Monday, September 30, 2013

തനിയാവര്‍ത്തനം
ഇന്നലെ അപ്രതീക്ഷിതമായാണ് അവള്‍ കടന്നുവന്നത്.
അവള്‍  എന്നാല്‍ , എന്റെ പ്രിയപ്പെട്ട കൂട്ടുകാരികളില്‍ ഒരുവള്‍ എന്ന് തന്നെപറയാം.അംബു.സ്നേഹം വരുമ്പോള്‍
അവളെ എല്ലാപേരും ,പ്രത്യേകിച്ച് കൂട്ടുകാര്‍വിളിക്കുന്നപേരാണ്അംബു.
 സഹോദരങ്ങളെ മറന്ന് ഒരു ജീവിതത്തിനുഒരിക്കലും തയാറായില്ലായിരുന്നു എന്നതാണ് ജീവിതത്തില്‍  പറ്റിയ വലിയ തെറ്റ് എന്ന്,വിണ്ടും വീണ്ടും പറഞ്ഞ് കരഞ്ഞപ്പോള്‍ ഞാന്‍ ആകെഅസ്വസ്ഥയായി.
റ്റീച്ചറാകാന്‍ താല്പര്യപ്പെട്ട് റ്റി.റ്റി.സി.ക്ക് പോയ അവള്‍
ഞങ്ങളുടെ കണ്ണില്‍ അന്ന് ഒരു പാവം പെണ്ണ് ആകുകയായിരുന്നു.തുടര്‍ന്ന് വിദ്യാഭ്യാസം നടത്താനുള്ള
കഴിവ്    വീട്ടുകാര്‍ക്ക് ഇല്ലായിരുന്നു വെന്ന്
മനസ്സിലാക്കി പ്രവര്‍ത്തിച്ചതാകാം കാരണം .

ഞങ്ങള്‍കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സമയം
അവള്‍ ശമ്പളം വാങ്ങിത്തുടങ്ങിയിരുന്നു.അതിലൂടെ
 വലിയ കുടുംബത്തെ കുറെയൊക്കെ പട്ടിണിയില്‍
നിന്നും രക്ഷപ്പെടുത്തിക്കൊണ്ട് വിജയിക്കുകയായിരുന്നു.
എന്റെ വിവാഹശേഷം പിന്നെ ഞാന്‍ അവളെക്കണ്ടിട്ടു
തന്നെയില്ല .

വര്‍ഷങ്ങളുടെ നീണ്ട യാത്രയ്ക്കിടയില്‍ വീണുകിട്ടിയ ചിലസമയങ്ങളില്‍ ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ മാത്രം
വല്ലപ്പോഴും നേരില്‍ കാണുകയും സൌഹൃദം തുടരു
കയും ചെയ്തിരുന്നു.
ഒരിക്കല്‍ ചാലബസാറിലെ തിങ്ങിത്തിരക്കിയ ഷോപ്പിംഗ്
കഴിഞ്ഞ് കാറില്‍ കയറാന്‍ നടക്കുന്ന തിനിടയിലാണ്
വീണ്ടുമൊരിക്കല്‍ ഞാന്‍ അംബുവിനെക്കാണുന്നത്.
ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല കൂട്ടത്തില്‍ കൈവീശിക്കാണിച്ച്  ഒരു ഓട്ടോ റിക്ഷയില്‍ കയറി
പോകുകയും ചെയ്തു.തിരക്കു പിടിച്ച ജീവിതത്തില്‍  വല്ലാതെകഷ്ടപ്പെടുന്നതുപോലെതോന്നി.ഇരുകൈകളിലും
ഭാരം ചുമന്ന് ഒറ്റയ്ക്ക് നടന്നു പോകുന്ന അവള്‍ ഇപ്പോല്‍ എന്തു ചെയ്യുകയായിരിക്കുമെന്ന് വീണ്ടും ആലോചിക്കാന്‍ 
എനിയ്ക്ക് സമയം കിട്ടിയില്ല എന്നതാണു സത്യം.

അന്ന് ഒരു ശനിയാഴ്ച്ച ആയിരുന്നു.മകളുടെ വിവാഹ ക്ഷണ
പത്രവുമായി വീട് അന്യേഷിച്ചുവന്ന ഒരു സ്ത്രീ  പടിക്കല്‍ നിന്നും
വിവരം പറഞ്ഞ് അകത്തുവന്നപ്പോള്‍ അകത്തു കയറാതെ
മടിച്ച് നിന്ന  അവളെ ഞാന്‍ സ്നേഹത്തോടെ ആനയിക്കുന്ന
തുകണ്ട തോട്ടക്കാരന്‍  ,തന്നെ
നോക്കി വിളറിച്ചിരിച്ചു.

“കൊച്ചമ്മേ,ഞാന്‍  അറിഞ്ഞില്ലാ കേട്ടോ,ബന്ധുവാണെന്ന്.“
അയാള്‍ തന്നെനോക്കി കുറ്റംചെയ്തവനെപ്പോലെ നിന്നു.
വിജയ ഭാവത്തില്‍ അയാളെ നോക്കി അംബു അകത്തു വന്നു.
നീട്ടിയ കൈകളില്‍ പിടിച്ച്  പറഞ്ഞു,എത്രനാളായി
ഒന്നു കാണണമെന്ന് ഞാന്‍ കൊതിക്കുന്നു.ഇപ്പോള്‍ 
സാധിച്ചല്ലോ?അവളുടെ പരാധീനത കണ്ട്  വിഷമം തോന്നി
എങ്കിലും പറഞ്ഞു“എന്താടീ....ഞാന്‍ നിന്റെ പഴയ കൂട്ടുകാരിതന്നെയല്ലേ?”
വൃത്തിയുള്ള തറയില്‍ കാല്‍ ഉരച്ച് നോക്കി  നടക്കുന്ന
തു കണ്ടപ്പോള്‍ കൌതുകം തോന്നി.
എന്താ?
നല്ല മിനുസമുള്ള തറ.എന്റെ കാലുകള്‍ തെന്നിപ്പോകുന്ന
പോലെ.
ഞാന്‍ സംശയത്തോടെ  നോക്കി.ഉം?എന്താ?കാലിന്?
അവള്‍ എന്റെ കൈപിടിച്ച് മെല്ലെ നടന്നു.
ഹാള്‍ കഴിഞ്ഞ് ഊണുമുറിയില്‍ തന്നോടൊപ്പം നടന്നു
വരാന്‍ ശ്രമം നടത്തി.
ഊണു മേശയ്ക്കരുകിലെ കസേരയില്‍ ഇരുന്നു  തന്റെ
വീട്ടിലെ ഒരംഗത്തെപ്പോലെ സംസാരിച്ചു തുടങ്ങീ.
ദേവൂ,  അവള്‍ വന്നതിനു ശേഷം എന്നെ പേരെടുത്ത് വിളിച്ചി
ല്ലാ.ഞാന്‍ അതു ശ്രദ്ധിക്കുകയായിരുന്നു.എന്നാല്‍ ആ വിളികേട്ട് ഞാന്‍ ചിരിച്ചു.അപ്പോള്‍ നീ എന്റെ പഴയ കൂട്ടുകാരി ആയിമാറി അല്ലേ?
മദ്ധ്യവയസ്സു കഴിഞ്ഞ ഞങ്ങള്‍ കൌമാരക്കാരെപ്പോലെ
പിന്നെ എന്തൊക്കെയോ പറഞ്ഞിരുന്നു.
മണിക്കൂറുകള്‍ കടന്നുപോയി.അവളുടെ ദുഃഖം എന്നിലേയ്ക്ക്
മാറിയോ?
ഊണുകഴിക്കാനിരുന്നപ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു.

അംബുവിന്റെ ജീവിതം അങ്ങനെ ദുഃഖമായി ഒഴികിയിറങ്ങു
കയായിരുന്നു.
അഞ്ചുസഹോദരങ്ങളെ കരകയറ്റിയ അവള്‍ തീരാത്ത
ദുഃഖത്തിലാണെന്ന് ഞാന്‍ മനസ്സിലാക്കി.
പ്രതീക്ഷിക്കാതെ എത്തിയ അസുഖം അവളെ തളര്‍ത്തി.
വിവാഹത്തിന്റെ സമയം അവള്‍ മറന്ന്      അതിലൂടെ അവള്‍ അവിവാഹിതയായി.
മുത്ത സഹോദരനെ പ്പോലും സഹായിക്കാനുള്ള അവളുടെ
മനസ്ഥിതിഅവള്‍കാട്ടിഎന്നാല്‍സഹായംനേടിയവരൊക്കെയും അവളെ മനസ്സിലാക്കിയല്ലായെന്നതായിരുന്നു സത്യം.

മൂത്ത സഹോദരന്റെ റിട്ടയര്‍മെന്റ്  ദിവസമായിരുന്നു അന്ന്!
അപ്പോള്‍?ഞാന്‍ സംശയത്തോടെ അവളെനോക്കി.
അതേ ദേവൂ....ഏട്ടനെയും ഞാന്‍ സഹായിച്ചു ഏട്ടന്‍ എങ്കിലും
രക്ഷപ്പെടട്ടെ എന്നു കരുതി .അതുകൊണ്ട് അയാള്‍ രക്ഷപ്പെടുക തന്നെ ചെയ്തു.നല്ല നിലയില്‍ ജോലിയില്‍
പ്രവേശിച്ച ഏട്ടന്‍ ഒരു മാനസ്സികരോഗി കൂടിയായിരുന്നു.
ജോലിയില്‍ പ്രവേശിച്ച ദിവസംതന്നെ ലോട്ടറി അടിച്ചവനെ പ്പോലെ  മനസ്സ് പതറി  റോഡില്‍ ഓടി ഇറങ്ങി.....
പിന്നെ അവള്‍ പറഞ്ഞതൊന്നും കേള്‍ക്കാനുള്ള മനസ്സ്
എന്യ്ക്കുണ്ടായില്ല എന്നതാണു സത്യം.കുടുംബത്തില്‍
 ആകെ രക്ഷകനാകേണ്ട അയാളെ വീണ്ടും ജോലിയില്‍
പ്രവേശിപ്പിക്കാന്‍ അവള്‍ കയറി ഇറങ്ങാത്ത സ്ഥലങ്ങള്‍
ഇല്ലായിരുന്നു.നീണ്ട കാലത്തെ ശ്രമത്തിനു ശേഷം അയാള്‍
ജോലിനേടി ജീവിതം ആരംഭിച്ചു.എന്നാല്‍....?
വിവാഹവും ജീവിതവും അയാളെ മാറ്റിമറിച്ചു എന്ന്പറയാം.
ഒരു വാക്ക്.ഒരു നന്ദിപ്രകടനം..... തിരിച്ച്
തരാന്‍ അയാള്‍ മറന്നതുപോലെ......

അവള്‍ കണ്ണുതുടച്ചു. ഏതാണ്ട് കടമകള്‍
എല്ലാം കഴിഞ്ഞ മൂത്ത ചേച്ചിയെപ്പോലെ 
അകലെ നോക്കിയിരുന്നു.
ദേവൂ.....ഞാന്‍ ഇന്നും പഴയ  സ്കൂള്‍ ടീച്ചര്‍  ..
ജീവിതവും പഴയതുപോലെ....
എന്റെ വളര്‍ത്തുമകളുടെവിവാഹമാണ്.
അതിനുള്ള ക്ഷണപത്രിക കൈയ്യില്‍ തന്ന് അവള്‍ പറഞ്ഞു.
നീ വരണം.....
മറ്റൊന്നും വേണ്ടാ.
കഴിയുമെങ്കില്‍ എന്നെ ക്കുറിച്ച് ഒരു കഥ....
ഞാന്‍ ചിരിച്ചു.നിന്റെ വളര്‍ത്തുമകള്‍?
അവളും ചിരിച്ചു.അതേ..
എന്റെ അനുജന്റെ മകളാ....
എന്റെ സ്വത്തിനുള്ള അവകാശി...
അതും വെളിയില്‍ പോകേണ്ടാ   എന്ന് വച്ചു...
പരിഹാസം ആവാക്കുകളില്‍ ഉണ്ടായിരുന്നോ എന്ന് 
ഞാന്‍ സംശയിച്ചു.
ഒരു കുടുംബത്തിന്റെ അത്താണിയായ അവളെ ഞാന്‍ 
കെട്ടിപ്പിടിച്ചു.അവള്‍ക്ക് വാ‍ക്കു കൊടുത്തു.
തീര്‍ച്ചയായും ഞാന്‍ നിന്നെപറ്റിയെഴുതാം.

ഗേറ്റിനു വെളിയില്‍ ഇറങ്ങുംപോള്‍ അവള്‍ വീണ്ടും
പറഞ്ഞു.ദേവൂ..ഏട്ടന്‍ എന്നെ ഒന്നു ഓര്‍ത്തുപോലുമില്ലല്ലോ?
ഏട്ടന്‍ റിട്ടയര്‍മെറ്റെ ആകുന്ന ദിവസമാണിന്ന്
ഉദ്യോഗത്തില്‍ പ്രവേശിച്ച ദിവസത്തെ ഓര്‍മ്മ എനിയ്ക്ക്
മറക്കാന്‍ കഴിയുന്നില്ല. ഞാന്‍ അനുഭവിച്ച വിഷമവും.
മനസ്സ് വീണ്ടും പഴയകാര്യങ്ങള്‍ ഓര്‍ക്കുമോ?എങ്കില്‍
ഇനി ഏട്ടന്റെ കാലുകള്‍ക്ക് പണ്ടത്ത് പ്പോലെ 
ഓടാനുള്ള കഴിവ്.....കാണില്ലാ എന്ന് സമാധാനിക്കാമല്ലേ?
അല്ലെങ്കില്‍ തന്നെ ഇനി എന്താ....എക്സ്..ഓഫീസര്‍
ഇനി വിശ്രമജീവിതത്തിനു യോഗ്യന്‍ തന്നെയല്ലേ?

അവളുടെ ഉള്ളില്‍ വിഷമം അലയടിക്കുന്നത് എനിക്ക്
കാണാമായിരുന്നു.ലോകതത്വം ഇങ്ങനെയോ?
ഞാന്‍ സമാധാനിപ്പിച്ചു.
അംബു ..നീ ചെയ്തത്  ...പുണ്യം അതിനു പ്രതിഫലം നീ
അഗ്രഹിക്കരുത്.....
ദൈവത്തില്‍ വിശ്വസിക്കു....
മനസ്സ്...ഒന്നും മറക്കില്ല....
ഒരു “തനിയാവര്‍ത്തനം“.
...ഞാന്‍  ..അവിടെ  കാണുകയായിരുന്നു.
ശ്രീദേവിനായര്‍  .

No comments: