Tuesday, November 18, 2008

മഴ

അലറിപ്പെയ്ത മഴയില്‍,
മഴത്തുള്ളികളില്‍ഞാന്‍
നനഞ്ഞുകുതിര്‍ന്നു...

അകമ്പടിവന്ന ഇടിനാദമെന്നെ
വശീകരിക്കാന്‍,
ഘോരഘോരം പ്രസംഗിച്ചു...

മഴത്തുള്ളികളില്‍ കാമം വിതറിയ
മേഘത്തിന്റെ മോഹങ്ങളില്‍
എന്നും പ്രണയസന്ദേശം ഒഴുകി
നിറയുന്നുണ്ടായിരുന്നു..

ഒരുചാറ്റല്‍ മഴയില്‍,
ഒരുമഴത്തുള്ളിയില്‍,
ശരീരം കോരിത്തരിക്കാന്‍...
മഴമേഘം എന്തുമാന്ത്രികവിദ്യയാണ്
വശികരണമായി കോരിച്ചൊരിഞ്ഞത്?
അതറിയാന്‍ശ്രമിച്ചുപരാജയപ്പെടുന്ന
എന്നെ,

അവന്‍,മഴയുടെ ഉണര്‍വ്വുകളിലേയ്ക്ക്
വീണ്ടും വീണ്ടുമെടുത്ത്
കൊണ്ടുപോകുകയാണ്ചെയ്യുന്നത്!

10 comments:

വരവൂരാൻ said...

മഴത്തുള്ളികളില്‍ കാമം വിതറിയ
മേഘത്തിന്റെ മോഹങ്ങളില്‍
എന്നും പ്രണയസന്ദേശം ഒഴുകി
നിറയുന്നുണ്ടായിരുന്നു..
മനോഹരമായിരിക്കുന്നു

Ranjith chemmad / ചെമ്മാടൻ said...

"അവന്‍,മഴയുടെ ഉണര്‍വ്വുകളിലേയ്ക്ക്
വീണ്ടും വീണ്ടുമെടുത്ത്
കൊണ്ടുപോകുകയാണ്ചെയ്യുന്നത്!"
വരികള്‍ വളരെയധികം നന്നായി വരുന്നുണ്ട് ചേച്ചീ...
പോരട്ടെ, ഇനിയും...

SreeDeviNair.ശ്രീരാഗം said...

വരവൂരാന്‍,
നന്ദി...

സസ്നേഹം,
ശ്രീദേവിനായര്‍.

SreeDeviNair.ശ്രീരാഗം said...

രണ്‍ജിത്,
നന്ദി..

സസ്നേഹം,
ചേച്ചി..

Anil cheleri kumaran said...

kavitha ishtamaayi

Unknown said...

ഒരു മഴകാണാൻ കൊതിയാകുന്നു

Jayasree Lakshmy Kumar said...

നല്ല വരികൾ

SreeDeviNair.ശ്രീരാഗം said...

കുമാരന്‍,
നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍.

SreeDeviNair.ശ്രീരാഗം said...

അനൂപ്,
നന്ദി..


സസ്നേഹം,
ശ്രീദേവിനായര്‍.

SreeDeviNair.ശ്രീരാഗം said...

ലക്ഷ്മി,
നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍.