവുംഓട്ടന്‍തുള്ളലുമാണ്.അതുമായീ അവള്‍ നന്നേയിണങ്ങിക്കഴിഞ്ഞിരുന്നു.

തുടരും...

ശ്രീദേവിനായര്‍
-

Sunday, January 24, 2010

തങ്കച്ചാമീ---കഥ(മൂന്നാം ഭാഗം)



കൊഴുത്തുരുണ്ട ശരീരം നല്ലവെളുത്ത നിറംഞാന്‍ ആകുട്ടിയെത്തന്നെ
നോക്കിനിന്നു.മനസ്സില്‍തോന്നി,വഴിതെറ്റിവന്നഏതോനല്ലവീട്ടിന്റെഅറിയാത്ത ഏതോ പാവം സന്തതീ.

പിന്നീട് എത്രയോ തവണ ചായഗ്ലാസ്സുമായീ ഞാനവളെ വഴിയില്‍ വച്ച്
കണ്ടു.കാണാന്‍ചന്തമുള്ളകൌമാരംകൌതുകമാകുന്നപ്രായം.അപ്പോഴൊക്കെ
യും മനസ്സില്‍ അകാരണമായി ഭയം തോന്നിയിരുന്നു.


നോക്കിനിന്നിരുന്നവരെല്ലാംപോയിക്കഴിഞ്ഞതെപ്പോഴാണെന്ന്ഞാനറിഞ്ഞില്ല.തേങ്ങിക്കരച്ചില്‍ കേട്ടിട്ടാകണംപരിസരബോധംകിട്ടിയത്.മുന്നില്‍പകുതിതയ്ച്ചചെരിപ്പുകള്‍ചിതറിക്കിടക്കുന്നു.
തങ്കച്ചാമിയുടെഇരിപ്പിടമായ ചാക്ക് തറയില്‍ ശൂന്യമായിക്കിടക്കുന്നു.

കുനിഞ്ഞ മുഖവുമായീ തങ്കച്ചാമീ നടന്നുപോകുന്നതു മാത്രം കണ്മുന്നില്‍!
ആളുകള്‍ പലതും പറഞ്ഞു സംഭവത്തിന്റെ പൊരുള്‍ പലവിധത്തിലും
പെരുപ്പിച്ചുകാട്ടി.എങ്കിലുംചിലരുടെഅഭിപ്രായംസത്യമാണെന്ന്തന്നെഎനിയ്ക്കുതോന്നി.
പതിവുപോലെകുനിഞ്ഞശിരസ്സുമായീതങ്കച്ചാമീചെരുപ്പു തുന്നിക്കൊണ്ടി
രിക്കയായിരുന്നു.മേരിയുടെ അലര്‍ച്ച കേട്ട് അയാള്‍ നോക്കി.ഉച്ച സമയം ആളൊഴിഞ്ഞ മൈതാനിയില്‍ മേരിയുടെ ഒച്ചകേട്ട് അയാള്‍
ഇറങ്ങിഓടി. ചായ വാങ്ങാന്‍ പോയ അവള്‍ എങ്ങനെ അവിടെയെത്തീ
എന്നൊന്നും ഓര്‍ക്കാനുള്ള സമയമൊന്നും കിട്ടിയില്ല.കുറച്ചുകാലത്തെ
സ്നേഹംകൊണ്ട് ആപെണ്‍കുട്ടി അയാളുടെ സ്വന്തം മകളായിത്തീര്‍ന്നി
രുന്നു.

അവിടെക്കണ്ട കാഴ്ച്ച തങ്കച്ചാമിയുടെ മനോനില തെറ്റിച്ചു.സ്ഥലത്തെ
പ്രധാന റൌഡിയുടെ കൈയ്യിലമര്‍ന്ന് പിച്ചിച്ചീന്തപ്പെടുന്ന മേരിയെക്കണ്ട്
മറ്റൊന്നും ആലോചിക്കാതെ തങ്കച്ചാമീ ,കൈയ്യിലിരുന്ന തോല്‍ വെട്ടുന്ന
കത്തി ആഞ്ഞുവീശീ.റൌഡി..രങ്കന്‍ രക്തത്തില്‍ കുളിച്ച് കുഴഞ്ഞുവീണു.
എന്തുചെയ്തുവെന്ന് അറിയുന്നതിനുമുന്‍പു, പകച്ചു നിന്ന തങ്കച്ചാമിയെ കൊണ്ടുപോകാന്‍ പൊലീസ് എത്തിയിരുന്നു.


സ്ഥലത്തെ പ്രധാന റൌഡി-രങ്കന്‍ എന്ന ചെറുപ്പക്കാരന്‍ മരിക്കരുതെന്ന് അദ്യമായീ,ആഗ്രഹിച്ച ഒരു നിമിഷം. ഒരുപാടു സ്ത്രീകളുടെ പേടി
സ്വപ്നമായ അവന്‍ ഒരിക്കല്‍ കൂടി രക്ഷപ്പെടാന്‍ ഞാന്‍ ആത്മാര്‍ത്ഥ
മായീ പ്രാര്‍ത്ഥിച്ചു.കാരണം അവനോടുള്ള സ്നേഹമല്ല.എന്റെ മനസ്സില്‍ മേരിയെന്ന പെണ്‍കുട്ടിയും,അവളുടെ രക്ഷകനും എന്റെ പ്രീയമിത്ര
വുമായ തങ്കച്ചാമിയെന്ന വൃദ്ധനും മറക്കാന്‍ വയ്യാത്ത ബന്ധത്തിന്റെ
നിഴല്‍പ്പാടുകള്‍ വീഴ്ത്തിയിരുന്നു. അതു വളരെ ആഴത്തിലുമായിരുന്നു!

(അവസാനിച്ചു.)


ശ്രീദേവിനായര്‍

Saturday, January 23, 2010

തങ്കച്ചാമീ---തുടര്‍ച്ച




പതിവായീ ചെരിപ്പുകള്‍ പൊട്ടിത്തുടങ്ങിയപ്പോള്‍ അമ്മ പറഞ്ഞൂ,ശ്രീ..
നീ എന്താ ഈയിടയായീ ചെരുപ്പുകളോട് ഗുസ്തിതുടങ്ങിയോ?
അതോ നിന്നോട് ചെരുപ്പുകള്‍ക്ക് വിരോധം ഉണ്ടോ?ഇനി പുതുമയുള്ള ചെരുപ്പുകള്‍ വാങ്ങേണ്ടാ..സാധാരണ മതികേട്ടോ?എന്നും
പൊട്ടിയചെരുപ്പുകളുമായീ,ഒരു നടത്തം...
(എനിയ്ക്കു മനസ്സിലായീ അത്ഏട്ടന്റെകുസൃതിയായിരുന്നുവെന്ന്.രാത്രി പുസ്തകവുംതുറന്നിരുന്ന്ചിന്തയിലായിരുന്നഎന്നോട്ഏട്ടന്‍ചോദിച്ചു.എന്താടീ,ഈയിടയായീ
ഒരു ചിന്ത?വല്ലപ്രേമവും?ഏട്ടനോട് എല്ലാം തുറന്നുപറഞ്ഞൂ.പാവമാ
അയാള്‍, ഏട്ടാആ ചെരുപ്പുകള്‍ക്കിടയില്‍ തന്നെയാ കിടപ്പും.ഞാനെന്റെ
ഫ്രണ്ട്സിനോടൊക്കെപ്പറഞ്ഞൂ,ചെരുപ്പുനന്നാക്കാന്‍ അവരെല്ലാം ഇപ്പോള്‍
അയാളുടെ പക്കലാ കൊടുക്കുന്നെ.മനപ്പൂര്‍വ്വം ഒരുകാര്യം മാത്രം ഏട്ട
നോട്മറച്ചുപിടിച്ചു.കൂട്ടുകാരികളുടെപൊട്ടിയചെരുപ്പ്ചുമന്നുകൊണ്ടുവന്ന് അയാളുടെപക്കല്‍ ഏല്‍പ്പിക്കാറുള്ള കാര്യം മാത്രം! വഴക്കുഉറപ്പായെന്ന് കരുതീ.പക്ഷേഏട്ടന്‍കുറേനേരംഎന്റെമുഖത്തുതന്നെനോക്കിയിരുന്നു.പിന്നീട് പറഞ്ഞൂ. എടീ നീ വല്ല കന്യാസ്ത്രീയോമറ്റോ ആകാനുള്ളവളാ,നിന്റെ കാര്യം പോക്കാ.
എന്റെകൂട്ടുകാരന്‍.ഡോ.ശശിമോഹനെക്കൊണ്ട് നിന്നെ കെട്ടിക്കാനാ എന്റെ പ്ലാന്‍ .പക്ഷേ അവനെ നീ വല്ല അനാഥമന്ദിരവും നടത്താന്‍ പ്രേരിപ്പിക്കും.പെണ്ണെ,ഇതൊക്കെയാ ലോകം.ഞങ്ങള്‍ ഡോക്ടര്‍ മാര്‍
എന്തൊക്കെയാ ഒരു ദിവസം കാണുന്നത്?ഇതെല്ലാം മനസ്സിലിട്ട് നീറ്റാതെ
മര്യാദയ്ക്ക് വായിക്ക്.ഇല്ലെങ്കില്‍ സുഖമായി പോയി ഉറങ്ങ്.
ഏട്ടന്‍ പിന്നെയും എന്തൊക്കെയോ ഉപദേശിച്ചു. നിന്നെ എല്ലാപേരും കൂടി സ്നേഹിച്ച് വഷളാക്കിയെന്നാ എനിയ്ക്ക് തോന്നുന്നത്.

മിണ്ടാതെ,പുതപ്പു വലിച്ച് മുഖം മറച്ച് ഉറക്കം നടിച്ചു.പാവം ഏട്ടന്‍
അടുക്കല്‍ വന്നിരുന്ന് പുതപ്പുമാറ്റി കവിളില്‍ ഒരുമ്മ തന്നു. പിന്നീട്
പറഞ്ഞു.ഏട്ടന്റെ പൊന്നനിയത്തിയല്ലേ.മോള്‍ ഉറങ്ങിക്കോളു.
എന്നാല്‍ തങ്ങളുടെ സംസാരം ശ്രദ്ധിച്ച അമ്മയോട് ഏട്ടന്‍ കാര്യങ്ങള്‍
പറഞ്ഞുകാണണം.
എന്നാലും ഏട്ടന്റെ കൂട്ടുകാരുടെ പൊട്ടിയ ചെരുപ്പുകളുംഷൂപോളിഷും എല്ലാം വീണ്ടും അയാള്‍ക്കുതന്നെകിട്ടീ.കോളേജ്കാലത്തിന്റെഅവസാന നാളുകളിലായിരുന്നു,ഒരു ദിവസം ഞാന്‍ അവളെ അവിടെവച്ച് കണ്ടത്.ഒരു കൊച്ചുപെണ്‍കുട്ടീ.അഞ്ചുവയസ്സ് പ്രായം വരും പാറിപ്പറന്ന തലമുടിയും അഴുക്കുപുരണ്ട ഉടുപ്പും.കൈയ്യില്‍ ഒരു കപ്പ്ചായയുമായീ.
എന്നെക്കണ്ട് അയാള്‍ ചിരിച്ചു.അന്ന് അയാള്‍ എനിയ്ക്കും കൂടി ചായ
കൊണ്ടുവരുവാന്‍ ആപെണ്‍കുട്ടിയോട് പറഞ്ഞൂ. വഴിവക്കില്‍ നിന്ന് ചായ കുടിക്കാനുള്ള മടിയും,ആപെണ്‍കുട്ടിയുടെ ശരീരത്തിലെ അഴുക്കുംകണ്ട്ഞാന്‍പറഞ്ഞൂ.അയ്യോ,വേണ്ടാ.ഞാനിപ്പോള്‍കഴിച്ചതേയുള്ളൂ.
തങ്കച്ചാമീ(അയാളുടെ പേര് അതായിരുന്നുവെന്ന് ആയിടയ്ക്കാണ് ഞാന്‍
അറിഞ്ഞത്)ചിരിച്ചു.ഞാന്‍ തെരക്കീ..ആകുട്ടി ആരാ,മകളുടെ മകളോ?

യ്യേ....അല്ലാമ്മാ.. അതു അന്തപ്പക്കം പിച്ചതെണ്ടാന്‍ വന്ന ഒരുത്തീടെ
മോളാ,ഇപ്പം എന്നൂടെയാ.ഒരു തഹായം.എനിയ്ക്കൊന്നുംമനസ്സിലായില്ല
എന്നാല്‍ മനസ്സിലാവുകയും ചെയ്തു.അവള്‍ ഏതോ ഭിക്ഷക്കാരിയുടെ
മകളാ.ഇപ്പോള്‍ തങ്കച്ചാമിയുടെകൂടെ നില്‍ക്കുന്നുവെന്നായിരിക്കാം.


തുടരും.....

Friday, January 22, 2010

തങ്കച്ചാമീ-------കഥ



ഒരുതുള്ളിക്കണ്ണുനീര്‍എന്റെകണ്ണില്‍നിന്നുംഅടര്‍ന്നുവീഴാന്‍വിതുമ്പിനിന്നു.
കണ്ണുകളടയ്ക്കാതെ ഞാന്‍ ആകണ്ണുനീര്‍ വറ്റിച്ചുകളയാന്‍ വൃഥാശ്രമം
നടത്തീ.എന്നാല്‍ എന്നെ പരാജയപ്പെടുത്തിക്കൊണ്ട് ആ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു.
മേരി..,അതാണവളുടെ പേര്.പഴകിയഫ്രോക്കുമിട്ട്,പറന്നതലമുടിയു
മായീ നില്‍ക്കുന്ന അവളുടെ മുഖത്തു നോക്കാന്‍ പോലും ശക്തിയില്ലാതെകൂടി നിന്നവര്‍ഓരോരുത്തരായീസ്ഥലംവിട്ടുകൊണ്ടിരുന്നു.

നാലും കൂടിയ മുക്കില്‍ ചെരുപ്പുനന്നാക്കുന്ന ആവൃദ്ധനെഎല്ലാ
പേര്‍ക്കും അറിയാം.കറുത്തിരുണ്ട നിറവും ചുമന്ന വട്ടക്കണ്ണു
കളുമുള്ള അയാളെ ആദ്യമൊക്കെ ഞാനുംഭയന്നിരുന്നു.പക്ഷേ
പേടി പരിചയത്തിനു വഴി മാറിയത് യാദൃശ്ചികമായായിരുന്നു.
അന്ന്,
കോളേജില്‍ നിന്നും വരുന്നവഴി പാളയം പള്ളിയുടെ മുന്നില്‍ വച്ച്
ആണ് അയാളെ ആദ്യമായിക്കാണുന്നത്.പൊട്ടിയ ചെരുപ്പുംകൈയ്യില്‍
പിടിച്ച് നടന്നുതുടങ്ങിയിട്ട് സമയം കുറെ ആയീ.വിലകൂടിയ ചെരുപ്പ്
കളയാന്‍ മനസ്സു വന്നില്ല.എന്തുംവരട്ടെ എന്നുകരുതി ആ മനുഷ്യന്റെ
മുന്നില്‍ നിന്നു.

മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന ചെരിപ്പിന്‍കൂമ്പാരം.മുഷിഞ്ഞവേഷം.
ചെമ്പന്‍ മുടി.മുറുക്കിച്ചുമപ്പിച്ച ചുണ്ടുകള്‍.അയാള്‍ തലചരിച്ച് എന്നെ ഒന്നുനോക്കി.ആനോട്ടത്തില്‍എന്റെസകലധൈര്യവുംചോര്‍ന്നൊലിച്ചു
പോയപോലെ.ഞാന്‍ പൊട്ടിയ ചെരിപ്പ് മുന്നില്‍ വച്ച് പേടിയോടെ ആംഗ്യഭാഷയില്‍ കാര്യം പറഞ്ഞു.വെപ്രാളത്തില്‍ കൈയ്യിലിരുന്ന പുസ്തകവും താഴെ വീണു.മെല്ലെ ആ നോട്ടം പുസ്ത കത്തിലുംപിന്നെ ചെരുപ്പിലും.അയാള്‍ പുസ്തകം എടുത്ത്കൈയ്യില്‍തന്നു.മുഖത്തുനോക്കി നല്ലപോലെ ഒന്നു ചിരിച്ചു.ആശ്വാസത്തിന്റെ പുഞ്ചിരി. ഞാനും ചിരിച്ചുകാട്ടി.എങ്കിലും ആളധികമില്ലാത്ത സമയം ആയതിനാല്‍എന്റെ ഉള്ളില്‍ ഒരു പേടി ഞാനറിയതെ വന്നുകൊണ്ടേ ഇരുന്നു.ഒരു പ്രീഡിഗ്രിക്കാരിയുടെ മനസ്സ് അന്ന് അതില്‍ക്കൂടുതല്‍ കരുത്ത് ഉള്ളതായിരുന്നില്ല.കുനിഞ്ഞ് ചെരുപ്പില്‍ത്തന്നെ നോക്കിനിന്നു.


യാന്ത്രികമായീ ചലിക്കുന്ന യന്തത്തെപ്പോലെ അയാള്‍ വളരെ വേഗം
ചെരുപ്പ് നന്നാക്കിത്തന്നു. കൂലികൊടുത്ത് തിരിയുമ്പോള്‍ അയാള്‍
വീണ്ടും ചിരിച്ചു.ചെല്ലാ..മെല്ലെപ്പോ....വണ്ടിപാത്ത് പോ...

എനിയ്ക്ക് പെട്ടെന്ന് പിടികിട്ടിയില്ലാ എന്നാലും മനസ്സിലായീ സൂക്ഷി
ച്ചുനടക്കാനാ പറഞ്ഞത് എന്ന്.തലയാട്ടി ഞാന്‍ നടന്നു. ബസ്സ് സ്റ്റാന്‍ഡില്‍
എത്തുവോളവും ഞാന്‍ അയാളുടെ കൈവിരുത് മനസ്സില്‍ കണ്ടുകൊണ്ടേയിരുന്നു.എത്ര സുന്ദരമാണ് ആ കൈകളുടെ കഴിവ്.

പിന്നെ പലതവണ ഞാന്‍ അയാളെക്കണ്ടു.ചെരുപ്പ് നന്നാക്കാനില്ലെങ്കിലും ആ വഴിപോകുമ്പോളെല്ലാം ഒരുനിമിഷം അയാളുടെ മുന്നില്‍ നിന്നു.
എത്ര ജോലിത്തിരക്കാണെങ്കിലും എന്നോട് കുശലം പറയാന്‍ അയാളും ആഗ്രഹിച്ചിരുന്നപോലെ! കോളെജ് അവധികഴിഞ്ഞ് വീണ്ടുമൊരു ദിവസം ഞാന്‍ പബ്ലിക്ക് ലൈബ്രറിയില്‍ നിന്നും പുസ്തകവുമായീ
അയാളെക്കാണാനായിമാത്രം നടന്നു...അകലെവച്ചേ എന്നെക്കണ്ട അയാള്‍ കൈവീശിക്കാണിച്ച് എന്നെ അടുത്തോട്ട് വിളിച്ചു.ഞാന്‍ വേഗം അടുത്ത് ചെന്നു.എന്നമ്മാ?നീ..... അയാള്‍ എന്തൊക്കെയോ തമിഴില്‍ പറയുന്നുണ്ടാ യിരുന്നു.എന്തായാലും അയാള്‍ എന്നെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചുതുടങ്ങിയിരുന്നു. പാവം!


തുടരും.....

Thursday, January 21, 2010

മുഖങ്ങള്‍------കഥ



ചേരിയിലെ കുടിലുകളില്‍ വളരെ നേരത്തെതന്നെ സൂര്യനുദിച്ചു. കലപില ശബ്ദത്തോടെ പറവകള്‍ക്കൊപ്പം മനുഷ്യരും പ്രഭാതത്തിനെ വരവേറ്റു. നാടുനീളേ പാറിനടക്കാന്‍ സമയമായതുപോലെ. റെയില്‍ വേസ്റ്റേഷന്റെ പരിസരം ശബ്ദമുഖരിതമായീ. രാവിലെയുള്ള വണ്ടിയ്ക്ക്
കയറിപ്പറ്റിയാല്‍, പൊലീസിന്റെ കൈയ്യില്പെടാതിരുന്നാല്‍ കൊല്ലത്തോ
കോട്ടയത്തോ ഇറങ്ങാം. പതിവുള്ളസ്ഥലങ്ങളിലെല്ലാം ചുറ്റി കൈനിറയെ
വല്ലതുമായീ മടങ്ങാം.

എച്ചിലിലകള്‍ക്ക് കടിപിടികൂടുന്ന പട്ടികള്‍, ഇലകൊത്തിപ്പറിക്കുന്ന കാക്ക
കള്‍.
രാത്രി, തണുപ്പില്‍ നിന്നും രക്ഷനേടാനുള്ള പുതപ്പും,പകല്‍ ശരീരം മറയ്ക്കാനുള്ള വസ്ത്രവും, കുട്ടിയ്ക്കു അത്യാവശ്യത്തിനു തൊട്ടിലാക്കാനുമുള്ള ഏകവസ്ത്രം എടുത്ത് ഉടുക്കുമ്പോള്‍ മീനാക്ഷി
പിറുപിറുത്തുകൊണ്ടിരുന്നു. തൊട്ടപ്പുറത്ത് ഓരോ പൊറുതിയിലും
കലപിലശബ്ദം. മീനാക്ഷി ചേരിമറ മാറ്റി പുറത്തേയ്ക്ക് നോക്കീ.
വെളിച്ചം വന്നുതുടങ്ങുന്നേയുള്ളൂ.

അപ്പുറം ചാത്താപ്പിള്ളയ്ക്കും,കുഞ്ചിയ്ക്കും കൂടി ദിവസവും പത്തിരു
പതുരൂപകിട്ടും. അതിനപ്പുറം അപ്പിക്കുഞ്ഞിനും കെട്ടിയവള്‍ക്കും അന്‍പതുരൂപയോളം കിട്ടും.അതിനപ്പുറം “ടാന്‍സുകാരി തങ്കിയ്ക്കു”
കൈനിറയെയും. വൈകിട്ട് മടിക്കുത്തില്‍ നിന്നും കാശെടുത്ത്കുടയുന്നത്
കണ്ട് അതിശയിച്ചുപോകും.വൈകുന്നേരം അവളുടെ ഉടപ്പിറന്നോന്റെ
കൈയ്യില്‍ നിന്നും പൊതിരെ തല്ലുകിട്ടുന്നതൊഴിച്ചാല്‍ തങ്കി പാക്യവതി
തന്നെ.
“ടാന്‍സിനാണെന്നും പറഞ്ഞ് ടൌണിലെ“ സാറന്മാരെത്തേടി പോകുന്ന
തങ്കി രണ്ടാഴ്ച്ചയായീ കെടപ്പാണ്.അല്ലെങ്കില്‍ മനസ്സാക്ഷി ഉള്ളോളാ.
രണ്ടുരൂപ ചോദിച്ചാല്‍ തരുന്നോളാ.

അപ്പുറത്തു “നൊണ്ടിപ്പപ്പന്റെ“ ഗാനമേളതുടങ്ങീ.റിഹേഴ്സലാണ്.
വണ്ടി ഉടനെ പുറപ്പെടുമെന്ന് ഉറപ്പായീ. ചേരിയിലെ സമയം എന്നും
പപ്പന്‍ചേട്ടന്റെ കൈകളില്‍ കൃത്യമാ.ഇപ്പംവണ്ടിവരും .വല്ലവിധേനയും കയറിപ്പറ്റണം.അല്ലെങ്കില്‍ ഇന്നും പട്ടിണി.

മീനാക്ഷി മുഖംകഴുകീ,തലമുടിയില്‍വെള്ളം തൊട്ടുചീകിയൊതുക്കീ.
മുഖത്ത് വിളക്കെണ്ണതൊട്ടുതേച്ച് ബാക്കി,കൈകളിലും തേച്ചുപിടിപ്പിച്ചു.
ആകെയുള്ള ഏഴുമക്കളില്‍ കൂടെയുള്ള രണ്ടിനെയും നേരെകിടത്തീ,
വയറിനു വേണ്ടിനാടുവിട്ട മക്കളെ ഒരു നിമിഷം ഓര്‍ത്തു.സമാധാനിച്ചു
പൊയ്ക്കോട്ടെ,എവിടെയെങ്കിലുംതെണ്ടാതെകിടന്നോട്ടെ.ചാകാതെകെടക്കണെ തമ്പുരാനേ...മീനാക്ഷി മനമുരുകീ അന്നും മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.മറനീക്കീ പുറത്തുകടക്കാന്‍ നേരം അപ്പുറത്തു ഞെരക്കം.

മീനാച്ചിയേ....
ഓ..തൊടങ്ങീ..നാശം.ഉറക്കെ പിരാകിക്കൊണ്ട് മീനാക്ഷി അകത്തുകടന്നു
അകത്തെ തറയില്‍ കിടക്കുന്ന അയ്യാവു,എണീക്കാനുള്ള ശ്രമത്തിലാണ്.
ഒന്നു മിണ്ടാണ്ടെ കെട.വണ്ടിയിപ്പം വരും.ഞാന്‍ പോയേച്ച് വരട്ടെ.
പഴങ്കഞ്ഞിവെള്ളം ചട്ടിയിലെടുത്ത് മുന്നില്‍കൊണ്ട് വയ്ക്കുമ്പോള്‍
വിരലുകള്‍ നഷ്ടപ്പെട്ട കൈയ്കൊണ്ട് അയ്യാവു,കഞ്ഞിവെള്ളത്തില്‍
പരതുകയായിരുന്നു.ചോറ് തപ്പുന്ന അയ്യാവുവിനെക്കണ്ട് മീനാക്ഷിയ്ക്ക്
ദേഷ്യവും സങ്കടവും വന്നു.ദേഷ്യത്തോടെ ചട്ടിപിടിച്ചുവാങ്ങി വെള്ളം
വായില്‍ ഒഴിച്ചുകൊടുക്കുമ്പോള്‍,അയ്യാവു മീനാക്ഷിയുടെ മുഖത്ത്
ആഞ്ഞുതുപ്പീ.ഞെട്ടിമാറുമ്പോള്‍ മീനാക്ഷിയുടെ തലചെറ്റയുടെ തൂണില്‍
തട്ടി,കൈയ്യില്‍നിന്നും ചട്ടിതെറിച്ചുവീണു.

ഫാ..കാല്‍ക്കാശിനുപോക്കില്ലെങ്കിലും ചവിട്ടും അടിയും.
അവിടെക്കിടക്ക്. കുഷ്ഠം വന്നിട്ടും ഞാന്‍ നോക്കിയിട്ടാ,നന്ദികെട്ട മനുഷ്യന്‍.മീനാക്ഷി എഴുന്നേറ്റു.

ഓലമറനീക്കി കൈയ്യില്‍ സഞ്ചിയുമെടുത്ത് മീനാക്ഷി ഓടിയിറങ്ങീ.
അകലെ പ്ലാറ്റ്ഫോമില്‍ വണ്ടിയുടെമുഴക്കം കേട്ടുതുടങ്ങിയിരുന്നു
അപ്പോള്‍വിരലുകള്‍ നഷ്ടപ്പെട്ട കൈ ആഞ്ഞുവീശി മീനാച്ചിയെ അടിക്കാന്‍ അയ്യാവു പാടുപെടുകയായിരുന്നു.


ശ്രീദേവിനായര്‍

Wednesday, January 20, 2010

സുമന്‍------കഥ


ചെറുപ്പത്തിന്റെ കണ്ണുകളിലെന്നും നക്ഷത്രത്തിളക്കം.യുവതികളുടെ കണ്ണുകളില്‍ കാണാത്ത പലതും സുമന്‍ ദേവിയേടത്തിയുടെ കണ്ണുകളില്‍
കണ്ടു.പ്രായംകൊണ്ട് മൂത്തദേവിയേടത്തി സുമന്റെആരായിരുന്നുവെന്ന്
അറിയാന്‍ രാവും പകലും കണക്കുകൂട്ടാന്‍ അവന്‍ തയ്യാറില്ലായിരുന്നു.
കണക്കില്ലാത്ത ചിന്തകളും,പ്രണയം മൂത്ത രാവുകളും അവനെ വിറളി
പിടിപ്പിച്ചിരുന്നുമില്ല.ചേച്ചിയുടെ പ്രായം,അമ്മയുടെ കരുതല്‍,കൂട്ടുകാരി
യുടെ തമാശ,ഒറ്റപ്പെടലില്‍ ഒരു കൂട്ട്.ഇതെല്ലാമായിരുന്നില്ലേസുമന് ദേവിയേടത്തീ.

നളിനിയേടത്തിയുടെ കൂടെ സ്കൂളില്‍ പോകുമ്പോള്‍ തുടങ്ങിയതാണ്
സുമന് ദേവിയേടത്തിയോട് ആരാധന.തിളക്കമുള്ളകണ്ണുകളും,ചിരിക്കുന്ന
ചുണ്ടുകളും ,പൂപോലെയുള്ള മുഖവും. മുട്ടറ്റം തലമുടി നിവര്‍ത്തിയിട്ട്
തുളസിക്കതിരും ചൂടിദേവിയേടത്തിനില്‍ക്കുന്നതുകണ്ട് സുമന്‍ കാവിലെദേവിയെ ഓര്‍ത്തുനോക്കീ.ഒന്നുപോലെ!മനസ്സില്‍ മറ്റൊരു ദേവി
യായിഅന്നുമുതല്‍ദേവിയേടത്തി.പട്ടുപാവാടത്തുമ്പുപിടിച്ച്,വരമ്പില്‍ക്കൂടി നടന്നുപോകുന്ന ദേവിയേടത്തിയുടെഇളകിയാടുന്നഅരക്കെട്ടുംതലമുടിയും ശ്രദ്ധിച്ചുതുടങ്ങിയത്കൌമാരംപിന്നിട്ടകാലത്തായിരുന്നു.ഒപ്പംനടക്കാന്‍കൊതിച്ചെങ്കിലും
മടിതോന്നിത്തുടങ്ങിയകാലത്ത്,ഒരു ദിവസംനളിനിയേടത്തിയുടെ വിവാഹശേഷം ഒറ്റപ്പെട്ട ദേവിയേടത്തിയോട് പരുങ്ങിപ്പരുങ്ങീയാണെങ്കി
ലും ചോദിച്ചു,ദേവിയേടത്തിയെന്താ കല്യാണം കഴിക്കാത്തെ?
ചുമന്നുതുടുത്ത മുഖം മറച്ചുദേവിയേടത്തിമെല്ലെച്ചിരിച്ചു,പിന്നെപ്പറഞ്ഞു
എടാകുട്ടാ,നീ ആളുകേമനാണല്ലോ?നീ എന്നെക്കെട്ടിക്കോ...
കുലുങ്ങിച്ചിരിച്ചദേവിയേടത്തിയെ കെട്ടിപ്പുണരാന്‍ ആശിച്ച ആനിമിഷം!
സുമന്‍ ആദ്യമായീ....ചിന്താകുലനായീ.
കടിഞ്ഞാണില്ലാത്ത വാക്കുകളെദേവിയേടത്തിയും പഴിച്ചുകാണണം.
എങ്കിലും അന്നത്തെ മറുപടി ഓര്‍ത്തു അവന്‍ ചിരിച്ചു.
ഞാന്‍ വലുതാവട്ടെ ദേവിയേടത്തിയെ ആര്‍ക്കും കൊടുക്കില്ലാ.
തമാശപറഞ്ഞുചിരിച്ച ദേവിയേടത്തിയുടെ കണ്ണുകള്‍ ഇന്നും കണ്മുന്നില്‍.

ബംഗ്ലാവിനുള്ളിലെഒറ്റപ്പെടലുകളില്‍ കൂട്ടുചെന്നിരുന്ന ദിവസങ്ങളില്‍
ദേവിയേടത്തിയെ വീണ്ടുംവീണ്ടും മനസ്സില്‍ പ്രതിഷ്ഠിക്കാന്‍പിന്നെ
അമാന്തിച്ചില്ല.യുവാവിന്റെ കുസൃതികളിലും,മെയ്‌വഴക്കത്തിലും
തന്നെനോക്കിയിരുന്ന ദേവിയേടത്തിയുടെ ഉള്ളില്‍ താന്‍ ആരായിരുന്നു?
കുട്ടന്‍ എന്ന അനുജന്‍?അറിയില്ല.
ജാതകദോഷത്തിന്റെ മറവില്‍ ,വിധിയുടെ വിളയാട്ടം പോലെ അവ
സാന വിവാഹവും മുടങ്ങിയ അന്ന്സന്ധ്യയ്ക്ക് പൂജാമുറിയില്‍നിന്നും
ദേവിയേടത്തിയുടെ തളര്‍ന്നുവീണശരീരംതാങ്ങിയെടുത്ത് പുറത്തേയ്ക്ക്
ഓടുമ്പോള്‍..ഒരിക്കലും കരുതിയിരുന്നില്ല,താന്‍ ഇങ്ങനെഒരു ജീവിതം.

ചാരുകസേരയില്‍ ചാഞ്ഞിരിക്കുന്ന ലാഘവത്തോടെപാറപ്പുറത്ത് കിടന്ന്
സുമന്‍ അങ്ങകലെ മലയടിവാരം നോക്കി.മനോഹരമായ പ്രകൃതീ..
കൈ തലയ്ക്ക് കീഴെവച്ച് മാനത്തുനോക്കിക്കിടന്നു.അവിടെയും സന്ധ്യ
യുടെ സൌന്ദര്യം.തന്റെ മനസ്സ് ആനന്ദത്താല്‍ മതിമറന്നതുപോലെ.
ഓര്‍മ്മകള്‍ ഓരോന്നായ്ചുരുള്‍ നിവരുന്നൂ..
വൃശ്ചികമാസരാവില്‍ തണുത്തകാറ്റിന്റെ തലോടലില്‍ എത്രനേരംവേണ
മെങ്കിലുമിരിക്കാം.ഒറ്റയ്ക്കിരുന്നുസ്വപ്നംകാണാമെന്നും തമാശപറഞ്ഞു
ചിരിക്കാമെന്നും അറിഞ്ഞത്,ഓര്‍മ്മത്തുരുത്തില്‍ അവശേഷിച്ചഓര്‍മ്മക
ളിലൂടെത്തന്നെയായിരുന്നില്ലേ?ഓര്‍മ്മകളില്‍ എന്നും അവശേഷിച്ചൊരു
മുഖം അതുജീവിതത്തില്‍ ഒന്നുമാത്രം.അതു അന്ന് ആശുപത്രിക്കിടക്കയി
ല്‍നിന്നുംജീവനോടെ തിരിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞ തന്റെദേവയേട
ത്തിയെന്നദേവനന്ദമാത്രം.തീരുമാനം അതു ജീവിതത്തില്‍ മാറ്റാതിരിക്കാ
ന്‍ കഴിയുക പുരുഷലക്ഷണമാണെന്ന് കരുതാനും പ്രയാസമില്ല.
ദേവനന്ദ തന്റെ ആരായിരുന്നു?ആരുമല്ലാത്ത ഒരു സ്ത്രീയോട് തോന്നേ
ണ്ട വികാരം ഇതായിരുന്നില്ലല്ലോ?ചോദ്യങ്ങള്‍ മനസ്സിനകത്തുംപുറത്തും
ഇരുള്‍ വ്യാപിപ്പിച്ചുകടന്നുപോയേക്കാം എന്നാല്‍ ഹൃദയത്തിന്റെ ആഴങ്ങളില്‍ തൊട്ടുണര്‍ത്തുന്ന ചിന്തകള്‍ നല്‍കീ ജന്മജന്മാന്തരമായ പുണ്യമായീ തന്നെ തൊട്ടുണര്‍ത്തുന്ന വികാരം.ഒരിക്കലും ഉപേക്ഷിക്കാന്‍
കഴിയാത്ത ബന്ധതീവ്രത.അതു നിര്‍വ്വചിക്കാന്‍ പ്രയാസം.എന്നാല്‍ ദേവ
നന്ദയില്ലാത്ത തന്റെ ചിന്തകള്‍ക്ക് പൂര്‍ണ്ണതയുണ്ടോ?

സുമന്‍ കണ്ണുകള്‍ വീണ്ടുമടച്ചു.
കണ്ണുകളടച്ചു സുഖം പ്രാപിച്ച രാവുകളുടെ ഓര്‍മ്മകളും,ദേവയുടെ
കൈകളാല്‍ മറയ്ക്കപ്പെട്ട തന്റെ കണ്ണുകളുടെഓര്‍മ്മയും ..ഓര്‍ത്തു
വീണ്ടും ചിരിച്ചു.ദേവയുടെ പനിനീര്‍ ഗന്ധം അലിഞ്ഞുചേര്‍ന്ന മാറിനെ
പാറയില്‍ ചേര്‍ത്ത് സുമന്‍ കിടന്നു.
മലഞ്ചരുവിലെ സന്ധ്യയ്ക്ക് പതിവിലും ഭംഗി.സിന്ദൂരവര്‍ണ്ണം വാരി
വിതറിയആകാശം.നോക്കുന്നിടത്തെല്ലാംസൌന്ദര്യം.നോക്കിലുംവാക്കിലും
തേന്‍ തൂവിയ തന്റെ ദേവ കരയുന്നോ,ചിരിക്കുന്നോയെന്നറിയാതെ
സുമന്‍ പാറമേല്‍ കവിള്‍ ചേര്‍ത്തുവച്ചു ചിരിച്ചൂ,കരഞ്ഞൂ.

വേര്‍പിരിയാനാവാതെ ദേവയെന്ന ശില സുമനെ ചേര്‍ത്തണച്ചു.
ആ നിര്‍വ്വികാരതയില്‍ രതിഭാവം തേടി സുമന്‍ അലയുകയായിരുന്നു.




ശ്രീദേവിനായര്‍

ഒളിച്ചുകളി----കഥ






സമയം കിട്ടിയാല്‍ പ്രണയിക്കാം.ഇല്ലെങ്കില്‍ വേണ്ട. സമയവും പ്രണയവുംജീവിതത്തിന്റെപ്രധാനഘടകങ്ങള്‍അല്ലയെന്നുതോന്നിത്തുടങ്ങി
യത്അടുത്ത കാലത്താണ്.ആവശ്യക്കാരന് ഔചിത്യമില്ലയെന്നപഴയവാക്ക്
തീര്‍ത്തും വാസ്തവമാകുന്നത് നാം ആവശ്യക്കാരാവുമ്പോളാണ്.നാന്‍സി
മൊബൈല്‍ ഫോണ്‍ വീണ്ടുംവീണ്ടുമെടുത്ത് പരിശോധിച്ചുകൊണ്ടിരുന്നു.
മിസ്സ്ഡ് കോള്‍സ്?
ഇല്ല .ഒന്നും വന്നിട്ടില്ല.
സംശയം രോഗബാധിതയാക്കിയേക്കാവുന്ന തന്റെ മനസ്സൊരു നിമിഷം
സശയങ്ങളെക്കൊണ്ടു നിറഞ്ഞുവീര്‍പ്പുമുട്ടീ.
എന്താ,ഇങ്ങനെ?
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായീ ഇടവേളകളില്ലാതെ ചിലച്ചുകൊണ്ടിരുന്ന
തന്റെ മൊബൈല്‍ ഫോണ്‍,മിസ്സ്ഡ്കോളുകളെക്കൊണ്ടുഞെട്ടിയുംമെസ്സേജ് കൊണ്ടുതളര്‍ന്നും,പരുവംതെറ്റിയനിലയിലായിരുന്നല്ലോ?മിസ്സ്ഡ്കോള്‍
ജീവിതത്തിന്റെ ഹൃദയസ്പന്ദനം തന്നെയായിരുന്നല്ലോ?

നീ,ഒന്നെഴുതുപെണ്ണേ..നിന്റെപേനത്തുമ്പിലെന്നെയും,എന്റെസ്നേഹത്തെയും നിരത്തിവയ്ക്കൂ.നടന്നതും നടക്കാനുള്ളതും വരച്ചുവയ്ക്കൂ.
അതൊക്കെത്തന്നെ ധാരാളം ഒരു നല്ല നോവല്‍ റെഡി.നെഞ്ചോട് ചേര്‍ന്നിരുന്ന് സണ്ണി അതുപറയുമ്പോള്‍അവള്‍ ആവേശത്തോടെ അവനെ
കെട്ടിപ്പുണര്‍ന്നു.
പ്രണയമോ.അതെത്രവേണമെങ്കിലും എഴുതാം കാരണം നീതന്നെയാണ്
എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചത്.വിരഹമാണെങ്കില്‍ അതിലപ്പുറവും.
എന്തെന്നാല്‍ വിരഹത്തിന്റെകൊടുമുടിയില്‍എന്നെപ്രതിഷ്ഠിച്ചിരുന്നതും
നീതന്നെയാണല്ലോ?കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലും അലഞ്ഞു നടന്ന
വിരഹം എന്റെ പേനത്തുമ്പില്‍ ഒഴുകിയെത്തും തീര്‍ച്ചയായും.
അവന്റെ ചുംബനത്തില്‍ മിഴികൂമ്പിയ കണ്ണുകളുടെവികാരം മാറും മുന്‍പു അവള്‍ അത്രയും കൂടിപ്പറഞ്ഞു തീര്‍ത്തു.പരാജയം, അതാണ്
ഞാന്‍ എഴുതാന്‍ പോകുന്നത്..നീ എന്നിലേല്‍പ്പിക്കുന്ന വികാരം അതായിരിക്കുമെന്ന് ഞാന്‍ എന്നേമനസ്സിലാക്കിയിരിക്കുന്നൂ!

നാന്‍സി,കടല്‍ക്കരയില്‍ആളൊഴിഞ്ഞൊരിടത്ത്,കടലിനെനോക്കിയിരുന്നു.ഓര്‍മ്മകള്‍ തിരമാലകളെപ്പോലെ...ഒന്നു അണയുമ്പോള്‍
ഒന്ന് അകലുന്നു.ഒരിക്കലും അടങ്ങാത്ത തിരപോലെ ചിന്തകളും.
പുതുവര്‍ഷത്തിന്റെ ആഹ്ലാദം..എല്ലാ മനസ്സിലും.നഗരത്തിലെ പ്രധാന
ഹോട്ടലുകളിലെല്ലാം ഇന്ന് തിരക്കുതന്നെ.പുതുവത്സരപ്പുതുമയില്‍
മതിമയങ്ങുന്ന യുവത്വം.കാരണമുണ്ടാക്കി ലഹരി ആസ്വദിക്കുന്ന
യൌവ്വനം.എന്നാല്‍ ഇന്ന് തന്റെ മനസ്സില്‍ യൌവ്വനം വിട്ടൊഴിഞ്ഞ
ഏകാന്തത.വഞ്ചിക്കപ്പെടുന്നുവന്ന് ഇനിയുംമനസ്സിലാക്കാന്‍മനസ്സ് വിസമ്മതിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഒപ്പമുണ്ടായിരുന്ന
കൂട്ടുകാരന്‍, തന്റെലഹരിയില്‍ മയങ്ങിയെന്ന്അവകാശപ്പെട്ടിരുന്നവന്‍
ഇന്ന് അറിയാതെ അകലുമ്പോള്‍ ,ആദ്യമായി അവള്‍ ആദര്‍ശം
പറഞ്ഞിരുന്ന തന്റെ വാക്കുകളെസ്വയം പഴിച്ചു.വേര്‍പെടാവാനാ
തെ ഒന്ന് ചേര്‍ന്നിരുന്ന നിമിഷങ്ങളില്‍,കഴുത്തിലണിയാന്‍ വിശ്വാസ
ത്തിന്റെ മിന്നുമാല..മതിയെന്ന് വാദിച്ചിരുന്ന തങ്ങളുടെവിശ്വാസം
അകലെയെങ്ങോ ഒരു പുതുമണവാട്ടിയുടെ വേഷത്തില്‍ തന്നെനോക്കി
പരിഹസിക്കുന്നത്നാന്‍സി കണ്ടു.



അരുതാത്ത ചിന്തകളെ വഴിതിരിച്ചു വിടണമെന്ന് തനിയ്ക്കു പറഞ്ഞു
തന്നതാര്?എത്ര ചിന്തിച്ചിട്ടും ഓര്‍മ്മകിട്ടുന്നില്ല.
ഒന്നുറപ്പ്;യൌവ്വനക്കളരിയിലെ..അറിവ് അല്ല.
ബാല്യത്തിന്റെഒളിച്ചുകളിയില്‍പിടിതരാതെഒളിഞ്ഞിരിക്കുന്നചങ്ങാതിയെ
കാണാതെ മനസ്സ് അസ്വസ്ഥമാകുമ്പോള്‍,കുഞ്ഞുമനസ്സിന്റെ നോവ്
മാറ്റാന്‍ മുത്തശ്ശിപറഞ്ഞുതന്ന കാര്യങ്ങള്‍ ഓര്‍മ്മവന്നു.
ശരിയാണ്.മനപ്പൂര്‍വ്വം ഒളിഞ്ഞിരിക്കുന്ന സ്നേഹിതനെ,മറന്നേയ്ക്കുക!
അവന്‍ കണ്ണടച്ചു ഇരുളിനെ സ്നേഹിക്കട്ടെ.




ശ്രീദേവിനായര്‍


Sunday, January 17, 2010

ഇടവേളകള്‍- ( കഥ)




വൈകുന്നേരത്തെഇടവേളകള്‍ദാമുവിനുസൊറപറയാന്‍വേണ്ടിമാത്രമുള്ളതായിരുന്നു. അടുത്തിരിക്കുന്നപത്മയോടുംഅകലെയിരിക്കുന്നമല്ലികയോടുംകണ്ണുംകൈയ്യുംകാട്ടികിന്നാരം പറയുമ്പോഴെല്ലാംമനസ്സില്‍പൂത്തിരികത്തിച്ചചിരിയുമായിഭാര്യവീട്ടില്‍ത്തന്നെയുണ്ടായിരുന്നു.
ശമ്പളം വാങ്ങി എണ്ണിത്തിട്ടപ്പെടുത്തീകൃത്യമായീ പഴ്സില്‍വയ്ക്കുമ്പോഴുമപ്പുറത്തെസെക്ക്ഷനിലെ
മാലതിയെ നോക്കി ചുണ്ടുനനച്ച്, കണ്ണിറുക്കി ഒപ്പംനടക്കാന്‍ശ്രമിച്ചുകൊണ്ടിരുന്നു. ഹാന്‍ഡ്ബാഗുംതൂക്കിവെപ്രാളത്തില്‍വീടണ
യാന്‍ തുടങ്ങുന്നറ്റൈപ്പിസ്റ്റ്ശാന്തയെതൊട്ടുരുമ്മി
ബസ്സില്‍കയറുമ്പോഴും,ദാമുവിന്റെമനസ്സ്അട
ഞ്ഞുകിടക്കുന്നകിടക്കമുറിയിലും,അതില്‍ താന്‍ ഇന്നലെവാങ്ങിക്കൊടുത്തചുരിദാറുമിട്ട്പെര്‍ഫ്യൂം പൂശിനില്‍ക്കുന്നസ്വന്തംഭാര്യയിലുംമാത്രമായിരുന്നു.

ഓടുന്ന ബസ്സില്‍നിരനിരയായിപെണ്ണുങ്ങള്‍.
ലേഡീസ് ഒണ്‍ലിയെന്ന ബോറ്ഡ്ഇല്ലയെങ്കി
ലുംബസ്സ്നിറയെപെണ്ണുങ്ങളാണ്.ദാമുവിനു
എന്നും പ്രിയപ്പെട്ട ഈ ബസ്സ്പുറപ്പെട്ടാല്‍
സിറ്റിയിലെ മൂന്നുവനിതാകോളേജിന്റെയും
മുന്നില്‍ നിര്‍ത്തിപെണ്‍കുട്ടികളെകയറ്റിയേ
പോകാറുള്ളൂ. കൃത്യമായിപ്പറഞ്ഞാല്‍വീട്ടി
ലെത്താന്‍ സാധാരണബസ്സിനേക്കാള്‍നാല്‍പ്പ
ത്തിയഞ്ചു മിനിട്ട് കൂടുതലെടുക്കും.
എന്നാലെന്താ?

യാത്ര പരമസുഖം.വാസനസോപ്പിന്റെയും പൌഡറിന്റെയുംമണം, പെര്‍ഫ്യൂമിന്റെ
സുഖം,പിന്നെപെണ്ണിന്റെമണം,പെണ്ണിനെ
ര്‍മ്മിപ്പിക്കുന്ന പലവിധംമണങ്ങള്‍.
എല്ലാം ആസ്വദിച്ച്പെണ്‍കൈകളില്‍
ബല ത്തിലും,മൃദുവായും തൊട്ട്
തലോടി ഉരുമ്മിയൊതുങ്ങീ,ശരീരത്തി
ന്റെ ഉണര്‍വ്വുകളെ സ്വയമുണര്‍ത്തി
നില്‍ക്കുന്ന ആ സുഖംആസ്വദിക്കുമ്പോ
ഴൊക്കെ ദാമു റ്റിക്കറ്റെടുക്കാന്‍
പ്യൂണ്‍ തങ്കമ്മയോട് കണ്ണുകൊണ്ട്
ആംഗ്യം കാട്ടുകയായിരുന്നു.
തലകുലുക്കിക്കൊണ്ടുള്ളതങ്കമ്മയുടെ
ഇളകി യാട്ടവും,പിന്നെലജ്ജാഭാവവും
കണ്ടു ആസ്വദിക്കു ന്നതിനൊപ്പംദാമു
കണ്ട്ക്റ്ററോട് വിളിച്ചു പറയുന്നുണ്ടാ
യിരുന്നു..രണ്ട് വട്ടിയൂര്‍ക്കാവ്...
ദാമുവേട്ടന്റെ റ്റിക്കറ്റ് കൈയ്യില്‍ക്കൊ
ടുത്ത് കൈയ്യിലമര്‍ത്തിതങ്കമ്മതൊട്ടടുത്ത്
ഭാര്യയുടെ സ്വാതന്ത്ര്യത്തോടെചേര്‍ന്നു
നിന്നു.പൊക്കം കുറവാണെങ്കിലും
തങ്കമ്മയ്ക്ക് വണ്ണം വളരെ ക്കൂടുതലാ
യിരുന്നു.മുഴുത്ത ശരീരഭാഗങ്ങള്‍
ബസ്സിന്റെ കുലുക്കത്തില്‍ദാമുവിനെ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു.

വട്ടിയൂര്‍ക്കാവ്,വട്ടിയൂര്‍ക്കാവ്..
കണ്ടക്റ്ററുടെനീട്ടിയുള്ളവിളിദാമു
വിനെ അനുഭൂതിയില്‍ നിന്നുമുണ
ര്‍ത്തീ. സ്ഥിരം കാഴ്ച്ചകണ്ടഡ്രൈവര്‍
ഒന്നു തിരിഞ്ഞുനോക്കി തലതിരിച്ചു
മിണ്ടാതിരുന്നു. പൊട്ടിച്ചിരികള്‍ക്കിട
യില്‍ പെണ്‍കുട്ടികള്‍ സഹയാത്രികനെ
കണ്ടതായി ഭാവിച്ചില്ല, സ്വയംഒതുങ്ങി
അവര്‍ ദാമുവിനു വഴി കൊടുത്തു.

തങ്കമ്മയെത്തള്ളിമാറ്റിബസ്സ്ഇറങ്ങു
മ്പോള്‍ ദാമുപുതിയൊരുമനുഷ്യനായീ
.പഴ്സ് വച്ചസ്ഥലത്തു തന്നെയുണ്ടോ
യെന്ന്തപ്പിനോക്കി. സ്വയംസമാധാനിച്ചു.
ശമ്പളം വാങ്ങിയ തുക ഭദ്രം.ഇനി
അതു ഭാര്യയുടെ കൈകളില്‍
തിലും ഭദ്രം. സുഖം കൊടുത്തതും,
വാങ്ങിയതും മിച്ചം. വണ്ടിക്കാശും
ലാഭം.എന്നത്തെയും പോലെ
ബേക്കറിനോക്കി നടക്കുമ്പോള്‍,
മനസ്സില്‍ മധുരം നുണയുന്ന
സ്വന്തം ഭാര്യയുടെ മുഖംമാത്രം
ഓര്‍ത്തുനോക്കി.

പക്ഷേ,ഈയിടയായീആരോഒരാള്‍
മനസ്സിന്റെ ഉള്ളിലിരുന്നു തന്നെ
പരിഹസിക്കുന്ന തുപോലെ ഒരു
തോന്നല്‍. ദാമു ആരും കേള്‍ക്കാതെ
,മെല്ലെപ്പറഞ്ഞു;
“മിണ്ടാതിരുന്നോളണം ഇല്ലെങ്കില്‍
നിന്നെയും ഞാന്‍ വിറ്റുകാശാക്കും.“



ശ്രീദേവിനായര്‍.