Friday, December 26, 2008

ചെപ്പടിവിദ്യ

ചെപ്പടിവിദ്യക്കാരന്റെ കൈയ്യിലെ
ഒരുകുത്തുചീട്ടില്‍ ഒന്നുഞാനായിരുന്നു!
എന്റെ മുഖം പലതവണ അയാ‍ള്‍
വികൃതമാക്കി.

കാണികളുടെ മുന്നില്‍ ഞാന്‍ വെറും
കടലാസ്സുപോലെത്തോന്നിക്കാന്‍ അയാള്‍
വളരെ പ്രയാസപ്പെട്ടു!

ഓരോതവണയും അയാളുടെ ചെപ്പടി
വിദ്യയില്‍ അത്ഭുതപ്പെട്ടിരുന്ന ജനങ്ങളുടെ
മുന്നില്‍ ഞാന്‍ അയാള്‍ക്കുവേണ്ടി
കടലാസ്സുപോലെ വിളറിച്ചിരിച്ചു!

പക്ഷേ,
മാജിക്ക്കഴിയുംപോള്‍ അയാള്‍എന്നെ
ആര്‍ക്കുംവേണ്ടാത്തപഴയപെട്ടിയില്‍
അലക്ഷ്യമായി നിക്ഷേപിച്ചു!

പക എന്നെ കീഴടക്കാതിരിക്കാന്‍ ഞാന്‍
നന്നെ പാടുപെട്ടു.
എന്റെ നിലനില്പ്,ചോദ്യംചെയ്യപ്പെടു
ന്നുവെന്ന്തോന്നിയ ഒരു ദിവസം;
വമ്പിച്ച ജനാവലിയുടെ മദ്ധ്യത്തില്‍
ഞാന്‍ ഒരു തുറുപ്പുചീട്ടായീ!

അന്ന് ആദ്യമായി ഞാന്‍ എന്റെ
കഴിവില്‍ ആഹ്ലാദിച്ചു.....
ചെപ്പടിവിദ്യയിലും!

6 comments:

ബഷീർ said...

ജീവിതം ഒരു ചെപ്പടി വിദ്യ പലര്‍ക്കും

ചെപ്പടി വിദ്യക്കാരന്റെ കയ്യിലെ ചീട്ടുകളില്‍ ഒന്ന് മാത്രമല്ലേ നമ്മള്‍

ഇഷ്ടമായി

SreeDeviNair.ശ്രീരാഗം said...

ബഷീര്‍,

അതെ,അത്
താങ്കള്‍ പറഞ്ഞു!

ഞാനും അതുതന്നെ
പറഞ്ഞുകൊണ്ടേയി
രിക്കുന്നു...
എന്നും!

ഈലോകം എന്നും
ചെപ്പടി വിദ്യക്കാര്‍
കൈയ്യടക്കിവച്ചിരിക്കുന്നു!

നന്ദി..

പകല്‍കിനാവന്‍ | daYdreaMer said...

പക്ഷേ,
മാജിക്ക്കഴിയുംപോള്‍ അയാള്‍എന്നെ
ആര്‍ക്കുംവേണ്ടാത്തപഴയപെട്ടിയില്‍
അലക്ഷ്യമായി നിക്ഷേപിച്ചു!

ചേച്ചി നല്ല വരികള്‍
പുതുവരാശംസകള്‍...

SreeDeviNair.ശ്രീരാഗം said...

അനുജന്,
വളരെ നന്ദി..

നവവത്സരാശംസകള്‍..

ചേച്ചി..

പാറുക്കുട്ടി said...

നമ്മളെല്ലാം ഈശ്വരനെന്ന വലിയ ചെപ്പടി വിദ്യക്കാരന്റെ കൈയിലെ വെറും ചീട്ടുകൾ മാത്രം.

പുതുവത്സരാശംസകൾ!

siva // ശിവ said...

ഞാനും പലപ്പോഴും ആഗ്രഹിച്ചു പോകാറുണ്ട് ഒരു തുറുപ്പ് ചീട്ട് ആകാന്‍.....