Monday, March 24, 2008

കാലം


വര്‍ഷങ്ങള്‍ കാത്തിരുന്നാലും,
കാലം മാറി മാറി പുണര്‍ന്നാലും,
അറിയാന്‍ കഴിയാത്തത്,
മനസ്സിനെ മാത്രമാണ്.
മാനവ വേഷം കെട്ടി,
രാക്ഷസരൂപം കാട്ടുന്ന,
മനോധര്‍മ്മമില്ലാത്ത മനസാക്ഷിയുടെ,
മനക്കണക്കുകള്‍ മാത്രം മാറാതെ മന്ത്രിക്കുന്ന,
മധുരമില്ലാത്ത മമതയാണ് മനസ്സിനു സ്വന്തം!
സ്നേഹം എന്നും മുന്നില്‍ മുട്ടു കുത്തുന്നു,
സ്നേഹിതയാണോ,യെന്ന് അറിയാതെ തന്നെ സ്നേഹിക്കുന്നു.
സ്നേഹത്തില്‍ കാപട്യം കാണിക്കാതെ,
കദനം വിതറാതെ, കനകം മോഹിക്കാതെ,
കാമുകിയാകാതെ,
കാലാകാലങ്ങളില്‍ കരകാണാക്കടലിലെ,
കാണാക്കയങ്ങളിലേയ്ക്കു കാലെടുത്ത് വയ്ക്കാന്‍ ശ്രമിക്കുന്നു.....
അറിഞ്ഞും, അറിയാതെയും വിടപറയുകയും ചെയ്യുന്നു!

6 comments:

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി...
കാഴ്ചകളുടെ ശക്തിയേ ആര്‍ക്ക്‌ ഛേദിക്കാനാവും...
വിഷയത്തിന്റെ തീഷ്ണ ഹൃദ്യമായി...

ആശംസകള്‍

SreeDeviNair.ശ്രീരാഗം said...

ദ്രൌപദി...
വളരെ.സന്തോഷം..
അഭിപ്രായത്തിനു..നന്ദി.
ശ്രീദേവി.

Sharu (Ansha Muneer) said...

നല്ല വിഷയം...നന്നായി എഴുതി, പക്ഷെ വരികള്‍ തിരിച്ചതില്‍ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു

SreeDeviNair.ശ്രീരാഗം said...

sharu..
നന്ദി..
വരികള്‍..ശരിയാക്കാം...
ശ്രീദേവി..

തണല്‍ said...

കനകം മൂലം
കാമിനി മൂലം
കലഹം പല വിധം
ഉലകത്തില്‍...അല്ലേ ശ്രീദേവി..?
ആശംസകള്‍.

SreeDeviNair.ശ്രീരാഗം said...

തണല്‍...
വളരെ ശരിയാണു..
ശ്രീദേവി.