Tuesday, September 30, 2008

വശ്യം

കരിയിലക്കൂനയില്‍,സ്വര്‍ണ്ണനിറത്തില്‍
സുന്ദരനായ അഗ്നികത്തിപ്പടര്‍ന്നു.
അകലെനിന്നുനോക്കിനില്‍ക്കെ,
അവന്‍ വശ്യമായിച്ചിരിച്ചു.

ആചിരിയ്ക്കുപോലും എന്നെ
ആകര്‍ഷിക്കാന്‍ തക്കകഴിവുണ്ടാ
യിരുന്നു.

അടുക്കലേയ്ക്ക് നടന്നുനീങ്ങാന്‍
വെമ്പുന്ന എന്റെ മനസ്സും ശരീരവും
അവന്റെ ചൂടില്‍ അകലം പാലിക്കേണ്ടി
വന്നു.

നോക്കിനില്‍ക്കെ കരിയിലക്കൂന
ഒരുപിടിഭസ്മമാക്കി,അവന്‍
പുകപടലംസൃഷ്ടിച്ചുമറഞ്ഞു
നിന്നു.

ആപുകയ്ക്കും എന്നെആവാഹിക്കാന്‍
തക്ക ഏതോഒരു ഗന്ധമുള്ളതുപോലെ!
അതുംവശ്യമായിരുന്നു.

ചിലപ്പോളെനിയ്ക്കുതോന്നിയതുമാകാം.
കാരണം,ഞാന്‍ അവനെ എന്നേപ്രണ
യിക്കുകയായിരുന്നു!


എന്റെ ശരീരത്തില്‍ പടര്‍ന്നുകയറി
ആവാഹിച്ച്,ഭസ്മമാക്കിഎന്നെ
അവന്‍ കൈക്കുള്ളിലൊതുക്കും.


ആഒരുപിടിഭസ്മത്തിന് ഏതു
ഗന്ധമായിരിക്കാം?മോഹങ്ങളുടെ
കരിഞ്ഞമണമോ?ആശകളുടെ
കെട്ടടങ്ങിയമണമോ?അതോ?

ശരീരത്തിന്റെ വെന്തുനീറിയഗന്ധമോ?
ആത്മാവിന്റെ
ആരുമറിയാത്തഗന്ധമോ?

ശ്രീദേവിനായര്‍.

12 comments:

വരവൂരാൻ said...

ശ്രീദേവി ചേച്ചി ഇന്ന് ആദ്യം ഞാന്നാ, ആശംസകളോടെ

നഗ്നന്‍ said...

അമിതവണ്ണമൊന്നിനും
വശ്യതയേകില്ല
അഭംഗിയാണുതാനും;
കവിതയ്ക്കും.
ഇതെനിയ്ക്കു തോന്നിയ
കാര്യം;
അത്ര മാത്രം.
എഴുത്ത്‌ തുടരുക.
ഭാവുകങ്ങള്‍.

SreeDeviNair.ശ്രീരാഗം said...

വരവൂരാന്‍,
ആദ്യ ആശംസകള്‍ക്ക്
നന്ദി.

സ്വന്തം,
ചേച്ചി.

SreeDeviNair.ശ്രീരാഗം said...

നഗ്നന്‍,
അറിഞ്ഞുകൊണ്ട്
അങ്ങനെ വരുത്തിയതല്ല
ഒന്നിലും..
ഇനി ശ്രമിക്കാം..

സസ്നേഹം,
ശ്രീദേവിനായര്‍

siva // ശിവ said...

എത്ര നന്നായി ഈ പ്രണയ സങ്കല്പം...

SreeDeviNair.ശ്രീരാഗം said...

ശിവ,
വളരെ സന്തോഷം.

സ്നേഹത്തോടെ,
ശ്രീദേവിനായര്‍.

ajeeshmathew karukayil said...

ഭാവുകങ്ങള്‍.

SreeDeviNair.ശ്രീരാഗം said...

അജീഷ്,

നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍.

ഏറനാടന്‍ said...

വശ്യത്തില്‍ നിന്നാണോ വേശ്യ ഉണ്ടായത്? ആയിരിക്കും അല്ലേ??

SreeDeviNair.ശ്രീരാഗം said...

ഏറനാടന്‍,

അറിവുള്ളവരോടു
ചോദിക്കു.
അറിവും അനുഭവവും
രണ്ടാണെന്നറിയാം.

സംശയം എത്രയുംവേഗം
മാറ്റിയെടുക്കൂ.
ശ്രീദേവിനായര്‍.

ഞാന്‍ തന്നെ പറഞ്ഞുതരാം;

വശ്യം,വശ്യ എന്നാല്‍
അനുസരണമുള്ള,ഇണക്കമുള്ള,
പതിവ്രത,അനുസരണയുള്ള
ഭാര്യ എന്നാണ് അര്‍ത്ഥം!

വശ്യമുഖി..എന്നാല്‍
ദേവിയെന്നാണ് അര്‍ത്ഥം.


ശ..കാണുമ്പോള്‍,അതില്‍
വേശ്യയെ കണ്ടമനസ്സ്
ഇനിയും ആവര്‍ത്തിക്കാതി
രിക്കുക.

ശ്രീദേവിനായര്‍.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്. ആശംസകള്‍.

SreeDeviNair.ശ്രീരാഗം said...

രാമചന്ദ്രന്‍,
അഭിപ്രായത്തിനു
നന്ദി..

ശ്രീദേവിനായര്‍.