കോരിച്ചൊരിയുന്ന,മഴയിലും ഞാന്‍ വിയര്‍ത്തുകൊണ്ടിരുന്നൂ..
എന്റെ ചുറ്റും,ചൂടുവ്യാപിക്കുന്നതുപോലെ....
നീറുന്ന,മനസ്സിന്റെ വേദന പങ്കുവയ്ക്കാന്‍ ആരുമില്ലാതെ,
ഞാന്‍ എന്റെ ഉള്ളില്‍ തന്നെ അവയെ സംസ്ക്കരിച്ചു
ഒരോ കാറ്റ് വീശുമ്പോഴും അവയിലെ ഭസ്മം കാറ്റില്‍ പറന്ന്,
എന്റെ പുറത്ത് പൊഴിഞ്ഞുകൊണ്ടിരുന്നു....
കണ്ണുകള്‍ കലങ്ങാതിരിക്കാന്‍ ഞാന്‍,
തെളിനീര്‍ നോക്കിനടന്നു....
തെളിനീരില്‍ കണ്ണ് കഴുകാന്‍ ഞാനാഗ്രഹിച്ചു
ദുഃഖം ആ വെള്ളത്തില്‍ അലിഞ്ഞു പോകുമെന്ന് ഞാന്‍ കരുതി.
ദുഃഖം ആ വെള്ളത്തില്‍ അലിഞ്ഞു പോകുമെന്ന് ഞാന്‍ കരുതി.
പക്ഷെ തെളിനീര്‍ എന്റെ കണ്ണുനീരിനോട് ചേര്‍ന്ന്,
കലങ്ങിയവെള്ളമായി ഒഴുകിത്തുടങ്ങി...
എന്തേ ഇത്ര ദുഃഖം?
ഇളം കാറ്റ് എന്നോട് ചോദിച്ചു!
ഉത്തരമില്ലാതിരുന്നു എനിക്ക്..
ശ്മശാനങ്ങളിലും, ദുഃഖിതരിലും പട്ടിണിപ്പാവങ്ങളിലും,
തഴുകിത്തളര്‍ന്നു വന്ന നിനക്ക് ദുഃഖമില്ലേ?
ഞാന്‍ അതിശയത്തോടെ ചോദിച്ചു!
അവളും കരഞ്ഞു തുടങ്ങി.
ശരിയാണ്,
ഒരു കൂട്ടു കിട്ടാതെ, ഒന്നു മിണ്ടാതെ,
ഞാന്‍ ദുഃഖം ഒളിപ്പിച്ചിരിക്കുകയായിരുന്നു...
ഇനി വയ്യ ...
അവള്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു തുടങ്ങി.....
4 comments:
അതേ,
ചിരിക്കുന്ന പല മുഖങ്ങളിലും ദുഖം ഒളിഞ്ഞിരിക്കുന്നുണ്ടെന്നറിയുക..
നന്നായി
നജീം..
പുറമേ..ചിരിക്കുന്ന..
പലരും..അകമേ..
കരയുന്നൂ...
വളരെ സുന്ദരം ഈ ചിന്തകള്‍...
സസ്നേഹം
ശിവ.....
ശിവ..
എന്റെ..ചിന്തകള്‍.
എപ്പോഴും.ഇങ്ങനെ..
Post a Comment