Friday, February 8, 2008

വികാരങ്ങള്‍



സ്നേഹം, അത് കഥയറിയാത്ത,
വികാരമാണ്.
കദനത്തിന്റെ മുഖം മൂടിയാണ്,
കരുത്തിന്റെ പിന്‍ബലമാണ്.
ചിലപ്പോഴെല്ലാം സത്യവുമാണ്!
നിലാവിലെ കുളിര്‍, ‍കാറ്റാണ്.
മറ്റുചിലപ്പോള്‍ മരുഭൂമിയിലെ മണല്‍ക്കാറ്റും,
ചിലപ്പോള്‍ കൊടുങ്കാറ്റില്‍ ഉലഞ്ഞ വ്‌റക്ഷത്തലപ്പും!
എതു രീതിയില്‍ കാണുമ്പോഴും,
അതില്‍ എന്നും പല ഭാവങ്ങള്‍....
പല രൂപങ്ങള്‍, ചിന്തകള്‍, സ്വപ്നങ്ങള്‍!
കാമത്തിനും, ഭാവത്തിനും, മോഹത്തിനും അപ്പുറം....
അധിപതിയായിരിക്കാമെന്ന അഭിവാഞ്ചയില്‍ അവള്‍,
ഗര്‍വ്വിഷ്ഠയായിരിക്കുന്നു.....
അനന്തതയില്‍ നിര്‍ന്നിമേഷയായ് നോക്കി....
അങ്ങനെ, അങ്ങനെ, അങ്ങനെ...........

14 comments:

പ്രയാസി said...

“സ്നേഹം, അത് കഥയറിയാത്ത,
വികാരമാണ്.“

സ്നേഹത്തിന് ഇങ്ങനെയും ഒരു നിര്‍വ്വചനം..!

Sandeep PM said...

nallathu

Rafeeq said...

സ്നേഹം നിര്‍വചിക്കാനാവത്ത എന്തൊ ഒരു വികാരമാണു.

rathisukam said...

എന്തൊരു കാറ്റ്‌ അപ്പി

സുജനിക said...

സ്നേഹത്തെ പറ്റി എത്രയാ എഴുതുന്നതു....ആര്‍ക്കും മതിവരുന്നുമില്ല..ഏതു രൂപത്തിലും സ്നേഹം സ്നേഹിക്കപ്പെടുന്നു.നല്ല രചന.ആശംസകള്‍

ഭൂമിപുത്രി said...

‘അവളേറ്റവും
കടുത്ത
വേദനയും..’
ഇനിയുമ്മിനിയും നീട്ടാവുന്ന കവിത.w

murukakumar said...

സ്നേഹം അത് മാത്രമേ ഈ ലോകത്ത് സൃഷ്ടിക്കപ്പെട്ടിട്ടുളളൂ.ബാക്കിയെല്ലാം സ്നേനഹത്തിന്റെ സൃഷ്ടികളുമാണ്. സ്നേനഹത്തെ പുല്‍കാന്‍ തുടങ്ങുന്പോള്‍ തന്നെ അത് നിതാന്തമായ വേദനകളെയും കൊണ്ടുവരുന്നുണ്ട്.
കവിത നന്നായി... സ്മൃതിപഥങ്ങളിലേക്ക് അറിയാതെ തന്നെ ഒരു യാത്രയ്ക്ക് പ്രേരണയേകി.

Gopan | ഗോപന്‍ said...

കവിത നന്നായിരിക്കുന്നു.
സ്നേഹം കഥയറിയാത്ത വികാരമാണ്..
എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ട വരി..

ഏ.ആര്‍. നജീം said...

സ്‌നേഹത്തിന് സ്നേഹത്തിന്റെതായ നനുത്ത സുഖമുള്ള ഒരേ ഒരു മുഖമേയുള്ളൂ..എന്നാണ് എന്റെ അഭിപ്രായം.

നമ്മുടെ കാഴ്ചയില്‍, അതിനെ അഭിമുഖീകരിക്കുന്ന രീതിയില്‍ ആണ് ഈ വ്യതിയാനങ്ങളൊക്കെയും...

അഭിനന്ദനങ്ങള്‍

മാണിക്യം said...

സ്നേഹം,
കരുത്തിന്റെ
പിന്‍ബലമാണ്...
ശ്രീദേവി, സ്നേഹത്തിന്റെ ഭാവങ്ങള്‍
രൂപങ്ങള്‍, ചിന്തകള്‍, സ്വപ്നങ്ങള്‍!
അങ്ങനെ, അങ്ങനെ, അങ്ങനെ......
അഭിനന്ദനങ്ങള്‍!

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട..
സ്നേഹിതരേ..
എല്ലാവിലപ്പെട്ട..
അഭിപ്രായങ്ങള്‍ക്കും..
പ്രത്യേകം.പ്രത്യേകം...
സ്നേഹവും..നന്ദിയും.

siva // ശിവ said...

nice......

ഗിരീഷ്‌ എ എസ്‌ said...

വിവിധ ഭാവങ്ങളില്‍ വിവിധ മുഖം വരാറുണ്ട്‌ സ്നേഹത്തിന്‌...
ഈ പരിണാമദിശകള്‍
എന്നും മനസിലെക്ക്‌ അനുഭവങ്ങളുടെ സാന്നിധ്യം ചൊരിഞ്ഞുകൊണ്ടിരിക്കും...

വരികളിലെ വിഷയം പഴയതാണെങ്കിലും എഴുത്തിലെ വ്യത്യസ്ത ഇഷ്ടമായി

ആശംസകള്‍...

Pongummoodan said...

:)