ചായം കലര്‍ത്തി വരച്ചതെല്ലാം,
പേടിപ്പിക്കുന്ന രൂപങ്ങളായി
കാന്‍വാസില്‍നിറയുകയാണ്!
സുന്ദരമാക്കാന്‍ശ്രമിച്ചപ്പോഴെല്ലാം
പിശാചുക്കള്‍ബ്രഷിലൂടെ
ഒലിച്ചിറങ്ങി ക്കൊണ്ടിരുന്നു!
വര്‍ണ്ണങ്ങള്‍ക്ക് പിന്നിലൊളിച്ചിരുന്ന
ലോകത്തെ വിക്റതമാക്കുന്നതാരാണ്?
വര്‍ണ്ണങ്ങളേതെങ്കിലും ഭീകരയാഥാര്‍ത്ഥ്യത്തിന്റെ
പിന്മുറക്കാരോ, പ്രതിനിധികളോ?
ജീവനില്‍നിറം പിടിക്കാതിരിക്കാന്‍
ഞാന്‍ബ്രഷ് കഴുകി സൂക്ഷിച്ചു.
മനുഷ്യവികാരങ്ങള്‍ക്ക്
പച്ചനിറം ഉണ്ടോ?
പ്രക്റ്തി പച്ചയാണോ?
പ്രക്റ്തിയുടെ പച്ചയും
വേഷ പ്രച്ഛന്നതയാണോ?
ചായം തേച്ച മുഖങ്ങളില്‍,
പൊള്ളയായ വികാരങ്ങള്‍
കാണാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല.
ജീവന്റെ ചിത്രം വരയ്ക്കാന്‍
വര്‍ണ്ണം ഒന്നുമെടുക്കാതിരിക്കാം!
കാന്‍വാസില്‍ വിരിഞ്ഞത്,
ശൂന്യതയുടെ അവ്യക്തരൂപങ്ങള്‍!
മുഖംമൂടി ദൂരെയെറിയുന്ന,
ആത്മാവിനെ തേടുന്നത്
എപ്പോഴും സാഹസികമാണ്!
രസാനുഭൂതിയുടെ സാഹസികത!
8 comments:
കൊള്ളാം :)
sharu..
ഇഷ്ടമായോ?
നന്ദി.
ശൂന്യതയുടെ അവ്യക്തരൂപങ്ങള്‍!...?
കവിതക്ക് ആഴം കൂടിയതു കൊണ്ടാകാം (എഴുത്തിന്റെ നിറവും) പല കാര്യങ്ങളും മനസ്സിലാകാതെ പോയി മനസ്സിലായിടത്തോളം കൊള്ളാം
വരികള്‍ ഇഷ്ടമായി ചേച്ചി.
:-)
ഉപാസന
ഓ. ടോ: പ്രകൃതി = prakr^thi
സുഹൃത്ത് = suhr^thth
സത്യം പറയട്ടെ...
വായനയുടെ പരിമിതി ആകാം അങ്ങോട്ട് മനസ്സിലാകുന്നില്ല :)
ഒന്ന് കൂടി വായിക്കട്ടെ ചിലപ്പോ മനസ്സിലായേക്കും
ഫസല്‍..
നിറം..അങ്ങനെ..കൊടുത്തതാണു.
നന്ദി.
സുനില്‍..
വളരെ..നന്ദി..
നജീം..
ശൂന്യതയുടെ..
അവ്യക്തതയാണു..
അതില്‍..
The painted forms
enna poem
നന്ദി
Post a Comment