Friday, May 30, 2008

കാലം

എനിക്കുനഷ്ടപ്പെടുന്നതെന്താണു?
യൌവ്വനമോ?അനുഭവമോ?
എന്റെമോഹങ്ങളോ?അതോചിന്തകളോ?
അല്ലെങ്കില്‍പ്രണയം?വികാരം?
എനിക്കുനഷ്ടപ്പെടുന്നതുഇതൊന്നുമല്ലാ..
ഇന്നുമെല്ലാമെന്നെസ്നേഹിച്ചുകൊണ്ടേയിരിക്കുന്നൂ..
എനിക്കുനഷ്ടപ്പെടുവാനായി
ഒന്നുമില്ലാ.
നഷ്ടപ്പെടുത്തുവാനും...
ബാല്യത്തില്‍,ഞാന്‍ കളിപ്പാട്ടമിഷ്ടപ്പെട്ടിരുന്നൂ..
കൌമാരത്തില്‍,കൂട്ടുകാരെയിഷ്ടപ്പെട്ടിരുന്നൂ..
യൌവ്വനത്തില്‍, പ്രണയത്തെയും....
പിന്നെകാലാകാലങ്ങളില്‍
ഞാന്‍ മോഹിച്ചുകൊണ്ടേയിരുന്നൂ..
ഓരോഭാവത്തിലും,രൂപത്തിലും..
എന്റെപ്രണയം സ്നേഹത്തിന്റെ
വില അറിഞ്ഞുകൊണ്ടേയിരുന്നൂ...
എന്നില്‍കാലം മാറ്റംവരുത്തുമ്പോള്‍.
ചിന്തയില്‍മാറ്റംവരുന്നൂ...
രൂപത്തില്‍മാറ്റംവരുന്നൂ..
വിചാരങ്ങളിലും,വികാരങ്ങളിലും
ഒരിക്കലും മാറ്റംവരുന്നില്ലാ..
അതില്‍മാത്രം കാലമെന്നമഹാസംവിധായകന്‍
ഒരുവിട്ടുവീഴ്ചയുംചെയ്യുന്നില്ലാ
പാവം ഞാനാകുന്ന നടി,എന്നുമഭിനയത്തില്‍..
പരാജയപ്പെട്ട ഒരുനടിമാത്രം......

4 comments:

ശ്രീ said...

“എന്നില്‍കാലം മാറ്റംവരുത്തുമ്പോള്‍.
ചിന്തയില്‍മാറ്റംവരുന്നൂ...
രൂപത്തില്‍മാറ്റംവരുന്നൂ..
വിചാരങ്ങളിലും,വികാരങ്ങളിലും
ഒരിക്കലും മാറ്റംവരുന്നില്ലാ...”

കൊള്ളാം ചേച്ചീ...
:)

SreeDeviNair.ശ്രീരാഗം said...

ശ്രീ..
കണ്ടിട്ട്കാലം ..
ഒരുപാട്കഴിഞ്ഞല്ലോ?
സ്നേഹത്തിനു
നന്ദി...ചേച്ചി

Shabeeribm said...

നല്ല വരികള്‍ ...ഞാന്‍ ആദ്യമായാണു ഇവിടെ ..വീണ്ടും വരാം

SreeDeviNair.ശ്രീരാഗം said...

ഷിബു..
വളരെസന്തോഷം.
ചേച്ചി