Tuesday, November 27, 2007

ഇരിപ്പിടം


എന്റെ വീട്ടില്‍ ഞാനൊരു കസേര സൂക്ഷിക്കുന്നുണ്ട്. അത് എന്റെ അതിഥികള്‍ക്കുളളതാണ്. ചിലര്‍ എന്റെ ആത്മാര്‍ത്ഥ സുഹ്‌റുത്തുക്കളായിരിക്കും. ചിലര്‍ എന്നെ പരിഹസിക്കാന്‍ വരുന്നവരായിരിക്കും, ചിലര്‍ മോഹഭംഗപ്പെടുത്തുവാനും, മറ്റു ചിലര്‍ എന്നെ നോവിക്കാന്‍, വേണ്ടിമാത്രം വരുന്നവരുമായിരിക്കും!!!!! അവര്‍ക്കുള്ളതാണ്‌ ആ ഇരിപ്പിടം. പക്ഷെ എന്റെ മനസ്സറിയുന്ന എന്റെ 'വിശിഷ്ടാതിഥിക്ക്', ഇരിക്കാനുള്ള ഇരിപ്പിടം ഞാന്‍ ഭദ്രമായി വേറെ സൂക്ഷിച്ചിട്ടുണ്ട്, അവന്‍ അവിടെയിരിക്കുമെന്ന പ്രതീക്ഷയില്‍!!! അവന്‍ പിന്നെയൊരിക്കലും മറ്റൊരു ഇരിപ്പിടം തേടി അലയേണ്ടിവരില്ല. അഥവാ, ഞാനറിയാതെ അവന്‍ പോയെങ്കില്‍ പിന്നെ അവന്റെ ഇരിപ്പിടം എന്റെ സാധാരണ അതിഥികള്‍ക്കുമാത്രമുള്ളതായിരിക്കും!!!!!

13 comments:

ശ്രീ said...

അതു കൊള്ളാമല്ലോ ചേച്ചീ...

ബ്ലോഗിലെ സുഹൃത്തുക്കള്‍‌ക്കായി ഇരുപ്പിടമുണ്ടെങ്കില്‍‌ ഒരെണ്ണം ഞാനും ബുക്കു ചെയ്യുവാണേ...

:)

SreeDeviNair.ശ്രീരാഗം said...

തീര്‍ച്ചയായും ശ്രീക്കു തരാം
ചേച്ചി

പ്രയാസി said...

കൊള്ളാം..ഇരിപ്പിടവും ചിന്തയും..:)

മന്‍സുര്‍ said...

ശ്രീദേവി...

ഇരിപ്പിടങ്ങളിലെ സ്ഥാനവുമായി കൈയടി നേടിയിരിക്കുന്നു
അര്‍ത്ഥവത്തായ വരികളില്‍ മറഞ്ഞുകിടക്കുമാ ഇരിപ്പിടം
സ്നേഹമത്രേ.... വിലകല്‍പ്പിക്കാനാവാത്ത അമൂല്യം

നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

valare nannaayirikkunnu.

keralafarmer said...

:)

ഉപാസന || Upasana said...

ഇത് കവിതയല്ലല്ലോ..?
;)
നല്ല ചിന്തകള്‍
ഉപാസന

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ചിന്ത. മനസ്സില്‍ കയറി കസേര വലിച്ചിട്ട് ഇരുന്നു എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ?

മയൂര said...

നന്നായിരികുന്നു...)

എം.കെ.ഹരികുമാര്‍ said...

good.
mk

Unknown said...

നല്ല ചിന്തകള്‍!

Murali K Menon said...

നന്നായിട്ടുണ്ട്.
:) ‘അങ്ങനെ എന്നെ ഇരുത്താന്‍ നോക്കണ്ട’ എന്നു പറയുന്നവനോടെന്ത് പറയും. ഹ ഹ ഹ

ഏ.ആര്‍. നജീം said...

ചുമ്മ മനസീ വച്ചോണ്ടിരുന്നോ, അവനവന്റെ പാട്ടിന് പോകും പറഞ്ഞേക്കാം. കുറഞ്ഞപക്ഷം ഒരു ഹിന്റെങ്കിലും കൊടുക്കണേ..

പിന്നെ വീട്ടിലെ കസേര അത് നല്ലതാ അതിഥി ദേവോ ഭവ: എന്നല്ലേ..
:)