Saturday, December 20, 2014

ഉപകാരസ്മരണ -----കഥ

അകലെ വച്ചേ ഞാൻ കണ്ടു ആകെഒരു അഴകിയ രാവണന്റെ വേഷവിധാനം.വെള്ള സില്ക്ക് ജുബ്ബയും കോടി നിറത്തിലുള്ള മുണ്ടും.കൊള്ളാം ഇതെത്രാമത്തെ പെണ്ണുകാണൽ എന്ന് അവനു തന്നെ അറിയില്ലായിരിക്കാം. കാണാത്ത ഭാവത്തിൽ കർചീഫുകൊണ്ട് അവൻ മുഖം മറ യ്ക്കാനൊരു വിഫല ശ്രമം നടത്തി പരാജയപെടുകയായിരുന്നു.
എന്റെ വീട് ഏതാണ്ട് പത്തടി ദൂരെയാണെങ്കിലും അവന്റെ വീട്ടുകാരും ഞാനുമായി എന്തോ അജ്ഞാത പിണക്കത്തിന്റെ പിരിമുറു ക്കത്തിലായിട്ട് ഏതാാണ്ട്  പത്തു വർഷങ്ങളോളമായി.

പണ്ട് കേട്ട ഒരു പഴമൊഴിപോലെ പഴകെപ്പഴകെ പാലും പുളിക്കും..എന്ന അറിവ് എന്നെ എന്നും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള പല ഇളിഭ്യരെയും കാണുമ്പോൾ മാത്രമാണു.
വനിതാ ഹോസ്റ്റലിലെ അന്തേവാസിനികളായ കുറെ സഹപ്രവർത്തകർ ക്ക് നടുവിൽ മാത്രം വിലസിപ്പരിചയമുള്ള അവനെ എന്റെ യീ പ്രായത്തിൽ ഞാൻ എങ്ങനെയാണു സന്തോഷിപ്പി ക്കേണ്ടതു എന്ന് ഒരിക്കലും ഞാൻ തല പുകഞ്ഞ് ആലോചിക്കേണ്ടി വന്നിട്ടില്ല.

തമോഗർത്തത്തിൽ അകപ്പെട്ട യുവത്വം എന്ന പറയാൻ ആവില്ല കാരണം  പച്ച മലയാളത്തിൽ പറ ഞ്ഞാൽ വളർത്തുദോഷം തന്നെയല്ലേ?എന്ന് ആലോചിക്കേണ്ടി വന്നേയ്ക്കാം.
കോളെജ് അദ്ധ്യാപികയായ എന്റെ സുഹ്ർത്തിന്റെ ഭാഷയിൽ പറ ഞ്ഞാൽ ബാസ്റ്റാഡ് ..
എന്നാൽ അതിനപ്പുറം എന്റെ മനസ്സിലും തോന്നിയ വികാരം പിരിമുറു ക്കത്തിന്റെ ഭാഷയിൽ അർത്ഥം നഷ്ടപ്പെട്ടതാവാം.

ഇനി അല്പം പഴങ്കഥ ;

വ്യക്തമായി പ്പറ യാൻ കഴിയില്ലെങ്കിലും ഒര്ത്തെടുക്കാൻ വേഗതയുള്ള  കുറെ വർഷങ്ങൾക്കു മുൻപ് ഒരു യുവതി....വീർത്ത് വയറുമായി എന്റെ മു ന്നിൽ നിന്ന് കരഞ്ഞു. ശ്വാസം മുട്ടൽ കൊണ്ട് അവര്ക്ക് സംസാരിക്കാൻ ആയില്ല കൈയ്യിൽ പിടിച്ച് മറ്റൊരു കുഞ്ഞ് !
നടക്കാൻ അല്പം പ്രയാസമുള്ള അവർ എന്റെ പരിചയക്കാരി ആയിരുന്നുവെന്ന് സാരം.
കണ്ടു പരിചയമോ,കൊണ്ടും കൊടുത്തും പരിചയമോ എന്നല്ല,എന്റെ മനസ്സില് അവര്ക്കൊരു
സ്നേഹസമീപനം .....!

എന്നെ സ്നേഹത്തോടെ നോക്കി അവർ പറ ഞ്ഞു;
ഈ കുട്ടി വേണ്ടെന്ന് വയ്ക്കാൻ പോകയാ.കാരണം നടക്കാൻ സ്വീധീനമില്ലാത്ത അവർ
ഈ കുട്ടിയെ ക്കൂടി പ്രസവിച്ചാൽ അവരുടെ ജീവന് തന്നെ അത് ഭീഷണിയാവുമെന്ന്, ഡോക്ടർ
നിർദ്ദേശിച്ചതനുസരിച്ച് ഒരു അബോർഷൻ   ..അതിനു വേണ്ട സഹായം.....!


മുഖത്തെ ദീനത കണ്ട എനിയ്ക്ക് ഒന്നും പറയാനായില്ല.
പിറ്റേന്നും ,അവർ വന്നു.   
അങ്ങനെ നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ  എത്തപ്പെട്ട ഞങ്ങൾ  വിധിയുടെ കളിയെന്ന്  തന്നെ പ്പറ യാം....എത്തപ്പെട്ടത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ  അടുക്കൽ ആയി എന്നുള്ളതാണ് സത്യം.

ആര്ക്ക് എന്തുവരണമെന്നും അതുഎപ്പോൽ വേണമെന്നും ദൈവം  വിധിച്ച രീതിയിലായിരിക്കുമെന്നഅറിവ് ....വീണ്ടും  വീണ്ടുമെന്നെ അതിശയിപ്പിച്ചു .
ഗര്ഭിണിയെ പരിശോധിച്ച്  ഡോക്ടർ ചിരിച്ചു,
എന്തിനാ ഈ കുട്ടിയെ വേണ്ടെന്നു വയ്ക്കുന്നത്...നോ പ്രോബ്ലം
ഞാൻ രക്ഷപ്പെടുത്താം നിങ്ങളെ..... സമാധാനം ആയിരിക്കു,  തോളിൽ തട്ടി അവൾ പറഞ്ഞു.

എന്റെ കൂട്ടുകാരി  എന്നെ ആദ്യമായി സഹായിച്ച ദിവസം......
കെട്ടിപിടിച്ച് യാത്രയാക്കുമ്പോൾ അവൾ എന്നോട് പറഞ്ഞു,   നീ ഇങ്ങനെയെങ്കിലും എന്റെ മുന്നില് വന്നല്ലോ?ഒന്ന് കാണാൻ പറ്റിയല്ലോ?
സന്തോഷത്തിനു അതിരില്ലായിരുന്നു.
താൻ ഒരു നിമിത്തം ആകുകയോ?
ഒരു ജീവൻ  ഭൂമിയിൽ ജനിക്കുന്നുവോ?


പിന്നെ അങ്ങോട്ടുള്ള ജീവിതം ആ,സ്ത്രീക്കു എന്റെ നിരന്തരമായ  സഹായത്തിൽ മാത്രമായിരുന്നു.
പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട് എന്തിനാ ഇങ്ങനെ അവരെ ഞാൻ സഹായിക്കുന്നത്>
സ്വാധീനമി ല്ലാത്ത കാലുകൾ  ....... കുഞ്ഞിനെയെടുത്തു നടക്കാൻ അവർ ബു ദ്ധിമുട്ടുന്നത് മനസ്സിൽകണ്ട ഞാൻ ,
പ്രസവസമയത്തും അതിനുശേ ഷവും ആ കുഞ്ഞി ന്റെ  ചുമതല എറെടുത്ത് അവരെ സഹായിച്ചു.

വർഷങ്ങൾ പോയി........


മനുഷ്യരുടെ മനസ്സും...മാറിവന്നു കൊണ്ടേ യിരുന്നു......

ആരോ  പറഞ്ഞതുപോലെ   ഇന്നത്തെ  "ഉപകാരി  നാളത്തെ ബദ്ധ ശത്രു."
തലോടൽ ഏറ്റു വളര്ന്ന അവൻ    തള്ളിപ്പറയാൻ തല്പ്പരനായി  എന്നുപറയാം.

നല്ലത് തിരിച്ചറിയാൻ കഴിവില്ലാത്തവനെ   വളര്ത്തുദോഷം പറ ഞ്ഞു പരിഹസിക്കാൻ
ഞാൻ തയ്യാറായില്ല.
ഇന്ന് ;

സ്വാധീനക്കുറവ്‌    മനസ്സിലേയ്ക്കു  മാറിയതാണോ എന്ന സംശ യത്തിൽ ഞാൻ അവരെ
പലപ്പോഴും ശ്ര ദ്ധിക്കാറൂ ണ്ട്,
വിത്തുഗുണം പത്തു ഗുണം...എന്ന പഴഞ്ചൊ ല്ല്     പ്രാവര്ത്തികമാക്കിയ  ആ ജന്മത്തെ
നോക്കിയിരിക്കുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥമായി.


ശ്രീദേവി നായർ 

No comments: