Monday, November 30, 2009

കാഴ്ച്ച--------കഥ




തുമ്പയും തുളസിയും കൂട്ടുകൂടി
നിന്നു ചിരിക്കുന്ന മുറ്റം,ചെമ്പകവും
പിച്ചിയും പൊട്ടിച്ചിരിച്ച നിലാവ്,
ചന്ദനഗന്ധമുള്ള തണുത്തകാറ്റ്, ഇതെല്ലാം
മനസ്സില്‍ ഓരോതരം വികാരങ്ങള്‍
ഓരോതവണയും നല്‍കിത്തിരിച്ചുപോയി.
എന്താണെന്നറിയാതെ എന്നും എപ്പോഴും
മനസ്സിനെ കുത്തിനോവിക്കുന്ന അനുഭവങ്ങള്‍
ഒരിക്കലും അവസാനിക്കാതെ എന്നും കൂടെ
ത്തന്നെയുണ്ടായിരുന്നു.

ദാവണി തെറുത്ത്പിടിച്ച്,മടചാടി വയല്‍
വരമ്പിലൂടെ അവള്‍ നടന്നു.അല്ല ഓടി.
നീണ്ടുഞാന്നുകിടക്കുന്ന തലമുടിആലോല
മാടിമുതുകുമറച്ച് നിതംബം മറച്ച് മുട്ടിനു
താഴെ ഉമ്മവച്ചുകൊണ്ടേയിരുന്നു.
മാറത്തടക്കിപ്പിടിച്ച പുസ്തകങ്ങളും ചോറ്റു
പാത്രവും നെഞ്ചിന്റെ മിടിപ്പിനെ അറിഞ്ഞു
കൊണ്ടേയിരുന്നു.മനസ്സ് അസ്വസ്ഥമായിരുന്നു.
ഇനിയും എത്ര പേരുടെ മുന്നില്‍?
എല്ലാ ആഴ്ച്ചയും പതിവുപോലെയുള്ള
പെണ്ണുകാണല്‍.
ഇരുപത്തിയാറാമത്തെ ആലോചന.
വിഷമം തോന്നി.സൌന്ദര്യം മാത്രമല്ല
പെണ്ണിനൊപ്പം എത്തുന്ന മറ്റുപലതും
എല്ലാപേരും മോഹിക്കുന്നുവെന്ന്
വളരെ വേഗം മനസ്സിലായീ.

കണ്ണീരിന്റെ ഉപ്പുനുണയാന്‍ ഇനിയും
എത്രയോപെണ്ണുകാണലുകള്‍വര്‍ഷങ്ങള്‍.
കാഴ്ച്ചയെസ്നേഹിച്ചു കാഴ്ച്ചക്കാരെ
വെറുത്ത് തുടങ്ങിയതപ്പോഴാണ്.
മനസ്സിനെ കാണാന്‍ കഴിയാത്ത ജീവിത
ങ്ങളെപാടെ നിരസിച്ചതും,വിവാഹ
ക്കമ്പോളത്തിലെ വില്‍പ്പനച്ചരക്കായി
സ്വയം മാറിയതുംജീവിതത്തിന്റെ ഓരോ
ഭാവങ്ങളായീ നിമിഷങ്ങളായീ,മറവിയെ
പ്പുതപ്പിച്ച് ഉറക്കികൊണ്ടിരുന്നു.
അങ്ങനെ ഇരുപത്തിയാറും വന്നു.
ആലോചനയില്‍ത്തന്നെ ഒരു അപാകത.
അപൂര്‍ണ്ണത.പൂര്‍ണ്ണതയിലേയ്ക്കുള്ള
അന്യേഷണത്തിനു തന്റെ പക്കല്‍
ഒന്നുംതന്നെയില്ലയെന്ന അറിവ്,കൌമാര
ത്തിന്റെ വിലപെട്ട കാഴ്ച്ചപ്പാടായി
അന്നേ മാറിയിരുന്നു.
വരന്‍,സുന്ദരന്‍
ഉദ്യോഗസ്ഥന്‍,ജീവിക്കാന്‍ അതിലേറെ
ധനവും.ഏക മകന്‍.
അച്ഛന്‍ അമ്മയോടും അമ്മ ഏട്ടനോടും
പിന്നെ എല്ലാപേരും എല്ലാപേരോടും
അടക്കം പറഞ്ഞു.അതിശയിച്ചു.
ജാനുവിന്റെ ഭാഗ്യം.ജാനകിമാത്രം ഒന്നും
അറിയാതെ നിന്നു.
ഇറയത്തു നിരന്നിരിക്കുന്ന ആളുകള്‍.
പെണ്ണുകാണല്‍ പതിവുപോലെ.
ചായക്കപ്പുമായീ മുന്നോട്ട്.
ഇപ്പോള്‍ നല്ല പരിചയം .ഉള്ളില്‍
ചിരി .ആരായാലെന്താ?എന്ന ഭാവം.
നീട്ടിയ കൈകളില്‍നിന്നും അച്ഛന്‍ കപ്പു
വാങ്ങിക്കൊടുത്തു.എല്ലാപേരും മാറി
നിന്നു.തനിച്ചായീ.നല്ലപോലെ നോക്കി
വെളുത്തിട്ടാ,പക്ഷേ അല്പം അഹങ്കാരം
തിരിഞ്ഞുപോലും നോക്കുന്നില്ല.
എന്തായാലും കസേരയില്‍പ്പിടിച്ച് നിന്നു.
ആരുമില്ലേ?
ഞെട്ടിത്തിരിഞ്ഞുനോക്കീ.
അയാള്‍; നീട്ടിയ കൈകളില്‍ ചായക്കപ്പ്.
പൊട്ടിച്ചിരിച്ചു.ഊം എന്താ?
കൈനീട്ടികപ്പുവാങ്ങുമ്പോള്‍ ചോദിച്ചു
ചിരികേട്ടിട്ടാകണം അയാള്‍ പറഞ്ഞു.
നല്ല ചിരി. അപ്പോള്‍ സുന്ദരിയാ അല്ലേ?
വീണ്ടും ചിരിച്ചു.
മനസ്സില്‍ കരുതി സുന്ദരനായതാ,കുഴപ്പം.
മറ്റുള്ളവരെ കുറ്റം.

മോളേ.
അച്ഛന്‍ കടന്നുവന്നു.
ഇതാ ഞാന്‍ അന്നുപറഞ്ഞ ആള്‍
മെല്ലെ പ്പറഞ്ഞു.
മനസ്സിലൊരു മിന്നലാട്ടം.
അപ്പോള്‍?

കറുത്തകണ്ണടയ്ക്കുള്ളിലെ കാഴ്ച്ച
ക്കാണാന്‍ കഴിയാതെ അവള്‍
വിതുമ്പി. സംസാരിച്ചുതുടങ്ങിയ
ചെറുപ്പക്കാരനോട് അച്ഛന്‍ ദൈന്യത
യോടെ പറഞ്ഞുതുടങ്ങീ.
ക്ഷമിക്കണം.അവള്‍ കുട്ടിയാ.
വല്ലതും അബദ്ധം പറഞ്ഞുപോയെങ്കില്‍,
കുട്ടിത്തം മാറീട്ടില്ലയെന്നുകൂട്ടിക്കൊള്ളൂ.
ഏയ് ഇല്ലല്ലോ? ഞങ്ങള്‍ ഇറങ്ങട്ടെ?
അകത്തു പതുങ്ങിനിന്ന് അവള്‍ അയാളെ
ത്തന്നെ നോക്കിനിന്നു.
അകക്കണ്ണിന്റെ സഹായത്തോടെ അയാള്‍
പതുക്കെപ്പതുക്കെ നടന്നുതുടങ്ങിയിരുന്നു.
അപ്പോഴും കറുത്തകണ്ണടയ്ക്കുള്ളിലെ
കാഴ്ച്ചയെ അവള്‍കാത്തിരുന്നു.




ശ്രീദേവിനായര്‍

3 comments:

ramanika said...

മനസ്സില്‍ ഒരു നീറ്റല്‍ അനുഭവപെടുന്നു


കാഴ്ച മനോഹരം!!!

Sureshkumar Punjhayil said...

Kanuvan kazcha...!
Manoharam, Ashamsakal...!!!

Anonymous said...

語言代碼是非常混亂,給我。 普萊舍請允許我Ø礁youa神父的網站我在伊朗的自由,http://ddoingit1-iran.blogspot.com如果您有興趣加入的國際網絡,請隨時訪問,http://twitter.com/ddoingit1