Sunday, June 20, 2010

റോയല്‍ കേഡി------നീണ്ടകഥ
സ്റ്റിയറിംഗില്‍ വിരലുകള്‍ താളമടിച്ചു.ഇംഗ്ലീഷ്
മ്യൂസിക്കിന്റെ നേര്‍ത്ത ശബ്ദംകാറിനുള്ളിലെ
അന്തരീക്ഷത്തെ പുളകം കൊള്ളിച്ചുകൊണ്ടിരുന്നു.
കൂളിംഗ്ലാസ്സിന്റെ മറയില്‍കണ്ണുകള്‍പലകാഴ്ച്ചകളും
പരതിക്കൊണ്ടിരുന്നു. കാണുന്നതിലൊന്നും പുതുമ
തോന്നിയില്ല.ഇനിയും കാണാന്‍ഏറെഉണ്ടെന്ന
തോന്നല്‍ മനസ്സിനെ അസ്വസ്ഥമാക്കുന്നുവോ?
മനസ്സാക്ഷി പണയം വച്ച തനിയ്ക്കിനി മറ്റൊന്നും
ചിന്തിക്കാനില്ല എന്നതോന്നല്‍ ചിലപ്പോള്‍,

മനസ്സിന്റെ ഉള്ളിലെവിടെയോ.എന്തോഒരു
വല്ലായ്മ സൃഷ്ടിക്കുന്നുവോ?
തൊട്ടടുത്ത് മിഡിയും റ്റോപ്പും അണിഞ്ഞ്
ശാലു.(അവളുടെ പേര് ഇന്നുമുതല്‍ശാലിനിനായര്‍,)
എന്താ?കൊള്ളാമോ...ഇടം കണ്ണിട്ട് അവളെ
ഒന്നു നോക്കി.അകലെ നോക്കിയിരിക്കുന്ന
അവളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെതിളക്കമുണ്ടോ?
ഒന്നുകൂടി നോക്കാന്‍ തോന്നി.
(പതിനേഴിന്റെ സൌന്ദര്യം എന്നും തനിയ്ക്കൊരു
ദൌര്‍ബ്ബല്യം തന്നെയായിരുന്നല്ലോ?എന്നാല്‍ മനസ്സ്
വേണ്ടെന്നുവച്ചു.

താന്‍ വേണമെന്ന് വച്ചാല്‍?ഒന്നുകൂടിനോക്കിപ്പോയാല്‍....
തന്റെ ബിസിനസ്സ് ശൃംഖലയുടെ കടിഞ്ഞാണ്‍ ഇവിടെ
വച്ച് പൊട്ടിപ്പോകാം.വേണ്ടാ...മനസ്സ് വിലക്കീ.ഓരോ
തവണയും താന്‍ചെറുപ്പക്കാരുടെ മുന്നില്‍ എത്രത്തോളം
മനോനില കൈവരിക്കുന്നുവെന്ന് ചിന്തിച്ചപ്പോള്‍ അഭിമാനം തോന്നി.ഒപ്പം കുറ്റബോധവും.

തന്റെ കൈവിരലുകളില്‍ശ്രദ്ധിക്കുന്നുണ്ടായിരുന്നു
അവളും. ചിരിവരുത്തി അവള്‍ ചോദിച്ചു...എന്താസര്‍?
മനസ്സ് വായിക്കാന്‍പെണ്ണുങ്ങള്‍ക്ക്കൈവിരലുകള്‍വഴി യുംഒരുവഴിയുണ്ടെന്ന് അറിഞ്ഞത് അപ്പോഴാണ്.
പുഞ്ചിരിച്ചു ..എന്താ ശാലു?
നിനക്ക് ധൃതിയായോ?വീട്ടിലെത്താന്‍?മറുചോദ്യംകൊണ്ട്
അവളെ നോക്കിയിരുന്നു.

വേണ്ടാ..നമ്മുടെ കാര്യം കഴിയട്ടെ.എത്രയും വേഗം
അക്കര കടക്കണം.
നഴ്സിംഗ് വിദ്യാര്‍ത്ഥിയായിച്ചേരാന്‍ തുടങ്ങിയ കാലം
മുതല്‍ അവള്‍ ഒന്നു ഓര്‍ത്തെടുത്തു.
സംസാരംകൂടുതല്‍തുടരാന്‍അനുവദിച്ചില്ല.
സഹോദരിയെയും,മകളെയും
വരെ വില്‍ക്കാന്‍ മടിക്കാത്ത തനിയ്ക്ക്..
സദാചാരം ദഹിക്കില്ലഎന്ന് അവള്‍ തല്‍ക്കാലം
അറിയേണ്ടാ..മനസ്സ് വിലക്കീ.

പത്താം ക്ലാസ്സില്‍ 2തവണ തോല്‍വിയറിഞ്ഞ
താന്‍..എന്ന മാന്യന്‍ കമ്പനി എം.ഡി.യുടെ
സീറ്റില്‍ ഇരിക്കുന്നതിന്റെ രഹസ്യവും ഇതൊക്കെ
ത്തന്നെ യാണല്ലോ?
അയാള്‍ വീണ്ടും സ്റ്റിയറിംഗില്‍വിരലുകള്‍അമര്‍ത്തീ...
വേഗം പോരെന്നുണ്ടോ?
കമ്പനിയുടെ മറവിലെ കള്ളക്കളികള്‍,കുത്തഴിഞ്ഞ
കണക്കുകള്‍, മുച്ചീട്ടുകളിയും രതിസേവയും,
നേതാക്കന്മാര്‍ക്ക് അറിഞ്ഞു ദാനവും!
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും
മനസ്സറിഞ്ഞ താനെന്ന സമൂഹദ്രോഹീ....
അയാള്‍ ചിരിച്ചു..അല്ല താനെന്നസമൂഹരക്ഷകന്‍.....!
അയാള്‍ റോഡിലേയ്ക്കു ശ്രദ്ധിച്ചു
കണ്ണാടികള്‍ക്കിടയിലൂടെ,,നീണ്ട
പാത മനോഹരം.എന്നാല്‍ അവസാനമില്ലാത്ത
അവ തന്നെപ്പോലെ അകലേയ്ക്ക്
പാഞ്ഞുകൊണ്ടേയിരിക്കുന്നു......

മനസ്സ് ഉപദേശിച്ചു...ഇല്ല താന്‍ ഒന്നിനെക്കുറിച്ചും
ആലോചിക്കരുത്.. കാരണം ചിന്തകള്‍, തന്നെ ഒരു പക്ഷേ..മനുഷ്യനാക്കിയേക്കാം..
മനസ്സാക്ഷിയുള്ളവനാക്കിയേയ്ക്കാം.പക്ഷേ..തനിയ്ക്കു
ഒരിക്കലും മനുഷ്യനാകാന്‍ കഴിയില്ല.താന്‍ അതു
ആഗ്രഹിക്കുന്നുമില്ല.
താന്‍.എന്ന..ദാസ്.....!
ഈപേരുപോലും തന്റെഅസ്ഥിരതയെക്കുറിക്കുന്നു.
താന്‍ആരായിരിക്കാം?
വിസിറ്റിംഗ് കാര്‍ഡിലെ തന്റെ പേര്..
എന്നും തന്നെ നോക്കി പരിഹസിച്ചിരുന്നു.
ദാസ്.എസ്.നായര്‍.(നായര്‍ സ്ഥാനം തന്റെ പേരിനെ കളങ്കപ്പെടുത്തിയിരുന്നോ?)അതോ..അഭിമാനം
നല്‍കിയിരുന്നോ?
അറിയില്ല .എന്നാല്‍...അനേക കുടുംബങ്ങളുടെ
ജീവിതത്തിന്റ്റെ നെടും
തൂണുകളിളക്കി എന്നതു കേവലം സത്യം.മാത്രം.
ഓര്‍മ്മകള്‍....
ബാല്യകൌമാരത്തിന്റെ,നെറികെട്ട ജീവിതം,
തന്റെ ഭൂതകാലത്തിന്റെ വഴിക്കണ്ണുകള്‍.
കൌമാരം...

യൌവ്വനം?
അതിരുകള്‍ വിട്ട സൌഹൃദത്തിന്റെ ഗതികിട്ടാ
പ്രണയങ്ങള്‍, പ്രോത്സാഹനങ്ങള്‍?

എന്നാല്‍ തനിയ്ക്കു കിട്ടിയ മനസ്സാക്ഷിയില്ലാത്ത
ഈ മനസ്സ് ആരുടേതാ യിരിക്കാം?
അഭിമാനമില്ലാത്ത മാതാപിതാക്കളുടേതോ?
പകതീരാത്ത കാരണവന്മാരുടേതോ?അതോ
പണക്കൊതിപിടിച്ച ഭൂതത്താന്മാരുടേതോ?

ഏതായാലും തന്റെ ജീവിതത്തില്‍ പച്ചപ്പു
തേടിയയൌവ്വനങ്ങളുടെ ആജീവനാന്ത നൊമ്പരങ്ങളുടെ വിലതന്നെയായിരുന്നു തന്റെ ജീവിത വിജയം!
മടക്കിക്കെട്ടിയ കൈലിയിലും,ചുരുക്കിക്കയറ്റിയ
ഷര്‍ട്ടിന്റെ കൈകളിലും താന്‍ എന്ന ദാസ്...
മറ്റാരുംകാണാത്ത പലതരം വികാരങ്ങള്‍
കണ്ടുകൊണ്ടേയിരുന്നു.വട്ടം കെട്ടിയ തലക്കെട്ടിലും
കടിച്ചുപിടിച്ച ബീഡി ക്കുറ്റിയിലും ആരുംകാണാത്ത
ആവേശവും. മടിക്കുത്തിലെ കത്തിക്കു പ്രതിഫലം കിട്ടിയ കാശിനുമുകളില്‍ താന്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യം...
ബന്ധങ്ങള്‍ ഇവയൊക്കെ ..?
അഞ്ചിനു പത്തും.പത്തിനു നൂറും....ഒടുവില്‍..
ലക്ഷങ്ങളുടെ സമ്പത്തിലും,താന്‍ ഇന്നും
ഓര്‍ക്കപ്പെടാതെ പോകുന്നത്..
നഷ്ടങ്ങളുടെ..കണക്കുകള്‍ മാത്രം.
തുടരും........

No comments: