Thursday, November 15, 2007

നിമിഷം


ജീവിതം എനിക്ക് ഒരു കടങ്കഥയാണ്. അഴിക്കാന്‍ നോക്കുംതോറും കുരുങ്ങിക്കിടക്കുന്ന കെട്ടുപാടുകള്‍ അതിന്റെ പ്രത്യേകതയാണ്.
നല്ലതും, ചീത്തയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത എന്റെ പ്രയത്നങ്ങളില്‍ എന്നെ നോവിക്കുന്ന ബന്ധുത്വം എന്റെ പരാജയമാണ്!
ഞാന്‍ എന്താണിങ്ങനെ?
സ്നേഹിക്കപ്പെടുവാന്‍ മോഹിക്കുമ്പോഴും സ്നേഹത്തിന്റെ അതിര്‍ വരമ്പില്‍, കാത്ത് കിടക്കുന്ന ഞാന്‍ ഒരു നാല്‍ക്കാലി വളര്‍ത്തുമൃഗം മാത്രമായിയെന്നും എന്നോടു തന്നെ വാലാട്ടി സഹതപിക്കുന്നു.
എനിക്ക് അഭിപ്രായസ്വാതന്ത്യമില്ല. അനുഭൂതികളില്ല,ആദര്‍ശങ്ങളുമില്ല. ഞാന്‍ എന്റെ വഴിയില്‍ ഒറ്റയാക്കപ്പെട്ട ഒരു പാവം ജന്മം! സനേഹിക്കപ്പെടുന്നു എന്ന തോന്നലില്‍ ഞാനെന്റെ ബന്ധങ്ങളില്‍ എന്നും അതൃപ്തയായി തൃപ്തികാട്ടുന്നു. എന്നെ സ്വാധീനിക്കുന്ന എന്റെ വികാരങ്ങള്‍ ഒരിക്കലും എന്റെ മുമ്പില്‍ പൊയ്മുഖം അഴിച്ചുമാറ്റുന്നില്ല.
രാവും പകലും തോരാത്ത വേര്‍പാടിന്റെ വിരഹഗാനം പാടി ഞാന്‍ എന്റെ മനസ്സിനെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ ആരാണ്‌? സത്യമാണോ? മിഥ്യയാണോ? അതോ രണ്ടും കൂടി ചേര്‍ന്നതോ? എന്റെ മനസ്സില്‍ ഒരായിരം സ്വപ്നങ്ങളുണ്ട്! എന്റെ ആത്മാവില്‍ ഒരായിരം മോഹങ്ങളുമുണ്ട്!ഞാന്‍ എന്നും നേരിലും, നേരായ പ്രതീക്ഷയില്‍ ഒരു പ്രതീകമായി നില്‍ക്കട്ടെ!

8 comments:

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ടവരെ,
നിമിഷങ്ങളിങ്ങനെയുംആവര്‍ത്തിക്കുന്നു
ഇഷ്ടപ്പെട്ടോ?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ella srishtikalilum aashankayum, vedanayum kanunnallo..? maduppe thonunnathe, ushaaruyi irikku..

:)

Sherlock said...

ഇതെല്ലാം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും ഇവിടെ മനുഷ്യനുള്ള കാലമത്രയും..

Unknown said...

You are you. You are unique. Every human being in this world is unique. The answer of life is life itself. It is your life and it is up to you what you want to make out of it.

It is naturally my view of life.

Best wishes!

എം.കെ.ഹരികുമാര്‍ said...

valare nannayirikunnu.
MK Harikumar

ശ്രീ said...

ചിന്തകള്‍‌ കൊള്ളാം ചേച്ചീ.... എന്താ ആകെ ഒരു നിരാശ?

Murali K Menon said...

ശ്രീദേവിയോടു ഒന്നുമാത്രം പറയാന്‍ ആഗ്രഹിക്കുന്നു. സ്വന്തം സന്തോഷത്തിന്റെ താക്കോല്‍ അവനവന്റെ പക്കലാണെന്ന് തിരിച്ചറിയുക. അത് മറ്റുള്ളവരെ ഏല്‍പ്പിക്കാതിരിക്കുക. അപ്പോള്‍ നമ്മുടെ സന്തോഷം നമ്മള്‍ തീരുമാനിക്കും.
ചിയേഴ്സ്!!!!! നോട്ട് ടിയേഴ്സ്!!!!!

ഹേമാംബിക | Hemambika said...

ആവര്‍ത്തനങ്ങള്‍ പ്രകൃതി നിയമങ്ങലാകുമ്പോള്‍, കടംകഥയുടെ കെട്ടഴിക്കാന്‍ പാടു തന്നെ .ചുറ്റും നോക്കു ,എല്ലാരും ഇത്തരത്തിലുള്ള ഓരോ കെട്ടഴിക്കുകയല്ലേ ? ഉത്തരം കിട്ടാനുള്ള വഴി ,ഉത്തരതിനനുസരിച്ചു കടംകഥ ഉണ്ടാക്കുകയല്ലേ ?