Tuesday, November 3, 2009

കഥ





ആര്‍ക്കും മനസ്സിലാവാത്തൊരു കഥ
യെഴുതണമെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍
അന്ന് തുടങ്ങിയതാണ് ഈടെന്‍ഷന്‍.
മിനിട്ടിനുമിനിട്ടിനു കവിതയെഴുതുന്ന
നിനക്ക് എന്താ,ഒരു കഥയെഴുതിയാല്‍?
ശരിയാണല്ലോ?ആവശ്യത്തിനും അനാവശ്യ
ത്തിനും കവിതയെഴുതുന്നഞാന്‍ എന്താ
കഥയില്ലാത്തവളോ?

കഥയൊന്നെഴുതാന്‍,അടവൊന്ന് മാറ്റി
പ്പിടിക്കാന്‍ ഞാന്‍ പെടുന്ന പാട്,
അതെന്തിന്റെ പേരിലായാലും കഥ
യുടെ നേരെ പോരിനു ഞാന്‍ തയാറല്ല.

ഒറ്റവരിയില്‍ കഥയെഴുതാം.പക്ഷേ
അതു ഒറ്റ നിറത്തിലെ മഷിയില്‍ ത്തന്നെ
വേണമെന്ന്.എന്നാല്‍ എഴുതിത്തുടങ്ങിയപ്പോള്‍
മഷിതീര്‍ന്നു അത് ആദ്യത്തെ പരാജയം.
പിന്നെ,മിനിക്കഥയായാലോ?
തുടങ്ങാം എന്നാല്‍ മിനിയില്‍ ഒതുങ്ങില്ല.
എഴുതിത്തുടങ്ങിയാല്‍ അവള്‍ യുവതിയാകും,
അവിടെയും രണ്ടാമത്തെ പരാജയം.

പിന്നെ,എഴുതാം.എഴുതിയെഴുതികൈവിട്ട
കളിയായി.പേന കടലാസ്സില്‍ കറങ്ങിനടന്നു.
നോക്കിയിരുന്നതല്ലാതെ കാര്യമായൊന്നും
ചെയ്യേണ്ടിവന്നില്ല.മനസ്സിനകത്തുനിന്നു
കൈവിരലുകള്‍ വഴി പേനയിലോട്ട്
ഇങ്ങനെയൊരു വഴിയുണ്ടെന്ന് അറിഞ്ഞത്
അന്നാണ്.


മിണ്ടാതെ മാനത്തുനോക്കിയിരിക്കുക.
വീണ്ടും കടലാസ്സില്‍ പേന ചലിപ്പിക്കുക.
താനേ വരുന്നു അക്ഷരങ്ങള്‍ .അതില്‍
നിറയെ അര്‍ത്ഥങ്ങള്‍,അനര്‍ത്ഥങ്ങള്‍,
പരിഹാസങ്ങള്‍,പരിദേവനങ്ങള്‍ പിന്നെ
എന്തൊക്കെയോ ചേര്‍ന്ന വരികള്‍.
പേന, ബാധമൂത്ത കിട്ടന്റെ കാലുകളെ
പ്പോലെഒരിടത്തും ഉറച്ചുനിന്നില്ല.അയലത്തെ
അമ്മുവിന്റെ ചിലങ്കകെട്ടിയകാലുകള്‍
പോലെ പലപ്പോഴും പൊട്ടിച്ചിരിച്ചു
കൊണ്ടിരുന്നു.ഞാന്‍ ഇരിപ്പിടത്തില്‍
തന്നെയിരുന്നു കൈയ്യില്‍ചലിക്കുന്ന
നാരായവുമായി.മഷി നിറച്ച നാരായം
മൃദുവായും,കടുപ്പമായും കടലാസ്സിനെ
നോവിക്കാതെ നോവിച്ചുകൊണ്ട്
അവള്‍ക്കറിയാവുന്നവിധത്തില്‍ പ്രതി
കരിച്ചുകൊണ്ടേയിരുന്നു.

ഞാന്‍ എന്റെ കൈവിരലുകളെ ബലപ്പി
ക്കാതെ അവളെ അവളുടെ ഇഷ്ടത്തിനു
വിട്ടുകൊടുത്തു.





ശ്രീദേവിനായര്‍.

3 comments:

ramanika said...

ഇഷ്ടത്തിന് വിട്ട വിരലുകള്‍ എഴുതിയത് മനോഹരം

SreeDeviNair.ശ്രീരാഗം said...

രമണിക,
വളരെ നന്ദി...

സസ്നേഹം,
ശ്രീദേവിനായര്‍

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട സോണ,
നന്ദി...



സ്വന്തം,
ശ്രീദേവിയേച്ചി.