മുജ്ജന്മബന്ധത്തിലെ, ഞാന്‍ കേട്ടുമറന്നശബ്ദം, അത് നിനേറ്തായിരുന്നു. മനസ്സിലെവിടെയോ, എന്നെ തൊട്ടുണര്‍ത്തുന്നഒരു നാദം, അതു നീ തന്നെയായിരുന്നു. ആ നാദത്തില്‍ ഞാനെന്നെ മറന്നു, നമ്മള്‍ പിരിയാത്തരായി മാറി. കേള്‍ക്കുന്തോറും വീണ്ടും കേള്‍ക്കണമെന്നു തോന്നുന്ന ശബ്ദം, ഞാന്‍ നിന്നെകാത്തിരുന്നു.
നീണ്ട രാത്രികള്‍ക്കപ്പുറം, സൂര്യനുദിക്കുന്ന നേരത്തെയും കാത്ത് ഞാന്‍ നിന്നെക്കുറിച്ചുമാത്രം ചിന്തിച്ചു, നിന്നെക്കുറിച്ചു മാത്രം പ്രേമകാവ്യങ്ങളെഴുതി. ഉറക്കമില്ലാത്ത രാവും പകലും എന്നെ അസ്വസ്ഥനാക്കിയിരുന്നു. ഒരു ശബ്ദം അത് മനസ്സില്‍ എവിടെയോ അഗാധമായ് എന്നെ സ്പര്‍ശിച്ചു, പ്രേമമായ്, പ്രണയമായ്,എന്നില്‍ അനുഭൂതിയായ് മാറി.
പിന്നെയെപ്പോഴോ, എതോ,അജ്ഞാതശക്തികളുടെ ഇടപെടലുകള്‍പോലെ,നീ എന്നെ മറക്കാന്‍ ആഗ്രഹിച്ചു കാരണം ഞാന്‍ നിന്നില്‍ ആഴത്തില്‍ ബന്ധം സ്ഥാപിക്കുമെന്ന് നീ ഭയപ്പെട്ടു.
ആരെയും സ്നേഹിക്കാന്‍ നീ ഒരുക്കമല്ലായിരുന്നു.എന്നോടു നീ കുപിതയായി നോവിക്കുന്ന വാക്കുകള്‍ പറഞ്ഞു പിണങ്ങാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഉള്ളിലെ പേടി പുറമേ കാണിക്കാതിരിക്കാന്‍ നീ ശ്രമിച്ചു. എന്നിട്ടും!!!
സാന്ത്വനമായ് ഞാന്‍ നിന്നില്‍ നിറഞ്ഞുനിന്നു. കാമുകഭാവം കൈകൊണ്ട എന്റെ മനസ്സ് നിന്നെ പിന്‍തുടര്‍ന്നു കൊണ്ടേയിരുന്നു!
നിനക്ക് രക്ഷപ്പെടണം നിന്നില്‍ നിന്ന്, എന്നില്‍ നിന്ന്, ഈ അരക്ഷിതമായ വികാരങ്ങള്‍ക്കും, വാക്കുകള്‍ക്കും, പ്രവര്‍ത്തികള്‍ക്കുമപ്പുറതേക്ക്, കെട്ടുപാടുകളില്ലാത്ത ലോകത്തേക്ക്,പ്രേമവും പ്രണയവും ഇല്ലാത്ത ഒരു ലോകത്തേക്ക്. അന്നും എന്നെ മറക്കാന്‍, എന്നെപ്പിരിയാന്‍, നീ ആവതും പണിപ്പെടും. കഴിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ!!!!
10 comments:
പ്രണയിക്കുന്നവര്‍ക്ക്
കെട്ടുപാടുകളില്ലാത്ത ലോകത്തേക്ക്,പ്രേമവും പ്രണയവും ഇല്ലാത്ത ഒരു ലോകത്തേക്ക്. അന്നും എന്നെ മറക്കാന്‍, എന്നെപ്പിരിയാന്‍, നീ ആവതും പണിപ്പെടും. കഴിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ!!!!
ഇങ്ങനെ ഒരു ലോകമൊ!!!?
:)
ശ്രീദേവി...
മനസ്സിനെ തൊട്ടുണര്‍ത്തിയ
ആര്‍ദ്രമാം നിമിഷങ്ങള്‍
ഉണരുന്നിതാ ഈ വരികളിലൂടെ...
നന്‍മകള്‍ നേരുന്നു
ഇതു ഗദ്യമോ, കവിതയോ? അതോ ഗദ്യകവിതയോ....
"അന്നും എന്നെ മറക്കാന്‍, എന്നെപ്പിരിയാന്‍, നീ ആവതും പണിപ്പെടും. കഴിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ!!!!"
അതേ, അതാണ് സ്‌നേഹം
കടങ്കഥയുടെ ഉത്തരങ്ങള്‍ തേടിയുള്ള യാത്രക്കു് എല്ലാ മംഗളങ്ങളും!
പ്രണയം ഗ്രസിച്ച മനസ്സിന്റെ നീറുന്ന ചിന്തകളുടെ ബഹിര്‍സ്ഫുരണമാണോ ശ്രീദേവി!!!
അല്ല പ്രണയം ഗ്രസിക്കാത്ത മനസ്സ് നിലാവില്ലാത്ത ഇരുണ്ട ആകാശം പോലെയാണ്. അവിടെ നിന്ന് ഒന്നും പ്രതീക്ഷിക്കാനാവില്ല. അപ്പോള്‍ ഈ വാക്കുകള്‍ മനോഹരങ്ങളായ് നിലകൊള്ളുന്നു
nice :)
പ്രണയം വേദനയോ..?
Post a Comment